Search
  • Follow NativePlanet
Share
» »എന്താണ് രാമേശ്വരത്തെ ഒൻപത് പുണ്യസ്ഥലങ്ങൾ...

എന്താണ് രാമേശ്വരത്തെ ഒൻപത് പുണ്യസ്ഥലങ്ങൾ...

രാമേശ്വരത്ത് എത്തുമ്പോൾ തീര്‍ച്ചയായും സന്ദർശിക്കേണ്ട കുറച്ച് പുണ്യ സ്ഥലങ്ങൾ പരിചയപ്പെടാം...

By Elizabath Joseph

രാമേശ്വരം....രാമഭക്തർക്കും ഹൈന്ദര വിശ്വാസികൾക്കും ഒരുപോലെ വിശുദ്ധമായിരിക്കുന്ന സ്ഥലം..സഞ്ചാരികൾക്ക് അത്ഭുതങ്ങൾ ഉറങ്ങിക്കിടക്കുന്ന സ്ഥലം. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലായി കടലിനുള്ളിലെ ഒരു ദ്വീപായ രാമേശ്വരം എന്നും എല്ലാവർക്കും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.
രാമൻ ഈശ്വരനായി ഇരിക്കുന്ന ഇവിടം ഇന്ത്യയിൽ തന്നെ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന സ്ഥലമാണ്. സീതയെ രാവണന്‍ ലങ്കയിലേക്ക് തട്ടിക്കൊണ്ട് പോയപ്പോള്‍ ഇവിടെ നിന്നാണ് രാമന്‍ ലങ്കയിലേക്ക് പാലം പണിതതെന്നാണ് വിശ്വസിക്കുന്നത്.
രാമേശ്വരത്ത് എത്തുമ്പോൾ തീര്‍ച്ചയായും സന്ദർശിക്കേണ്ട കുറച്ച് പുണ്യ സ്ഥലങ്ങൾ പരിചയപ്പെടാം...

ഗന്ധമദന പർവ്വതം

ഗന്ധമദന പർവ്വതം

രാമേശ്വരത്തു നിന്നും മൂന്ന് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ന്ധമദന പർവ്വതം മെയിൻലാൻഡ് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും നടുവിലാണുള്ളത്. പാമ്പൻ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ ഭാഗമായ ഇവിടം ധനുഷ്കോടിയോട് ചേർന്നാണുള്ളത്. രാമാണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഈ സ്ഥലത്തു നിന്നാണ് ഹനുമാൻ ലങ്കയിലേക്ക് ചാടുവാൻ തയ്യാറെടുത്തതെന്നാണ് പറയുന്നത്. ഈ കുന്നിന്റെ മുകളിൽ നിന്നും സമീപ പ്രദേശങ്ങളുടെ കാഴ്ച അതിമനോഹരമാണ്. രാമന്റെ കാല്പാദവും ഇവിടെ പതിഞ്ഞിട്ടുണ്ട് എന്നൊരു വിശ്വാസമുണ്ട്.

PC: Youtube

വില്ലൂണ്ടി തീർഥം

വില്ലൂണ്ടി തീർഥം

രാമേശ്വരത്തെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് വില്ലൂണ്ടി തീർഥം. ഇവിടുത്തെ 64 വിശുദ്ധ തീർഥങ്ങളിലൊന്നുകൂടിയാണിത്. രാമേശ്വരം ബസ് സ്റ്റാൻഡിൽ നിന്നും ആറു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വില്ലൂണ്ടി തീർഥം രാമ്‍ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. സീതാ ദേവിക്ക് ദാഹിച്ചപ്പോൾ രാമൻ വില്ലു കുലച്ചെന്നും അത് ചെന്നു തറച്ച സ്ഥലത്തു നിന്നും വെള്ളം ഉറവയായി ഒഴുകുവാൻ തുടങ്ങിയെന്നുമാണ് ഐതിഹ്യം. ഈ ഒരു വിശ്വാസമുള്ളതിനാൽ ഒട്ടേറെ തീർഥാടകർ ഇവിടെ എത്താറുണ്ട്.

PC:Ms Sarah Welch

https://en.wikipedia.org/wiki/Rama#/media/File:An_image_collage_of_Hindu_deity_Rama.jpg

ജഡാ തീർഥം

ജഡാ തീർഥം

രാമേശ്വരത്തു നിന്നും ധനുഷ്കോടിയിലേക്കുള്ള പാതയിൽ 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമാണ് ജഡാ തീർഥം. രാവണനെ വധിച്ചതിനു ശേഷം രാമനും ലക്ഷണമനും ഇവിടെ എത്തി എന്നും തങ്ങലുളുടെ ജട ഇവിടെ വെച്ച് കഴുകി എന്നുമാണ് ഈ തീർഥത്തിന്റെ ഐതിഹ്യം. ധനുഷ്കോടിയിൽ നിന്നും ഇവിടേക്ക് എട്ടു കിലോമീറ്റർ ദൂരമാണുള്ളത്.

 അഗ്നി തീർഥം

അഗ്നി തീർഥം

രാമേശ്വരത്തു നിന്നും 100 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന അഗ്നി തീർഥം രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിന്റെ എതിർഭാഗത്താണുള്ളത്. 64 തീർഥ സ്നാനങ്ങളിൽ ഒന്നായ ഇവിടെ ആയിരക്കണക്കിന് തീർഥാടകരാണ് ദിവസവും എത്തുന്നത്. രാവണനെ കൊന്നതിനു ശേഷം രാമൻ ഇവിടെ എത്തി കുളിച്ചു എന്നാണ് വിശ്വാസം. എത്ര വലിയ പാപം ചെയ്താലും ഇവിടെ എത്തി സ്നാനം ചെയ്താൽ എല്ലാ കറകളിൽ നിന്നും മോചിതരാകുമെന്നും ഒരു വിശ്വാസം ഇവിടെ എത്തുന്ന തീർഥാടകർക്കുണ്ട്. മരിച്ചവരുടെ ചിതാഭസ്മം ഇവിടുത്തെ തീർഥത്തിൽ ഒഴുക്കിയാൽ ആത്മാവിന് ശാന്തി ലഭിക്കും എന്നും ഒരു വിശ്വാസമുണ്ട്.

ധനുഷ്കോടി തീർഥ

ധനുഷ്കോടി തീർഥ

രാമേശ്വരത്തിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു പുണ്യ തീർഥമാണ് ധനുഷ്കോടി തീർഥ. രാമേശ്വരം ക്ഷേത്രത്തിൽ നിന്നും 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ലങ്കയിലേക്ക് പോകുന്നതിനായി വാനരപ്പട പാലം നിർമ്മിച്ചത് എന്നാണ് വിശ്വാസം.

ലക്ഷ്മണ തീർഥ

ലക്ഷ്മണ തീർഥ

രാമനാഥ സ്വാമി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രസിദ്ധ തീർഥമാണ് ലക്ഷ്മണ തീർഥ. തന്റെ തെറ്റുകൾ ക്ഷമിക്കപ്പെടുവാനായി ലക്ഷ്മണൻ ശിലലിംഗം സ്ഥാപിച്ച് പ്രാർഥിച്ച സ്ഥലത്തിനടുത്താണ് ഈ തീർഥം സ്ഥിതി ചെയ്യുന്നത്. അഗ്നി തീർഥത്തിൽ നിന്നും ഒന്നര കിലോമീറ്ററുമ രാമേശ്വരം ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഒത്തിരി പവിത്രമായി കരുതപ്പെടുന്ന ഈ തീർഥത്തിൽ നൂറു കണക്കിന് ആളുകളാണ് ഓരോ ദിവസവും പ്രാർഥിക്കുവാനായി എത്തുന്നത്.

പഞ്ചമുഖി ഹനുമാൻ ക്ഷേത്രം

പഞ്ചമുഖി ഹനുമാൻ ക്ഷേത്രം

രാമേശ്വരം ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പഞ്ചമുഖം ഹനുമാൻ ക്ഷേത്രം ഇവിടുത്തെ പ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. തന്റെ അ‍ഞ്ചു മുഖങ്ങളും ഹനുമാൻ ഇവിടെ വെച്ചാണ് വെളിപ്പെടുത്തിയത് എന്നാണ് വിശ്വാസം.നരസിംഹ, ആദിവരാഹ, ഗരുഡ, ഹയാഗ്രിവ, ഹനുമാൻ എന്നീ അ‍ഞ്ച് മുഖങ്ങളാണ് ഹനുമാന്റെ ഇവിടുത്തെ രൂപത്തിൽ കാണുവാൻ സാധിക്കുക. 1964 ൽ രാമേശ്വരത്തെ കൊടുങ്കാറ്റിനു ശേഷം ക്ഷേത്രത്തിൽ രാമന്റെയും സീതയുടെയും പ്രതിഷ്ഠകളും സ്ഥാപിച്ചിട്ടുണ്ട്.

കോദണ്ഡരാമ സ്വാമി ക്ഷേത്രം

കോദണ്ഡരാമ സ്വാമി ക്ഷേത്രം

ധനുഷ്‌കോടിയിലേക്കുള്ള വഴിയിലാണ് കോദണ്ഡരാമ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവണന്റെ സഹോദരനായ വിഭാഷണന്‍ രാമനു മുന്നില്‍ സ്വയം സമര്‍പ്പിച്ചത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. രാമനോടൊപ്പം സീതയുടെയും ലക്ഷ്മണന്റെയും വിഭീഷണന്റെയും പ്രതിഷ്ഠകള്‍ ഇവിടെയുണ്ട്.

ഏകദേശം 500 വർഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വാസം. രാമന്റെ കാല്പാടുകൾ ഇവിടെയും പതിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം.

 രാമ സേതു കര

രാമ സേതു കര

ലങ്കയിൽ രാവണന്റെ തടവിൽ കഴിയുന്ന സീതയെ രക്ഷിക്കുവാനായി ലങ്കയിലേക്കുള്ള പാലത്തിന്റെ നിർമ്മാണം തുടങ്ങിയ സ്ഥലമാണ് രാമസേതു കര എന്ന പേരിൽ അറിയപ്പെടുന്നത്. എന്നാൽ ഇന്ന് ഈ പാലത്തിന്റെ ഒരു അടയാളങ്ങളും അവശേഷിക്കുന്നില്ല. രാമേശ്വരം ക്ഷേത്രത്തിൽ നിന്നും 58 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X