Search
  • Follow NativePlanet
Share
» »ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച

ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച

മലപ്പുറത്തെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങൾ പരിചയപ്പെടാം

ചരിത്രവും പൈതൃകവും ചേർന്ന കാഴ്ചകൾ കൊണ്ട് സമ്പന്നമായ നാടാണ് മലപ്പുറം. കോട്ടക്കുന്നു മൈതാനവും മിനി ഊട്ടി എന്നറിയപ്പെടുന്ന അരിമ്പ്രയും പഴയങ്ങാടി മോസ്കും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. മലപ്പുറത്തെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

കോട്ടക്കുന്ന്

കോട്ടക്കുന്ന്

മലപ്പുറത്തിന്റെ മറൈൻഡ്രൈവ് എന്നറിയപ്പെടുന്ന ഇടമാണ് കോട്ടക്കുന്ന്. മലപ്പുറത്ത് ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടം കുന്നിൻമുകളിലെ പൂന്തോട്ടം എന്നാണ് ഇവിടുള്ളവർ കോട്ടക്കുന്നിനെ വിളിക്കുന്നത്. കോഴിക്കോട് സാമൂതിരിമാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ആദ്യ കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാൻ കഴിയും.
മലപ്പുറം ജില്ലാ കളക്ടറേറ്റിന് അടുത്തായി കൺടോൺമെന്റ് ഹില്ലിലാണ് കോട്ടക്കുന്നുള്ളത്.
ഓപ്പൺ എയർ തിയേറ്റർ, ലളിത കലാ അക്കാദമി ആർട് ഗാലറി, വാട്ടർ തീം പാർക്ക്, അഡ്വഞ്ചർ പാർക്ക്, കിഡ്സ് ട്രാഫിക് പാർക്ക്, ബലൂൺ പാർക്ക്, തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.

PC:Bluemangoa2z

നെടുംകയം

നെടുംകയം

വിവിധ തരത്തിലുള്ള സസ്യങ്ങൾ നിറ‍ഞ്ഞു നിൽക്കുന്ന ഒരു കാടാണ് മിക്കവർക്കും നെടുങ്കയം. പ്രകൃതിയുടെ ഇനിയും കളങ്കമേൽക്കാത്ത കാഴ്ചകളും അനുഭവങ്ങളും തിരയുന്നവരെ കാത്തിരിക്കുന്ന ഒരു മനോഹര ഇടം കൂടിയാണ് നെടുംകയം.

നീലഗിരി ബയോസ്ഫിയറിൻരെ കീഴിൽ വരുന്ന ഇവിടം ബ്രിട്ടീഷുകാരുടെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. ഇടതൂർന്ന മഴക്കാടുകളും വന്യജീവികളെയും ആസ്വദിക്കുവാനായി ബ്രിട്ടീഷുകാർ നിർമ്മിച്ച മരം കൊണ്ടുള്ള റസ്റ്റ് ഹൗസുകളും ഇവിടെ കാണാം. ട്രക്കിങ്ങിനു പറ്റിയ ഇവിടെ ആനകളെ പരിശീലിപ്പിക്കുന്ന ഒരു കളരിയും ഉണ്ട്.
നിലമ്പൂരിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

PC:Jaseem Hamza

നിലമ്പൂർ തേക്ക് മ്യൂസിയം

നിലമ്പൂർ തേക്ക് മ്യൂസിയം

ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ തേക്കു മ്യൂസിയം എന്നറിയപ്പെടുന്ന ഇടമാണ് നിലമ്പൂർ തേക്ക് മ്യൂസിയം. തേക്കുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും ലഭിക്കുന്ന ഇവിടം കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ് 1995 ൽ ഇത് സ്ഥാപിക്കുന്നത്.
തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 10.00 മുതൽ വൈകിട്ട് 4.30 വരെയാണ് ഇവിടുത്തെ സന്ദര്‍ശന സമയം.
നിലമ്പൂർ-ഊട്ടി റോഡില്‍ നാലു കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

PC:Vengolis

അരിമ്പ്രാ ഹിൽസ്

അരിമ്പ്രാ ഹിൽസ്

സമുദ്ര നിരപ്പിൽ നിന്നും 1050 മീറ്ററ്‍ ഉയരത്തിലുള്ള അരിമ്പ്രാ ഹിൽസ് മിനി ഊട്ടി എന്നാണ് പ്രദേശവാസികൾക്കിടയിൽ അറിയപ്പെടുന്നത്. ഊട്ടിയോട് സാദൃശ്യമുള്ള ഭൂപ്രകൃതിയും കാലാവസ്ഥയും ഒക്കെയായതിനാലാണ് അരിമ്പ്രയെ മിനി ഊട്ടി എന്നു പറയുന്നത്.
മലപ്പുറത്തു നിന്നും കോഴിക്കോടേക്കുള്ള വഴിയിൽ ഒൻപതു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പനോരമിക് കാഴ്ചകൾ കാണുവൻ ദിവസവും നിരവധി ആളുകളാണ് എത്തുന്നത്.
സമീപത്തെ ഇടങ്ങളായ തിരുവോണമൂല, മുച്ചിക്കുണ്ട്, ചെരുപ്പടി മടി, കുന്നുംപുറം, കക്കാട് തുടങ്ങിയവ ഹൈക്കിങ്ങിന് പേരു കേട്ടതാണ്.

PC:Prof tpms

കടലുണ്ടി പക്ഷി സങ്കേതം

കടലുണ്ടി പക്ഷി സങ്കേതം

മലപ്പുറത്തിന്റെ മറ്റൊരു ആകർഷണമാണ് കോഴിക്കോടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന കടലുണ്ടി പക്ഷി സങ്കേതം. കടലുണ്ടി നഗരം എന്ന പ്രാദേശികമായി അറിയപ്പെടുന്ന ഇത് ദേശാടന പക്ഷികൾ ധാരാളം എത്തിച്ചേരുന്ന ഇടം കൂടിയാണ്.നവംബർ മുതൽ ഏപ്രില്ഡ വരെയുള്ള കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവിടെ ധാരാളം ദേശാടന പക്ഷികൾ എത്തുന്നു.
കോഴിക്കോട് നിന്നും 19 കിലോമീറ്റർ അകലെയും ബേപ്പൂർ തുറമുഖത്തു നിന്നും 7 കിലോമീറ്റർ അകലെയുമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Dhruvaraj S

കേരളാംകുണ്ട് വെള്ളച്ചാട്ടം

കേരളാംകുണ്ട് വെള്ളച്ചാട്ടം

മലപ്പുറത്ത് ആ അടുക്ക കാലത്തായി സ‍ഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ച സ്ഥലങ്ങളിലൊന്നാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. പശ്ചിമഘട്ടത്തിൽ നിന്നും തുടങ്ങുന്ന അരുവികൾ കാടുകളിലൂടെ പലവഴി സഞ്ചരിച്ച് ഒടുവിൽ വന്നു പതിക്കുന്ന ഇടമാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു വലിയ കുളത്തിലേക്ക് വന്നു പതിക്കുന്ന രൂപത്തിലാണ് ഈ വെള്ളച്ചാട്ടമുള്ളത്.

പഴയങ്ങാടി മോസ്ക്

പഴയങ്ങാടി മോസ്ക്

ചരിത്ര പ്രേമികളെയും വിശ്വസികളെയും ഏറ്റവും കൂടുതൽ മലപ്പുറത്തേയ്ക്ക് ആകർഷിക്കുന്ന ഒന്നാണ് ഇവിടുത്തെ പഴയങ്ങാടി മോസ്ക്, കൊണ്ടോട്ടി പള്ളി എന്നും ഇത് അറിയപ്പെടുന്നു. കേരളത്തിലെ തന്നെ ഏറ്റവും പുരാതന മുസ്ലീം ദേവാലയങ്ങളിലൊന്നാണിത്. കൊണ്ടോട്ടി തങ്ങൾ എന്നറിയപ്പെട്ടിരുന്ന പേർഷ്യക്കാരനായ മുഹമ്മദ് ഷായുമാി ബന്ധപ്പെട്ടതാണ് പള്ളിയുടെ നിര്‍മ്മാണ ചരിത്രം. മുഗൾ വാസ്തു വിദ്യയുടെയും ശില്പകലയുടെയും ഒരു മാതൃക കൂടിയാണ് ഈ ദേവാലയം. ചുറ്റിലും നിറഞ്ഞ പച്ചപ്പുകൾക്കിടയില്‌ ഒരു വിളക്കുമരം പോലെയാണ് ഇതിന്റെ താഴികക്കുടം തോന്നിപ്പിക്കുന്നത്.
എല്ലാ വർഷവും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന കൊണ്ടോട്ടി നേർച്ച എന്നറിയപ്പെടുന്ന വലിയ നേർച്ചയാണ് ഇവിടുത്തെ പ്രധാന ആഘോഷം. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കാനായി പതിനായിരക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നത്.
മ‍ഞ്ചേരിയിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

PC:Moidu.babu

ബിയ്യം കായൽ

ബിയ്യം കായൽ

മലപ്പുറത്തെ തടാകങ്ങളിൽ പ്രധാനിയാണ് പൊന്നാനിയ്ക്ക് സമീപമുള്ള ബിയ്യം കായൽ. കായൽ തീരത്തെ വിശ്രമ കേന്ദ്രമാണ് ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്

PC:Riyaz Ahamed

ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!

ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!

കയ്യിൽ വേറെയൊന്നുമില്ലെങ്കിലും ഗൂഗിൾ മാപ്പ് ഉണ്ട് എന്ന അഹങ്കാരവുമായി യാത്ര തുടങ്ങുന്നവരാണ് നമ്മൾ. ഏതു കാട്ടിൽ പോയാലും ഗൂഗിൾ വഴികാട്ടും എന്ന വിശ്വാസത്തിൽ യാത്ര തിരിക്കുന്നവർ. എന്നാൽ ഇനി ഈ വിശ്വാസം എട്ടായി മടക്കി പോക്കറ്റിൽ വയ്ക്കാം..!! .ഗൂഗിളിനു പോലും കണ്ടെത്താൻ പറ്റാത്ത വഴികൾ നമ്മുടെ സ‍ഞ്ചാരികളും യാത്രാ ഭ്രാന്തൻമാരും കണ്ടെത്തുമ്പോൾ എങ്ങനെയാണ് ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിക്കുക... കാടിന്റ അകത്തും കാട്ടാറിന്റെ തീരത്തും കാപ്പിത്തോട്ടങ്ങളുടെ നടുവിലും ഒക്കെയായി ഗൂഗിളിനു പോലും ഇനിയും പിടികിട്ടാത്ത കേരളത്തിലെ സൂപ്പർ സ്ഥലങ്ങളെ പരിചയപ്പെടാം...

നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!! നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!

ഈ കണ്ടതൊന്നുമല്ല ഇടുക്കി...

ഈ കണ്ടതൊന്നുമല്ല ഇടുക്കി...

എത്ര പോയാലും എത്രതവണ കണ്ടാലും മലയാളികൾക്ക് അന്നും ഇന്നും എന്നും ഇടുക്കി ഒരു നൊസ്റ്റാൾജിയ തന്നെയാണ്. മൂന്നാറും വാഗമണ്ണും തേക്കടിയും കുമളിയും ഒക്കെ മാത്രമാണ് പലപ്പോളും ഇടുക്കി യാത്രകളിൽ ഇടം പിടിക്കുന്ന സ്ഥലങ്ങൾ. എന്നാൽ ഈ ഇടങ്ങൾ മാത്രമാണോ ഇടുക്കിയിൽ കാണേണ്ടത്? അല്ല! ഇടുക്കിയുടെ വിസ്മയങ്ങൾ ഒളിച്ചിരിക്കുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടാം...

ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!! ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...

യാത്രകളെ സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് അതിതീവ്രമായി ആഗ്രഹിക്കുന്ന ഒരൊറ്റ ഇടമേയുള്ളൂ. അത് ലക്ഷദ്വീപാണ്. പവിഴപ്പുറ്റുകൾ നിറഞ്ഞ കടലും നീല വെള്ളവും മനോഹരമായ കാഴ്ചകളും ഒക്കെയായി സഞ്ചാരികളുടെ മനസ്സിലോട്ടങ്ങ് ഇടിച്ചു കയറിയ ലക്ഷദ്വീപിലെത്തുക എന്നു പറയുന്നത് അത്ര എളുപ്പമല്ല. പ്രത്യേക അനുമതിയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതു മുതൽ അവിടേക്കുള്ള കപ്പിലിന്റെ ടിക്കറ്റ് ലഭ്യതയും യാത്രയും താമസവും ഒക്കെ ഓരോ ചടങ്ങു തന്നെയാണ്. എന്നാൽ ഒന്നെത്തിക്കിട്ടാൽ ലഭിക്കുന്ന സന്തോഷം ഓർക്കുമ്പോൾ ഇതൊന്നും ഒരു പണിയായി തോന്നുകയേ ഇല്ല. എല്ലാം ഒകെ ആയാൽ അങ്ങ് പോയേക്കാം എന്നു വിചാരിച്ചാലും തെറ്റി. ബാഗും എടുത്ത് പുറപ്പെടുക എന്നതിലുപരിയായി അവിടേക്കു പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്.

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളുംലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളും

രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

രണ്ടാം താജ്മഹൽ...ശരിക്കുമുള് താജ്മഹലിന്റെ വിശേഷം പോലും ഇതുവരെയും പറഞ്ഞു തീർന്നിട്ടില്ല.അതിനു മുൻപേയാണേ ഈ രണ്ടാം താജ്മഹൽ എന്നല്ലേ മനസ്സിൽ തോന്നിയത്. എന്തായാലും ഇതും മറ്റൊരു സത്യമാണ്. യഥാർഥ താജ്മഹൽ കൂടാതെ ഒരു രണ്ടാം താജ്മഹൽ കൂടി നമ്മുടെ നാട്ടിലുണ്ട്. തന്റെ പ്രിയ പത്നിക്കായി മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമ്മിച്ച അത്ഭുത സ്മാരകത്തിനൊപ്പം നിൽക്കുന്ന വേറൊരു നിർമ്മിതി.

മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

ഇനി പോകേണ്ട ഇടങ്ങൾ ഇതാണ്

ഇനി പോകേണ്ട ഇടങ്ങൾ ഇതാണ്

സ്ഥിരം പോകുന്ന സ്ഥലങ്ങളും റൂട്ടുകളും ഒക്കെ ഒഴിവാക്കി യാത്രകളിൽ ഒരു വ്യത്യസ്തത കൊണ്ടുവരണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. എന്നത്തെയും പോലെ ഊട്ടിയും വാഗമണ്ണും മൂന്നാറും കമ്പവും ബെംഗളരുവും ഒക്കെ കാണുന്ന യാത്രയിൽ നിന്നും ഒരു മാറ്റം ഒക്കെ വേണ്ടെ? 28 സംസ്ഥാനങ്ങളിലായി കിടക്കുന്ന ഭാരതത്തിൽ കാണാനുള്ള സ്ഥലങ്ങള്‍ക്ക് ഒരു കുറവുമില്ല!! പുത്തൻ സ്ഥലങ്ങൾ തിരഞ്ഞിറങ്ങുന്ന യാത്രകളിൽ ഉള്‍പ്പെടുത്തുവാൻ പറ്റുന്ന കുറച്ച് കിടിലൻ ഇടങ്ങൾ പരിചയപ്പെടാം...

വർഷത്തിൽ പകുതി വെള്ളത്തിനടിയിൽ കിടക്കുന്ന ദേവാലയം മുതൽ മഞ്ഞുമരുഭൂമി വരെ!! ഇനി പോകേണ്ട ഇടങ്ങൾ ഇതാണ് വർഷത്തിൽ പകുതി വെള്ളത്തിനടിയിൽ കിടക്കുന്ന ദേവാലയം മുതൽ മഞ്ഞുമരുഭൂമി വരെ!! ഇനി പോകേണ്ട ഇടങ്ങൾ ഇതാണ്

മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!!

മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!!

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!! മയവും പണവും യാത്ര ചെയ്യാന്‍ മനസ്സും ഉള്ളവര്‍ കുളുവും മണാലിയും കാശ്മീരും ഒക്ക അടിച്ചുപൊളിക്കുവാന്‍ പോകുമ്പോള്‍ ഇത്തിരി മാത്രം സമയമുള്ളവര്‍ എന്ത് ചെയ്യും? തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം എന്നല്ലാതെ മറ്റൊരു വഴി അവര്‍ക്കില്ല. ഇതാ വേനലിലെ ചൂടിനെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്തു നിന്നും സമീപ ജില്ലകളില്‍ നിന്നും വളരെ എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം...

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!! മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X