Search
  • Follow NativePlanet
Share
» »ഇപ്പോൾ കാണണം ഈ ദേശീയോദ്യാനങ്ങൾ

ഇപ്പോൾ കാണണം ഈ ദേശീയോദ്യാനങ്ങൾ

ഇന്ത്യയിലെ പ്രശസ്തമായ ദേശീയോദ്യാനങ്ങൾ പരിചയപ്പെടാം.

എണ്ണിയാലൊടുങ്ങാത്ത ജൈവവൈവിധ്യമാണ് നമ്മുടെ നാടിന്റെ പ്രത്യേകത.വ്യാവസായിക വത്കരണത്തിന്റെയും ആധുനീക വത്കരണത്തിന്റെയും ഈയൊരു കാലഘട്ടത്തില്‍ പോലും വളരെ ഭംഗിയായി നിലനിന്നു പോകുന്ന പാരിസ്ഥിതിക നിലവാരം മിക്കയിടത്തും കാണാം. ഇതിന് സഹായിക്കുന്നതാവട്ടെ നമ്മടെ നാട്ടിലെ ദേശീയോദ്യാനങ്ങളും. ഇന്ത്യയിലെ പ്രശസ്തമായ ദേശീയോദ്യാനങ്ങൾ പരിചയപ്പെടാം.

കാസിരംഗ ദേശീയോദ്യാനം

കാസിരംഗ ദേശീയോദ്യാനം

ആസാമിന്‍െറ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷനല്‍ പാര്‍ക്കിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ് ലോകത്തില്‍ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ളത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയ കാസിരംഗ പാര്‍ക്കിന്‍െറ മൊത്തം വിസ്തൃതി 429.93 സ്ക്വയര്‍ കിലോമീറ്റര്‍ ആണ്. ഗോലാഘാട്ട് , നവ്ഗാവോണ്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കാസിരംഗ പാര്‍ക്കില്‍ കണ്ടാമൃഗങ്ങളെയും കടുവകളെയും കൂടാതെ ഏഷ്യന്‍ ആനകളും കാട്ടുപോത്തുകളും ചെളിയില്‍ മാത്രം കാണപ്പെടുന്ന മാനുകളുമാണ് കാസിരംഗയില്‍ കാണപ്പെടുന്ന മറ്റ് പ്രധാന വന്യമൃഗങ്ങള്‍.

PC:Laavanya Sharma

ഒറങ്ങ് ദേശീയോദ്യാനം.

ഒറങ്ങ് ദേശീയോദ്യാനം.

ചെറിയ കാസിരംഗ ദേശീയോദ്യാനം എന്നറിയപ്പെടുന്ന ഇടമാണ് ഒറങ്ങ് ദേശീയോദ്യാനം.
ആസാമില ദരാങ്, സോനിത്പൂർ എന്നീ ജില്ലകളിലാണിത് സ്ഥിതി ചെയ്യുന്നത്. രാജീവ് ഗാന്ധി ദേശീയോദ്യാനം എന്നും മിനി കാസിരംഗ ദേശീയോദ്യാനം എന്നും ഇതിന് പേരുകളുണ്ട്.
1900-ൽ ഇവിടം ഗോത്ര വര്‍ഗ്ഗക്കാരുടെ മേഖലയായിരുന്നുവത്രെ. തങ്ങൾ കുടിയേരി പാർത്ത സ്ഥലം എന്ന നിലയിലായിരുന്നു അവർ ഈ സ്ഥലത്തെ കണ്ടിരുന്നത്. എന്നാൽ പെട്ടന്നൊരു ദിവസം അവർക്കിടയിൽ ഒരു പ്രത്യേക തരത്തിലുള്ള ത്വക്ക് രോഗം വ്യാപിച്ചു. അങ്ങനെ അവർ ഈ പ്രദേശം ഉപേക്ഷിക്കുകയും ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയും ചെയ്തു
ഈ സ്ഥലത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാരാണ് 1915 ൽ ഓറഞ്ച് ഗെയിം റിസർവ്വായി ഈ പ്രദേശത്തെ പ്രഖ്യാപിക്കുന്നത്. പിന്നീട് 1985 ൽ ഇവിടം വന്യമൃഗ സംരക്ഷണ കേന്ദ്രമാവുകയും ചെയ്തു.

PC:Nikhilchandra81

ഗൾഫ് ഓഫ് മാന്നാർ

ഗൾഫ് ഓഫ് മാന്നാർ

ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിർത്തിയിലുളേള കടലിടുക്കാണ് മാന്നാർ ഉൾക്കടൽ അഥവാ ഗൾഫ് ഓഫ് മാന്നാർ എന്ന പേരിൽ അറിയപ്പെടുന്നത്. അത്യപൂർവ്വമായ ജൈവവൈവിധ്യ സമ്പത്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ആഴം കുറഞ്ഞ ഈ കടലിടുക്ക് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായാണുള്ളത്. ജൈവ വൈവിധ്യത്തിന്റ കാര്യത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായിട്ടുള്ള സ്ഥലമാണിത്.മാന്നാർ ഉൾക്കടലിൽ 21 ചെറു ദ്വീപുകളും പവിഴപ്പുറ്റുകളുമായി ചേർന്നു കിടക്കുന്ന ഒന്നാണ് മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം. ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളിൽ ഒന്നായ ഇത് തമിഴ്നാടിന്റെ ഭാഗമാണ്.

PC:Julien Willem

 ജിം കോർബെറ്റ് ദേശീയോദ്യാനം

ജിം കോർബെറ്റ് ദേശീയോദ്യാനം

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം എന്നറിയപ്പെടുന്നതാണ് ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാ താവളങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ഏറ്റവും വലിയ വന്യജീവി സങ്കേതവും കൂടിയാണ്. കടുവകളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രോജക്ട് ടൈഗർ പദ്ധതിയിൽ ആദ്യം ഉൾപ്പെട്ട ദേശീയോദ്യാനമാണിത്. .1913 ൽ ഇവിടെ 40000 കടുവകൾ ഉണ്ടായിരുന്നത് 1970 ആയപ്പോഴേക്കും 2000 ആയി ചുരുങ്ങി. ഇതിനെത്തുടർന്നാണ് പ്രോജക്ട് ടൈഗർ പദ്ധതി തുടങ്ങുന്നത്. 1288 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് ഇത് കിടക്കുന്നത്.

PC:Soumyajit Nandy

മഹാത്മാ ഗാന്ധി മറൈൻ നാഷണൻ പാർക്ക്

മഹാത്മാ ഗാന്ധി മറൈൻ നാഷണൻ പാർക്ക്

കടലിന്റെ കളർഫുള്ളായ കാഴ്ചകൾ കാണുവാൻ ആൻഡമാനിലെത്തുന്നവർ തീർച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് മഹാത്മാ ഗാന്ധി മറൈൻ നാഷണൻ പാർക്ക്. കടലിനടയിലെ അത്ഭുതങ്ങളെ കൺമുന്നിലെത്തിക്കുന്ന ഇവിടം പോർട് ബ്ലെയറിനു സമീപത്തുള്ള വാൻഡൂർ ബീച്ചിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. സിൻക്വൂ ദ്വീപുകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം വണ്ടൂർ മറൈൻ ദേശീയോദ്യാനം എന്നും അറിയപ്പെടുന്നുണ്ട്. വംശനാശ ബാഷണി നേരിട്ടുകൊണ്ടിരിക്കുന്നതടക്കമുള്ള ഒട്ടോറെ ജലജീവികളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. ലേബറിന്ത്യ ഐലൻഡ് എന്നു ട്വിൻ ഐലൻഡ് എന്നും പേരായ രണ്ടു ദ്വീപുകളും ഇതിന്റെ ഭാഗമാണ്.
PC:Nilanjan pathak

നമേരി നാഷണൽ പാർക്ക്

നമേരി നാഷണൽ പാർക്ക്

ആസാമിലെ ചാരിദാർ ഗ്രാമത്തിന് സമീപത്തായി ഹിമാലയൻ മലനിരകളുടെ താഴ്വാരത്തിലാണ് നമേരി നാഷണൽ പാർക്ക്സ്ഥിതിചെയ്യുന്നത്. അപ്പോൾ തന്നെ ഊഹിക്കാലോ എന്തുമാത്രം സുന്ദരമായിരിക്കും ഈ സ്ഥലം എന്നത്. 1978 ലാണ് ഈ നാഷണൽ പാർക്ക് സ്ഥാപിച്ചത്. 200 ചതുരശ്ര കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ നമേരി നാഷണൽ പാർക്ക് ഇലപൊഴിയും വനങ്ങൾ നിറഞ്ഞ പച്ചപ്പ് നിറഞ്ഞ പുൽമേടുകളാൽ അനുഗ്രഹീതമായ ഒന്നാണ്. മനോഹരമായ ഈ ദേശീയോദ്യാനം ആസ്സാമിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്. പ്രകൃതി സൗന്ദര്യം അതിന്റെ തനത് ഭംഗിയിൽ ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. അഞ്ഞൂറിൽ അധികം സസ്യങ്ങളും മൃഗങ്ങളും ഇവിടെയുണ്ട് എന്നത് തീർച്ചയായും എടുത്തുപറയേണ്ട ഒരു പ്രത്യേകത തന്നെയാണ്. അതിനാൽ പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒരുപോലെ പറ്റിയ സ്ഥലമാണിത് എന്നുറപ്പിച്ചു പറയാം. വെള്ള തേക്ക്, ഹോളോക്, നഹോർ തുടങ്ങിയ സസ്യവർഗ്ഗങ്ങളെയും കാട്ടുപന്നി, കരടി, പുള്ളിപ്പുലി, തുടങ്ങിയ ജീവികളെയും ഇവിടെ കാണാൻ കഴിയും. ഇതിന് പുറമെ മുന്നൂറിൽ അധികം ഇനം പക്ഷികളും ഇവിടെയുണ്ട്. ഐബിസ്ബിൽ, പ്ളേവറുകൾ എന്നിവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.

PC:Vikramjit Kakati

മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം ആൻഡമാൻ നിക്കോബാർ

മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം ആൻഡമാൻ നിക്കോബാർ

ദ്വീപസമൂഹങ്ങളിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ദേശീയോദ്യാനങ്ങളിലൊന്നാണ് മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം. 46 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഇത് പോർട് ബ്ലെയറിലെ ജയിലിന്റെ സൂപ്രണ്ടായിരുന്ന റോബർട് ക്രിസ്റ്റഫർ ടെയ്ലറുടെ ഭാര്യയുടെ പേരിലാണ് അറിയപ്പെടുന്നത്. യഥാർഥത്തിൽ ഒരു സംരക്ഷിത വനമായിരുന്ന ഇതിനെ ഒരു ദേശീയോദ്യാനമാക്കി മാറ്റുകയായിരുന്നു അത്യപൂർവ്വങ്ങളായ ഒട്ടേറെ ജീവജാലങ്ങളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടേക്ക് പ്രവേശനം.

PC:Tejasi Vashishtha

ഗാലത്തിയ ദേശീയോദ്യാനം

ഗാലത്തിയ ദേശീയോദ്യാനം

ആൻഡമാനിലെ പ്രധാനപ്പെട്ട ദേശീയോദ്യാനങ്ങളിലൊന്നാണ് ഗാലത്തിയ ദേശീയോദ്യാനം. ബംഗാൾ ഉൾക്കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ ഇവിടെ മാത്രം കാണപ്പെടുന്ന കുറേ സസ്യങ്ങളുണ്ട്. ക്യാംപെൽ ബേ ദേശീയോദ്യാനത്തിൽ നിന്നും വേർതിരിക്കപ്പെട്ട ഇത് 19932 ലാണ് നിലവിൽ വരുന്നത്. സ്നോർക്കലിങ്, സ്കൂബാ ഡൈവിങ്ങ്, സീ വാക്ക്, ബോട്ടിങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X