Search
  • Follow NativePlanet
Share
» »പ്രണയദിനം വെറൈറ്റിയായി ആഘോഷിക്കാം ബാംഗ്ലൂരിൽ

പ്രണയദിനം വെറൈറ്റിയായി ആഘോഷിക്കാം ബാംഗ്ലൂരിൽ

ഓരോ വാലന്‍റൈൻസ് ദിനവും എങ്ങനെ ആഘോഷിക്കണമെന്ന് കൺഫ്യൂഷൻ കാണാത്ത പ്രണയിതാക്കളുണ്ടാവില്ല. എവിടെ പോകണമെന്നും എങ്ങനെയൊക്കെ അടിച്ചു പൊളിക്കണമെന്നും ഫെബ്രുവരി തുടങ്ങിയപ്പോൾ തന്നെ ആലോചിക്കുവാനും തുടങ്ങിയിട്ടുണ്ടാവും. മിക്കപ്പോഴും കൂടുതലൊന്നും ആലോചിക്കാതെ ബാംഗ്ലൂരായിരിക്കും കൂടുതലും ആളുകൾ വാലന്‍റൈൻസ് ദിന ആഘോഷങ്ങൾക്ക് തിരഞ്ഞെടുക്കുക. പ്രണയവും അതിൻറെ ആഘോഷങ്ങളും പരകോടിയിലെത്തിക്കുന്ന ബാംഗ്സൂരിലെ ആഘോഷങ്ങളിൽ മിസ് ചെയ്യരുതാത്ത കുറച്ച് കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം...

ഒരുമിച്ച് കാണം പ്രിയപ്പെട്ട പ്രോഗ്രാം

ഒരുമിച്ച് കാണം പ്രിയപ്പെട്ട പ്രോഗ്രാം

വാലന്‍റൈൻസ് ദിനത്തിലെ ആഘോഷങ്ങളുടെ ഭാഗമായി ഇവിടെ പബ്ബുകളിലും ഫ്ലോറുകളിലും ഒക്കെ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഡാൻസും മ്യൂസിക് ഷോകളും ഫൂഡ് ഫെസ്റ്റിവലും കപ്പിൾ വർക് ഷോപ്പുകളും ഒക്കെയായി അടിപൊളി കിടിലൻ പരിപാടികൾ. പ്രണയ ദിനത്തിൽ ബാംഗ്ലൂർ എന്ന റൊമാന്‍റിക് ദിനത്തിൽ ഇവിടെയുണ്ടെങ്കിൽ ഇതിലേതെങ്കിലും ഒരു പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കുക. രാവിലെ 11 മണി മുതൽ മിക്ക ഇടങ്ങളിലും വാലന്‍റൈൻസ് ദിന പരിപാടികൾ ആരംഭിക്കും.

നന്ദി ഹിൽസിലേക്കു പോകാം

നന്ദി ഹിൽസിലേക്കു പോകാം

ബാംഗ്ലൂർ മലയാളികളുടെ പ്രിയപ്പെട്ട ഇടമാണ് നന്ദി ഹിൽസ്. ഇവിടെയെത്തി ഒരിക്കലെങ്കിലും നന്ദി ഹിൽസ് കാണാത്തവരുണ്ടാവുകയില്ല. ഈ പ്രണയദിനത്തിൽ സൂര്യോദയം കാണുവാൻ ഇവിടേക്ക് ഒരു യാത്രയായാലോ. പുലരിയിലെ തണുപ്പും കോടമ‍ഞ്ഞും ഒക്കെ ആസ്വദിച്ച് അതിരാവിലെ തന്നെ എണീറ്റ് ഇവിടേക്ക് വരാം. സൂര്യോദയവും നന്ദിയിലെ മറ്റു കാഴ്ചകളും കണ്ണുനിറയെ കണ്ടാസ്വദിച്ച് തിരികെ മടങ്ങാം. വാലന്‍റൈൻസ് ദിനത്തിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കാണ് ഇത് പറ്റുക.

ആഘോഷങ്ങൾ ആഢംബരത്തോടെയാവാം

ആഘോഷങ്ങൾ ആഢംബരത്തോടെയാവാം

വാലന്‍റൈന്‍സ് ദിനത്തിലല്ലാതെ മറ്റേതൊരു അവസരത്തിലും യോജിക്കാത്ത ഒരു സന്ദർശനമായിരിക്കും ബാംഗ്ലൂർ പാലസിലേക്കുള്ള യാത്ര. ഓരോ കോണിലും ആഢംബരം നിറഞ്ഞു നിൽക്കുന്ന ഇവിടേക്കുള്ള ഒരുമിച്ചുള്ള യാത്ര മനോഹരമായ ഓർമ്മകൾ സമ്മാനിക്കും എന്നതിൽ തർക്കമില്ല. ഇതിനുള്ളിലൂടെ ഒരുമിച്ച് കൈകൾ കോർത്തു നടക്കുന്നതും ഇവിടുത്തെ കാഴ്ചകളും ഒക്കെ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇരുവർക്കും സമ്മാനിക്കുക.

മുന്തിരിതോട്ടത്തിലേക്ക് ഒരു യാത്ര

മുന്തിരിതോട്ടത്തിലേക്ക് ഒരു യാത്ര

മറ്റുള്ള ആഘോഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ മുന്തിരി തോട്ടത്തിലേക്ക് റൊമാന്‍റിക്കായി ഒരു യാത്ര പോകാം. വൈൻ യാർഡ് എന്നു കേൾക്കുമ്പോള്‍ ആദ്യം ഓർമ്മ വരിക നാസിക്കിലെ സുലാ വൈൻ യാർഡ് തന്നെ ആയിരിക്കും. അതിനൊപ്പം നിൽക്കുന്ന കുറേയിടങ്ങൾ ഇവിടെയുണ്ട്. മുന്തിരി തോട്ടത്തിനുള്ളിലൂടെയുള്ള നടത്തവും ഇവിടുത്തെ ക്യാംപിങ്ങും ഇഷ്ടപ്പെട്ട വൈൻ രുചിച്ചു നോക്കുന്നതുമെല്ലാം ഈ യാത്രയുടെ ഭാഗമാക്കി മാറ്റാം. നന്ദി ഹിൽസിന്റെ താഴ്വാരത്തിൽ ഇത്തരത്തിലുള്ള നിരവധി മുന്തിരി തോട്ടങ്ങൾ കാണാം.

കാൻഡിൽ ലൈറ്റ് ഡിന്നർ

കാൻഡിൽ ലൈറ്റ് ഡിന്നർ

എന്തൊക്കെ ആഘോഷങ്ങളുണ്ടെങ്കിലും പ്രണയദിനത്തിൽ ഒരിക്കലും മിസ് ചെയ്യരുതാത്ത ഒരു കാര്യമാണ് പ്രിയപ്പെട്ട ആളുമൊത്തുള്ള ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ. ബാംഗ്ലൂരിൽ ചെയ്യുവാൻ പറ്റിയ ഏറ്റവും റൊമാന്‍റിക് ആയ കാര്യങ്ങളിൽ ഒന്നാണ് ഇവിടുത്തെ കാൻഡിൽ ലൈറ്റ് ഡിന്നർ. റൂഫ് ടോപ് കഫേകളിൽ ഒരുമിച്ചൊത്തുള്ള ഈ ഡിന്നർ ഉള്ളിലെ പ്രണയത്തെ വീണ്ടും ശക്തമാക്കുകയാണ് ചെയ്യുന്നത്.

രാത്രിയിലൊരു യാത്ര

രാത്രിയിലൊരു യാത്ര

പ്രണയത്തിലെ ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്ന് ഒരുമിച്ചുള്ള യാത്രകളാവും. മനസ്സിലെന്നെന്നും സൂക്ഷിക്കുവാൻ ഒരുപിടി ഓർമ്മകൾ നല്കുന്ന യാത്രപകൾ. സമയമുണ്ടെങ്കിൽ വാലന്‍റൈൻസ് ദിനത്തിൽ രാത്രിയിൽ ഒരുമിച്ചൊരു ഡ്രൈവ് പോകാം. നഗരത്തിരക്കുകളിൽ നിന്നും മാറി ശാന്തമാ ഒരിടത്തേയ്ക്കൊരു യാത്ര.

ഹോട്ട് എയർ ബലൂണിങ്

ഹോട്ട് എയർ ബലൂണിങ്

ബാംഗ്ലൂർ ആഘോഷങ്ങളിൽ ചിലവ് അല്പം കൂടുമെങ്കിലും വ്യത്യസ്തമായി ആഘോഷിക്കുവാൻ പറ്റിയ ഒന്നാണ് ഹോട്ട് എയർ ബലൂണിങ്. ആഘോഷങ്ങളും സർപ്രൈസുകളും നല്കുവാൻ താല്പര്യമുള്ളവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒന്നുംകൂടിയാണിത്. ബെല്ലാരി റോഡിലെ ജാക്കൂർ എയർ ഡ്രോമിലാണ് ബാംഗ്ലൂരിൽ ഹോട്ട് എയർ ബലൂണിങ് ചെയ്യുവാനുള്ള സൗകര്യമുള്ളത്.

വാലന്‍റൈൻസ് ദിനം വരവായി...യാത്ര ചെയ്ത് അടിച്ചുപൊളിക്കാംവാലന്‍റൈൻസ് ദിനം വരവായി...യാത്ര ചെയ്ത് അടിച്ചുപൊളിക്കാം

ഫെബ്രുവരി യാത്ര പ്ലാൻ ചെയ്യാം...ഒരു നിമിഷം!ഫെബ്രുവരി യാത്ര പ്ലാൻ ചെയ്യാം...ഒരു നിമിഷം!

Read more about: bangalore festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X