Search
  • Follow NativePlanet
Share
» »മൂന്നാറിന്റെ ഭംഗിയിൽ മറന്നു പോകരുതാത്ത ഇടങ്ങൾ!

മൂന്നാറിന്റെ ഭംഗിയിൽ മറന്നു പോകരുതാത്ത ഇടങ്ങൾ!

By Elizabath Joseph

‌എത്ര തവണ വന്നാലും ഓരോ യാത്രയിലും പുതിയതായി എന്തെങ്കിലും ഒക്കെ കരുതി വയ്ക്കുന്ന ഇടമാണ് സഞ്ചാരികൾക്ക് എന്നും മൂന്നാർ. തേയിലത്തോട്ടങ്ങൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഉപരിയായി വ്യത്യസ്തങ്ങളായ കാഴ്ചകൾ തീർക്കുന്ന ഇടം. ഒറ്റ ദിവസം കൊണ്ട് കണ്ടുതീർത്തു പോകാൻ പറ്റുന്ന ഒരിടമല്ല ഇത്. ഒരോ കോണിലും തിരിവുകളിലും ഒക്കെയായി അത്രയധികം കാഴ്ചകളാണ് മൂന്നാർ ഒരുക്കിയിരിക്കുന്നത്. മൂന്നാർ യാത്രയിൽ ഒരിക്കലും വിട്ടുപോകരുതാത്ത കുറച്ച് സ്ഥലങ്ങൾ അറിയാം...

 എക്കോ പോയന്റ്

എക്കോ പോയന്റ്

മൂന്നാറിലെത്തുന്ന സഞ്ചാരികൾ ആദ്യം പോകുന്ന സ്ഥലങ്ങളിലൊന്നാണ് എക്കോ പോയന്റ്. പേരും കളിപ്പേരും ഒക്കെ വിളിച്ചു പറ‍ഞ്ഞ് എക്കോയും പ്രതീക്ഷിച്ചിരിക്കുന്നവരെയാണ് ഇവിടെ കാണാൻ കഴിയുക. എത്ര വലിയ ശബ്ദമാണെങ്കിലും അതിന്റെ എക്കോ കൃത്യം മൂന്നു സെക്കന്റിനുള്ളിൽ കേൾക്കാൻ സാധിക്കും. തണുത്ത കാറ്റും പച്ചപ്പ് നിറ‍ഞ്ഞ അന്തരീക്ഷവും പുൽമേടുകളും ചരിവുകളും ഇവിടെ എത്തുന്നവർ ആസ്വദിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

മൂന്നാറിൽ നിന്നും എക്കോ പോയിന്‍റിലേക്കുള്ള ദൂരം: 15 കിലോ മീറ്റർ

PC:Iameashan27

കുണ്ടള തടാകം

കുണ്ടള തടാകം

കൃത്യമായി പ്ലാൻ ചെയ്തു വരുന്ന മൂന്നാർ യാത്രകളിൽ സന്ദർശിക്കുന്ന ഒരിടമാണെങ്കിലും ഇവിടെ എത്തുന്നവർ വിട്ടു പോകുന്ന സ്ഥലമാണ് കുണ്ടള തടാകം. തെളിഞ്ഞ തടാകവും അതിന്‍റെ ഇരുവശങ്ങളിലായി നിൽക്കുന്ന വലിയ മലകളും പ്രകൃതിയുടെ പകരം വയ്ക്കാനാവാത്ത ഭംഗിയുമാണ് കുണ്ടള ഡാമിന്റെ പ്രത്യേകത.

മൂന്നാറിൽ നിന്നും കുണ്ടള ഡാമിലേക്കുള്ള ദൂരം: 20 കിമീ

PC:Raj

അട്ടുകാട് വെള്ളച്ചാട്ടം

അട്ടുകാട് വെള്ളച്ചാട്ടം

ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ കൊണ്ട് സമ്പന്നമാണ് മൂന്നാറും പരിസരവുമെങ്കിലും അതിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഒന്നാണ് അട്ടുകാട് വെള്ളച്ചാട്ടം. മൂന്നാറിനും പള്ളിവാസലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടേക്കുക്കുള്ള യാത്രയാണ് ഏറെ ആകർഷണം. ചെറിയ ഒരു തടിപാലത്തിലൂടെ കയറി മാത്രമേ ഇവിടെ എത്താൻ സാധിക്കുകയുള്ളു. മഴക്കാലങ്ങളിലാണ് ഇതിന്റെ ഭംഗി പൂർണ്ണമായും അറിയുവാൻ സാധിക്കുക.

മൂന്നാറിൽ നിന്നും അട്ടുകാട് വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം: 9 കിമീ

PC: keralatourism

എലിഫന്റെ ലേക്ക്

എലിഫന്റെ ലേക്ക്

മൂന്നാറിലേക്ക് യാത്ര വരുമ്പോൾ കുട്ടികളെ കൊണ്ടുപോയി കാണിക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് എലിഫന്‍റ് ലേക്ക്. തേയിലത്തോട്ടങ്ങൾക്കു നടുവിലായി പ്രകൃതിയോട് ചേർന്നു കിടക്കുന്ന ഇവിടെ ധാരാളം ആനകൾ എത്താറുണ്ടത്രെ. വെള്ളം കുടിക്കാനും വെള്ളത്തിൽ കുളിക്കാനും ഒക്കെയായി ആനകൾ എത്താറുള്ളതിനാലാണ് തടാകത്തിന് ഈ പേരു ലഭിച്ചത്.

മൂന്നാറിൽ നിന്നുംഎലിഫന്‍റെ് ലേക്കിലേക്കുള്ള ദൂരം: 22 കിമി

PC:sabareesh kkanan

ആനമുടി

ആനമുടി

മൂന്നാർ യാത്രയിൽ കുറച്ചധികം സമയം ചിലവഴിക്കാനുണ്ടെങ്കിൽ അതിന് ഏറ്റവും പറ്റിയ സ്ഥലമാണ് ആനമുടി. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ ഇവിടേക്കുള്ള ട്രക്കിങ്ങ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇരവികുളും ദേശീയോദ്യാനത്തിൽ നിന്നുമാണ് ഇവിടേക്കുള്ള ട്രക്കിങ്ങുകളും മറ്റും നടക്കുന്നത്. ദേശീയോദ്യാനത്തിന്റെ ഭാഗം കൂടിയാണിത്. സമുദ്ര നിരപ്പിൽ നിന്നും 2700 മീറ്റർ ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിനു പോകുന്നതിനു മുൻപായി ആവശ്യമായ അനുമതികൾ നേടിയിരിക്കണം.

PC:Arun Suresh

ടോപ്പ് സ്റ്റേഷൻ

ടോപ്പ് സ്റ്റേഷൻ

സ്വർഗ്ഗത്തിനും ഭൂമിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരിടമാണ് ടോപ് സ്റ്റേഷൻ. മേഘങ്ങള്‍ കൺമുന്നിൽ വന്നു നിൽക്കുന്നതു പോലെയുള്ള ഒരനുഭവമാണ് ഇവിടെ എത്തുന്നവർക്കുണ്ടാവുക. പഴയ മൂന്നാർ റെയിൽപാതയിലെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷൻ ഇതായിരുന്നുവത്രെ. അങ്ങനെയാണ് ഈ സ്ഥലത്തിന് ടോപ് സ്റ്റേഷൻ എന്ന പേരു ലഭിക്കുന്നത്. കയ്യെത്തുന്ന ദൂരത്തിലുള്ള ആകാശവും താഴ്വാരങ്ങളിലെ മനോഹരമായ കാഴ്ചകളും ഒക്കെയാണ് ഇവിടുത്തെ ആകർഷണം. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരെയാണ് ഇവിടമുള്ളത്. പശ്ചിമ ഘട്ടത്തിന്റെ ഭംഗിയേറ്യി കാഴ്ചകൾ കാണാനായി നിരവധി പ്രകൃതി സ്നേഹകൾ എത്തുന്ന ഇടം കൂടിയാണിത്.

മൂന്നാറിൽ നിന്നും ടോപ് സ്റ്റേഷനിലേക്കുള്ള ദൂരം: 32 കിമീ

PC:Varkeyparakkal

ടീ മ്യൂസിയം

ടീ മ്യൂസിയം

ചായ പ്രേമികളും ചരിത്രത്തിലും ശാസ്ത്രത്തിലും ഒക്കെ താല്പര്യമുള്ളവരും തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് കണ്ണൻ ദേവൻ ഹിൽസ് പ്ലാന്‍റേഷൻ കമ്പനിയുടെ കീഴിലുള്ള ടീ മ്യൂസിയം. ടാറ്റാ ടീയാണ് ഈ മ്യൂസിയം സ്ഥാപിക്കുന്നത്.

മൂന്നാറിന്‍റെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ചരിത്രം തിരയുന്നവർ ഉറപ്പായും മൂന്നാർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട സ്ഥലം കൂടിയാണിത്. രാവിലെ 9.00 മുതല്‍ വൈകിട്ട് 4.00 വരെയാണ് ഇവിടെക്കുള്ള പ്രവേശനം.

ചിത്തിരപുരം

ചിത്തിരപുരം

പഴയ ഒരു മൂന്നാറിനെ തിരഞ്ഞുള്ള യാത്രയാണ് പോകുന്നതെങ്കിൽ ചിത്തിരപുരം തിരഞ്ഞെടുക്കാം. പഴയ ബംഗ്ലാവുകളും കോട്ടേജുകളും തൊഴിലാളികൾ താമസിച്ചിരുന്ന ഇടങ്ങളും തേയിലച്ചെടികളും ഒക്കെ ചേർന്നു നിൽക്കുന്ന ഒരിടമാണ് മൂന്നാറിന്റെ സ്വന്തം ചിത്തിരപുരം.

മൂന്നാറിൽ നിന്നും ചിത്തിരപുരത്തേക്കുള്ള ദൂരം: 10 കിമി

PC:keralatourism

ചിന്നക്കനാൽ

ചിന്നക്കനാൽ

കേരളത്തിന്റെ ഇനിയും നശിച്ചിച്ചിട്ടില്ലാത്ത ഗ്രാമീണ ഭംഗി കാണിച്ചു തരുന്ന ഒരിടമാണ് മൂന്നാറിനു സമീപത്തുള്ള ചിന്നക്കനാൽ. ഇടുക്കിയുടെ ഗ്രാമീണഭംഗി കാണിച്ചു തരുന്ന ഇനിടം മൂന്നാർ യാത്രയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒരിടമാണ്. ചിന്നക്കനാൽ വെള്ളച്ചാട്ടമാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവുമായ കാര്യം. ഏകദേശം 800 മീറ്റര്‍ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് അധികമൊന്നും അറിയാത്ത സ്ഥലം കൂടിയാണ്.

ട്രക്കിങ്ങിനും ഫോട്ടോഗ്രഫിക്കും പറ്റിയ ഇടമാണിത്.

മൂന്നാറിൽ നിന്നും ചിന്നക്കനാലിലേക്കുള്ള ദൂരം: 20 കിമീ

PC: Augustus Binu

 ഇരവികുളം ദേശീയോദ്യാനം

ഇരവികുളം ദേശീയോദ്യാനം

മൂന്നാറിന്റെ സൗന്ദര്യം മുഴുവനായും കാണുവാൻ താല്പര്യമുണ്ടെങ്കിൽ കുറച്ചു സമയം ഇരവികുളത്തിനായി മാറ്റി വയ്ക്കാം. അപൂർവ്വമായ നീലഗിരി താർ ഉൾപ്പെടെയുള്ള വന്യജീവികളും സസ്തനികളും കാണപ്പെടുന്ന ഇവിടം വളരെ വ്യത്യസ്തമായ ആവാസ വ്യവസ്ഥയുള്ള ഒരു കേന്ദ്രം കൂടിയാണ്. കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമായ ഇത് പണ്ട് ഒരു വേട്ടയാടൽ കേന്ദ്രമായിരുന്നു. നീലക്കുറിഞ്ഞി പൂക്കുന്ന സമയങ്ങളിലാണ് ഇവിടെ എറ്റവും അധികം സന്ദർശകരെത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നായ ആനമുടി ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ്.

വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിക്കും ട്രക്കിങ്ങിനും വൈൽഡ് ലൈഫ് സ്പോട്ടിങ്ങിനും യോജിച്ച സ്ഥലമാണിത്. രാവിലെ 8.00 മുതൽ വൈകിട്ട് 4.30 വരെയാണ് ഇവിടെ പ്രവേശനം അനുവദിക്കുക. നാഷണല്‍ പാര്‍ക്കിലേക്കുള്ള വഴി തിരിയുന്ന രാജമല എന്ന സ്ഥലത്തു വരയെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ. വരയാടുകളെ കാണുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്നും അനുമതി വാങ്ങി വനംവകുപ്പിന്റെ വണ്ടിയില്‍ പോകാം.

മൂന്നാറിൽ നിന്നും ഇരവികുളത്തേക്കുള്ള ദൂരം: 20 കിമീ

12 വർഷത്തെ കാത്തിരിപ്പിനു വിട നീലക്കുറിഞ്ഞി കാണാനൊരുങ്ങാം...

PC:official site

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more