Search
  • Follow NativePlanet
Share
» »കന്നിമാസത്തിലെ ആയില്യം..ഇരട്ടിപുണ്യത്തിന് ഈ ക്ഷേത്രങ്ങൾ

കന്നിമാസത്തിലെ ആയില്യം..ഇരട്ടിപുണ്യത്തിന് ഈ ക്ഷേത്രങ്ങൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങൾ പരിചയപ്പെടാം...

പ്രകൃതിയിലെ ശക്തികളെ ആരാധിക്കുന്ന കാലം മുതൽ നാഗാരാധനയും നിലവിലുണ്ട്. ഭാരതീയ പുരാണങ്ങളുടെയും മിത്തുകളുടെയും ഭാഗം തന്നെയായി നാഗങ്ങളും നാഗാരാധനയും ക്ഷേത്രങ്ങളും ഇന്നും നിലനിൽക്കുന്നു. നാഗങ്ങളുടെ നാളായ ആയില്യത്തിന് നമ്മുടെ നാട്ടിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രാധാന്യമുണ്ട്. കന്നി മാസത്തിലെ ആയില്യം നാഗങ്ങളുടെ ജന്മനാളാണെന്നും വിശ്വസിക്കപ്പെടുന്നു. അന്നേ ദിവസം നാഗാരാധന നടത്തിയാൽ ഫലങ്ങൾ ഇരട്ടിക്കുമത്രെ. ഇതാ ഇന്ത്യയിലെ പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങൾ പരിചയപ്പെടാം...

മണ്ണാറശ്ശാല ക്ഷേത്രം

മണ്ണാറശ്ശാല ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഗ ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപം സ്ഥിതി ചെയ്യുന്ന മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം. നാഗദൈവങ്ങളുടെയും നാഗത്താന്മാരുടെയും കേന്ദ്രമെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ വാസുകിയും നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠകൾ. മണ്ണാറശ്ശാല ഇല്ലത്തെ മുതിർന്ന സ്ത്രീ മണ്ണാറശ്ശാല അമ്മ എന്നാണ് അറിയപ്പെടുന്നത്. നാഗരാജാവിൻരെ അമ്മയുടെ സ്ഥാനമാണ് ഇവർക്കുള്ളത്.
കുംഭമാസത്തിലെ ആയില്യമാണ് ഇവിടുത്തെ പ്രധാന ദിനം.

PC:official site

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

സർപ്പങ്ങളുടെ സംരക്ഷകനായി സുബ്രഹ്മണ്നെ ആരാധിക്കുന്ന ക്ഷേത്രമാണ് മംഗലാപുരത്തിനു സമീപത്തുള്ള കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. ഒപു ദിവസം പതിനായിരത്തിനടുത്ത് വിശ്വാസികൾ എത്തിച്ചേരുന്നത്രയും പ്രസിദ്ധമാണ് ഈ ക്ഷേത്രം.
കർണാടകയിലെ പശ്ചിമഘട്ട മലനിരകളിലാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സർപ്പ ദോഷപരിഹാരത്തിനായാണ് ഇവിടെ വിശ്വാസികളിലധികവും എത്തിച്ചേരുന്നത്.

PC:C21Ktalk

നാഗർകോവിൽ നാഗരാജ ക്ഷേത്രം

നാഗർകോവിൽ നാഗരാജ ക്ഷേത്രം

തമിഴ്നാട്ടിലെ പ്രശസ്തമായ നാഗ ക്ഷേത്രമാണ് നാഗർകോവിലിന് സമീപം സ്ഥിതി ചെയ്യുന്ന നാഗർകോവിൽ നാഗരാജ ക്ഷേത്രം. സർപ്പങ്ങളുടെ രാജാവായ വാസുകിയെയാണ് ഇവിടെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്നത്. അഞ്ച് തലയുള്ള സർപ്പ രാജാവ് കൃഷ്ണനോടൊത്ത് ഇരിക്കുന്ന ഇവിടുത്തെ രൂപം ഏറെ പ്രസിദ്ധമാണ്.

PC:Aruna

ഗാട്ടി സുബ്രഹ്മണ്യ ക്ഷേത്രം

ഗാട്ടി സുബ്രഹ്മണ്യ ക്ഷേത്രം

ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ അകലെ ദോഡ്ഡബെല്ലാപൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സുബ്രഹ്മണ്യ ക്ഷേത്രമാണ് ഗാട്ടി സുബ്രഹ്മണ്യ ക്ഷേത്രം. പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടെ നാഗങ്ങളുടെ സംരക്ഷകനായ കാർത്തികേയനെയാണ് ആരാധിക്കുന്നത്, പ്രത്യക നാഗാരാധനകൾ നടത്തപ്പെടുന്ന ഒരു ക്ഷേത്രം കൂടിയാണിത്. ഏകദേശം 600 വർഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Akshatha Inamdar

പാമ്പുമേക്കാട്ട് മന

പാമ്പുമേക്കാട്ട് മന

കേരളഴത്തിലെ പ്രസിദ്ധമായ നാഗക്ഷേത്രമാണ് പാമ്പുമേക്കാട്ട് മന. സർപ്പദോഷങ്ങൾ അകലുവാൻ വിശ്വാസികൾ തേടിയെയത്തുന്ന ഈ മന തൃശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Aruna

വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം

വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം

നമ്മുടെ നാട്ടിലെ നാഗാരാധനയ്ക്ക് തുടക്കം കുറിച്ച ക്ഷേത്രം എന്ന നിലയിലാണ് ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട് ആദിമൂലം നാഗരാജ ക്ഷേത്രം അറിയപ്പെടുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ക്ഷേത്രം സ്ഥാപിച്ചത് പരശുരാമനാണത്രെ. ക്ഷേത്ര പ്രതിഷ്ഠ നടന്ന ദിവസവും അനന്തന്റെ ജനനവും കന്നിമാസത്തിലെ ആയില്യം നാളായതിനാൽ അന്നേ ദിവസം പ്രത്യേക പൂജകളും പ്രാർഥനകളും ഒക്കെ നടക്കാറുണ്ട്.

PC: Vetticode Media

ഭുജങ് നാഗക്ഷേത്രം, ഗുജറാത്ത്

ഭുജങ് നാഗക്ഷേത്രം, ഗുജറാത്ത്

ഗുജറാത്തിലെ ഭൂജിനടുത്തുളള ഒരു പഴയ കോട്ട നഗരമാണ് ഭൂജിയ. ഈ കോട്ട നാഗത്താന്മാരുടെ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. നാഗത്താന്മാരിടെ പ്രമുഖരിൽ അവസാനത്തേയാളായിരുന്ന ഭൂജനാഗ ഇവിടെ നടന്ന ഒരു യുദ്ധത്തിൽ കൊല്ലപ്പെടുകയും നാട്ടുകാർ ചേർന്ന് ഒരു ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. അതാണ് ഭുജങ് നാഗക്ഷേത്രം.

ജോലിയാണോ പ്രശ്നം..പരിഹാരം ഈ ക്ഷേത്രത്തിലുണ്ട്ജോലിയാണോ പ്രശ്നം..പരിഹാരം ഈ ക്ഷേത്രത്തിലുണ്ട്

പാർവ്വതി ദേവിയ നഷ്ടപ്പെട്ട ശിവനും പഞ്ച പാണ്ഡവര്‍ ആരാധിക്കാനെത്തിയ ക്ഷേത്രവും..ഇത് തമ്മിലെന്താണ് ബന്ധം? ഈ ക്ഷേത്രം പറയും അതിന്റെ പിന്നിലെ കഥ!!പാർവ്വതി ദേവിയ നഷ്ടപ്പെട്ട ശിവനും പഞ്ച പാണ്ഡവര്‍ ആരാധിക്കാനെത്തിയ ക്ഷേത്രവും..ഇത് തമ്മിലെന്താണ് ബന്ധം? ഈ ക്ഷേത്രം പറയും അതിന്റെ പിന്നിലെ കഥ!!

മൈസൂരൊരുങ്ങി...ദസറ ആഘോഷങ്ങൾ 29 മുതൽമൈസൂരൊരുങ്ങി...ദസറ ആഘോഷങ്ങൾ 29 മുതൽ

PC:Nizil Shah

Read more about: temples kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X