Search
  • Follow NativePlanet
Share
» »കേരളപ്പിറവിയില്‍ കേരളമൊരുക്കിയിയിരിക്കുന്ന കാഴ്ചകള്‍

കേരളപ്പിറവിയില്‍ കേരളമൊരുക്കിയിയിരിക്കുന്ന കാഴ്ചകള്‍

കേരളത്തിലുള്ളവരും കേരളത്തിലെത്തുന്നവരും ഒരിക്കലെങ്കിലും സഞ്ചരിച്ചിരിക്കേണ്ട കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

By Elizabath

കേരളം എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്. ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ നിന്നും ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്തതു തന്നെയാണ് കേരളത്തിന്റെ ഭംഗി.
61-ാം കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ കേരളം സഞ്ചാരികള്‍ക്കായി തുറന്നിട്ടിരിക്കുന്നത് കാഴ്ചകളുടെയും അനുഭവങ്ങളുടെയും തീരാവസന്തമാണ്.
കേരളത്തിലുള്ളവരും കേരളത്തിലെത്തുന്നവരും ഒരിക്കലെങ്കിലും സഞ്ചരിച്ചിരിക്കേണ്ട കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

മൂന്നാര്‍

മൂന്നാര്‍

കേരളത്തില്‍ മൂന്നാറിന്റെ അത്രയും ഭംഗിയുള്ള സ്ഥലം ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം. അത്രയധികം ആളുകളെ ആകര്‍ഷിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് ഇടുക്കിയുടെ മുഴുവന്‍ സൗന്ദര്യവുമായി നില്‍ക്കുന്ന മൂന്നാര്‍.
മാട്ടുപെട്ടി ഡാം, കുണ്ടള ഡാം, എക്കോ പോയന്റ്, ടോപ്പ് സ്റ്റേഷന്‍, പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്,വട്ടവട, മറയൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടുത്തെ ആകര്‍ഷണം.

PC:Bimal K C

വാഗമണ്‍

വാഗമണ്‍

ന്യൂ ഡെനറേഷന്റെ സ്ഥിരം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് വാഗമണ്‍. ഇടുക്കിയിലെ മിടുക്കിയായ ഇവിടം ആരെയും ആകര്‍ഷിക്കുന്ന ഒരിടമാണ്.
കുന്നുകളും മലകളും കിഴക്കാംതൂക്കായ പാറകളും മാത്രമല്ല വാഗമണ്‍.
തേയിലത്തോട്ടങ്ങളും പുല്‍ത്തകിടികളും പൈന്‍ ഫോറസ്റ്റും ഒക്കെച്ചേര്‍ന്നുള്ള വാഗമണ്‍ നാഷണല്‍ ജോഗ്രഫിക് ട്രാവലറിന്റെ 50 വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായിരുന്നു.

PC: Official Site

കക്കാടം പൊയില

കക്കാടം പൊയില

മലബാറിന്റെ ഗവി എന്നാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അറിയപ്പെടുന്നത്.
കാഴ്ചകള്‍ക്കും വാക്കുകള്‍ക്കും അതീതമായ ഒരിടമാമിത്. പൊള്ളുന്ന വെയിലിലും കോട പുതക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് ഇന്നും ഒരത്ഭുതമാണ്. ട്രക്കിങ്ങാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.

PC: Official Site

 തേക്കടി

തേക്കടി

കേരളത്തില്‍ വിനോദസഞ്ചാരത്തിനായി ഏറ്റവുമധികം ആളുകള്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് തേക്കടി. ഇടുക്കി ജില്ലയില്‍ പെരിയാര്‍ കുവ സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന തേക്കടിയില്‍ ബോട്ടിങ്ങാണ് ഏറ്റവും പ്രശസ്തമായ കാര്യം.
സെപ്റ്റംബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

PC:Ben3john

 കേരളാംകുണ്ട് വെള്ളച്ചാട്ടം

കേരളാംകുണ്ട് വെള്ളച്ചാട്ടം

മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം.
പശ്ചിമഘട്ടത്തിലെ കാടുകളില്‍ നിന്നുത്ഭവിക്കുന്ന അരുവി പലവഴികളിയായി സഞ്ചരിച്ച് ഒടുവില്‍ പ്രകൃതി തീര്‍ത്ത ഒരു കുളത്തിലേക്ക് പതിക്കുന്ന മനോഹരമായ കാഴ്ചയാണ് കേരളാംകുണ്ടിലേത്.

PC: Wikipedia

മണ്‍റോ തുരുത്ത്

മണ്‍റോ തുരുത്ത്

വെള്ളത്തിനു നടുവിലെ തുരുത്തിന്റെ യഥാര്‍ഥ സൗന്ദര്യം കാണണമെങ്കില്‍ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലമാണ് കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത്. മൂന്നു വശവും കല്ലടയാറും ഒരു വശം അഷ്ടമുടിക്കായലും ചുറ്റിയിരിക്കുന്ന മണ്‍റോ തുരുത്ത് സഞ്ചാരികള്‍ക്കിടയില്‍ പെട്ടന്ന് പ്രശസ്തമായിക്കൊണ്ടിരിക്കുന് സ്ഥലമാണ്.

PC: Girish Gopi

പാതിരാമണല്‍

പാതിരാമണല്‍

കായലിനു നടുവില്‍ പെട്ടന്ന് ആരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ കിടക്കുന്ന ഒരിടമാണ് കുമരകം-തണ്ണീര്‍മുക്കം ജലപാതയില്‍ വേമ്പനാട്ടു കായലിന് നടുവിലായാണ് സ്ഥിതി ചെയ്യുന്നത്.
പക്ഷിനിരീക്ഷകരും പ്രകൃതി സ്‌നേഹികളുമാണ് ഇവിടെ അധികം എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പക്ഷികള്‍ 1800 മീറ്റര്‍ മാത്രം ചുറ്റളവുള്ള ഈ ദ്വീപില്‍ എത്താറുണ്ട്.

PC: Ashwin Kumar

 റാണിപുരം

റാണിപുരം

പച്ചപുല്‍ക്കാട്ടിലൂടെയുള്ള ട്രക്കിങ്ങുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ് കാസര്‍കോഡ് ജില്ലയിലെ റാണിപുരം. പ്രകൃതിസ്‌നേഹികളുടെ ഇടത്താവളങ്ങളിലൊന്നായ ഇവിടം സമുദ്രനിരപ്പല്‍ നിന്നും 750 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Bibu Raj

ഇലവീഴാപൂഞ്ചിറ

ഇലവീഴാപൂഞ്ചിറ

കോട്ടയത്തെ സാഹസികത നിറഞ്ഞ സ്ഥലങ്ങളിലൊന്നായാണ് ഇലവീഴാപൂഞ്ചിറ അറിയപ്പെടുന്നത്. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തായി പരന്നു കിടക്കുന്ന ഇവിടെ വലി മരങ്ങള്‍ ഒന്നും വളരില്ല. അതിനാലാണ് ഇവിടം ഇലകള്‍ ഒന്നും വീഴാത്ത സ്ഥലം എന്ന അര്‍ഥത്തില്‍ ഇലവീഴാപൂഞ്ചിറ എന്നറിയപ്പെടുന്നത്.
സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണങ്ങള്‍.

PC:Official Site

കാല്‍വരി മൗണ്ട്

കാല്‍വരി മൗണ്ട്

കാല്‍വരി മൗണ്ട് അഥവാ കല്ല്യാണത്തണ്ട് ഇടുക്കിയിലെ പ്രശസ്തമായ ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇടുക്കി റിസര്‍വോയറിന്റെ അതിമനോഹരമായ ഏരിയല്‍ വ്യൂവാണ് കാല്‍വരി മൗണ്ടിന്റെ പ്രധാന ആകര്‍ഷണം.

PC: Alanjs

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X