Search
  • Follow NativePlanet
Share
» »ആഗ്രക്കാഴ്ചകളിൽ മാറ്റി നിർത്താന്‍ പറ്റാത്ത ഇടങ്ങൾ

ആഗ്രക്കാഴ്ചകളിൽ മാറ്റി നിർത്താന്‍ പറ്റാത്ത ഇടങ്ങൾ

മനുഷ്യ നിർമ്മിതികൾ കൊണ്ടും ചരിത്രത്തിന്റെ ഇടപെടലുകൾ കൊണ്ടും ഏറെ സമ്പന്നമായ നാ‌ടാണ് ആഗ്ര. താജ്മഹൽ തൊട്ടുതു‌‌ടങ്ങുന്നതാണ് ഇവിടുത്തെ കാഴ്ചകൾ.

By Elizabath Joseph

ഏതു തരത്തിലുള്ള യാത്രകളാണെങ്കിലും വെറുതെ സ്ഥലങ്ങൾ മാത്രം കണ്ടിറങ്ങിപ്പോരുക എന്ന ലക്ഷ്യത്തിൽ മാത്രമായിരിക്കില്ല ആ യാത്ര തുടങ്ങുന്നത്. കാഴ്ചകളോ‌ടൊപ്പം അറിവുകളും നേടുക എന്നത് യാത്രകളുടെ നല്ല ഉദ്ദേശം തന്നെയാണ്. ആനന്ദത്തോടൊപ്പം അറിവുകളും നല്കുന്ന യാത്രകൾക്കാവണം നമ്മൾ മുൻതൂക്കം നല്കേണ്ടത്. ഇത്തരം യാത്രകൾക്കു പറ്റിയ ഇ‌ടമാണ് ഉത്തർപ്രദേശിലെ ആഗ്ര. മനുഷ്യ നിർമ്മിതവിസ്മയങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമായ സ്ഥലങ്ങൾ കൊണ്ടും സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ആഗ്രയിലെ യാത്രയിൽ അറിയാതെ പോലും ഒഴിവാക്കരുതാത്ത ഇ‌ടങ്ങൾ പരിചയപ്പെടാം...

താജ്മഹലില്ലാതെ എന്ത് ആഗ്ര

താജ്മഹലില്ലാതെ എന്ത് ആഗ്ര

യാത്രാ ലിസ്റ്റിൽ ആഗ്ര കയറുമ്പോൾ തന്നെ മനസ്സിൽ വരുന്ന രൂപം താജ്മഹലിൻറേതാണ്. ഒരിക്കലും മരിക്കാത്ത പ്രണയത്തിന്റെ സ്മാരകമായി ലോകം വാഴ്ത്തിപ്പാടുന്ന താജ്മഹൽ കാണാത്ത ആഗ്രാ യാത്ര ഒരിക്കലും പൂർണ്ണമായിരിക്കില്ല. മുഗൾ വാസ്തു വിദ്യയു‌ടെ പൂർണ്ണത കാണുവാൻ സാധിക്കുന്ന ഒരു നിർമ്മിതി കൂടിയാണിത്, കാലത്തിനെ വെല്ലുവിളിച്ച് ഇന്നും ഒരു വിസ്മയമായി തുടരുന്ന താജ്മഹൽ ലോകത്തിലെ സപ്താത്ഭുതങ്ങളിൽ ഒന്നുകൂടിയാണ്. 1983 ൽ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട താജ്മഹൽ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട നിർമ്മിതിയാണ്.

താജ് മഹലോ തേജോമഹാലയോ...ആരു പറയുന്നതാണ് സത്യം? താജ് മഹലോ തേജോമഹാലയോ...ആരു പറയുന്നതാണ് സത്യം?

PC:wikipedia

ആഗ്രാ കോട്ട

ആഗ്രാ കോട്ട

ആഗ്രാ യാത്രയ്ക്കിടയിൽ തീർച്ചയായും ദുഖിക്കുന്ന ഒരവസരം ആയിരിക്കും കോട്ട കാണാതെ ഇറങ്ങേണ്ടി വരുന്നത്. 16-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ സ്മാരകം മുൾ വാസ്തു വിദ്യയുടെ മറ്റൊരു അടയാളമാണ്. താജ് മഹലിനോട് ചേർന്നുള്ള പൂന്തോ‌ട്ടട്ടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആഗ്രയുടെ ചെങ്കോ‌ട്ട എന്നും ഇത് അറിയപ്പെടുന്നുണ്ട്. ജഹാംഗീർ പാലസ്, ഖാസ് മഹൽ പാലസ് തുടങ്ങിയ കൊട്ടാരങ്ങളും കോ‌ട്ടയു‌ടെ ഭാഗമായുണ്ട്. മുഗൾ വംശത്തിലെ പല ചരിത്ര സംഭവങ്ങളും നടന്ന ഇടം എന്ന പ്രത്യകത കൂടി ആഗ്രാ കോട്ടയ്ക്കുണ്ട്.അവസാന കാലങ്ങളില്‍ ഷാജഹാനെ മകനായ ഔറംദസേബ് ത‌ടവിൽ കി‌ടത്തിയ ഇടവും ഇവിടെയാണ്.

PC:A.Savin

ഫത്തേപൂർ സിക്രി

ഫത്തേപൂർ സിക്രി

ഇന്ത്യൻ ഇസ്ലാമിക് പേർഷ്യൻ വാസ്തുവിദ്യയു‌‌ടെ ഏറ്റവും മികച്ച സങ്കലനം കാണാൻ സാധിക്കുന്ന ഒരു നിർമ്മിതിയാണ് ഫത്തേപൂർ സിക്രി. 1570 ൽ മുഗള്‍ ചക്രവർത്തിയായിരുന്ന അക്ബറാണ് ഇത് നിർമ്മിച്ചത്. ചുവന്ന മണൽക്കല്ലകളുയോഗിച്ച് നിർമ്മിച്ച ഫത്തേപൂർ സിക്രി സൂഫി സന്യാസിയോടുള്ള ബഹുമാന സൂചകമായാണ് നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയാക്കി ഏകദേശം പത്തു വർഷത്തിനുള്ളിൽ ഇവിടം മുഗൾ രാജ്യത്തിൻ‍രെ തലസ്ഥാനമായി മാറുകയായിരുന്നു. ആ നഗരത്തിന് ആറു കിലോമീറ്റർ നീളത്തിൽ മൂന്നു വശങ്ങളിലായി വലിയ മതിലുകളും ഉണ്ട്. മാത്രമല്ല , ആഗ്രയിലെ പ്രധാനപ്പെട്ട പല നിർമ്മതികളും ഇതിനുള്ളിലാണുള്ളത്. ബുലന്ദ് ദർവാസ, ബീർബലിൻറെ ഭവനം, പാഞ്ച് മഹൽ, ജുമാ മസ്ജിദ് ഒക്കെയും ഇതിനുള്ളിൽ കാണാം. 1896 ൽ ഇവിടം മുഴുവനായി ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.

PC:Marcin Białek

ഇത്മത് ഉദ് ദൗല

ഇത്മത് ഉദ് ദൗല

മുഗൾ വാസ്തു വിദ്യയുടെ മറ്റൊരു കാലഘട്ടം കാണിക്കുന്നതാണ് . ഇത്മത് ഉദ് ദൗല. മുഴുവനായും മാര്‍ബിളിൽ തീർത്ത ഇന്ത്യയിലെ ആദ്യത്തെ ശവകുടീരം എന്ന ബഹുമതി ഇതിനാണുള്ളത്. ജഹാംഗീറിന്‍റെ കാലത്ത് അദ്ദേഹത്തിന്റെ ഭാര്യയുടെ പിതാവായിരുന്ന മിർസാ ഗിയാസിനു വേണ്ടി നിർമ്മിച്ചതാണിത്,. ആഗ്രയുടെ നെടുംതൂണ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഏകദേശം 12 മീറ്റർ ഉയരത്തിലുള്ള ഈ ശവകുടീരം ഇസ്ലാമിക് വാസ്തു വിദ്യയിലാണ് നിർമ്മിച്ചിരിക്കുന്നത്.

PC:Muhammad Mahdi Karim

വൈൽഡ് ലൈഫ് എസ്ഒഎസ്

വൈൽഡ് ലൈഫ് എസ്ഒഎസ്

ഇന്ത്യയിൽ മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്രശസ്തമായ സംഘടനയാണ് വൈൽഡ് ലൈഫ് എസ്ഒഎസ്. മൃഗങ്ങളെ സംരക്ഷിക്കുവാനും അവയു‌ടെ മറ്റ് ആവശ്യങ്ങൾക്കുമായി ഒരു എൻജിഒ തലത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. മനുഷ്യരോടൊപ്പം തന്നെ മൃഗങ്ങൾക്കും ഭൂമിയു‌ടെ നിലനിൽപ്പിന് തുല്യ അവസരങ്ങളുണ്ട് എന്നു കാണിക്കുന്ന പ്രവർത്തനമാണ് ഇവരുടേത്.

ചെങ്കോട്ടയില്‍ കൈവെച്ചപ്പോള്‍ കളി മാറി!! ഇനി ഒന്നും പഴയപടിയാകില്ല!!ചെങ്കോട്ടയില്‍ കൈവെച്ചപ്പോള്‍ കളി മാറി!! ഇനി ഒന്നും പഴയപടിയാകില്ല!!

സഞ്ചാരികൾ കണ്ടിരിക്കേണ്ട, ഡൽഹിയുടെ 7 അഭിമാന സ്തംഭങ്ങൾ സഞ്ചാരികൾ കണ്ടിരിക്കേണ്ട, ഡൽഹിയുടെ 7 അഭിമാന സ്തംഭങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X