Search
  • Follow NativePlanet
Share
» »സൗത്ത് എന്നും പൊളിയാണ്..കാരണങ്ങൾ ഇതൊക്കെ!!

സൗത്ത് എന്നും പൊളിയാണ്..കാരണങ്ങൾ ഇതൊക്കെ!!

ഇതാ സൗത്ത് ഇന്ത്യയിൽ തീർച്ചായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം.

തെക്കേ ഇന്ത്യ..തേടിയെത്തുന്ന സഞ്ചാരികൾക്കു മുന്നിൽ നിറയെ അത്ഭുതങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടം. എത്ര കണ്ടു തീർത്താലും പിന്നെയും പിന്നെയും വരുവാൻ പ്രേരിപ്പിക്കുന്ന നാട്. ദൈവത്തിൻറെ സ്വന്തം നാടായ കേരളവും പൈതൃകങ്ങൾ കൊണ്ട് ചരിത്രമെഴുതിയിരിക്കുന്ന കർണ്ണാടകയും ആഘോഷങ്ങളു‌ടെ നാടായ തമിഴ്നാടും അ‌ടിച്ചുപൊളിക്കുന്ന ഗോവയും ഒക്കെ ചേർന്നാൽ മാത്രമേ തെക്കേ ഇന്ത്യയുടെ ചരിത്രം പൂർണ്ണമാവുകയുള്ളൂ. ഇവിടെ പുതിയ അനുഭവങ്ങൾ തേടിയെത്തുന്ന ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട കുറേ കാര്യങ്ങളുണ്ട്.ഹംപിയിലെ കൊട്ട വഞ്ചി യാത്ര മുതൽ മാൽപെയിലെ സർഫിങ്ങ് വരെ ഈ ലിസ്റ്റിലുണ്ട്. ഇതാ സൗത്ത് ഇന്ത്യയിൽ തീർച്ചായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം.

ഗോവയിലെ പാരാഗ്ലൈഡിങ്ങ്‌

ഗോവയിലെ പാരാഗ്ലൈഡിങ്ങ്‌

ഗോവയെന്നാൽ ആഘോഷങ്ങള്‍ മാത്രമാണെന്ന ധാരണ തിരുത്തുന്നതാണ് ഇവിടുത്തെ സാഹസിക വിനോദങ്ങള്‍. ബീച്ചിലെയും പബ്ബിലെയും ഒക്കെ ആഘോഷങ്ങൾ കഴിഞ്ഞാൽ പിന്നെ ഇവിടെ അറിയേണ്ടതാണ് ഇവിടുത്തെ സാഹസിക ഇനങ്ങള്‍. പാരാഗ്ലൈഡിങ്ങ് മുതൽ ആകാശത്തില്‍ മാത്രമല്ല, വെള്ളത്തിലുമുണ്ട് ഇവിടുത്തെ വിനോദങ്ങൾ.

ഹംപിയിലെ കുട്ടവഞ്ചി‌‌

ഹംപിയിലെ കുട്ടവഞ്ചി‌‌

വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ കൊണ്ട് ചരിത്ര പ്രേമികളു‌‌ടെയും സഞ്ചാരികകളുടെയും നെഞ്ചിൽ കയറിയ ഇടമാണ് ഹംപി. കല്ലുകളിൽ ചരിത്രമെഴുതിയ ഈ നാട് ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ്. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും അതി സൂക്ഷ്മവും ഗംഭീരവുമായ കൊത്തുപണികളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ. അങ്ങനെ ചരിത്രവും അവിടുത്തെ കഥകളും ഒക്കെ തിരയുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഇവിടുത്തെ കൊട്ടവഞ്ചി യാത്ര. ഹംപിയിൽ നിന്നും തുംഗഭദ്ര നദി കടന്ന് ഐലന്റിലേക്കുള്ള യാത്രയാണ് മറ്റൊരു ആകര്‍ഷണം. കൊട്ടവഞ്ചിയിൽ സാഹസികരമായി അക്കരെ കടക്കുവാൻ ഒരുപാട് പേർ എത്താനുണ്ട്.
PC: Navaneeth Krishnan S

കൂർഗിലെ വൈറ്റ് വാട്ടർ റാഫ്ടിങ്ങ്

കൂർഗിലെ വൈറ്റ് വാട്ടർ റാഫ്ടിങ്ങ്

ഇന്ത്യയിലെ സ്കോ‌ട്ലൻഡ് എന്നറിയപ്പെടുന്ന ഇടമാണ് കർണ്ണാടകയിലെ കൂർഗ്. അതിമനോഹരമായ മഞ്ഞു നിറഞ്ഞ പ്രഭാതങ്ങളും തേയിലത്തോട്ടങ്ങളും ഓറഞ്ചിന്റെയും കാപ്പിയുടെയും സുഗന്ധം നിറഞ്ഞ വൈകുന്നേരങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്. ഇങ്ങനെ കൂർഗിന്റെ കാഴ്ചകളിൽ അടിച്ചു പൊളിച്ചു നടക്കുമ്പോൾ മറന്നു പോകരുതാത്ത കാര്യമാണ് കൂർഗിലെ വൈറ്റ് വാട്ടർ റാഫ്ടിങ്ങ്. ഇവിടുത്തെ ഏറ്റവുമ സാഹസികരമായ കാര്യങ്ങളിലൊന്നു കൂടിയാണിത്.

മാൽപെയിലെ സർഫിങ്ങ്‌‌

മാൽപെയിലെ സർഫിങ്ങ്‌‌

കടലിലെ സാഹസികതകൾ അറിയുവാൻ കോവളത്തും ലക്ഷ ദ്വീപിലും ഒക്കെ പോകുന്നത് പഴയ കഥയാണ്. ഇപ്പോ കർണ്ണാ‌ടകയിലെ മാൽപെ ദ്വീപാണ് സഞ്ചാരികൾക്കിടയിലെ പ്രിയ ഡെസ്റ്റിനേഷൻ. ക‌‌ടലിലൂടെ സാഹസികമായി നടത്തുന്ന സർഫിങ്ങും മറ്റു വിനോദങ്ങളുമാണ് ഇവിടുത്തെ ആകർഷണം. കടൽക്കാഴ്ചകൾ കാണുവാനും അത് അനുഭവിക്കുവാനും പറ്റിയ ഇടം കൂടിയാണിത്.

രാംനഗരയിലെ വൈൻ ടേസ്റ്റിങ്ങ്‌

രാംനഗരയിലെ വൈൻ ടേസ്റ്റിങ്ങ്‌

പാറക്കല്ലുകൾ കൊണ്ട് ‌ട്രക്കേഴ്സിന്ററെയും ഹൈക്കേഴ്സിന്റെയും ഇ‌ടയിൽ പേരുകേട്ടതാണ് രാംനഗര. ബാംഗ്ലൂരിൽ നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം പ‌ട്ടുനൂൽ കൃഷിക്കും പ്രസിദ്ധമാണ്. .എന്നാൽ കുറച്ച് കാലങ്ങളായി ഇവിടം അറിയപ്പെടുന്നത് വൈൻ ടേസ്റ്റിങ്ങിന്‍റെ പേരിലാണ്. ഗ്രേപ് ഫാമുകളിലൂടെയുള്ള യാത്രകളും വൈൻ നിർമ്മിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും പറഞ്ഞു തരുന്ന ഇടങ്ങൾ ഇവിടെയുണ്ട്.‌‌

ഗോകർണ്ണയിലെ സ്നോർകലിങ്ങ്

ഗോകർണ്ണയിലെ സ്നോർകലിങ്ങ്

ബീച്ച് ട്രക്കിങ്ങിനു പേരുകേട്ട ഗോകർണ്ണയിൽ സ്നോർക്കലിങ്ങും ഉണ്ട്. ബീ‌ച്ച് ‌ട്രക്കിങ്ങിനൊപ്പം സ്നോർകലിങ്ങും ഇവി‌ടെ നടത്താം. ബാംഗ്ലൂരിൽ നിന്നും 495 കിലോമീറ്ററാണ് ദൂരം. ബീച്ചുകളിൽ നിന്നും ബീച്ചുകളിലേക്കുള്ള യാത്രയാണ് ഇവിടുത്തെ ആകർഷണം,

Read more about: south india hampi adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X