Search
  • Follow NativePlanet
Share
» »നാടിന്റെ ഹരിതാഭയും പച്ചപ്പും കാണാന്‍

നാടിന്റെ ഹരിതാഭയും പച്ചപ്പും കാണാന്‍

ഹരിതാഭം മാത്രമല്ല മഞ്ഞും മഴയും കടലും നിറഞ്ഞ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

By Elizabath

നാടിന്റെ ഹരിതാഭയും പച്ചപ്പും കാണാന്‍
നമ്മുടെ നാടിന്റെ ഹരിതാഭയും പച്ചപ്പും ഒന്നു പോയി കണ്ടില്ലെങ്കില്‍ പിന്നെന്തു ജീവിതം എന്ന ചിന്തയാണ് മിക്കവരെയും യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെ ചിന്തിക്കുമ്പോള്‍ ഉറപ്പായും പോയി കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്.
ഹരിതാഭം മാത്രമല്ല മഞ്ഞും മഴയും കടലും നിറഞ്ഞ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

പോണ്ടിച്ചേരി

പോണ്ടിച്ചേരി

അധിനിവേശത്തിന്റെ നഷ്ടപ്രതാപങ്ങള്‍ ഇപ്പോഴും ശേഷിപ്പുകളായി സൂക്ഷിക്കുന്നയിടമാണ് പുതുച്ചേരിയെന്ന പോണ്ടിച്ചേരി. ചെന്നൈയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള ഈ നഗരം ഒരിക്കല്‍ ഫ്രഞ്ച് കോളനിയായിരുന്നു.
ഫ്രഞ്ച് ആധിപത്യത്തിന്റെ കഥകള്‍ പറയുന്ന കൊളോണിയല്‍ നിര്‍മ്മിതികളും ഭവനങ്ങളും കൊണ്ട് സമ്പന്നമാണ് ഇവിടം.
PC: Praveen

ഷിംല

ഷിംല

ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഷിംല സമ്മര്‍ റഫ്യൂജ് എന്നും മലകളുടെ റാണി എന്നും അറിയപ്പെടുന്നു. വേനലില്‍ തണുപ്പുതേടിയെത്തുന്നവരെ സ്വീകരിക്കാനൊരുങ്ങി നില്‍ക്കുന്ന ഷിംല ബാക്ക് പാക്കേഴ്‌സിന്റെ പറുദീസ കൂടിയാണ്.

PC:Ajar

 മൗണ്ട് അബു

മൗണ്ട് അബു

കൊടുംചൂടില്‍ ഒരുകുന്ന രാജസ്ഥാന്റെ പച്ചപ്പ് മുഴുവന്‍ ഒരിടത്ത് കൂട്ടിയിട്ടിരിക്കുകയാണോ എന്നു തോന്നും മൗണ്ട് അബു കാണുമ്പോള്‍. രാജസ്ഥാനിലെ ഒരേയൊരു ഹില്‍ സ്‌റ്റേഷനായ മൗണ്ട് അബു തടാകങ്ങള്‍ കൊണ്ടും കുന്നുകള്‍ കൊണ്ടുമൊക്കെ സമ്പന്നമാണ്. ക്ഷേത്രസമുച്ചയങ്ങളും ദേവാലയങ്ങളും നിറഞ്ഞ ഇവിടം ജൈന വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രം കൂടിയാണ്.

PC: Sahaamit457

 കൂര്‍ഗ്

കൂര്‍ഗ്

കാപ്പിപ്പൊടിയുടെ മണമുള്ള കാറ്റും പച്ചത്തലപ്പുകള്‍ നിറഞ്ഞു നില്‍ക്കുന്ന ഭൂമിയും വെയിലും മഞ്ഞും മാറിമാറിയെത്തുന്ന ആകാശവുമൊക്കെയുള്ള ഒരിടം. ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ് എന്നു വിളിച്ചു പറയാന്‍ ആരെയും പ്രേരിപ്പിക്കുന്ന കൂര്‍ഗ്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടം ആരെയും ആദ്യകാഴ്ചയില്‍ തന്നെ ആകര്‍ഷിക്കും.

PC: Kalidas Pavithran

ചമ്പാവത്

ചമ്പാവത്

നേപ്പാളിന്റെ കവാടം എന്നറിയപ്പെടുന്ന ചമ്പാവത് പുറംലോകത്തിനു മുന്നില്‍ അറിയപ്പെടാന്‍ തുടങ്ങിയത് ജിം കോര്‍ബെറ്റിന്റെ മാന്‍ ഈറ്റേഴ്‌സ് ഓഫ് കുമയൂണ്‍ എന്ന പുസ്തകത്തിലൂടെയാണ്. ഉത്തരാഖണ്ഡില്‍ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടം ജീവിക്കാന്‍ പറ്റിയ മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. ഹിന്ദു വിശ്വസമനുസരിച്ച് മഹാവിഷ്ണു കൂര്‍മ്മ അവതാരത്തില്‍ ചമ്പാവതിലാണ് പ്രത്യക്ഷപ്പെട്ടതത്രെ. അപകടകരമായ നിരവധി ട്രക്കിങ് റൂട്ടുകള്‍ ഇവിടെയുണ്ട്.

PC: Yogesh Rawat

ഗോവ

ഗോവ


സ്വര്‍ഗ്ഗതീരമാണ് സഞ്ചാരകള്‍ക്ക് ഗോവ. ഇവിടെ കിട്ടാത്തതും അറിയാത്തതും ഒന്നുമില്ല എന്നതാണ് ഈ അത്ഭുത തീരത്തിന്റെ പ്രത്യേകത. ഏതു തരത്തിലുള്ള സഞ്ചാരിയേയും ആകര്‍ഷിക്കാന്‍ കഴിയുന്ന കുറേ കാര്യങ്ങല്‍ ഇവിടെയുണ്ട്. ക്ഷേത്രങ്ങളും ദേവാലയങ്ങളും സ്‌കൂബാ ഡൈവിങ് അടക്കമുള്ള സാഹസിക വിനോദങ്ങള്‍ നടത്താനുള്ള സഥലങ്ങളും ഷോപ്പിങ് സെന്ററുകളുമെല്ലാം ഗോവയെ വ്യത്യസ്തയാക്കുന്നു.

PC : Vinoth Chandar

ജയ്‌സാല്‍മീര്‍

ജയ്‌സാല്‍മീര്‍

രാജസ്ഥാന്റെ അഭിമാന സ്തംഭങ്ങളില്‍ ഒന്നാണ് പൊന്നു പൂശിയ നഗരം എന്നറിയപ്പെടുന്ന ജയ്‌സാല്‍മീര്‍. തലയുയര്‍ത്തി നില്‍ക്കുന്ന ജയ്‌സാല്‍മീര്‍ കോട്ടയാണ് ഥാര്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നത്. മുപ്പതടി ഉയരത്തില്‍ നില്‍ക്കുന്ന കോട്ടമതിലുകളും രക്ഷാ കേന്ദ്രങ്ങളും രജപുത്ര-മുഗള്‍ വാസ്തുശൈലിയില്‍ നിര്‍മ്മിച്ച ഈ കോട്ടയില്‍ കാണാം. നഗരത്തിലെ കാല്‍ ഭാഗത്തോളം ആളുകള്‍ താമസിക്കുന്നത് കോട്ടയ്ക്കുള്ളിലാണ്.

PC: Adrian Sulc

ഗ്വാളിയാര്‍

ഗ്വാളിയാര്‍

ചരിത്രശേഷിപ്പുകളുടെ ഉള്ളിലൂടെ സഞ്ചരിക്കാന്‍ താല്പര്യപ്പെടുന്ന ആളുകള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് മധ്യപ്രദേശിലെ ഗ്വാളിയാര്‍. വടക്കേ ഇന്ത്യയിലെ രാജവംശങ്ങളുടെ കേന്ദ്രമായിരുന്ന ഇവിടെ കോട്ടകളും കൂടീരങ്ങളും ചരിത്രത്തിന് സാക്ഷ്യമേകാനായി നില്‍പ്പുണ്ട്.
ചരിത്രത്തോട് ചേര്‍ന്നു വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ നഗരം പുതുമയില്‍ പഴമയെ സൂക്ഷിക്കാനാണ് ശ്രമിക്കുന്നത്.

PC:YashiWong

കോഴിക്കോട്

കോഴിക്കോട്

പഴമയുടെയും പ്രകൃതിയുടെയും ശാന്തതയും സ്വസ്ഥതതയും പകരുന്ന ഒരിടമാണ് നമ്മുടെ സ്വന്തം കോഴിക്കോട്. ഒരിക്കല്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ പ്രദേശമായിരുന്നുവത്രെ കോഴിക്കോട്. ഭക്ഷണപ്രിയരുടെ ഇഷ്ടസങ്കേതമാണ് കോഴിക്കോട്. കോഴിക്കോടന്‍ ഹല്‍വയും മിഠായിത്തെരുവുമെല്ലാം ചേര്‍ന്നുള്ള കോഴിക്കോട് സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്.

PC: Dhruvaraj S

ഡെറാഡൂണ്‍

ഡെറാഡൂണ്‍

കിഴക്ക് ഗംഗയും പടിഞ്ഞാറ് യമുനയും. വടക്ക് ഹിമാലയവും തെക്ക് ശിവാലിക് മലനിരകളും. പ്രകൃതിഭംഗിയാല്‍ അനുഗ്രഹിക്കപ്പെട്ട ഇവിടം സഞ്ചാരികളുടെ സ്ഥിരം സങ്കേതങ്ങളില്‍ ഒന്നാണ്. മലനിരകളുടെ താഴ്വാരത്തിലെ സങ്കേതമായ ഇവിടം ഡൂണ്‍ താഴ്വര എന്നും അറിയപ്പെടുന്നു.

PC: Avijit Marwaha

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X