Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഈ മനോഹര സംസ്ഥാനങ്ങള്‍ അറിയുമോ?

ഇന്ത്യയിലെ ഈ മനോഹര സംസ്ഥാനങ്ങള്‍ അറിയുമോ?

ഇന്ത്യയെ തേടിയുള്ള യാത്രയില്‍ ലിസ്റ്റില്‍ നിന്നും ഒരു കാരണവശാലും ഒഴിവാക്കാന്‍ പറ്റാത്ത മനോഹരമായ സംസ്ഥാനങ്ങള്‍ നോക്കാം...

By Elizabath

29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണപ്രദേശങ്ങളും... ലോകത്തിലെ തന്നെ ഏറ്റവും കളര്‍ഫുള്ളായ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. എന്നാല്‍ ഇവിടുത്തെ എല്ലായിടങ്ങളും കണ്ടുതീര്‍ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയായിരിക്കില്ല. ഓരോ കോണിലും അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഇവിടുത്തെ സ്ഥലങ്ങള്‍ ഒരു ബക്കറ്റ് ലിസ്റ്റിലും ഉള്‍പ്പെടുത്താനാവാത്തവിധം വലുതാണ്. എങ്കിലും ഇന്ത്യയെ കണ്ടെത്താനിറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും ഇല്ല. ഇന്ത്യയെ തേടിയുള്ള യാത്രയില്‍ ലിസ്റ്റില്‍ നിന്നും ഒരു കാരണവശാലും ഒഴിവാക്കാന്‍ പറ്റാത്ത മനോഹരമായ സംസ്ഥാനങ്ങള്‍ നോക്കാം...

ത്രിപുര

ത്രിപുര

നോര്‍ത്ത്-ഈസ്റ്റ് ഇന്ത്യയിലെ ഏഴു സഹോദരികളില്‍ ഒന്നായ ത്രിപുര കാഴ്ചക്കാര്‍ക്കും സഞ്ചാരികള്‍ക്കും വേണ്ടി നിറയെ അത്ഭുതങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന ഇടമാണ്. സംസ്‌കാരങ്ങളും കലകളും ജീവിതരീതികളും ഏറെ വ്യത്യസ്തമായ ഇവിടെ ശ്വാസം നിലച്ചുപോകുന്ന തരത്തില്‍ വിസ്മയിപ്പിക്കുന്ന കാഴ്ചകല്‍ ഏറെയുണ്ട്.
സമാധാനം ആഗ്രഹിച്ച് യാത്ര ചെയ്യുന്ന ഒരാളാണെങ്കില്‍ ത്രിപുര ഉറപ്പായും സന്ദര്‍ശിക്കണം.

PC:Joe Fanai

മികച്ച സമയം

മികച്ച സമയം

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ സന്ദര്‍ശിക്കാനുള്ള മികച്ച സമയം.

PC:Soman

ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡ്

പ്രകൃതിഭംഗി കൊണ്ട് സ്വയെ വെളിപ്പെടുത്താനാവാതെ ഒളിഞ്ഞിരിക്കുന്ന മറ്റൊരു മനോഹര സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. കാടുകളുടെ നാട് എന്നറിയപ്പെടുന്ന ഇവിടെ നാടിനേക്കാളധികം കാടാണ് കാണാന്‍ സാധിക്കുക. അത്യപൂര്‍വ്വങ്ങളായ ഒട്ടേറെ ജീവികളെയും ഇവിടെ കാണാന്‍ സാധിക്കും. വ്യവസായവത്ക്കരണത്തിനു നിന്നുകൊടുക്കാത്ത ഇവിടം പ്രകൃതിയെ അതിന്റെ സ്വാഭീവീകതയില്‍ത്തന്നെ ആസ്വദിക്കാന്‍ സാധിക്കും. പ്രകൃതി സ്‌നേഹികളുടെയും ട്രക്കേഴ്‌സിന്റെയും ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്.

PC: SDAkashdass81

മികച്ച സമയം

മികച്ച സമയം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ സന്ദര്‍ശിക്കാനുള്ള മികച്ച സമയം.

PC:Vikashkumarnag399

നാഗാലാന്‍ഡ്

നാഗാലാന്‍ഡ്

ജൈവവൈവിധ്യങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന നാഗാലാന്‍ഡ് ഗോത്രവര്‍ഗ്ഗക്കാര്‍ക്കും പേരുകേട്ട സ്ഥലമാണ്. ഏകദേശം പതിനാരോളം ഗോത്രവര്‍ഗ്ഗക്കാര്‍ അവരുടെ സ്വന്തം ഭാഷകളും സംസ്‌കാരങ്ങളുമായി ഈ സംസ്ഥാനത്തിനുള്ളില്‍ വസിക്കുന്നുണ്ട്.

PC:Jackpluto

അരുണാചല്‍പ്രദേശ്

അരുണാചല്‍പ്രദേശ്

ഓര്‍ക്കിഡുകളുടെ സംസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം നോര്‍ത്ത് ഈസ്റ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സംസ്ഥാനമാണ്. പ്രകൃതിസ്‌നേഹികളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. വെള്ളച്ചാട്ടങ്ങളും കാടുകളും ഒരുപാടുള്ള ഇവിടം മനോഹരമായ കാഴ്ചകള്‍ക്കും പേരുകേട്ടയിടമാണ്.

PC:Wikipedia

മികച്ച സമയം

മികച്ച സമയം

വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും സഞ്ചരിക്കാന്‍ പറ്റിയ കാലാവസ്ഥയാണ് ഇവിടുത്തേത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണ്.

PC: Krish9

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ്

ചരിത്രത്തിലും സംസ്‌കാരത്തിലും ഏറെ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഡ് ചുറ്റിയടിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ്. ഓരോ ചുവടുകളിലും അതിശയങ്ങള്‍ ഒളിപ്പിക്കുന്ന ഇവിടം വിസ്മയത്തിന്റെ വാതിലുകളാണ് സഞ്ചാരികള്‍ക്കു മുന്നില്‍ തുറന്നിടുന്നത്. ശ്രീരാമന്‍ തന്‍രെ വനവാസക്കാലത്തിന്‍ ഭൂരിഭാഗവും ചിലവഴിച്ചത് ഇവിടെയാണന്നാണ് വിശ്വാസം. ഇന്ത്യയില്‍ ഏറ്റവും പെട്ടന്ന് വികസിച്ചുകൊണ്ടിരിക്കുന്ന ഇവിടെ പഴമയുടെ അടയാളങ്ങള്‍ ധാരാളം കാണാന്‍ സാധിക്കും.

PC: Tanvirkhan89

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X