Search
  • Follow NativePlanet
Share
» »അമേരിക്കയിലെ മ്യൂസിയങ്ങള്‍ കാണാം...വിര്‍ച്വല്‍ ടൂറിലൂടെ

അമേരിക്കയിലെ മ്യൂസിയങ്ങള്‍ കാണാം...വിര്‍ച്വല്‍ ടൂറിലൂടെ

ലോക മ്യൂസിയം ദിനത്തിന്‍റെ ഭാഗമായി അമേരിക്കയിലെ പ്രശസ്തമായ അഞ്ച് മ്യൂസിയങ്ങളാണ് വിര്‍ച്വല്‍ ടൂര്‍ പ്രേമികള്‍ക്കായി തുറന്നിരിക്കുന്നത്.

കൊറോണ കാലത്ത് വീട്ടിലിരിക്കുന്നവരുട‌െ പ്രധാന സമയം പോക്കുകളിലൊന്ന് വിര്‍ച്വല്‍ ടൂറുകളാണ്. വെറുതേയിരിക്കുന്ന സമയം നാടു മുഴുവന്‍ മുന്നിലെ കംപ്യൂട്ടറിലൂടെ കണ്ടുതീര്‍ക്കാം എന്നതാണ് മിക്കവരെയും വിര്‍ച്വല്‍ ടൂറിലേക്ക് ആകര്‍ഷിക്കുന്നത്. ലോകത്തിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തന്നെ വിര്‍ച്വല്‍ ടൂര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. അതിലേറ്റവും പുതിയത് അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകളാണ്. ലോക മ്യൂസിയം ദിനത്തിന്‍റെ ഭാഗമായി അമേരിക്കയിലെ പ്രശസ്തമായ അഞ്ച് മ്യൂസിയങ്ങളാണ് വിര്‍ച്വല്‍ ടൂര്‍ പ്രേമികള്‍ക്കായി തുറന്നിരിക്കുന്നത്. വീട്ടിലിരിക്കുമ്പോള്‍ കാഴ്ചകള്‍ കണ്ട് ആസ്വദിക്കുവാനായി ഒരുക്കിയിരിക്കുന്ന അഞ്ച് മ്യൂസിയങ്ങളേക്കുറിച്ച്

 മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്, ന്യൂയോര്‍ക്ക് സിറ്റി

മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്, ന്യൂയോര്‍ക്ക് സിറ്റി

ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ മ്യൂസിയങ്ങളിലൊന്നാണ് അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില‌െ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്. ലോകത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ സന്ദര്‍ശിക്കുന്ന ആര്‍ട് മ്യൂസിയങ്ങളിലൊന്നു കൂടിയാണിത്. രണ്ട് മില്യണിലധികം കലാസൃഷ്ടികളാണ് ഇവിടെ സ്ഥിരം പ്രദര്‍ശനത്തിനായി ഉള്ളത്. അയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ള നിരവധി കലാസൃഷ്ടികളും പുരാതന വസ്തുക്കളും ഇവിടെ കാണാം.
ചിത്രങ്ങള്‍, ശില്പങ്ങള്‍, ഈജിപ്തിലെ പുരാവസ്തുക്കള്‍, മോഡേണ്‍ ആര്‍ട്ട്, അമേരിക്കയിലെ ഒരുവിധം എല്ലാ ചിത്രകാരന്മാരുട‌െയും ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്സ്, ബോസ്റ്റണ്‍

മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്സ്, ബോസ്റ്റണ്‍

അമേരിക്കയിലെ പ്രസിദ്ധമായ മറ്റൊരു മ്യൂസിയമാണ് ബോസ്റ്റണിലെ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്സ്. ലോകത്തിലെ ഏറ്റവും വലിയ പതിനേഴാമത്തെ മ്യൂസിയം എന്ന പ്രസിദ്ധിയും ഇതിനുണ്ട്. വര്‍ഷത്തില്‍ 12 ലക്ഷത്തിലധികം സന്ദര്‍ശകരാണ് ഇവിട‌െ എത്തിച്ചേരുന്നത്. 8161 പെയിന്‍റിംഗുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ആകെയുള്ള ഇവിടുത്തെ കലാവസ്തുക്കളുടെ എണ്ണം 4,50,00 ഓളം വരും. പുരാതന കാലത്ത കലാവസ്തുക്കള്‍ കൂടാതെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ കലാവസ്കുക്കള്‍ ഉള്ളത്. 1870 ല്‍ ആണ് മ്യൂസിയം സ്ഥാപിതമാകുന്നത്.

PC:wikimedia

ഡിട്രോയിറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്, ഡ്‌ട്രോയിറ്റ്, മിഷിഗണ്‍

ഡിട്രോയിറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്, ഡ്‌ട്രോയിറ്റ്, മിഷിഗണ്‍

വിര്‍ച്വല്‍ ടൂര്‍ സൗകര്യം ഒരുക്കിയിരിക്കുന്ന മൂന്നാമത്തെ മ്യൂസിയമാണ് മിഷിഗണിലെ ഡിട്രോയിറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്. പെയിന്‍റിംഗുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം.ചിത്രങ്ങള്‍ക്കായി മാത്രം നൂറിലധികം ഗാലറികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡീഗോ റിവേരയുടെ ഡിട്രോയിറ്റ് ഇന്‍ഡസ്ട്രി ചിത്രങ്ങളാണ് ഇവിടേയ്ക്ക് സന്ദര്‍ശകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഇത് കൂടാതെ എടുത്തു പറയേണ്ടത് വിന്‍സെന്‍റ് വാന്ഡഗോഗിന്‍റെ ഛായാചിത്രങ്ങളാണ്. അമേരിക്കയിലെ ഏറ്റവും വലുതും പ്രാധാന്യമേറിയതുമായ മ്യൂസിയമാണ് ഇവിടുത്തേത്. ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയങ്ങളുടെ പട്ടികയിലും ഇതുണ്ട്.

PC:Michael Barera

ദ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ, ചിക്കാഗോ

ദ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ, ചിക്കാഗോ

ഒര‍ൊറ്റ ദിവസം കൊണ്ടു നടന്നു കണ്ടുതീര്‍ക്കുവാന്‍ സാധിക്കാത്തത്രയും വലിയ മ്യൂസിയമാണ് ചിക്കാഗോയിലെ ദ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ. അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള മ്യൂസിയങ്ങളിലൊന്നായ ഇവിടെ ബിസി 5000 മുതലുള്ള കലാസൃഷ്ടികളാണ് സംരക്ഷിച്ചിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള പല കലാസൃഷ്ടികളും ഇവിടെ സംരക്ഷിച്ചിരിക്കുന്നു.

PC:Leon petrosyan

അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, ന്യൂയോര്‍ക്ക് സിറ്റി,

അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, ന്യൂയോര്‍ക്ക് സിറ്റി,

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ചരിത്ര മ്യൂസിയമാണ് അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി. പൊതുപ്രദർശന ഹാളുകളും കൂടാതെ ഒരു പ്ലാനറ്റോറിയവും ഗ്രന്ഥശാലയും ഉൾപ്പെടുന്നു. സസ്യങ്ങൾ, മൃഗങ്ങൾ, ഫോസിലുകൾ, ധാതുക്കൾ, പാറകൾ, ഉൽക്കാശിലകൾ, മനുഷ്യാവശിഷ്ടങ്ങൾ, മനുഷ്യ സാംസ്കാരികമായ കരകൌശല വസ്തുക്കൾ എന്നിവയുടെ ശേഖരം ഇവിടെ കാണാം. ഏകദേശം 50 ലക്ഷത്തോളം ആളുകളാണ് ഇവിട‌ ഓരോ വര്‍ഷവും സന്ദര്‍ശനം നടത്തുന്നത്.

മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍

സോഫയിലിരുന്ന് നാട് കാണാം: ലോക്ഡൗണില്‍ സമയം ചിലവഴിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍സോഫയിലിരുന്ന് നാട് കാണാം: ലോക്ഡൗണില്‍ സമയം ചിലവഴിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍

ഈജിപ്തിലെ ശവകു‌ടീരങ്ങളിലേക്കൊരു യാത്ര!ഈജിപ്തിലെ ശവകു‌ടീരങ്ങളിലേക്കൊരു യാത്ര!

PC:Ingfbruno

Read more about: virtual tour museum lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X