Search
  • Follow NativePlanet
Share
» »രാമേശ്വരത്ത് എത്തിയാല്‍ ഉറപ്പായും പോകേണ്ട സ്ഥലങ്ങള്‍

രാമേശ്വരത്ത് എത്തിയാല്‍ ഉറപ്പായും പോകേണ്ട സ്ഥലങ്ങള്‍

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം വിശ്വാസികളും തീര്‍ഥാടകരും ഒരിക്കലെങ്കിലും എത്തിപ്പെടുന്ന പുണ്യസ്ഥലമാണ്.

By Elizabath

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം വിശ്വാസികളും തീര്‍ഥാടകരും ഒരിക്കലെങ്കിലും എത്തിപ്പെടുന്ന പുണ്യസ്ഥലമാണ്. ചാര്‍ ദാം യാത്രയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവിടം എന്നുംവിശ്വാസികളാല്‍ നിറഞ്ഞിരിക്കുന്ന സ്ഥലമാണ്.

ഒരിക്കല്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌കോടി..നിഗൂഢതകള്‍ ഇനിയും ഇവിടെ ബാക്കിയോ?ഒരിക്കല്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌കോടി..നിഗൂഢതകള്‍ ഇനിയും ഇവിടെ ബാക്കിയോ?

രാമനാഥസ്വാമി ക്ഷേത്രം

രാമനാഥസ്വാമി ക്ഷേത്രം

17-ാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ മഹത്തരമായ നിര്‍മ്മിതിയാമ് രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം. ശിവന് സമര്‍പ്പിച്ചിരിക്കുന്ന 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളില്‍ ഒന്നുകൂടിയാണിവിടം. വൈഷ്ണവ വിശ്വാസികളും ശിവഭക്തരും ഒന്നുപോലെ സന്ദര്‍ശിക്കുന്ന ഇവിടം ഇന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. ഇവിടുത്തെ യഥാര്‍ഥ ക്ഷേത്രം രാമന്‍ നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്നു.

PC: Youtube

ജഡാ തീര്‍ഥം

ജഡാ തീര്‍ഥം

രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നും മൂന്നര കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ജഡാ തീര്‍ഥം വിശ്വാസികള്‍ പുണ്യസങ്കേതമായാണ് കാണുന്നത്. രാവണനെ കൊന്നതിനു ശേഷം രാമേശ്വരത്ത് ശിവലിംഗം പൂജിച്ചപ്പോല്‍ രാമന്‍ തന്റെ ജഡകെട്ടിയ മുടി ഇവിടുത്തെ കുളത്തില്‍ കഴുകിയെന്നാണ് വിശ്വാസം.

PC: Youtube

ധനുഷ്‌കോടി ക്ഷേത്രം

ധനുഷ്‌കോടി ക്ഷേത്രം

പാമ്പന്‍ ദ്വീപിനു സമീപം സ്ഥിതി ചെയ്യുന്ന ധനുഷ്‌കോടി ആരെയും ആകര്‍ഷിക്കുന്ന ഒരിടമാണ്. രാമായണത്തില്‍ പലയിടത്തും പരാമര്‍ശിച്ചിട്ടുള്ള ധനുഷ്‌കോടി ക്ഷേത്രത്തിന്റെ അവശിഷ്ടം മാത്രമാണ് ഇന്ന് കാണുന്ന ക്ഷേത്രം.

PC: Youtube

 ഗന്ധമദന പര്‍വ്വതം

ഗന്ധമദന പര്‍വ്വതം

രാമായണത്തില്‍ ഹമുമാന്‍ പര്‍വ്വതം ചുമന്നുകൊണ്ടുവരുന്ന ഭാഗം നമുക്കെല്ലാവര്‍ക്കും പരിചിതമാണല്ലോ.. അന്ന് യുദ്ധത്തില്‍ ലക്ഷ്മണന്‍ പരിക്കേറ്റു കിടന്നപ്പോള്‍ ഔഷധമന്വേഷിച്ചുപോയ ഹനുമാന്‍ ഒരപു മല മുഴുവനായി കൊണ്ടുവരികയാണുണ്ടായത്. അന്ന് കൊണ്ടുവന്ന മലയുടെ ഭാഗമാണത്രെ ഇവിടുത്തെ ഗന്ധമദന പര്‍വ്വതം എന്നറിയപ്പെടുന്നത്. രാമേശ്വരം നഗരത്തില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ന് ഏരെ വിശുദ്ധമായി കരുതുന്ന ഒരിടമാണ്. രണ്ടു നിലകളിലായുള്ള ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

PC: Youtube

അഞ്ച് മുഖമുള്ള ഹനുമാന്‍ ക്ഷേത്രം

അഞ്ച് മുഖമുള്ള ഹനുമാന്‍ ക്ഷേത്രം

രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രം ഇവിടെ എത്തിയാല്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥങ്ങളില്‍ ഒന്നാണ്. അഞ്ച് മുഖമുള്ള ഹനുമാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രത്യേകത.രാമനെയും ലക്ഷ്മണനെയും സീതയെയും ഇവിടെ ക്ഷേത്രത്തില്‍ ആരാധിക്കുന്നുണ്ട്.

PC: Youtube

ആഡംസ് ബ്രിഡ്ജ്

ആഡംസ് ബ്രിഡ്ജ്

രാമസേതു അഥവാ ആഡംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന പാലമാണ് ശ്രീലങ്കയെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നത്., ധനുഷ്‌കോടിയുടെ മുനമ്പില്‍ നിന്നും തുടങ്ങുന്ന ഈ പാലം ഇന്ന് ഏറെയും നശിച്ച നിലയിലാണുള്ളത്.

PC:Planemad

 നമ്പു നായിഗാമ്മന്‍ ക്ഷേത്രം

നമ്പു നായിഗാമ്മന്‍ ക്ഷേത്രം

രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നമ്പു നായിഗാമ്മന്‍ ക്ഷേത്രം ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ക്ഷേത്രമാണ്. ദക്ഷിണ കാളിയെ ആരാധിക്കുന്ന ഈ ക്ഷേത്രത്തില്‍ സമ്പത്തുണ്ടാകാനും കുട്ടികളുണ്ടാകാനുമായാണ് ആളുകള്‍ പ്രാര്‍ഥിക്കാനെത്തുന്നത്.

അരിയമന്‍ ബീച്ച്

അരിയമന്‍ ബീച്ച്

രാമനാഥപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അരിയമന്‍ ബീച്ച് രാമനാഥപുരത്തെ സായാഹ്നങ്ങള്‍ ചിലവിടാന്‍ പറ്റിയ സ്ഥലമാണ്. രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന ഇവിടം ബോട്ടിങ്ങിനും വാട്ടര്‍ സ്‌കൂട്ടര്‍ റൈഡിനും പറ്റിയ ഇടമാണ്.

PC:Wikipedia

കോതണ്ഡേശ്വര സ്വാമി ക്ഷേത്രം

കോതണ്ഡേശ്വര സ്വാമി ക്ഷേത്രം

പാമ്പന്‍ ദ്വീപിന്റെ തുഞ്ചത്തായി സ്ഥിതി ചെയ്യുന്ന 500 വര്‍ഷം പഴക്കമുള്ള കോതണ്ഡേശ്വര സ്വാമി ക്ഷേത്രം ഇവിടുത്തെ മറ്റൊരു തീര്‍ഥാടന കേന്ദ്രമാണ്. സമുദ്രത്തോട് വളരെ ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇതിനു സമീപമാണ് രാമന്‍രെ കാല്പാദങ്ങള്‍ പതിഞ്ഞുവെന്നു വിശ്വസിക്കുന്ന സ്ഥലമുള്ളത്.

PC:Wikipedia

വില്ലൂണ്ടി തീര്‍ഥം

വില്ലൂണ്ടി തീര്‍ഥം

കടല്‍ക്കരയില്‍ വെച്ചു ദാഹിച്ച സീതയ്ക്ക് രാമന്‍ മധുരവെള്ളം എടുത്തുകൊടുത്ത സ്ഥലമാണ് വില്ലൂണ്ടി തീര്‍ഥം എന്നറിയപ്പെടുന്നത്. ഇതിനടുത്തായി ഏകാന്ത രാമ എന്ന പേരില്‍ ഒരു ക്ഷേത്രവും കാണാന്‍ സാധിക്കും.

PC: Balanagaraj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X