Search
  • Follow NativePlanet
Share
» »അനുഗ്രഹം വേണമെങ്കിൽ പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

അനുഗ്രഹം വേണമെങ്കിൽ പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

ഇതാ മധ്യ പ്രദേശിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ നോക്കാം...

വിശുദ്ധമായ അന്തരീക്ഷം കൊണ്ട് തീര്‍ഥാടകരുടെയും വിശ്വാസികളുടെയും ഇടയിൽ പ്രസിദ്ധമായ നാടാണ് മധ്യ പ്രദേശ്. കലയ്ക്കും നിർമ്മാണത്തിനും ഒക്കെ പ്രസിദ്ധമായ ഇവിടുത്തെ ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് ദൈവത്തിന്റെ പക്കലേക്കുള്ള എളുപ്പ മാര്‍ഗ്ഗങ്ങളാണ്. വിശ്വാസത്തിന്റെ ഇടം എന്നതിലുപരിയായി തീർഥാടകരെക്കാളും അധികം സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇതാ മധ്യ പ്രദേശിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ നോക്കാം...

മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രം

മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രം

ഭാരതത്തിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മധ്യ പ്രദേശിലെ മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രം. ഉജ്ജയിന്‍ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സന്ദര്‍ശകരുടെ എണ്ണം കൊണ്ട് പ്രസിദ്ധമായ ഇടം കൂടിയാണ്. ക്ഷേത്രത്തിന്റെ പ്രത്യേകതകളും നിർമ്മാണവും ഇവിടുത്തെ അന്തരീക്ഷവും ഒക്കെ കണക്കാക്കി ഒട്ടേറെ ആളുകളാണ് ഇവിടെ എത്തുന്നത്. മഹാശിവരാത്രിയിലാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം നടക്കുന്നത്.

PC:Gyanendra_Singh_Chau

സാസ് ബാഹു ക്ഷേത്രം, ഗ്വാളിയാർ

സാസ് ബാഹു ക്ഷേത്രം, ഗ്വാളിയാർ

സഹസ്ത്രബാഹു എന്നറിയപ്പെടുന്ന വിഷ്ണുവിനായി നിർമ്മിച്ചിട്ടുള്ള ക്ഷേത്രമാണ് ഗ്വാളിയാറിന് സമീപം സ്ഥിതി ചെയ്യുന്ന സാസ് ബാഹു ക്ഷേത്രം. രാജാ മഹിപാല നിർമ്മിച്ച് ഈ ക്ഷേത്രം അക്കാലത്തെ ഏറ്റവും മികച്ച കൊത്തുപണികൾക്കും ശില്പങ്ങൾക്കും നിർമ്മാണ രീതിയ്ക്കും ഒക്കെ പേരുകേട്ട ഇടം കൂടിയാണ്. കാലാവസ്ഥ അനുവദിക്കുകയാണെങ്കിൽ ഗ്വാളിയാർ കോട്ടയിൽ നിന്നും ഇവിടേക്ക് ഒരു ഹൈക്കിങ് പോല വരുവാൻ സാധിക്കും.
രാവിലെ 8.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടേക്കുള്ള പ്രവേശനം.

PC:Airunp

ബഡാ ഗണേഷ് കാ മന്ദിർ, ഉജ്ജയിൻ

ബഡാ ഗണേഷ് കാ മന്ദിർ, ഉജ്ജയിൻ

മധ്യ പ്രദേശിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായി എണ്ണപ്പെടുന്ന ക്ഷേത്രമാണ് ബഡാ ഗണേഷ് കാ മന്ദിർ. ഉജ്ജയിനിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഇവിടെ നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും എത്തുന്നത്. ജ്യോതിഷവും സംസ്കൃതവും പഠിപ്പിക്കുന്ന കേന്ദ്രം എന്ന പ്രത്യേകത കൂടി ഈ ക്ഷേത്രത്തിനുണ്ട്. ഇവ രണ്ടും പഠിക്കുവാൻ താൽപര്യമുള്ളവർ തീർച്ചയായും ഇവിടം സന്ദർശിക്കണം.
രാവിലെ 5.00 മുതൽ വൈകിട്ട് 7.00 വരെയാണ് ക്ഷേത്രം തുറന്നിരിക്കുക.

കാന്തരീയ മഹാദേവ ക്ഷേത്രം. ഖജുരാഹോ

കാന്തരീയ മഹാദേവ ക്ഷേത്രം. ഖജുരാഹോ

ഖജുരാഹോയിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കാന്തരീയ മഹാദേവ ക്ഷേത്രം. ബിസി 1050 ൽ നിർമ്മിച്ച ഈ ക്ഷേത്രം 900ഓളം ശില്പങ്ങളാണുള്ളത്. ശിവനാണ് ഇത് സമർപ്പിച്ചിരിക്കുന്നത്. മധ്യകാലഘട്ടത്തിലെ നിർമ്മാണ രീതികൾ സ്വീകരിച്ചിരിക്കുന്ന ക്ഷേത്രം തീർച്ചായും കണ്ടിരിക്കേണ്ട ഒന്നാണ്.

PC:China Crisis

കാൽ ഭൈരവ് മന്ദിർ

കാൽ ഭൈരവ് മന്ദിർ

ഉജ്ജയിനിയുടെ രക്ഷാധികാരിയാണ് ഇവിടെയുള്ളവർക്ക് കാലഭൈരവൻ. നദരത്തെ കാക്കുന്ന ദൈവത്തിനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് കാലഭൈരവ് മന്ദിർ. മദ്യം നേർച്ചയായി അർപ്പിക്കുന്ന ഈ ക്ഷേത്രം അതിന്റെ പേരിലും പ്രസിദ്ധമാണ്. താന്ത്രിക ക്ഷേത്രങ്ങളുടെ പട്ടികയിലും ഈ ക്ഷേത്രം ഉള്‍പ്പെടുന്നു.

PC:Utcursch

മാതംഗേശ്വരർ ക്ഷേത്രം, ഖജുരാഹോ

മാതംഗേശ്വരർ ക്ഷേത്രം, ഖജുരാഹോ

ഖജുരാഹോയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ക്ഷേത്രങ്ങളിൽ പ്രധാനിയാണ് മാതംഗേശ്വരർ ക്ഷേത്രം. ചാന്ദേല റീജിയണില്‍ ഇന്നും ആരാധനയ്ക്കുപയോഗിക്കുന്ന ഏക ക്ഷേത്രം കൂടിയാണിത്. വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൂടിയാണിത്. 1100 വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ ശിവരാത്രി നാളിലാണ് ഏറ്റവും അധികം വിശ്വാസികൾ എത്തുന്നത്.

അന്നപൂർണ്ണ ക്ഷേത്രം, ഇൻഡോർ

അന്നപൂർണ്ണ ക്ഷേത്രം, ഇൻഡോർ

അന്നത്തിന്റെ ദേവിയെ ആരാധിക്കുന്ന അന്നപൂർണ്ണ ക്ഷേത്രം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. ഇൻഡോറിലെ മുഖ്യ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇത് നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ക്ഷേത്രം

അഭിഷേകം നടത്തി ജലദോഷം പിടിച്ച ഭഗവാന്റ ചികിത്സ കഴിഞ്ഞ് ക്ഷേത്രത്തിനു പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങാണത്രെ ഇത്അഭിഷേകം നടത്തി ജലദോഷം പിടിച്ച ഭഗവാന്റ ചികിത്സ കഴിഞ്ഞ് ക്ഷേത്രത്തിനു പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങാണത്രെ ഇത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X