Search
  • Follow NativePlanet
Share
» »അവധിക്കാലം അടിച്ചുപൊളിക്കാം ഈ ഇടങ്ങളിൽ

അവധിക്കാലം അടിച്ചുപൊളിക്കാം ഈ ഇടങ്ങളിൽ

അവധിക്കാലങ്ങൾ അടിപൊളിയാക്കുവാൻ നമ്മുടെ രാജ്യത്ത് പോകുവാൻ സാധിക്കുന്ന കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം

അവധിക്കാലങ്ങൾ എന്നും ആസ്വദിക്കുവാനുള്ളവയാണ്. യാത്ര ചെയ്തും ഇഷ്ടസ്ഥലങ്ങളിൽ കൊതിതീരെ താമസിച്ചും ഇഷ്ടംപോലെ കറങ്ങിയും ചുറ്റിയടിച്ചുമെല്ലാം ആസ്വദിക്കുവാനുള്ള സമയം. എന്നാൽ അപ്പോഴും ഒരു സംശയം മാത്രം ബാക്കിയായിരിക്കും...എവിടെ പോകണമെന്ന്... കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് മാറിമാറി വരുമ്പോഴും തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങളുണ്ട്...

ജമ്മു കാശ്മീർ

ജമ്മു കാശ്മീർ

നീണ്ടു നിവർന്നു കിടക്കുന്ന അവധിക്കാലങ്ങൾ മുന്നിലുണ്ടെങ്കിൽ ഒട്ടും സംശയിക്കാതെ തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണ് ജമ്മു കാശ്മീർ. ഭൂമിയിലെ സ്വർഗ്ഗം എന്നു ലോകമെങ്ങും അറിയപ്പെടുന്ന ഈ നാട് ഒരുക്കിയിരിക്കുന്ന കാഴ്ചകൾ ഒന്നു കണ്ടറിയുക തന്നെ വേണം. പുരാതനമായ ആശ്രമങ്ങൾ മുതൽ കോട്ടകളും ദാൽ തടാകവും ല്യും ലഡാക്കും പാൻഗോങ് സോ തടാകവും തീർഥാടന കേന്ദ്രങ്ങളും ഒക്കെയായി ഇവിടം രസിപ്പിക്കും എന്നതിൽ സംശയമില്ല.

ബിർ ബില്ലിങ്ങ്

ബിർ ബില്ലിങ്ങ്

പാരാഗ്ലൈഡിങ്ങിലും സാഹസികതയിലും ഒക്കെ താല്പര്യമുള്ളവർക്ക് അവധിക്കാലങ്ങളിൽ ബാഗ് പാക്ക് ചെയ്യുവാൻ പറ്റിയ സ്ഥലമാണ് ബിർ ബില്ലിങ്. ഹിമാചൽ പ്രദേശിലെ ഒരു ചെറിയ ഗ്രാമമായ ഇവിടം അറിയപ്പെടുന്നത് ഇന്ത്യൻ പാരാഗ്ലൈഡിങ്ങിന്‍റെ കേന്ദ്രം എന്ന നിലയിലാണ്. ട്രക്കിങ്ങ്, ക്യാംപിങ്ങ്, ഒക്കെയായി കുറച്ചു ദിവസങ്ങൾ അടിച്ചു പൊളിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.

ലഹൗൽ സ്പിതി

ലഹൗൽ സ്പിതി

തണുപ്പു കാലം ഇങ്ങടുത്തെത്താൻ തുടങ്ങുന്ന സമയങ്ങളിൽ പോകുവാൻ പറ്റിയ സ്ഥലമാണ് ലഹൗൽ സ്പിതി . പ്രകൃതിയുടെ തനത് ഭംഗി കണ്ടെത്തി ആസ്വദിക്കുവാൻ പറ്റിയ ഇവിടം സാഹസികരായ സഞ്ചാരികൾക്കാണ് കൂടുതൽ യോജിക്കുക. പിൻ വാലി ദേശീയോദ്യാനം, സ്പിതി ട്രക്ക് ഒക്കെ ഇവിടെ തീര്‍ച്ചയായും അനുഭവിക്കേണ്ട കാര്യങ്ങളാണ്.

ജോധ്പൂർ

ജോധ്പൂർ

മഞ്ഞുകാലം തുടങ്ങുന്നതിനു തൊട്ടുമുൻപുള്ള സമയമാണത്രെ മരുഭൂമികൾ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ സ്വന്തം താർ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജസ്ഥാൻ സന്ദർശിക്കുവാൻ പറ്റിയത് ഈ സമയമാണ്. ജോധ്പൂരും ജയ്പൂരും ഉദയ്പൂരും ഒക്കെ കണ്ട് ഒരു രാജസ്ഥാൻ പര്യടനം തന്നെ നടത്താം...

ബാന്ധവ്ഗഡ് ദേശീയോദ്യാനം

ബാന്ധവ്ഗഡ് ദേശീയോദ്യാനം

കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളെ പോയി കാണുന്നതിലും മിക്കവർക്കും താല്പര്യം വന്യജീവി സങ്കേതങ്ങൾ തേടിയുള്ള യാത്രകളാണ്. അങ്ങനെയുള്ള ഒരാളാണെങ്കിൽ മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ദേശീയോദ്യാനം പറ്റിയ ഇടമാണ്. ബംഗാൾ കടുവകളുടെ സാന്നിധ്യവും വ്യത്യസ്ത ഭൂപ്രകൃതിയും മാത്രമല്ല. ചിലപ്പോള്‍ വൈറ്റ് ടൈഗറിനെ തന്നെ ഇവിടെ കാണാൻ പറ്റിയേക്കും. അപൂർവ്വങ്ങളായ പക്ഷികളുടെ കാഴ്ചയും ജൈവവൈവിധ്യവും ഒക്കെ ഈ ബാന്ധവ്ഗഡ് ദേശീയോദ്യാനത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഹംപി

ഹംപി

പുരാതന കാലത്തെ ഏറ്റവും സമ്പന്നമായ നാടായിരുന്ന ഹംപി ഇന്ന കല്ലുകളിൽ കഥയെഴുതിയ നഗരമാണ്. എവിടെ തിരിഞ്ഞാലും ആകാശത്തോളം ഇയരത്തിൽ കാണുന്ന പാറക്കൂട്ടങ്ങളും അവയ്ക്കിടയിലെ നിർമ്മിതികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന നാടാണിത്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന ഇവിടം ഇന്ന് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ഒരു ചരിത്ര ഇടം എന്നതിലുപരിയായി പലർക്കും ഇവിടം ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. ഹനുമാന്റെ ജന്മസ്ഥലവും രാമൻ തന്റെ കാലത്ത് സന്ദർശിച്ച ഇടവും ഒക്കെ ഇവിടെയുണ്ട് എന്നാണ് വിശ്വാസം.
അപൂർവ്വങ്ങളായ ക്ഷേത്രങ്ങളും നിർമ്മികളും ഒക്കെ ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്.

ദിഗാ പശ്ചിമബംഗാൾ

ദിഗാ പശ്ചിമബംഗാൾ

പശ്ചിമബംഗാളിലെ ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിലൊന്നാണ് ദിഗാ. ആഴം കുറഞ്ഞ തീരത്തിനും ചെറിയ മണൽത്തരികൾക്കും പേരുകേട്ട ഇവിടം ബ്രിട്ടീഷുകാർക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു. കൊൽക്കത്തയിൽ നിന്നും ഏറെ എളുപ്പത്തിൽ എത്തിച്ചേരാന്‍ സാധിക്കുന്ന സ്ഥലം കൂടിയാണിത്. യഥാർഥത്തിൽ ബീർകുൽ എന്നപേരുള്ള ദിഗായ്ക്ക് വാറൻ ഹേസ്റ്റിങ്സിന്റെ കത്തിൽ നിന്നാണ് ദിഗാ എന്ന പേരു ലഭിക്കുന്നത്.

<br />ഭർത്താവിനോടുളള ഭാര്യയുടെ സ്നേഹവും പുതിയ 100 രൂപ കറൻസിയും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ? ഈ കഥ വിചിത്രമാണ്!!
ഭർത്താവിനോടുളള ഭാര്യയുടെ സ്നേഹവും പുതിയ 100 രൂപ കറൻസിയും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ? ഈ കഥ വിചിത്രമാണ്!!

ബ്രിട്ടീഷുകാർ കണ്ടെത്തിയ ദ്വീപ്...രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന കടലിലെ മിന്നാമിനുങ്ങുകൾബ്രിട്ടീഷുകാർ കണ്ടെത്തിയ ദ്വീപ്...രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന കടലിലെ മിന്നാമിനുങ്ങുകൾ

ശ്രീകോവിലിനുള്ളിൽ സുഹൃത്തുക്കളെ കുടിയിരുത്തിരിക്കുന്ന ക്ഷേത്രം<br />ശ്രീകോവിലിനുള്ളിൽ സുഹൃത്തുക്കളെ കുടിയിരുത്തിരിക്കുന്ന ക്ഷേത്രം

ഞെട്ടില്ലേ...ഞെട്ടും...ഉറപ്പായും ഒന്നു ഞെട്ടും..കോളേജിലെ ഈ ആത്മാക്കളുടെ കഥ ഒന്നു ‌ഞെട്ടിക്കും!! ഞെട്ടില്ലേ...ഞെട്ടും...ഉറപ്പായും ഒന്നു ഞെട്ടും..കോളേജിലെ ഈ ആത്മാക്കളുടെ കഥ ഒന്നു ‌ഞെട്ടിക്കും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X