Search
  • Follow NativePlanet
Share
» »ശിവരാത്രിയുടെ മുഴുവൻ പുണ്യവും വേണമെങ്കിൽ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാം

ശിവരാത്രിയുടെ മുഴുവൻ പുണ്യവും വേണമെങ്കിൽ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാം

ശിവരാത്രിയുടെ പുണ്യം നേടിയെടുക്കുവാനായി പോയിരിക്കേണ്ട ചെന്നൈയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

ശിവരാത്രി..ഹൈന്ദവ വിശ്വാസികളുടെയും ശൈവ ഭക്തരുടെയും ഏറ്റവും പ്രധാന ദിവസങ്ങളിലൊന്ന്... ഈ ദിവസങ്ങളിൽ നടത്തുന്ന ക്ഷേത്ര സന്ദർശനത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. പാപങ്ങളിൽ നിന്നുള്ള മോചനവും പ്രത്യേക അനുഗ്രഹങ്ങളും ഒക്കെയാണ് ശിവരാത്രിയിലെ ക്ഷേത്രദർശനത്തിന്റെ പുണ്യങ്ങൾ. അന്നേ ദിവസം പ്രാർഥനകളും ആചാരാനുഷ്ഠാനങ്ങളും ഒക്കെയായി ക്ഷേത്രങ്ങൾ നേരത്തേ തന്നെ ഒരുങ്ങിയിരിക്കും . തിങ്കളാഴ്ച വരുന്ന ശിവരാത്രി ആഘോഷങ്ങൾ മഹാദേവന് ഏറെ പ്രീതികരമാണെന്നാണ് വിശ്വാസം. അങ്ങനെയെങ്കിൽ ആ അനുഗ്രഹം മുഴുവനും നേടിയെടുക്കുവാൻ ക്ഷേത്ര ദർശനമാണ് ഏറ്റവും യോജിച്ചത്. കേരളത്തിലെ പോലെ തന്നെ മറ്റിടങ്ങളിലും ശിവരാത്രി വ്രതത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ശിവരാത്രിയുടെ പുണ്യം നേടിയെടുക്കുവാനായി പോയിരിക്കേണ്ട ചെന്നൈയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

മല്ലീശ്വരർ ക്ഷേത്രം, മൈലാപ്പൂർ, ചെന്നൈ

മല്ലീശ്വരർ ക്ഷേത്രം, മൈലാപ്പൂർ, ചെന്നൈ

ചെന്നൈയിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് മൈലാപ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന മല്ലീശ്വരർ ക്ഷേത്രം. മല്ലീശ്വരനായി ശിവനെയും മാർഗദംബാളായി പാർവ്വതിയെയും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രശസ്തമായ കരണീശ്വരർ ക്ഷേത്രത്തിനു സമീപത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മല്ലി എന്നാൽ തമിഴിൽ മുല്ലപ്പൂ എന്നാണ് അർഥം. മുല്ലപ്പൂവിന്റെ സുഗന്ധം ആരെയും ഒരിക്കലും മടുപ്പിക്കാത്തതുപോലെ ഈ ക്ഷേത്രവും എന്നും വിശ്വാസികളെ ആകർഷിക്കുന്നു എന്നാണ് വിശ്വാസം.

പുണ്യം നേടുവാൻ

പുണ്യം നേടുവാൻ

മറ്റേതു ശിവക്ഷേത്രങ്ങളെയും പോലെ ഇവിടെ എത്തി പ്രാർഥിച്ചാൽ ഒട്ടേറെ പ്രത്യേകതകൾ ഉണ്ടാകുമെന്നാണ് വിശ്വാസം. വിവാഹം ശരിയാകത്തവർക്ക് പെട്ടന്നു മംഗല്യ ഭാഗ്യം ലഭിക്കുമെന്ന വിശ്വാസത്താൽ ഒരുപാട് ആളുകൾ ഇവിടെ എത്തുന്നു.
രാവിലെ 6.00 മുതൽ 11.30 വരെയും ഉച്ചകഴിഞ്ഞ് 4.30 മുതൽ 8.30 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്.

കാരണീശ്വരർ ക്ഷേത്രം

കാരണീശ്വരർ ക്ഷേത്രം

ചെന്നൈയിലെ മറ്റൊരു പ്രധാന ശിവക്ഷേത്രമാണ് സെയ്ദാപേട്ടിന് സമീപം സ്ഥിതി ചെയ്യുന്ന കരണീശ്വരർ ക്ഷേത്രം.വളരെ പുരാതനമായ ഈ ക്ഷേത്രം തമിഴ്നാട് സർക്കാരിന്റെ സംരക്ഷണയിലാണ് ഉള്ളത്. സ്വർണ്ണാംബിക എന്ന പേരിലാണ് ഇവിടെ പാർവ്വതി ദേവിയെ ആരാധിക്കുന്നത്. ഇന്ദ്രന്റെ കാമദേനുവുമായി ബന്ധപ്പെട്ട കഥയാണ് ഈ ക്ഷേത്രത്തിന്റേത്.

ഏഴു നിലകളുള്ള ഗോപുരമാണ് ഇവിടുത്തെ പ്രത്യേകത. ഗണേശൻ, കാർത്തികേയൻ, വേദഗിരീശ്വരൻ, ദക്ഷിണാമൂർത്തി തുടങ്ങിയവർക്ക് ഇവിടെ പ്രത്യേകം കോവിലുകൾ കാണാം.

തീർഥ പാലീശ്വരർ ക്ഷേത്രം

തീർഥ പാലീശ്വരർ ക്ഷേത്രം

അഞ്ഞൂറ് മുതൽ 1000 വർഷം വരെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന തീർഥ പാലീശ്വരർ ക്ഷേത്രമാണ് ശിവന് സമർപ്പിച്ചിരിക്കുന്ന മറ്റൊരു പ്രധാന ക്ഷേത്രം. ചെന്നൈയ്ക്കടുത്ത് തിരുവല്ലിവേനി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവരാത്രി ദിനത്തിൽ സൂര്യൻ തന്‍റെ ആദ്യ രശ്മികൾ ഇവിടെ പതിപ്പിക്കുന്നു എന്നാണ് വിശ്വാസം. ശിവൻ സൂര്യനെ ആരാധിക്കുന്നു എന്നതിന്റെ പ്രതീകമാണത്രെ ഇത്.
രാവിലെ 6.00 മുതൽ 11.30 വരെയും വൈകിട്ട് 5.00 മുതൽ 9.00 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്.

വല്ലീശ്വരർ ക്ഷേത്രം

വല്ലീശ്വരർ ക്ഷേത്രം

പെരിയ നായകിയെയും വല്ലീശ്വരനെയും ആരാധിക്കുന്ന വല്ലീശ്വര ക്ഷേത്രം ചെന്നൈയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ശക്തിയുടെ നാഥനായാണ് വല്ലീശ്വരൻ അറിയപ്പെടുന്നത്. നല്ല ആരോഗ്യത്തിനും മനസ്സുഖത്തിനും വല്ലീശ്വരനോട് പ്രാർഥിച്ചാൽ മതി എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം. കുട്ടികൾക്ക് ധൈര്യം വയ്ക്കുവാനും സ്ത്രീകളെ അപകടങ്ങളിൽ നിന്നും രക്ഷിക്കുവാനും ഒക്കെ വല്ലീശ്വരൻ സഹായിക്കുന്നു .

വിരൂപാക്ഷേശ്വരർ ക്ഷേത്രം

വിരൂപാക്ഷേശ്വരർ ക്ഷേത്രം

ചെന്നൈയ്ക്ക് സമീപത്തെ മൈലാപ്പൂരിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് വിരൂപാക്ഷേശ്വർ ക്ഷേത്രം. ശിവനേശൻ ചെട്ടിയാർ എന്നു പേരായ ഒരു ഭക്തനാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് വിശ്വാസം. വിരൂപാക്ഷൻ എന്ന പേരിൽ ശിവനെയും വൈശാഖി എന്ന പേരിൽ പാർവ്വതിയെയും ഇവിടെ ആരാധിക്കുന്നു. ഏകദേശം ആയിരത്തിലധികം വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വാസം. 11-ാം നൂറ്റാണ്ട് മുതൽ 16-ാം നൂറ്റാണ്ട് വരെയുള്ള കാലത്തെ 20 ഓളം ലിഖിതങ്ങൾ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
രാവിലെ 6.30 മുതൽ 11.00 വരെയും ഉച്ചകഴിഞ്ഞ് 4.30 മുതൽ 8.30 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്.

വലീശ്വരർ ക്ഷേത്രം

വലീശ്വരർ ക്ഷേത്രം

ആയിരം മുതൽ രണ്ടായിരം വർഷം വരെ പഴക്കം പറയുന്ന വലീശ്വരർ ക്ഷേത്രം പ്രധാനപ്പെട്ട ശിവക്ഷേത്രമാണ്.
മുരുഗൻ, വിനായകൻ, ലക്ഷ്മി നാരായണൻ, ശനി ഭഗവാൻ തുടങ്ങിയവർക്കും ഈ ക്ഷേത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്.

കപാലീശ്വരർ ക്ഷേത്രം

കപാലീശ്വരർ ക്ഷേത്രം

കൈലാസത്തിനു തുല്യമായ ഇടം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് മൈലാപ്പൂരിന് സമീപത്തുള്ള കപീലീശ്വരർ ക്ഷേത്രം.ഒരിക്കല്‍ ശിവനെ കാണാന്‍ കൈലാസത്തിലെത്തിയെ ബ്രഹ്മാവ് ശിവന് അര്‍ഹമായ ബഹുമാനം നല്കിയില്ലത്രെ. അതില്‍ കോപം പൂണ്ട ശിവന് ബ്രഹ്മാവിന്റെ ഒരു തല ഊരിയെടുത്തു. പിന്നീട് തെറ്റിന് പരിഹാരമായി ബ്രഹ്മാവ് ഇവിടെയെത്തി ശിവലിംഗം പ്രതിഷ്ഠിച്ച് ശിവപ്രീതി നേടിയത്രെ.
ശിവനും അദ്ദേഹത്തിന്റെ പത്‌നിയായ പാര്‍വ്വതിയും കപാലീശ്വരരും കര്‍പ്പകമ്പാളുമായാണ് ആരാധിക്കപ്പെടുന്നത്. പല്ലവ രാജാക്കന്‍മാരാല്‍ ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മുന്‍പ് മൈലാപ്പൂര്‍ കടല്‍ത്തീരത്തായിരുന്നുവത്രെ. പിന്നീട് പോര്‍ച്ചുഗീസുകാരുടെ അക്രമത്തില്‍ തകര്‍ന്നതിനു ശേഷം ഇപ്പോള്‍ കാണുന്നിടത്ത് പുനര്‍നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം.

രാവിലെ അഞ്ചിന് നടതുറക്കുന്ന ഇവിടെ നട അടയ്ക്കുന്നത് ഉച്ചയ്ക്ക് 12 നാണ്. പിന്നീട് വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പതു വരെയും നട തുറക്കും.

PC: Vinoth Chandar

ബൃഹദീശ്വര ക്ഷേത്രം

ബൃഹദീശ്വര ക്ഷേത്രം

ചോള രാജഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ട തമിഴ് വാസ്തുവിദ്യയുടെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് തഞ്ചാവൂരില്‍ സ്ഥിതി ചെയ്യുന്ന ബൃഹദീശ്വര ക്ഷേത്രം. രാജരാജ ചോളന്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം യുനസ്‌കോയുടെ പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇടം കൂടിയാണ്. ദക്ഷിണ മേരു എന്നാണ് ഈ ക്ഷേത്രം വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.

PC:Subhashish Panigrahi

കോടിലിംഗേശ്വര ക്ഷേത്രം

കോടിലിംഗേശ്വര ക്ഷേത്രം

കര്‍ണ്ണാടകയിലെ കമ്മസാന്ദ്ര ജില്ലയിലാണ് ശൈവഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ കോടിലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വാമി സാംബശിവ മൂര്‍ത്തി എന്നയാളാണ് ഇവിടെ 108 അടി നീളമുള്ള ശിവലിംഗം സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ശിവലിംഗം എന്ന ഖ്യാതിയും ഇതിനു സ്വന്തമാണിപ്പോള്‍.ശിവനു നേരേ മുന്‍പിലായി 35 അടി നീളമുള്ള നന്ദിയുടെ പ്രതിമയും ഇവിടുത്തെ പ്രത്യേകതയാണ്.

PC: Mithila

ശിവരാത്രിയുടെ പുണ്യം നേടേണ്ടെ?!! തീർച്ചയായും പോയിരിക്കേണ്ട ക്ഷേത്രങ്ങൾ അറിയാം...ശിവരാത്രിയുടെ പുണ്യം നേടേണ്ടെ?!! തീർച്ചയായും പോയിരിക്കേണ്ട ക്ഷേത്രങ്ങൾ അറിയാം...

യാത്ര ചെയ്യാം ഈ ഏഴ് അപൂര്‍വ്വ ശിവക്ഷേത്രങ്ങളിലൂടെ... യാത്ര ചെയ്യാം ഈ ഏഴ് അപൂര്‍വ്വ ശിവക്ഷേത്രങ്ങളിലൂടെ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X