മഞ്ഞിന്റെ തൊപ്പിയും പച്ചപ്പിന്റെ ഐശ്വര്യവും പൂക്കളുടെ സുഗന്ധവും ഒക്കെച്ചേരുന്ന ഗുല് zwj;മാര് zwj;ഗ് ഇന്ത്യയിലെ ഏറ്റവും പഴയ ഹില് zwj;സ്റ്റേഷനുകളില് zwj; ഒന്നാണ്.സിനിമാ ഷൂട്ടിങ്ങിനും സ് കീയിങ്ങിനും പേരുകേട്ട ഇവിടെ ഓരോ വര് zwj;ഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. ട്രക്കിങ്ങിനും സ് കീയിങ്ങിനും ഒക്കെ പ്രശസ്തമായ ഗുല് zwj;മാര് zwj;ഗില് zwj; എത്തിയാല് zwj; മറക്കാന് zwj; പാടില്ലാത്ത കാര്യങ്ങള് zwj; നോക്കാം. ഗുല്‍മാര്‍ഗിലെ ഏറ്റവും പ്രശസ്തമായ കാര്യങ്ങളിലൊന്നാണ് ഗുല്‍മാര്‍ഗ് ഗൊണ്ടോള എന്നറിയപ്പെടുന്ന ഇവിടുത്തെ കേബിള്‍ കാര്‍. രണ്ടുഭാഗങ്ങളായാണ് ഇതിന്റെ യാത്രയുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 14,200 അടി ഉയരത്തിലുള്ള ഈ യാത്രയുടെ ആദ്യഘട്ടം ഗുല്‍മാര്‍ഗ് റിസോര്‍ട്ട് മുതല്‍ കൊങ്ദൂരി വാലിവരെയാണ്. എന്നാല്‍ ഇതില്‍ ഏറ്റവും മനോഹരമായത് രണ്ടാം ഘട്ടമായ കൊങ്ദൂരി മുതല്‍ അപ്ഹര്‍വത് പര്‍വ്വതം വരെയുള്ളതാണ്. 20 മുതല്‍ 22 മിനിട്ട് വരെയാണ് ഈ റൈഡ് പൂര്‍ത്തിയാക്കാന്‍ വേണ്ടത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പുണ്യസ്ഥലമായി മാറിയ ബാബാ റെഷിയുടെ സ്മാരകമാണ് ഗുല്‍ഡമാര്‍ഗിലെ മറ്റൊരാകര്‍ഷണം. ആയിരത്തിയെണ്ണൂറുകളില്‍ കാശ്മീര്‍ രാജസദസ്സിലെ അംഗമായിരുന്ന റെഷി മുസ്ലീം ചിന്തകനും പണ്ഡിതനുമായിരുന്നു. ഗുല്‍മാര്‍ഗിനും തന്‍മാര്‍ഗിനും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.PC: Pethmakhama 180 കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഗുല്‍മാര്‍ഗ് ബയോസ്ഫിയര്‍ റിസര്‍വ്വ് ജൈവവവൈവിധ്യത്തിന് ഏറെ പേരുകേട്ട ഇടമാണ്. വന്യമൃഗങ്ങളെ അതിന്റെ സ്വാഭാവീക അവസ്ഥയില്‍ കാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. കൂടാതെ കസ്തൂരിമാനുകളും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.PC: Unknown ഗുല്‍മാര്‍ഗിലെ ടൂറിസത്തിനു പ്രാധാന്യം നല്കുന്നതിനായി 2003ല്‍ ആരംഭിച്ച വിന്റര്‍ ഫെസ്റ്റിവല്‍ ഇവിടുത്തെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. പാട്ടും ഡാന്‍സും സാഹസിക വിനോദങ്ങളുമൊക്കെയാണ് വര്‍ഷത്തില്‍ മൂന്ന് ദിവസം നടക്കുന്ന ഈ ഫെസ്റ്റിവലിന്റെ പ്രത്യേകത.PC: Unknown സ് ട്രോബെറി വാലിയിലെ സ് ട്രോബെറി ഇവിടുത്തെ വ്യത്യസ്തമായ രുചികളിലൊന്നാണ്. ഗുല്‍മാര്‍ഗില്‍ അധികമാരും എത്തിപ്പെടാത്ത ഇവിടം മനോഹരമായ പൂക്കളാലും താഴ്വരകളാലും സമൃദ്ധമാണ്.PC: Basharat Alam Shah ഗുല്‍മാര്‍ഗില്‍ അധികമൊന്നും ആളുകളറിയാത്ത ഒന്നാണ് ഇവിടുത്തെ ഐസ് സ് കേറ്റിങ് സാധ്യതകള്‍. കേബിള്‍ കാര്‍ സ്റ്റേഷന്റെ തൊട്ടടുത്തയാണ് ഇതിനുള്ള ഇടം സ്ഥിതി ചെയ്യുന്നത്. തണുത്തുറഞ്ഞ നദികളിലും അരുവികളുമാണ് സ് കേറ്റിങ്ങിന് ഇവിടെ അവസരമൊരുക്കുന്നത്.PC: EvaEmaden