Search
  • Follow NativePlanet
Share
» »കടലിനു നടുവിലെ കോട്ടയും കോട്ടയ്ക്കുള്ളിലെ കടൽക്കുഴിച്ച കുളവും..വിചിത്രം!!

കടലിനു നടുവിലെ കോട്ടയും കോട്ടയ്ക്കുള്ളിലെ കടൽക്കുഴിച്ച കുളവും..വിചിത്രം!!

കരയിൽ നിന്നും അരക്കിലോമീറ്റർ അകലെ കടലിലെ ഒരു ദ്വീപിലായി സ്ഥിതി ചെയ്യുന്ന മുരട്-ജൻജീര കോട്ടയുടെ വിശേഷങ്ങള്‍ വായിക്കാം..

കോട്ടകൾ പലതും കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നണമെങ്കിൽ ഇവിടെ എത്തണം. കടലിനു നടുവിൽ നീളത്തിൽ കറുത്തയർന്നു നിൽക്കുന്ന മുരുട് ജൻജീര എന്ന കോട്ട മഹാരാഷ്ട്ര സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന വലിയ അത്ഭുതങ്ങളിലൊന്നാണ്. കരയിൽ നിന്നും അരക്കിലോമീറ്റർ അകലെ കടലിലെ ഒരു ദ്വീപിലായി സ്ഥിതി ചെയ്യുന്ന ഈ കോട്ടയുടെ വിശേഷങ്ങള്‍ വായിക്കാം...

കടിലിന് നടുവിൽ

കടിലിന് നടുവിൽ

മറ്റു കോട്ടകളിൽ നിന്നും മുരട് ജൻജീരയെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ സ്ഥാനം തന്നെയാണ്. ആദ്യ നോട്ടത്തിൽ കടലിനു നടുവിൽ ഉയർന്നുവന്ന ഒരു കോട്ടയാണെന്നേ തോന്നുകയുള്ളൂ. ഇതിന്റെ മനോഹരമായ ദൃശ്യങ്ങൾ കാണുവാനും കോട്ടയുടെ ചരിത്രത്തിലേക്ക് കയറിച്ചെല്ലുവാനുമാണ് ഇവിടം കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത്. ഇത് കൂടാതെ മുരട് എന്ന ഗ്രാമത്തിന്റെ ഭംഗിയും ഇവിടേക്ക് സ‍്ചാരികളെ ആകർഷിക്കുന്നു. മുംബൈയിൽ നിന്നും 165 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ എന്നതിനാൽ ഒറ്റ ദിവസത്തെ യാത്രയ്ക്കായി പൂനെയിൽ നിന്നും മുംബൈയിൽ നിന്നും ആളുകൾ ഇവിടം തിരഞ്ഞെടുക്കാറുമുണ്ട്.

PC:Himanshu Sarpotdar

അറബിയിലെ പേര്

അറബിയിലെ പേര്

ജൻജീര എന്ന വാക്കിന്‍റെ അർഥം ഇന്ത്യയിലെ ഏതു നിഘണ്ടുവിൽ തിരഞ്ഞാലും ലഭിക്കില്ല. കാരണം നിരവധി ചരിത്ര സംഭവങ്ങളിലൂടെ കടന്നു പോയ ഈ കോട്ടയ്ക്ക് പേരു ലഭിക്കുന്നത് അറബി ഭാഷയിൽ നിന്നുമാണ്. ദ്വീപ് എന്നർഥമുള്ള ജസീറ എന്ന വാക്കിൽ നിന്നുമാണ് ജന്‍ജീര എന്ന വാക്കു രൂപപ്പെട്ടത് എന്നാണ് കരുതുന്നത്. കൊങ്കണി ഭാഷയുമായും ഈ കോട്ടയുടെ പേരിന് ചില ബന്ധങ്ങളുണ്ട്.

PC:Pratik Tolia

കടലിലെ ശക്തി കേന്ദ്രം

കടലിലെ ശക്തി കേന്ദ്രം

ഇന്ന് ഇന്ത്യയിലുള്ളതിൽ ഏറ്റവും കരുത്തുററ കോട്ട ഇതാണ് എന്നാണ് ചരിത്രവും രേഖകളും പറയുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ മത്സ്യബന്ധനക്കാരായ ആളുകളാണ് ദ്വീപിൽ ആദ്യം കോട്ട നിർമ്മിച്ചത്. പിന്നീടത് അഹമ്മദാബാദ് ഭരണാധികാരിയായ നൈസാം കോട്ട പിടിച്ചടക്കുകയും അതിൽ തന്നെ സഹായിച്ച അറബികൾത്തും സിദ്ധികൾക്കുമായി കോട്ടയുടെ ചുമതല നല്കുകയും ചെയ്തു. പിന്നീട് അവരുടെ നേതൃത്വത്തിൽ ഒരു കരുത്തുറ്റ കോട്ടയായി ഇതിനെ കല്ലുപയോഗിച്ച് മാറ്റിയെടുക്കുകയായിരുന്നു. 22 ഏക്കർ സ്ഥലത്തായാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്. മറാത്തികളും ബ്രിട്ടീഷുകാരും ഉൾപ്പെടെയുള്ള ഭരണാധികാരികളുടെ കീഴിലായിരുന്നു കോട്ട കാലങ്ങളോളം. ചരിത്രത്തിലെ തന്നെ വലിയ പോരാളിയായ ഛത്രപതി ശിവജിക്ക് മുന്നിൽ പോലും തലയുയർത്തി കീഴടങ്ങാതെ നിന്ന ചരിത്രം ഈ കോട്ടയ്ക്കുണ്ട്. ഏഴു തവണ എല്ലാ സന്നാഹങ്ങളോടെയും ശിവജി കോട്ട കീഴടക്കാനായി എത്തിയെങ്കിലും ഓരോ തവണയും അദ്ദേഹം പരാജയപ്പെട്ട് മടങ്ങി. പിന്നീട് മകൻ സംബാജിയും കോട്ട കീഴടക്കാനുള്ള ശ്രമത്തിൽ പരാജയപ്പെടുകയുണ്ടായി.

PC: Nagesh Kamath

19 പോർച്ചും 572 പീരങ്കികളും

19 പോർച്ചും 572 പീരങ്കികളും

നിർമ്മിതിയുടെ കാര്യത്തിൽ ഒരു വലിയ അതിശയം തന്നെയാണ് ഈ കോട്ട. കടലിനു നടുവിൽ ഇങ്ങനെയൊരു അത്ഭുതം പണിതുയർത്തി എന്നു മാത്രമല്ല, ഒന്നാന്തരം സൈനിക കോട്ടയായി ഇതിനെ മാറ്റിയെടുക്കുകയും ചെയ്തു എന്നതാണ് എടുത്തു പറയേണ്ടത്. 40 അടി ഉയരത്തിലുള്ള ചുവരുകളും 19 പോർച്ചുകളും പിന്നെ പീരങ്കികളുമാണ്. അക്കാലത്ത് 572 പീരങ്കികൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് മൂന്നെണ്ണം മാത്രമേ കാണുവാനുള്ളൂ. കലാഭാംഗ്ഡി,ചാവ്രി, ലാൻഡാ കാസം എന്നിങ്ങനെയാണ് ഇവയുടെ പേര്.

PC:Pmohite

കോട്ടയ്ക്കുളളിൽ

കോട്ടയ്ക്കുളളിൽ

22 ഏക്കർ സ്ഥലത്തായി പരന്നു കിടക്കുന്ന കോട്ടയുടെ നിര്‍മ്മാണം തന്നെയാണ് പ്രധാന അത്ഭുതം. കടലിനു നടുവിലെ കോട്ടയ്ക്കുള്ളിൽ ശുദ്ധജലം തരുന്ന രണ്ട് കുളങ്ങളുണ്ട്. ഇതിനു പിന്നിലെ രഹസ്യം ഇനിയും പിടികിട്ടിയിട്ടില്ലെങ്കിലും കോട്ട സന്ദര്‍ശിക്കുന്നവർ ഇത് ഒഴിവാക്കാറില്ല.

PC:Damitr

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാമെങ്കിലും മഴക്കാലത്തെ യാത്രകൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാറ്റിൽ ശക്തിയേറിയ തിരമാലകൾ അടിച്ചുയരുവാൻ സാധ്യതയുള്ളതിനാലാണിത്. മറ്റു സമയത്തെ അപേക്ഷിച്ച് അപകട സാധ്യത കൂടുതലായിരിക്കും മഴക്കാലത്ത്. രാവിലെ 7.00 മുതൽ വൈകിട്ട് 6.00 വരെയാണ് കോട്ടയിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഏകദേശം രണ്ടു മണിക്കൂർ കാണുവാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്.

PC:Prajwal 30

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മഹാരാഷ്ട്രയിൽ റായ്ഗഡ് ജില്ലയിലെ മുരുഡ് എന്ന തീരദേശ പ്രദേശത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്നും 135 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്,. ബസുകളും ട്രെയിനുകളും യാത്രയ്ക്കായി തിരഞ്ഞെടുക്കാം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷൻ റോഹയാണ്. പ്രധാന വിമാനത്താവളവും റെയിൽവേ സ്റ്റേഷനും മുംബൈയിലാണുള്ളത്. മുരുഡിലെത്തിയാൽ പിന്നെ ബോട്ടില്‍ കയറി വേണം കോട്ടയിലേക്ക് പോകുവാൻ. രാജ്പുരിയിലെ ജെട്ടിയിൽ നിന്നും ഒരാള്‍ക്ക് 20 രൂപ മുതല്‍ 25 രൂപ വരെയാണ് ടിക്കറ്റ് നിരക്കിൽ ഫെറി സർവ്വീസ് ഉപയോഗിക്കാം.

മട്ടൺ ബിരിയാണി വിളമ്പുന്ന മുനിയാണ്ടി ക്ഷേത്രം!മട്ടൺ ബിരിയാണി വിളമ്പുന്ന മുനിയാണ്ടി ക്ഷേത്രം!

7500 രൂപയും 16 മണിക്കൂറും...മുംബൈയിൽ നിന്നും ഗോവയിലേക്കൊരു ആഢംബര യാത്ര7500 രൂപയും 16 മണിക്കൂറും...മുംബൈയിൽ നിന്നും ഗോവയിലേക്കൊരു ആഢംബര യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X