Search
  • Follow NativePlanet
Share
» »ഈ കാഴ്ചകൾ നമ്മുടെ തിരുവനന്തപുരത്ത് തന്നെയാ!!

ഈ കാഴ്ചകൾ നമ്മുടെ തിരുവനന്തപുരത്ത് തന്നെയാ!!

പതിവു പോലെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനവും കൊട്ടാരക്കാഴ്ചകളും ബീച്ച് സന്ദര്‍ശനവുമൊക്കെ പ്ലാൻ ചെയ്തല്ല തിരുവനന്തപുരത്തേയ്ക്ക് പോകേണ്ടത്.

ഒരു തലസ്ഥാന നഗരത്തിന്റെ ജാഡകളൊന്നുമില്ലാത്ത നാട്... പത്മനാഭ സ്വാമിയുടെ സ്വന്തം മണ്ണായ തിരുവനന്തപുരം...ഏഴു മലകൾക്കിടയിൽ കടലും കുന്നുകളും അതിർത്തി തീർത്ത് നിൽക്കുന്ന ഈ നാട് ഒരു സുന്ദരിയാണെന്നതിൽ തർക്കമില്ല. പൂവാറിൻറെ ഭംഗിയും പേപ്പാറയുടെ വന്യതയും പൊന്മുടിയുടെ സൗന്ദര്യവും പത്മനഭ ക്ഷേത്രത്തിന്റെ ആഢ്യത്വവും ഒക്കെ നിറഞ്ഞ ഇവിടെ കണ്ടു തീർക്കുവാനും അറിയുവാനും ഒത്തിരി കാര്യങ്ങളുണ്ട്. പതിവു പോലെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനവും കൊട്ടാരക്കാഴ്ചകളും ബീച്ച് സന്ദര്‍ശനവുമൊക്കെ പ്ലാൻ ചെയ്തല്ല തിരുവനന്തപുരത്തേയ്ക്ക് പോകേണ്ടത്. ഇതാ തിരുവനന്തപുരം യാത്രയിൽ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ നോക്കാം...

ഫിൽട്ടൽ കാപ്പി കുടിക്കാൻ ഇന്ത്യൻ കോഫി ഹൗസ്

ഫിൽട്ടൽ കാപ്പി കുടിക്കാൻ ഇന്ത്യൻ കോഫി ഹൗസ്

തിരുവനന്തപുരത്ത് കുറഞ്ഞത് ഒരു ദിവസമെങ്കിലും കറങ്ങിയിട്ടുള്ളവരുടെ നാവിൽ ഇന്ത്യൻ കോഫീ ഹൗസിന്റെ രുചി മാഞ്ഞിട്ടുണ്ടാവില്ല. തിരുവനന്തപുരത്തെ ആളുകളുടെ ഇഷ്ടടയിടങ്ങളിലൊന്നായ കോഫി ഹൗസ് ഇവിടെ എത്തുന്നവർ തീർച്ചയായും പോയിരിക്കേണ്ട ഇടമാണ്. എല്ലാ ദിവസവും രാരിലെ 8.00 മുതൽ വൈകിട്ട് 9.00 വരെയാണ് ഇതിന്റെ പ്രവർത്തന സമയം. ഫിൽട്ടർ കോഫിയോടൊപ്പം കേസരി ഹൽവയും രുചിക്കുവാൻ മറക്കേണ്ട.

PC:wikipedia

ദൈവത്തിന്റെ സ്വന്തംനാട്ടിലെ ക്ഷേത്രങ്ങൾ

ദൈവത്തിന്റെ സ്വന്തംനാട്ടിലെ ക്ഷേത്രങ്ങൾ

ലോകത്ത് ഏറ്റവും അധികം സമ്പത്ത് ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രവും പട്ടാളക്കാർ നോക്കി നടത്തുന്ന ക്ഷേത്രവും ഒക്കെയായി വിശ്വാസ രംഗത്ത് കഥകൾ ഒരുപാടുണ്ട് പത്മനാഭന്‌റെ മണ്ണിന് പറയുവാന്‍. കേരളാ-ദ്രാവിഡ വാസ്തുവിദ്യകളിൽ നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങൾ വിശ്വാസികൾ മാത്രമല്ല, എല്ലാവരും കണ്ടിരിക്കേണ്ടതാണ്. പത്മനാഭ സ്വാമി ക്ഷേത്രം, ആഴിയൂർ മഹാദേവ ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം,കരിക്കകം ചാമുണ്ഡി ദേവി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങൾ.

PC:Ilya Mauter

പ്രകൃതിയെ അറിയുവാൻ നെയ്യാർ വന്യജീവി സങ്കേതം

പ്രകൃതിയെ അറിയുവാൻ നെയ്യാർ വന്യജീവി സങ്കേതം

പ്രകൃതിയുടെ കാഴ്ചകൾ തേടി യാത്ര ചെയ്യുന്നവർക്ക് പോകുവാൻ പറ്റിയ ഇടമാണ് നെയ്യാർ. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പല ജീവജാലങ്ങളുമുള്ള ഇവിടം പ്രകൃതി സ്നേഹികളും കാട്ടിലെ കാഴ്ചകൾ കാണുവാൻ താല്പര്യമുള്ളവരും പോയി കണ്ടിരിക്കണം എന്നതിൽ സംശയമില്ല. തിങ്കളാഴ്ച ഇവിടെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

PC:Kerala Tourism

ബോട്ടിങ്ങിനും മീൻപിടുത്തത്തിനും നെയ്യാർ ഡാം

ബോട്ടിങ്ങിനും മീൻപിടുത്തത്തിനും നെയ്യാർ ഡാം

പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന നെയ്യാർ തിരുവനന്തപുരം നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി സങ്കേതമാണിത്. ആനമുടി കഴിഞ്ഞാൽ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടൂമുടിയായ അഗസ്ത്യകൂടം ഈ വനപ്രദേശത്ത് സ്ഥിതിചെയ്യുന്നു.

PC:PlaneMad

സ്കൈ ഡൈവിങ്ങ്

സ്കൈ ഡൈവിങ്ങ്

തിരുവനന്തപുരത്തെത്തുന്ന സഞ്ചാരികൾക്ക് പുതിയ അനുഭവം നല്കുന്ന ഒന്നാണ് സ്കൈ ഡൈവിങ്ങ്. ഇത് കൂടാതെ സ്കൂബാ ഡൈവിങ്ങും പാരാഗ്ലൈഡിങ്ങും ഒക്കെ ഇവിടെയുണ്ട്.

ചരിത്രത്തിലേക്ക് തിരികെ നടക്കുവൻ മ്യൂസിയങ്ങൾ

ചരിത്രത്തിലേക്ക് തിരികെ നടക്കുവൻ മ്യൂസിയങ്ങൾ

തിരുവനന്തപുരത്തിന്‍റെ മറ്റൊരു ആകർഷണം ഇവിടുത്തെ മ്യൂസിയങ്ങളാണ്യ ചരിത്രത്തെയും കഥകളെയും ഒരുപോലെ സൂക്ഷിക്കുന്ന മ്യൂസിയങ്ങൾ നഗര പരിധിയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
നേപിയർ മ്യൂസിയം,നാച്വറൽ ഹിസ്റ്ററി മ്യൂസിയം, എസ്എംഎസ്എം മ്യൂസിയം, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന മ്യൂസിയങ്ങൾ.

PC:Ashiq Surendran

ഷോപ്പിങ്ങിനായി ചാല മാർക്കറ്റ്

ഷോപ്പിങ്ങിനായി ചാല മാർക്കറ്റ്

തിരുവനന്തപുരത്തെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നാണ് ചാല മാർക്കറ്റ്. ആളുകൾ നിറഞ്ഞു നിൽക്കുന്ന കടവരാന്തകളും കച്ചവടങ്ങളും ഒക്കെയുള്ള ഇവിടം തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണ്. തിരുവനന്തപുരം നഗരത്തിന്ഡറെ മറ്റൊരു മുഖമെന്നും ഇതിനെ വിശേഷിപ്പിക്കാം.

യുവത്വത്തിലേക്ക് വരാൻ ആയുർവ്വേദം

യുവത്വത്തിലേക്ക് വരാൻ ആയുർവ്വേദം

ആയുർവേവദ ചികിത്സകളുടെ കേന്ദ്രസ്ഥാനമാണ് തിരുവനന്തപുരം. വിദേശികളെയും സ്വദേശികളെയും കേരളത്തിന്‍റെ തനത് വേദമായ ആയർവേദം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

നഗരക്കാഴ്ചകൾക്കായി വിഴിഞ്ഞം ലൈറ്റ് ഹൗസ്

നഗരക്കാഴ്ചകൾക്കായി വിഴിഞ്ഞം ലൈറ്റ് ഹൗസ്

കോവളം ബീച്ചിലെ കാഴ്ചകളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഇവിടുത്തെ വിഴിഞ്ഞം ലൈറ്റ് ഹൗസ്. 45 വർഷത്തിലധികം പഴക്കമുണ്ടെങ്കിലും ഇന്നും ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണിതെന്നതിൽ സംശയമില്ല. 150 പടികൾ കയറി ലൈറ്റ് ഹൗസിന്റെ മുകളിലെത്തിയാൽ അവിടെ കാത്തിരിക്കുന്ന കാഴ്ചകൾ മനോഹരമാണ്.

PC:arun

വലിയതുറ

വലിയതുറ

കടലിന്റെയും തീരത്തിന്റെയും കാഴ്ചകൾ ഒരുപോലെ കാണുവാൻ പറ്റിയ ഇടമാണ് വലിയതുറ. തിരുവനന്തപുരം വിമാനത്തവളത്തിനു സമീപമാണിത് സ്ഥിതി ചെയ്യുന്നത്. ഒരു കാല്തത് പേരുകേട്ട തുറമുഖമായിരുന്നുവെങ്കിലും ഇന്ന് അതിൻറെ അവശിഷ്ടങ്ങൾ മാത്രമാണിവിടെ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചയാണ് പ്രശസ്തം.

വിശപ്പ് സഹിക്കുവാൻ പറ്റാത്ത ശ്രീകൃഷ്ണനെ ഉണർത്തുന്നത് കയ്യിൽ നിവേദ്യവുമായെത്തുന്ന മേൽശാന്തി...അറിയാം ഈ അപൂർവ്വ ക്ഷേത്രത്തെക്കുറിച്ച്!!വിശപ്പ് സഹിക്കുവാൻ പറ്റാത്ത ശ്രീകൃഷ്ണനെ ഉണർത്തുന്നത് കയ്യിൽ നിവേദ്യവുമായെത്തുന്ന മേൽശാന്തി...അറിയാം ഈ അപൂർവ്വ ക്ഷേത്രത്തെക്കുറിച്ച്!!

നിധി തേടിയിറങ്ങിയ പ്രധാനമന്ത്രി...അതും അടിയന്തരാവസ്ഥക്കാലത്ത്....മിലിട്ടറി ട്രക്കുകൾ ഉഴുതുമറിച്ച ചരിത്രകോട്ടയുടെ ഇന്നത്തെ അവസ്ഥയെന്താണ്?നിധി തേടിയിറങ്ങിയ പ്രധാനമന്ത്രി...അതും അടിയന്തരാവസ്ഥക്കാലത്ത്....മിലിട്ടറി ട്രക്കുകൾ ഉഴുതുമറിച്ച ചരിത്രകോട്ടയുടെ ഇന്നത്തെ അവസ്ഥയെന്താണ്?

പത്ത് പൈസ മുടക്കാതെ കേരളത്തിൽ സൗജന്യമായി ചെയ്യുവാൻ പറ്റിയ 10 കാര്യങ്ങൾ പത്ത് പൈസ മുടക്കാതെ കേരളത്തിൽ സൗജന്യമായി ചെയ്യുവാൻ പറ്റിയ 10 കാര്യങ്ങൾ

PC:Karnishthakkar1729

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X