Search
  • Follow NativePlanet
Share
» »അവസാനിക്കാത്ത കാത്തിരിപ്പ്..26 വർഷമായി ക്ഷേത്രം സംരക്ഷിക്കുന്ന ഇസ്ലാം വിശ്വാസികൾ

അവസാനിക്കാത്ത കാത്തിരിപ്പ്..26 വർഷമായി ക്ഷേത്രം സംരക്ഷിക്കുന്ന ഇസ്ലാം വിശ്വാസികൾ

ഹിന്ദു സഹോദരങ്ങള്‍ ഉപേക്ഷിച്ചു പോയ ക്ഷേത്രം കഴിഞ്ഞ 26 വർഷമായി സംരക്ഷിക്കുന്ന ഇവിടുത്തെ മുസ്ലീം സഹോദരങ്ങളുടെ കഥ ജാതിയുടെയും മതത്തിന്റെയും പേരിൽ വേലിക്കെട്ടുകൾ തീർക്കുന്നവർക്കുള്ള മറുപടിയാണ്

ഇന്നും അവർ കാത്തിരിക്കുകയാണ്. കഴിഞ്ഞ 26 വർഷം നീണ്ട കാത്തിരിപ്പിന്‌‍റെ ക്ഷീണം കണ്ണുകളിൽ അറിയാമെങ്കിലും അവർ ഇന്നും ആ കാത്തിരിപ്പു തുടരുകയാണ്. ഒരിക്കൽ തങ്ങളുടെ നാടും വീടും ഒക്കെ വിട്ട് ഓടിപ്പോയ സഹോദരങ്ങൾ ഒരിക്കലെങ്കിലും ഇവിടെ തിരിച്ചെത്തുമെനന് പ്രതീക്ഷയിൽ. കാത്തിരിപ്പിന്റെയും വേദനയുടെയും ഒക്കെ കഥകൾ ഒരു പാട് കേട്ടിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം ഏറെ വ്യത്യസ്തമാണ് മുസാഫർ നഗറിൽ നിന്നുള്ള ഈ കഥ. കലാപ ഭീതിയിൽ ഹിന്ദു സഹോദരങ്ങള്‍ ഉപേക്ഷിച്ചു പോയ ക്ഷേത്രം കഴിഞ്ഞ 26 വർഷമായി സംരക്ഷിക്കുന്ന ഇവിടുത്തെ മുസ്ലീം സഹോദരങ്ങളുടെ കഥ ജാതിയുടെയും മതത്തിന്റെയും പേരിൽ വേലിക്കെട്ടുകൾ തീർക്കുന്നവർക്കുള്ള മറുപടി കൂടിയാണ്...

26 വർഷം മുന്‍പ്

26 വർഷം മുന്‍പ്

1992 ൽ ബാബറി മസ്ജിദ് തകർന്ന ദിവസങ്ങള്‍ ഉത്തർ പ്രദേശിലെ മുസാഫർ നദറിനെയും സംബന്ധിച്ച് കറുത്ത ദിനങ്ങൾ തന്നെയായിരുന്നു. അന്നാണ് മുസാഫർ നഗറിലെ ലാഥേവാലേ എന്ന ദ്രാമത്തിലെ ഹിന്ദു വിശ്വാസികൾ കലാപത്തെ ഭയന്ന് ജീവൻ സംരക്ഷിക്കുവാനായി ഇവിടെ നിന്നും പലായനം ചെയ്തത്.

ഉപേക്ഷിക്കപ്പെട്ട ക്ഷേത്രം

ഉപേക്ഷിക്കപ്പെട്ട ക്ഷേത്രം

തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ വിശ്വാസത്തെ വഴിയിലുപേക്ഷിച്ചു പോകുവാൻ തയ്യാറല്ലായിരുന്ന അവർ ജീവനുമായി ഓടി രക്ഷപെട്ടപ്പോഴും അന്ന് ആദ്യം കൂടെ കൂട്ടിയത് ക്ഷേത്രത്തിലെ പ്രതിഷ്ഠ തന്നെയായിരുന്നു.
1970 കളിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം തങ്ങളുടെ അയൽക്കാര്‍ എത്ര ഭക്തിയോടെയാണ് കണ്ടിരുന്നത് എന്നു മനസ്സിലാക്കിയ ഇവിടുത്തെ മുസ്ലീം സഹോദരങ്ങൾ ചെയ്ത പ്രവർത്തിയുടെ അടയാളം ഇന്ന് ആ ക്ഷേത്രത്തിലെത്തിയാൽ കാണാം.....

കഴിഞ്ഞ 26 വർഷമായി

കഴിഞ്ഞ 26 വർഷമായി

ഹിന്ദു സഹോദരങ്ങൾ പ്രതിഷ്ഠയുമായി പോയ ക്ഷേത്രം കുറച്ചു കാലം അതുപോലെ തന്നെ നിന്നു. പിന്നീട് അത് ഇവിടുത്തെ മുസ്ലീം വിശ്വാസികൾ ഏറ്റടുക്കുകയായിരുന്നു. പഴയ പ്രൗഡിയോടെ തന്നെയാണ് ക്ഷേത്രം ഇന്നും പരിപാലിക്കുന്നത്. എന്നും വൃത്തിയാക്കുന്ന ഈ ക്ഷേത്രം ദീപാവലി സമയങ്ങളിൽ വൈറ്റ് വാഷ് അടിച്ച് കൂടുതൽ മനോഹരമാക്കും. പ്രദേശവാസികളെല്ലാം ചേർന്ന് പിരിവിട്ടാണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്. മ‍ൃഗങ്ങളെയൊന്നും ഇവിടെ ക്ഷേത്രപരിസരത്ത് എത്താതെ സംരക്ഷിക്കുന്നതും ഇവർ തന്നെയാണ്.

തിരിച്ചെത്തുമെന്ന ഒറ്റ വാക്ക്

തിരിച്ചെത്തുമെന്ന ഒറ്റ വാക്ക്

തിരിച്ചെത്തുമെന്ന ഒരൊറ്റ വാക്കിന്റെ പുറത്താണ് തങ്ങൾ 26 വർഷം മുന്നേ ഇവിടംവിട്ടു പോയ സഹോദരങ്ങളെ കാത്തിരിക്കുന്നത് എന്നാണ് പ്രദേശവാസിയായ മെഹ്റബാൻ അലി പറയുന്നത്. തന്റെ അടുതത് സഹൃത്തു കൂടിയായ ജിതേന്തർ കുമാറിനോട് ഇവിടെ നിന്നും പോകരുതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും ജിതേന്തർപോയി. പക്ഷേ, ഒരികക്ൽ തിരിച്ചെത്തുമെന്ന് ജിതേന്തർ അന്നു വാക്കു നല്കിയിരുന്നു... മെഹ്റബാൻ അലി പറയുന്നു. അന്ന് കലാപഭീതിയിൽ ഏകദേശം ഇരുപതോളം കുടുംബങ്ങളാണ് ഇവിടം വിട്ടുപോയത്.

PC:Wikipedia

എവിടെയാണ് ഈ ക്ഷേത്രം

എവിടെയാണ് ഈ ക്ഷേത്രം

മുസാഫർ നഗർ നഗരത്തിൽ നിന്നും ഉള്ളിലേക്ക് ഏകദേശം ഒരു കിലോമീറ്റർ അകലെ ലാഥേവാലേ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

22 വര്‍ഷമായി ഒരു കല്യാണം പോലും നടക്കാത്ത നാട്..ഇത് ബാച്ചിലേഴ്‌സ് ഊര്!! 22 വര്‍ഷമായി ഒരു കല്യാണം പോലും നടക്കാത്ത നാട്..ഇത് ബാച്ചിലേഴ്‌സ് ഊര്!!

മദ്യം പിഴയായി നല്കിയാൽ ഊരിപ്പോരാം...വിചിത്രനിയമങ്ങളുള്ള ഒരു ഗ്രാമം മദ്യം പിഴയായി നല്കിയാൽ ഊരിപ്പോരാം...വിചിത്രനിയമങ്ങളുള്ള ഒരു ഗ്രാമം

ദ്വീപിനുള്ളിലെ ഏറ്റവും വലിയ ക്ഷേത്രം മുതൽ തമിഴ്നാടിന്റെ പത്മനാഭ ക്ഷേത്രം വരെ!!ദ്വീപിനുള്ളിലെ ഏറ്റവും വലിയ ക്ഷേത്രം മുതൽ തമിഴ്നാടിന്റെ പത്മനാഭ ക്ഷേത്രം വരെ!!

Read more about: temples villages uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X