Search
  • Follow NativePlanet
Share
» »കൊടികുത്തിയ തണുപ്പിലെ ചൂടുനീരുറവ മുതൽ മണാലി വരെ... മണികരണിലെ കാഴ്ചകളിതാ

കൊടികുത്തിയ തണുപ്പിലെ ചൂടുനീരുറവ മുതൽ മണാലി വരെ... മണികരണിലെ കാഴ്ചകളിതാ

മണികരണിൽ തീർച്ചായും ചെയ്തിരിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

എത്ര കൊടികുത്തിയ തണുപ്പിലും ചൂടുവെള്ളമൊഴുകുന്ന നീരുറവ...പാറകളിൽ തട്ടിത്തടഞ്ഞ് ഒലിച്ചുകുത്തി മുന്നോട്ടൊഴുകുന്ന പാർവ്വതി നദി...തീരത്ത് നിൽക്കുന്ന പൈൻ മരങ്ങളും ദേവതാരു മരങ്ങളും...ഏതെങ്കിലും ബോളിവുഡ് സിനിമയിലെ റൊമാന്‍റിക് സോങ്ങ് സീനാണോ എന്നുപോലും സംശയം തോന്നും... ഹിമാലയ യാത്രകളിൽ ഒരിക്കലും വിട്ടുപോകരുതാത്ത മണികരണാണ് ഈ നാട്.. ഹൈന്ദവ വിശ്വാസികളും സിക്കുവിശ്വാസികളും ഒരുപോലെ പുണ്യഭൂമിയായി കാണുന്ന മണികരണിലെത്തിയാൽ തീർച്ചയായും ചെയ്തിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. മിക്കപ്പോളും കസോളിലേക്കും മണാലിയിലേക്കുമുള്ള യാത്രകളിൽ അറിയാതെയാണെങ്കിലും ഇവിടം ഒഴിവാക്കപ്പെടുകയാണ് പതിവ്. മണികരണിൽ തീർച്ചായും ചെയ്തിരിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

മണികരൺ സന്ദർശിക്കുവാൻ പറ്റിയ സമയം

മണികരൺ സന്ദർശിക്കുവാൻ പറ്റിയ സമയം

മാർച്ച് മുതൽ ജൂൺ വരെയുള്ള സമയമാണ് മണികരണിലെത്തുവാൻ ഏറ്റവും യോജിച്ചത്. ഈ സമയം തിരഞ്ഞെടുത്താൽ സമീപത്തുള്ള മറ്റിടങ്ങളും അവിടുത്തെ സാഹസിക പരിപാടികളും ഒക്കെ യാത്രയിൽ ഉൾപ്പെടുത്താം എന്നുമൊരു പ്രത്യേകതയുണ്ട്. പാരാഗ്ലൈഡിങ്ങ്, റിവർ റാഫ്ടിങ്, തുടങ്ങിയവ ഇവിടെ നടത്താം. 10 ഡിഗ്രി മുതൽ 25 ഡിഗ്രി വരെയാണ് ആ സമയത്തെ ഇവിടുത്തെ താപനില.

PC:Himanshu Nagar

മണികരൺ സാഹിബ്

മണികരൺ സാഹിബ്

മണികരണിലെ ഗുരുദ്വാരയാണ് ഇവിടുത്തെ കാഴ്ചകളിൽ ഏറ്റവുമാദ്യം കടന്നുവരിക. പാർവ്വതി നദിയുടെ തീര്തത് സ്ഥിതി ചെയ്യുന്ന ഈ തീർഥാടന കേന്ദ്രം സിക്ക്-ഹിന്ദു മത വിശ്വാസികൾക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഇവിടുത്തെ ആചാരങ്ങൾ, ചൂടുനീരുറവ, തുടങ്ങിയ കാര്യങ്ങളാണ് ദൂരദേശത്തു നിന്നുപോലും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്.
ഒരു ഗുരുദ്വാരയും അതിനോട് ചേർന്നു നിൽക്കുന്ന നിരവധി ക്ഷേത്രങ്ങളുമാണ് ഇവിടുത്തെ കാഴ്ച.ഏതു തരത്തിലുള്ള സഞ്ചാരിയാണെങ്കിലും ഇവിടവും പരിസരവും പൂർണ്ണമായും ആസ്വദിക്കാം.
രാവിലെ 5.00 മുതൽ 12 വരെയും വൈകിട്ട് 4.00 മുതൽ 9.00 വരെയുമാണ് പ്രവേശന സമയം.

PC:Tegbains

സുഖമേകുവാൻ ചൂടുനീരുറവ

സുഖമേകുവാൻ ചൂടുനീരുറവ

മണികരണിലെത്തി മണികരൺ സാഹിബ് ഗുരുദ്വാര കണ്ടുകഴിഞ്ഞാൽ അടുത്ത കാര്യം ചൂടുനീറുറവയിലേക്കുള്ള നടത്തമാണ്. പാർവ്വതി നദിയുടെ ഒരു അറ്റത്ത് കാണുന്ന മണികരൺ ഹോട്ട് സ്പ്രിംഗ് ഒരു വ്യത്യസ്തമായ അനുഭവമായിരിക്കും നല്കുക. ചുറ്റുമുള്ള ഇടങ്ങളെല്ലാം തണുത്തു വിറങ്ങലിച്ച് ഇരിക്കുമ്പോൾ ഇവിടെ മാത്രം ചൂടുനീരുറവ. യുറേനിയം, സൾഫർ തുടങ്ങി പലമൂലകങ്ങളും റേഡിയോ ആക്ടീവ് എലമെന്റുകളും അടങ്ങിയ ഈ വെള്ളം രോഗശമനിയാണെന്നും ഒരു വിശ്വാസമുണ്ട്.
30 രൂപയാണ് ഇവിടേക്ക് പ്രവേശിക്കുവാൻ ഒരാൾക്കുള്ള ചാര്‍ജ്.

PC:Ashish Gupta

കുലന്ത് പീഠ്

കുലന്ത് പീഠ്

ഹിമാചൽ പ്രദേശിലെ ഏറ്റവും വിശുദ്ധമായ ഇടങ്ങളിലൊന്നായാണ് കുലന്ത് പീഠ് അറിയപ്പെടുന്നത്. കുറച്ച് കാലം ശ്രീ ശങ്കരാചാര്യർ വസിച്ചിരുന്ന ഇടം കൂടിയാണ് കുലന്ത് പീഠ്. മറ്റൊരു വിശ്വാസമനുസരിച്ച് ശിവൻ ഇവിടെ വസിക്കുന്നുണ്ടത്രെ. ഇവിടെ ഒന്നു മുങ്ങി നിവർന്നാൽ എല്ലാ പാങ്ങളിൽ നിന്നും മോചനം കിട്ടും എന്നുമൊരു വിശ്വാസമുണ്ട്.
ഇതിനു തൊട്ടടുത്ത് വിഷ്ണുകുണ്ഡും സ്ഥിതി ചെയ്യുന്നു. ഇവിടെയും ആളുകൾ ഇറങ്ങാറുണ്ട്. മാത്രമല്ല, ഇതിലെ വെള്ളമുപയോഗിച്ച് ഭക്ഷണം പാകം ചെയ്താൽ നേര വിഷ്ണുലോകത്തെത്താം എന്നും വിശ്വാസമുണ്ട്.

PC:Manu moudgil

ഹരീന്ദർ മൗണ്ട് ട്രക്കിങ്ങ്

ഹരീന്ദർ മൗണ്ട് ട്രക്കിങ്ങ്

പർവ്വതങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മണികരണിൽ ചെയ്യുവാൻ പറ്റി മറ്റൊരു കാര്യം ട്രക്കിങ്ങാണ്. മണികരൺ യാത്രയിൽ കുറച്ചധികം സാഹസികത തേടുന്നവരാണ് ഇതിനു പോകേണ്ടത്. ട്രക്കിങ്ങ് എന്നതിലുപരിയായി ആ യാത്രയിലെത്തുന്ന കാഴ്ചകളാണ് കാണേണ്ടത്. മ‍ഞ്ഞു മൂടിക്കിടക്കുന്ന മലകളും സമീപ ഗ്രാമങ്ങൾ കോടമഞ്ഞിൽ പൊതിഞ്ഞു കിടക്കുന്നതും പാർവ്വതി വാലിയുടെ കാഴ്ചകളും ഈ യാത്രയെ എന്നെന്നും മനസ്സിൽ സൂക്ഷിക്കേണ്ട ഒന്നാക്കി മാറ്റും.

PC:Harigovind Kaninghat harkan

മസ്ലിൻ തുണിയിൽ അരിവേവിക്കാം

മസ്ലിൻ തുണിയിൽ അരിവേവിക്കാം

മണികരണിൽ ഏറ്റവും വിചിത്രമായി തോന്നുന്ന ഒരുകാര്യമാണ് ഇനി പറയുന്നത്. വർഷം മുഴുവൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രമാണ് മണികരമിലെ ശിവ ക്ഷേത്രം. 905 ൽ ഉണ്ടായ ഭൂമികുലുക്കത്തിൽ ഈ ക്ഷേത്രത്തിന് ചെറിയ ചരിവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും ഇതിന്റെ ഭംഗിയ്ക്കും രൂപത്തിനും ഒരുമാറ്റവും സംഭവിച്ചിട്ടില്ല. ഇവിടുത്തെ ആകർഷണം ചൂടുനീരുറവയാണ്. ഇവിടെ എത്തുന്ന സഞ്ചാരികളും വിശ്വാസികളും മസ്ലിൻ ബാഗിൽ അരിയും മറ്റു ധാന്യങ്ങളും ഇട്ട് ഈ ചൂടുനീരുറവയിൽ വെച്ച് വേവിച്ചെടുക്കാറുണ്ട്.

PC:wikimedia

രാമചന്ദ്ര ക്ഷേത്രം

രാമചന്ദ്ര ക്ഷേത്രം

രാജാ ജഗത് സിംഗം 17-ാം നൂറ്റാണ്ടിൽ നിർമ്മിച്ച രാമചന്ദ്ര ക്ഷേത്രമാണ് മണികരണിലെ അടുത്ത കാഴ്ച. വിശ്വാസങ്ങളനുസരിച്ച് ശ്രീരാമൻ അയോധ്യയിൽ നിന്നും ഇവിടെ കൊണ്ടുവന്ന് സ്ഥാപിച്ച ക്ഷേത്രമാണത്രെ ഇത്. സമുദ്ര നിരപ്പിൽ നിന്നും 1756 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Jayantanth

കസോളും മണാലിയും

കസോളും മണാലിയും

മണികരണിലെത്തിയാൽ ഇവിടുത്തെ കാഴ്ചകൾ മാത്രം കണ്ട് സമയം കളയരുത്. കസോൾ, മണാലി തുടങ്ങിയ കിടൽ സ്ഥലങ്ങളാണ് മണികരണിനു ചുറ്റുമുള്ളത്. കുളുവിനെയും ഈ ലിസ്റ്റിലുൾപ്പെടുത്താം.മണികരൺ ഗുരുദ്വാരയുടെ പുറത്തു നിന്നും ബസുകൾ ലഭിക്കും. 50 രൂപയാണ് കസോളിലേക്കുള്ള ടിക്കറ്റ് ചാർജ്.
മണികരണിൽ നിന്നും കസോളിലേക്ക് 4.3 കിലോമീറ്ററും കുളുവിലേക്ക് 43 കിലോമീറ്ററുമാണ് ദൂരം.

PC:Alok Kumar

മണികരണിലെത്താൻ

മണികരണിലെത്താൻ

ഹിമാചലിലൂടെയുള്ള യാത്രകൾ ആസ്വദിക്കുവാൻ റോഡാണ് ഏറ്റവും മികച്ചത്. ഹിമാചലിലെ എല്ലാ നഗരങ്ങളിൽ നിന്നും മണികരണിലേക്ക് ബസുകളുണ്ട്. ഡെല്‍ഹി, ജയ്പൂർ, ചണ്ഡിഗഡ്, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ സർവ്വീസ് നടത്തുന്നു.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ജോഗീന്ദർ നഗറാണ്. ഇവിടെ നിന്നും മണികരണിലേക്ക് 148 കിലോമീറ്ററും കിരാത്പൂർ റെയിൽവേ സ്റ്റേഷനിലേക്ക് 221 കിലോമീറ്ററും ദൂരമുണ്ട്.

കാടിനുള്ളിലെ ബരോറ്റും മഞ്ഞുമരുഭൂമിയും..ഇത് ഹിമാചലിന്റെ മാത്രം പ്രത്യേകത കാടിനുള്ളിലെ ബരോറ്റും മഞ്ഞുമരുഭൂമിയും..ഇത് ഹിമാചലിന്റെ മാത്രം പ്രത്യേകത

ഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്..ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ച ഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്..ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X