Search
  • Follow NativePlanet
Share
» »മഴയില്‍ കാണേണ്ട കേരളത്തിലെ സ്ഥലങ്ങള്‍

മഴയില്‍ കാണേണ്ട കേരളത്തിലെ സ്ഥലങ്ങള്‍

By Elizabath

മഴക്കാലം മലയാളിക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. മഴയിലെ ഓര്‍മ്മകളും മഴക്കളികളുമെല്ലാം എത്ര നാളുകള്‍ കഴിഞ്ഞാലും

വിലപ്പെട്ടവ തന്നെയായിരിക്കും. വീട്ടില്‍ വെറുതെയിരിക്കുന്ന ഒരു ദിവസം മഴ പെയ്താല്‍ പിന്നെ മുഴുവന്‍ പ്ലാനിങ്ങാണ്. മഴയത്ത് എവിടെ പോകണം എങ്ങോട്ട് പോകണം എന്നൊക്കെ...

ഒരിക്കലെങ്കിലും മഴക്കാലത്ത് കൂട്ടുകാരുമൊത്ത് പോയിരിക്കണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

 കടലും കായലും സംഗമിക്കുന്ന പൂവാര്‍

കടലും കായലും സംഗമിക്കുന്ന പൂവാര്‍

ഒരു വശത്ത് ശാന്തമായ കായലും മറുവശത്ത് കലിതുള്ളിയെത്തുന്ന കടലും..

കടലും കായലും ചേര്‍ന്ന് അതിരു തീര്‍ക്കുന്ന അഴിമുഖമാണ് പൂവാറിന്റെ ആകര്‍ഷണം.. നെയ്യാര്‍ നദി അറബിക്കടലുമായി സംഗമിക്കുന്ന സ്ഥലവും പൂവാര്‍ തന്നെയാണ്. മഴയില്‍ കായലിന്റെയും കടലിന്റെയും സൗന്ദര്യം ആസ്വദിക്കേണ്ടവര്‍ ഒന്നും നോക്കണ്ട.. നേരേ വിട്ടോ പൂവാറിലേക്ക്.

സ്വര്‍ഗ്ഗത്തിലേക്കൊരു കിളിവാതില്‍ തുറന്ന് പൂവാര്‍

PC:pranav

അഷ്ടമുടിക്കായലിന്റെ ഓളങ്ങളിലൂടെ

അഷ്ടമുടിക്കായലിന്റെ ഓളങ്ങളിലൂടെ

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ അഷ്ടമുടിക്കായലിന്റെ ഓളങ്ങളിലൂടെ ഹൗസ് ബോട്ടില്‍ ഒരു യാത്ര ആരാണ് ആഗ്രഹിക്കാത്തത്. ചാഞ്ഞു കിടക്കുന്ന തെങ്ങിന്‍ തെങ്ങിന്‍തോപ്പുകളും സൂര്യനഭിമുഖമായി കിടക്കുന്ന ചീനവലകളും പിന്നിട്ട് ഒരു യാത്ര ഈ മഴക്കാലത്തു തന്നെ പോകണം. വഞ്ചി വീട്ടിലെ ഭക്ഷണവും കായലിലൂടെയുള്ള യാത്രയും മികച്ച ഒരു അനുഭവമായിരിക്കും.

അഷ്ടമുടി കായൽ; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാ‌ര്യങ്ങൾ

PC: Kerala Tourism

ഏലമണമുള്ള ഗവി

ഏലമണമുള്ള ഗവി

ഏലക്കാടുകള്‍ നിറഞ്ഞ ഗവിയിലേക്കൊരു മഴയാത്ര നടത്തിയാലോ. പത്തനംതിട്ടയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ, ഏലക്കാടുകള്‍ നിറഞ്ഞ ഇവിടം ഏതൊരു സഞ്ചാരിയുടെയും സ്വപ്ന സങ്കേതമാണ്. ജീവിത്തതില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും ട്രക്കിങും ജംഗിള്‍ സഫാരിയുമെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

തേക്കടി‌യിൽ നിന്ന് ഗവിയിലേക്കും കോന്നിയിലേക്കും

PC: Dinesh Valke

മഴമേഘങ്ങളെ തൊടാന്‍ ആലപ്പുഴ ബീച്ച്

മഴമേഘങ്ങളെ തൊടാന്‍ ആലപ്പുഴ ബീച്ച്

തെങ്ങും കവുങ്ങുമൊക്കെ നിറഞ്ഞ ബീച്ചും നൂറ്റാണ്ട് പഴക്കമുള്ള കടല്‍പ്പാലവും ലൈറ്റ് ഹൗസുമെല്ലാം മണ്‍സൂണ്‍ ആംബിയന്‍സ് ഒരുക്കുമ്പോള്‍ ആലപ്പുഴയില്‍ ബീച്ച് തന്നെയാണ് മഴകൊള്ളാന്‍ പറ്റിയ ഇടം.

PC: Binny V A

എ ട്രിപ് ടു വാഗമണ്‍

എ ട്രിപ് ടു വാഗമണ്‍

ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ ഈരാറ്റുപേട്ടയില്‍ നിന്നും വാഗമണ്ണിലേക്കുള്ള പോക്ക് ആലോചിച്ചാല്‍ തന്നെ മഴയോടുള്ള ഇഷ്ടം പിന്നെയും കൂടും. താഴ് വാരങ്ങളില്‍ നിന്നുയരുന്ന പുകമഞ്ഞും നിര്‍ത്താതെ പെയ്യുന്ന മരങ്ങളും ഒക്കെ വാഗണ്ണിലേക്കുള്ള മഴ യാത്രയ്ക്ക് അകമ്പടി തരും.

മണ്ണറിഞ്ഞ്..മഴയറിഞ്ഞ്..

PC: Visakh wiki

കുട്ടിക്കാനം

കുട്ടിക്കാനം

ഇടുക്കിക്കാര്‍ക്ക് മഴ എന്നും ഒരാഘോഷമാണ്. വ്യത്യസ്ഥങ്ങളായ ഭക്ഷണങ്ങളും ഫെസ്റ്റുകളുമൊക്കെയായി മഴ ആഘോഷിക്കുന്നവരുടെ നാട്ടില്‍ എവിടെ പോയാലും മഴ ആസ്വദിക്കാം.

തേയിലത്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളുമുള്ള കുട്ടിക്കാനം ഇടുക്കിയിലെ മഴയ്ക്ക് പറ്റിയ ഇടമാണ്.

PC: Geoshrad

ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചി

എന്ത് ആഘോഷമാണെങ്കിലും ഫോര്‍ട്ടു കൊച്ചിയുള്ളിടത്തോളം കാലം മറ്റൊന്നും അന്വേഷിക്കേണ്ടി വരില്ല. ഏതാഘോഷത്തിനും യോജിച്ച ഇവിടെ മഴയും കണ്ട് കായല്‍ തീരത്ത് ഇരിക്കുന്ന സുഖം മറ്റൊരിടത്തും കിട്ടില്ല.

ഫോര്‍ട്ട് കൊച്ചിയിലെ കാണാക്കാഴ്ചകള്‍

PC: Abhishek Shirali

ആതിരപ്പള്ളി

ആതിരപ്പള്ളി

മഴ പെയ്യുമ്പോള്‍ രൗദ്രഭാവത്തില്‍ ഒഴുകുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം കലിപ്പിലാണെങ്കിലും കാണാന്‍ സുന്ദരിയാണ്. അടുത്തൊന്നും നില്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ ആര്‍ത്തലച്ചെത്തുന്ന വെള്ളച്ചാട്ടം അപകടകാരിയാണ്.

PC: Joby Joseph

മലപ്പുറം

മലപ്പുറം

മഴയുടെ വ്യത്യസ്തമായ ഭാവം കാണണമെങ്കില്‍ മലപ്പുറത്തിനു പോയാല്‍ മതി. തേക്ക് മ്യൂസിയവും തിരുന്നാവായ നാവ മുകുന്ദ ക്ഷേത്രവും നെടുംകയവുല്ലൊം ഒരുക്കുന്നത് ഒന്നിനൊന്നു മികച്ച മഴക്കാഴ്ചകളാണ്.

PC: Kamaljith K V

പാലക്കാട് ചുരം

പാലക്കാട് ചുരം

പാലക്കാടു നിന്നും തമിഴ്‌നാട്ടിലേക്കു പോകുന്ന വഴിയുള്ള പാലക്കാട് ഗ്യാപ്പ് എന്നറിയപ്പെടുന്ന പാലക്കാട് ചുരത്തില്‍ പെയ്യുന്ന മഴ മനോഹരമായ കാഴ്ചയാണ്. പശ്ചിമ ഘട്ട മലനിരകളിലെ ഒരു വിടവാണിവിടം.

കണ്ടിരിക്കേണ്ട പാലക്കാടൻ ഗ്രാമങ്ങൾ

PC: PP Yoonus

ബേപ്പൂര്‍ തുറമുഖം

ബേപ്പൂര്‍ തുറമുഖം

പുരാതന തുറമുഖമായ ബേപ്പൂര്‍ പഴമയെയും പുതുമയെയും ഒരുപോലെ സ്വീകരിക്കുന്ന ഒരു നാടാണ്. ഇവിടുത്ത സൂര്യാസ്തമയത്തിന്റെ ദൃശ്യങ്ങള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കണം.

PC: Mohan Noone

വയനാട്

വയനാട്

മഴയെ നെഞ്ചോട് ചേര്‍ത്ത് കൊണ്ടുനടക്കുന്ന വയനാട് മഴയുത്സവങ്ങളുടെ നാടാണ്. വെള്ളച്ചാട്ടങ്ങളും കുന്നുകളും ചുരവും ഒക്കെ മഴയെ ആസ്വദിക്കുന്ന ഇവിടെ എവിടെയിരുന്നും നമുക്കും മഴ ആസ്വദിക്കാം.

PC:Kamaljith K V

കണ്ണൂര്‍ ഫോര്‍ട്ട്

കണ്ണൂര്‍ ഫോര്‍ട്ട്

കണ്ണൂരില്‍ മണ നനയണമെങ്കില്‍ അത് കോട്ടയിലെ മഴ തന്നെയായിരിക്കണം. കടല്‍ കടന്നെത്തുന്ന മഴയെ അറിയണമെങ്കില്‍ കോട്ടയില്‍ ത്‌നനെ വരണം.

PC: Roopesh M P

 ബേക്കല്‍ ഫോര്‍ട്ട്

ബേക്കല്‍ ഫോര്‍ട്ട്

കല്യാണമാണെങ്കിലും കാതുകുത്താണെങ്കിലും കാസര്‍കോഡുകാര്‍ക്ക് ബേക്കല്‍ കോട്ടയില്‍ എത്തിയാലേ ആഘോഷങ്ങള്‍ പൂര്‍ണ്ണമാവൂ. കന്നഡ കാറ്റേറ്റ് പെയ്യുന്ന മഴ കൊള്ളണമെങ്കില്‍ ബേക്കല്‍ ഫോര്‍ട്ടിലേക്ക് വരാം.

ബേക്കല്‍ റാണിപുരം തലക്കാവേരി

PC:Bibu Raj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more