» »ആന്‍ഡമാനിലെത്തിയാല്‍ മറക്കാതെ ചെയ്യാന്‍ ഈ കാര്യങ്ങള്‍

ആന്‍ഡമാനിലെത്തിയാല്‍ മറക്കാതെ ചെയ്യാന്‍ ഈ കാര്യങ്ങള്‍

Written By: Elizabath

ആന്‍ഡമാനിലേക്കുള്ള യാത്ര നടക്കുകയെന്നാല്‍ ലോട്ടറിയടിച്ച സന്തോഷമാണ് സഞ്ചാരികള്‍ക്ക്...കാത്തിരിപ്പിന്റെയും വരാന്‍ പോകുന്ന, കാണാന്‍ പോകുന്നകാഴ്ചകളുടെയും ഓര്‍മ്മകള്‍ മാത്രം മതി. അത്രയ്ക്കുണ്ട് ആന്‍ഡമാന്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പാരാസെയിലിങ് മുതല്‍ സീ ഡൈവിങ്ങ് വരെയും ദ്വീപുകളിലൂടെയുള്ള ട്രക്കിങ് മുതല്‍ സീ വാക്കിങ്ങും വെള്ളത്തിലെ കളികളുമൊക്കെയാണ് ആന്‍ഡമാന്റെ ആഘോഷങ്ങള്‍.
ഏകദേശം മുന്നൂറോളം ദ്വീപുകളുടെ ഒരു കൂട്ടമാണ് ആന്‍ഡമാന്‍. എന്നാല്‍ അതില്‍ 36 എണ്ണത്തില്‍ മാത്രമേ ആളുകള്‍ താമസിക്കുന്നുള്ളൂ. കന്യാഭൂമികളായുള്ള ഒട്ടേറെ ഇടങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്ക് അത്ഭുതകരമായ കാഴ്ചകള്‍ തയ്യാറിക്കിയിരിക്കുന്നു. ആന്‍ഡമാനിലെത്തിയാല്‍ ഉറപ്പായും ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

മാന്‍ഗ്രൂവ് കയാക്കിങ്

മാന്‍ഗ്രൂവ് കയാക്കിങ്

ആന്‍ഡമാന്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയാല്‍ ഉറപ്പായും ചെയ്തിരിക്കേണ്ട ഒന്നാണ് മാന്‍ഗ്രൂവ് കയാക്കിങ്. മായാബന്തറിലാണ് ഇതിനുള്ള സൗകര്യമുള്ളത്. ഇന്ത്യയിലെ കണ്ടലിന്റെ അഞ്ചിലൊന്ന് ഭാഗവും കാണപ്പെടുന്നത് ആന്‍ഡമാനിലാണ്. സീ കയാക്കിങ്ങാണ് ഇവിടുത്തെ മറ്റൊരു വിനോദം. എന്നാല്‍ ഇപ്പോള്‍ മാന്‍ഗ്രൂവ് കയാക്കിങാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തം. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ഇവിടെ എത്തുന്നു.


PC: Bob Peterson

സീ വാക്കിങ്

സീ വാക്കിങ്

ഈ അടുത്തകാലത്തായി മാത്രം നിലവില്‍ വന്നതും ഏറെ പ്രശസ്തമായിക്കൊണ്ടിരിക്കുന്നതുമാണ് സീ വാക്കിങ്. കടലിനടിയിലൂടെയുള്ള ഈ നടത്തത്തില്‍ഒട്ടേറെം അനുഭവങ്ങളും കാഴ്ചകളുംെ സ്വന്തമാക്കാന്‍ സഞ്ചാരികള്‍ക്കു സാധിക്കുന്നു.
പവിഴപ്പുറ്റുകളെയും കടലിനയിലിലെ ജൈവ സമ്പത്തുകളെയും അടുത്തറിയാന്‍ സീ വാക്കിങ് അവസരമൊരുക്കുന്നു.

PC: Holobionics

ഐലന്‍ഡ് ഹോപ്പിങ്

ഐലന്‍ഡ് ഹോപ്പിങ്

ആന്‍ഡമാന്റെ തലസ്ഥാനമായ പോര്‍ട്‌ബ്ലെയറില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും സര്‍ക്കാരിന്റെ തന്നെ ഫെറികള്‍ ഉപയോഗിച്ച് ഇവിടുത്തെ വിവിധ ദ്വീപുകള്‍ ചുറ്റിക്കാണാം. നെയില്‍ ഐലന്‍ഡ്, ഹാവ്‌ലോക്ക് തുടങ്ങിയവയാണ് ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍.
ഈ ദ്വീപുകളില്‍ ധാരാളം ജലവിനോദങ്ങള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും. രാജ്യത്തെ തന്നെ മികച്ച ബീച്ചുകള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC: Mvbellad

 ഗ്ലാസ് ബോട്ടം ബോട്ടിങ്

ഗ്ലാസ് ബോട്ടം ബോട്ടിങ്

കടലിലെ കളര്‍ഫിള്‍ ലൈഫ് കയ്യെത്തുംഅകലത്തില്‍ കാണാന്‍ കൊതിക്കുന്നവര്‍ക്കു പറ്റിയ ഐറ്റമാണ ഗ്ലാസ് ബോട്ടം ബോട്ടിങ്. സുതാര്യമായ നിര്‍മ്മിച്ച ബോട്ടിന്റെ അടിഭാഗമാണ് കാഴ്ചകളെത്തിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ അതിമനോഹരമായ കാഴ്ചകള്‍ ഇവിടെ കണ്ടാലും കണ്ടാലും മതിയാവില്ല.
ഗ്ലാസ് ബോട്ടം ബോട്ടിങ് ആസ്വദിക്കാന്‍ ഏറ്റവും മികച്ച്ത് ഹാവ്‌ലോക്ക് ഐലന്‍ഡിലെ ഡോള്‍ഫിന്‍ ബീച്ചാണ്.

PC: Craig Stanfill

സീ പ്ലെയ്ന്‍ റൈഡിങ്

സീ പ്ലെയ്ന്‍ റൈഡിങ്

ആന്‍ഡമാനിലെത്തിയാല്‍ മിസ് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളിലൊന്നാണ് സീ പ്ലെയ്ന്‍ റൈഡിങ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ കിടിലന്‍ ദൃശ്യങ്ങളാണ് സീ പ്ലെയ്ന്‍ റൈഡിങ് വഴി ലഭിക്കുന്നത്.

PC: Florida Memory

ഡോള്‍ഫിനുകളെ കാണാം

ഡോള്‍ഫിനുകളെ കാണാം

ഡോള്‍ഫിനുകളുടെ അടിപൊടി കാഴ്ചകളാണ് ആന്‍ഡമാനിലെത്തിയാല്‍ ഉറപ്പായും കണ്ടിരിക്കേണ്ട മറ്റൊന്ന്. ഡോള്‍ഫിനുകളെ കാണണമെന്നുള്ളവര്‍ക്ക് പോകാന്‍ പറ്റിയ കുറച്ച് സ്ഥലങ്ങള്‍ ഇവിടെയുണ്ട്. ലാലാജി ബേ ബീച്ച്, ഹാവ്‌ലോക്ക് ഐലന്‍ഡ് തുടങ്ങിയവ അവയില്‍ ചിലതാണ്.

PC: Brian

Read more about: andaman, beaches, yathra