Search
  • Follow NativePlanet
Share
» »മഹാരാഷ്ട്രയിലെ ഈ സ്ഥലങ്ങൾ കണ്ടില്ലെങ്കിലെന്തു യാത്ര?

മഹാരാഷ്ട്രയിലെ ഈ സ്ഥലങ്ങൾ കണ്ടില്ലെങ്കിലെന്തു യാത്ര?

ഓരോ കോണിലും വ്യത്യസ്തമായ കാഴ്ചകളുള്ള ഇടമാണ് മഹാരാഷ്ട്ര. ഒറ്റയാത്രയിലൊന്നും ഇത് കണ്ടു തീർക്കുവാൻ സാധിക്കില്ല

By Elizabath Joseph

ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഒരു ചെറിയ രൂപം എല്ലെങ്കിൽ മിനി ഇന്ത്യ എന്നു തന്നെ വിളിക്കപ്പെടുവാൻ യോഗ്യമായ സ്ഥലമാണ് മഹാരാഷ്ട്ര. സാസ്കാരികമായ വൈവിധ്യങ്ങളോടൊപ്പം പർവ്വതങ്ങളും കടലും കാടും കോട്ടകളും ഒക്കെയായി സഞ്ചാരികൾക്കും ചരിത്രകാരൻമാർക്കും ഒക്കെ കാണാനായി ഒത്തിരി കാഴ്ചകൾ ഇവിടുണ്ട്.
മറാത്താ രാജവംശത്തിന്റെ സ്ഥാപകനായിരുന്ന ഛത്രപതി ശിവജിയുടെ പേരിൽ അറിയപ്പെടുന്ന മഹാരാഷ്ട്ര കോട്ടകളുടെ നാടുകൂടിയാണ്. കുറച്ചു ദിവസങ്ങൾ കൊണ്ടുള്ള യാത്രയിലൊന്നും മഹാരാഷ്ട്രയെ അറിയുവാൻ സാധിക്കില്ലെങ്കിലും ഇവിടുത്തെ ചില സ്ഥലങ്ങൾ ഉറപ്പായും കാണേണ്ടതു തന്നെയാണ്...

മുംബൈ

മുംബൈ

മഹാരാഷ്ട്രയുടെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ നഗരവുമാണ് ബോംബെ എന്നറിയപ്പെട്ടിരുന്ന മുംബൈ. ലോകത്തിലെ തന്നെ ഏറ്റവും അധികം ജനവാസമുള്ള നഗരങ്ങളിലൊന്നായ ഇവിടം ഇന്ത്യയുടെ മാന്ഡഹട്ടൻ എന്നും അറിയപ്പെടുന്നു. ഉറങ്ങാത്ത രാവുകൾക്കും കണ്ടു തീർക്കാത്ത സ്വപ്നങ്ങൾക്കും കാവൽക്കാരനായ മുംബൈ സ്മാരകങ്ങൾക്കും പൈതൃകങ്ങൾക്കും വ്യത്യസ്തമായ രുചികൾക്കും ഷോപ്പിങ്ങിനും പേരുകേട്ട ഇടമാണ്.

PC:Advait Supnekar

 മുംബൈയിൽ കാണേണ്ട സ്ഥലങ്ങൾ

മുംബൈയിൽ കാണേണ്ട സ്ഥലങ്ങൾ

ഗേറ്റ് വേ ഓഫ് ഇന്ത്യ,എലഫന്‍റാ ഗുഹകൾ,മറൈൻ ഡ്രൈവ്,ഛത്രപതി ശിവജി ടെർമിനസ്, ഹാജി അലി ദർഗ, ഗ്ലോബൽ വിപാസന പഗോഡ, ബീച്ചുകൾ, ദേവാലയങ്ങൾ, മുംബൈ സിറ്റി മ്യൂസിയം,സിദ്ധിവിനായക ക്ഷേത്രം, ഫ്ലോറ ഫൗണ്ടെയ്ൻ തുടങ്ങിയവയാൻ് ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചകൾ.

ഔറംഗാബാദ്

ഔറംഗാബാദ്

മഹാരാഷ്ട്രയിലെ മറ്റൊരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ഔറംഗാബാദ്. മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിൽ നിന്നും പേരു ലഭിച്ച ഈ പട്ടണം എല്ലോറ ഗുഹകൾക്കും ചരിത്ര സ്മാരകങ്ങൾക്കും പേരുകേട്ട സ്ഥലം കൂടിയാണ്. മുഗൾ രാജവംശത്തിന്റെയും മുസ്ലീം സംസ്കാരത്തിന്റെയും അംശങ്ങൾ ഏറെ സ്വാധീനിച്ചിട്ടുള്ള ഈ നഗരം രുചികളുടെ കാര്യത്തിലും വ്യത്യസ്തത പുലർത്തുന്ന ഇടമാണ്.

PC:Rizwanmahai

ഔറംഗാബാദിൽ കാണേണ്ട സ്ഥലങ്ങൾ

ഔറംഗാബാദിൽ കാണേണ്ട സ്ഥലങ്ങൾ

അജന്ത എല്ലോറ ഗുഹകൾ, ദേവ്ഗിരി കോട്ട, ഗ്രീഷ്ണേശ്വർ ക്ഷേത്രം,ബിബി കാ മഖ്ബറ, സലിം അലി ലേക്ക് ആൻഡ് ബേഡ് സാങ്ച്വറി,ജുമാ മോസ്ക്, ഔറംഗാബാദ് ഗുഹകൾ തുടങ്ങിയവയാണ് ഇവിടെ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

PC:Ankur P

കോലാപൂർ

കോലാപൂർ

പാഞ്ചഗണ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോലാപ്പൂർ ഒരിക്കൽ ഇവിടുത്തെ പ്രസിദ്ധമായ നാട്ടു രാജ്യങ്ങളിൽ ഒന്നായിരുന്നു. മറാത്ത രാജവംശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായ ഇവിടം ചരിത്ര സ്മാരകങ്ങൾ കൊണ്ടും സാംസകാരിക വൈവിധ്യം കൊണ്ടും പേരുകേട്ടിരിക്കുന്ന സ്ഥലമാണ്. മഴക്കാലങ്ങളിൽ നന്നായി മഴ പെയ്യുന്ന ഇവിടെ അല്ലാത്ത സമയങ്ങളിൽ പ്രസന്നമായ കാലവസ്ഥയാണുള്ളത്.

PC:Omar AV

കോലാപ്പുരിലെ സ്ഥലങ്ങൾ

കോലാപ്പുരിലെ സ്ഥലങ്ങൾ

മഹാലക്ഷ്മി ക്ഷേത്രം, ജ്യോതിബാ ക്ഷേത്രം, രൺകലാ തടാകം, ഛത്രപതി സാഹു മ്യൂസിയം, പൻഹാല കോട്ട തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ.

PC:British gallery online

മഹാബലേശ്വർ

മഹാബലേശ്വർ

പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മഹാബലേശ്വർ ഇന്ത്യയിലെ തന്നെ മികച്ച ഹിൽ സ്റ്റേഷനുകളിലൊന്നാണ്. സമുഗദ്ര നിരപ്പിൽ നിന്നും ഏകദേശം 1353 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം കൃഷ്ണ നദിയുടെ ഉത്ഭവ കേന്ദ്രം കൂടിയാണ്. ശിവന്റെ ക്ഷേത്രത്തിന് സമീപമുള്ള, പശുവിന്റെ മുഖത്തിന്റെ ആകൃതിയിലുള്ള ഒരു അരുവിയിൽ നിന്നുമാണ് കൃഷ്ണാ നദി ഉത്ഭവിക്കുന്നത്. തടാകങ്ങൾക്കും ട്രക്കിങ്ങ് സ്ഥലങ്ങൾക്കും പേരുകേട്ട ഇവിടം മുംബൈയിലെ ചൂടിൽ നിന്നും രക്ഷപെടുവാൻ പറ്റിയ ഇടം കൂടിയാണ്.

PC:Karthik Easvur

മഹാബലേശ്വറിലെ സ്ഥലങ്ങൾ

മഹാബലേശ്വറിലെ സ്ഥലങ്ങൾ

പ്രതാപ്ഗഡ് കോട്ട, പ്രതാപ് ഗാർഡൻ, അഫ്സൽ ഖാൻ ശവകുടീരം, ഓൾഡ് മഹാബലേശ്വർ, ഭവാനി മന്ദിർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ

PC:Ankur P

സോലാപൂർ

സോലാപൂർ

മഹാരാഷ്ട്രയുടെയും കർണ്ണാടകയുടെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന സോലാപൂർ പ്രശാന്തമായ അന്തരീക്ഷം വർഷം മുഴുവൻ നിലനിർത്തുന്ന ഒരിടമാണ്. പുരാതനമായ ക്ഷേത്രങ്ങളും തടാകങ്ങളുമാണ് ഈ നഗരത്തിന്റെ ആകർഷണം. 16-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന സിദ്ധേശ്വർ ക്ഷേത്രം തേടി 30 ലക്ഷത്തിലധികം വിശ്വാസികൾ ഇവിടെ ഓരോ വർഷവും എത്താറുണ്ട്.

PC:Siddhartha8

സോലാപ്പൂരിൽ കാണേണ്ട ഇടങ്ങൾ

സോലാപ്പൂരിൽ കാണേണ്ട ഇടങ്ങൾ

സിദ്ധേശ്വര്‍ ക്ഷേത്രം,അക്കൽകോട്ട് സ്വാമി മഹാരാജ് ക്ഷേത്രം, സോലാപൂർ കോട്ട, പാന്തർപൂർ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കാനുള്ള സ്ഥലങ്ങൾ.

PC:Coolgama

മാതേരൻ

മാതേരൻ

പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ സ്ഥലം എന്നറിയപ്പെടുന്ന ഇടമാണ് മതേരന്‍. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഏഷ്യയിലെ വാഹനങ്ങൾ നിരോധിക്കപ്പെട്ട ഏക ഹിൽ സ്റ്റേഷനും കൂടിയാണ്. ഒരുകാലത്ത് ബ്രിട്ടീഷുകാരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നതിനാല്‍ അതിന്റെ ശേഷിപ്പുകൾ ഇന്നും ഇവിടെ കാണാൻ സാധിക്കും. മതേരനിലെ ടോയ് ട്രെയിൻ യാത്ര തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

PC:Elroy Serrao

മതേരനിലെ സ്ഥലങ്ങൾ

മതേരനിലെ സ്ഥലങ്ങൾ

എക്കോ പോയന്റ്, ലൗസിയ പോയന്റ്,ചാർലെറ്റ് ലേക്ക്,അലക്സാണ്ടർ പോയിന്‍റ് തുടങ്ങിയവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങൾ

PC:Ajay Panachickal

അലിബാഗ്

അലിബാഗ്

ശിവജിയുടെ കാല്തത് ഒരു നാവിക കേന്ദ്രമായി വളർന്നുവന്ന അലിബാഗ് ഇന്ന് ബീച്ചുകൾക്ക് പേരുകേട്ട ഇടമാണ്. മുംബൈയിലെ ബീച്ചികളേക്കാൾ വൃത്തിയും സൗന്ദര്യവുമുള്ള ഇവിടുത്തെ ബീച്ചുകൾ എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടങ്ങളാണ്. ക്ഷേത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

PC:Rakesh Ayilliath

സ്ഥലങ്ങള്‌

സ്ഥലങ്ങള്‌

അലിബാഗ് ബീച്ച്, നാഹോൺ ബീച്ച്,കനകേശ്വർ കോട്ട, ജൻഡീര കോട്ട, കനകേശ്വർ ദേവസ്ഥാൻ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രസിദ്ധമായ സ്ഥലങ്ങൾ

PC:Rakesh Ayilliath

പൂനെ

പൂനെ

പെഷവാസിന്റെ നാട് എന്നറിയപ്പെടുന്ന പൂനെ ചരിത്രപരമായും സാസ്കാരികപരമായും ഏറെ പേരുകേട്ടിരിക്കുന്ന ഇടമാണ്. ഇന്ന് വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളിൽ രാജ്യത്തെ തന്നെ ഉയർന്ന സ്ഥലങ്ങളിൽ ഒന്നാണിത്. മറാത്ത ചക്രവര്‍ത്തിമാരുടെ ഭരണത്തിന്റെയും അധികാരത്തിന്റെയും ധാരാളം സൂചകങ്ങൾ പൂനെയിലെമ്പാടുമായി കാണാം

PC:Suddhasatwa Bhaumik

പൂനെ കാഴ്ചകൾ

പൂനെ കാഴ്ചകൾ

ശിവ്നേരി കോട്ട, ആഗാ ഖാൻ പാലസ്, ശനിവർവാഡ,പശ്ചിമഘട്ടം, പാർവ്വതി ഹിൽ, രാജ്ഗഡ് കോട്ട,ലാൽ മഹൽ തുടങ്ങിയവ ഇവിടെ എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണം.

നാസിക്

നാസിക്

ഗോദാവരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നാസിക് ഇന്ത്യൻ പുരാണങ്ങളിലും മിത്തുകളിലും ഏറെ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള സ്ഥലമാണ്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയ്ക്ക് പേരു കേട്ടിരിക്കുന്ന ഇവിടം ഹൈന്ദവ വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. മ്യൂസിയം, പൂന്തോട്ടം, പുരാതന ക്ഷേത്രങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ

PC:Satishkulkarniwtn

 നാസിക്കിലെ കാഴ്ചകൾ

നാസിക്കിലെ കാഴ്ചകൾ

ത്രികംബരേശ്വർ ക്ഷേത്രം, പഞ്ചടവടി, മുക്തിധാം ക്ഷേത്രം, ദുർഗാവാടി വെള്ളച്ചാട്ടം, കാലാരാം മന്ദിർ, രാംകുണ്ഡ്, കപാലേശ്വർ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെ വിട്ടുപോകാതെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ

PC:Savitr1915

രത്നഗിരി

രത്നഗിരി

ക്ഷേത്രങ്ങളുടെ പേരിൽ അടയാളപ്പെടുത്തിയിരിക്കുന്ന രത്നഗിരി കൊങ്കൺ മേഘലയുടെ ഭാഗം കൂടിയാണ്.

PC:vivek Joshi

 രത്നഗിരിയിലെ സ്ഥലങ്ങൾ

രത്നഗിരിയിലെ സ്ഥലങ്ങൾ

ഗണപതിപുലേ ബീച്ച്, മർലേശ്വർ ക്ഷേത്രം, ഗുഹാഘർ ബീച്ച്, തുടങ്ങിയ കാഴ്ചകൾ ഇവിടെ കാണാം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X