Search
  • Follow NativePlanet
Share
» »വാഴ്വന്തോളും അതിരപ്പള്ളിയും വിട്ടുപിടിച്ച് വെള്ളച്ചാട്ടങ്ങള്‍ തേടിയൊരു യാത്ര

വാഴ്വന്തോളും അതിരപ്പള്ളിയും വിട്ടുപിടിച്ച് വെള്ളച്ചാട്ടങ്ങള്‍ തേടിയൊരു യാത്ര

ഇതാ ഓഗസ്റ്റ് മാസത്തിൽ സന്ദർശിക്കുവാൻ പറ്റിയ ഇന്ത്യയിലെ പ്രശസ്തമായ കുറച്ച് വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം...

മഴയുടെ വരവോടെ വേനലിൽ നൂൽ മാത്രമായി മാറിയ വെള്ളച്ചാട്ടങ്ങൾക്ക് ജീവൻ വച്ചു. കുത്തിയൊലിച്ചറങ്ങി വരുന്ന വെള്ളച്ചാട്ടങ്ങളുടെ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായിരിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളച്ചാട്ടങ്ങൾ തേടിയുള്ള യാത്രകളാണ് പുതിയ ട്രെൻഡ്. എങ്കിൽ നമ്മുടെ തൊമ്മൻകുത്തും കുംഭാവരട്ടിയും വാഴ്വന്തോളും അതിരപ്പള്ളിയും വിട്ടുപിടിച്ചൊരു യാത്ര പോയാലോ. ഇതാ ഓഗസ്റ്റ് മാസത്തിൽ സന്ദർശിക്കുവാൻ പറ്റിയ ഇന്ത്യയിലെ പ്രശസ്തമായ കുറച്ച് വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം...

കുനേ വെള്ളച്ചാട്ടം, പൂന, മഹാരാഷ്ട്ര

കുനേ വെള്ളച്ചാട്ടം, പൂന, മഹാരാഷ്ട്ര

ഉയരത്തിന്‍റെ കാര്യത്തിൽ പതിനാലാം സ്ഥാനത്താണെങ്കിലും ഒഴുകിയിങ്ങിറങ്ങി വരുന്നത് കണ്ടാൽ ഈ വെള്ളച്ചാട്ടം നേരം ഹൃദയത്തിലേക്കാണ് കയറുക. പറഞ്ഞു വരുന്നത് പൂനയിലെ കുനേ ഫാൾസിനെക്കുറിച്ചാണ്. ലോണാവാലയക്കും കാണ്ഡ്വാലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം സമുഗ്ര നിരപ്പിൽ നിന്നും 622 മീറ്റർ ഉയരത്തിലാണുള്ളത്. മൂന്നു തട്ടുകളായി പതിക്കുന്ന വെള്ളച്ചാട്ടത്തിന് ആകെ ഉയരം 200 മീറ്ററാണ്. പച്ചപുതച്ച കാടുകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഇത് പൂനെ യാത്രയിൽ ഒഴിവാക്കാൻ പാടില്ല. വെള്ളച്ചാട്ടത്തിന്റെ അടുത്തേയ്ക്കുള്ള ഹൈക്കിങ്ങിനും വാട്ടർ റാപ്പെല്ലിങ്ങിനും ഇവിടെ സൗകര്യങ്ങളുണ്ട്.

മീൻമുട്ടി വെള്ളച്ചാട്ടം, വയനാട്

മീൻമുട്ടി വെള്ളച്ചാട്ടം, വയനാട്

കാടിന്റ കാഴ്ചകളും വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ഒരുപോലെ ആസ്വദിക്കുവാൻ പറ്റുന്ന ഇടമാണ് മീൻമുട്ടി വെള്ളച്ചാട്ടം. മൂന്നു തട്ടുകളിൽ നിന്നായി 300 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം ട്രക്കിങ്ങിനു ഏറ്റവും യോജിച്ച ഇടങ്ങളിലൊന്നാണ്.
വെള്ളച്ചാട്ടത്തിലൂടെയോ അല്ലാതെ ഇവിടെ വസിക്കുന്ന മീനുകൾക്കോ ഇവിടെ മുന്നോട്ടേയ്ക്ക് തുടർന്നു നീന്തുവാൻ കഴിയില്ലത്രെ. മീനുകൾ മുട്ടി നിൽക്കുന്ന ഇടം എന്ന അർഥത്തിലാണ് ഇവിടം മീൻമുട്ടി വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്.
വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും 29 കിലോമീറ്റർ അകലെയാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ വെള്ളച്ചാട്ടങ്ങളുടെ വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള വെള്ളച്ചാട്ടം കൂടിയാണിത്.
PC:Anil R.V

 ലാംഗ്ഷിയാങ്ങ് വെള്ളച്ചാട്ടം

ലാംഗ്ഷിയാങ്ങ് വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ജലപ്രഹാഹങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ലാംഗ്ഷിയാങ്ങ് വെള്ളച്ചാട്ടം മേഘങ്ങളുടെ നാടായ മേഘാലയയിലാണ് സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ എല്ലായ്പ്പോഴും താരതമ്യേന നല്ല രീതിയിൽ മഴ ലഭിക്കുന്ന ഇടമായതിനാൽ എപ്പോൾ വന്നാലും നിറഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാം. 1106 അടി ഉയരത്തിൽ നിന്നാണ് ലാംഗ്ഷിയാങ് വെള്ളച്ചാട്ടം താഴേക്ക് കുതിച്ചൊഴുകുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ ഇതിൻറെ പരിസര പ്രദേശങ്ങൾ പച്ചപ്പു പുതച്ചു നിൽക്കുന്ന മരങ്ങളാൽ സമൃദ്ധമാണ്. വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകൾ കൂടാതെ ട്രക്കിങ്ങിനും ഹൈക്കിങ്ങിനും പറ്റിയ ഇടം കൂടിയാണ് ലാംഗ്ഷിയാങ്ങ്

PC- Joist John

നൊഹ്കലികൈ വെള്ളച്ചാട്ടം

നൊഹ്കലികൈ വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ് ചിറാപുഞ്ചിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നൊഹ്കലികൈ വെള്ളച്ചാട്ടം. ഡിസംബറിനും ഫെബ്രുവരിയ്ക്കും ഇടയിലുള്ള സമയത്തിൽ ഒഴുക്കിന്റെ ശക്തി അല്പം കുറയുമെങ്കിലും എപ്പോൾ വന്നാലും കാണാൻ ഒരുപിടി കാഴ്ചകൾ ഇവിടെയുണ്ട്. ചിറാപുഞ്ചിയിൽ എപ്പോഴും ലഭിക്കുന്ന മഴ തന്നെയാണ് വെള്ളച്ചാട്ടത്തിന്റെ ശക്തി കേന്ദ്രം.

PC:Kunal Dalui

ജോഗ് വെള്ളച്ചാട്ടം, കർണ്ണാടക

ജോഗ് വെള്ളച്ചാട്ടം, കർണ്ണാടക

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കർണ്ണാടകയിൽ ഷിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജോഗ് വെള്ളച്ചാട്ടം. ഉയരത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഈ വെള്ളച്ചാട്ടം യുനസ്കോയുടെ ഇക്കോളജിക്കൽ ഹോട്സ്പോട്ടുകളിൽ ഒന്നായി തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. 830 അടി ഉയരത്തില്‍ നിന്നും പതിക്കുന്നതിനാൽ പ്രത്യേക ഭംഗിയാണ് ഇത് കാണുവാൻ. താഴേക്ക് പതിക്കുമ്പോൾ ഒരിടത്തും തടസ്സമില്ലാതെ നേരെയാണ് പതിക്കുന്നത്. നാലു ജലപാതങ്ങളാണ് ജോഗ് ഫാള്‍സിലുള്ളത്. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നിവയാണ് അവ. കാടിനു നടുവിലായി കിടക്കുന്നതിനാൽ ഇവിടേക്കുള്ള യാത്ര മിക്കപ്പോഴും ഒരു സാഹസിക യാത്രയായിരിക്കും.

PC:Abhay kulkarni wiki

വാൻതവാങ് വെള്ളച്ചാട്ടം, മിസോറാം

വാൻതവാങ് വെള്ളച്ചാട്ടം, മിസോറാം

മിസോറാമിലെ ഏറ്റവും ഉയരമേറിയ വെള്ളച്ചാട്ടമാണ് ഐസ്വാളിൽ നിന്നും 137 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വാൻതവാങ് വെള്ളച്ചാട്ടം. ഉയരത്തിന്റെ കാര്യത്തിൽ 13-ാം സ്ഥാനത്താണ് വാൻതവാങ്ങുള്ളത്. ഏഴു തട്ടുകളായി പതിക്കുന്ന ഈ വെള്ളച്ചാട്ടം കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ്.

PC:Bodhisattwa

ദൂത്സാഗർ വെള്ളച്ചാട്ടം, ഗോവ

ദൂത്സാഗർ വെള്ളച്ചാട്ടം, ഗോവ

കർണ്ണാടക-ഗോവൻ അതിർത്തിയിൽ ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 310 മീറ്റർ ഉയരത്തിൽ നിന്നാണ് വെള്ളച്ചാട്ടം പതിക്കുന്നത്.

നിർത്താതെ പെയ്യുന്ന മഴയിൽ ഇവിടേക്ക് ട്രക്ക് ചെയ്ത് എത്തുന്നതിനാണ് കൂടുതലാളുകൾക്കും താല്പര്യം. കാസ്റ്റിൽ റോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ്ങാണ് ഏറ്റവും ആകർഷകമായ ഒന്ന്. റെയിൽവേ പാതയുടെ ഓരത്തുകൂടെ ഏകദേശം ഒരു കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ സഞ്ചരിക്കേണ്ടത്. പിന്നീട് റെയിൽപാത കഴിഞ്ഞാൽ യഥാർഥ ട്രക്കിങ് ആരംഭിക്കും. 14 കിലോമീറ്റർ ദൂരം ആറു മുതൽ എട്ടു മണിക്കൂർ സമയം കൊണ്ടു മാത്രമേ നടന്നു തീർക്കുവാൻ സാധിക്കൂ.

PC:Purshi

കുട്രാലം വെള്ളച്ചാട്ടം

കുട്രാലം വെള്ളച്ചാട്ടം

ദക്ഷിണേന്ത്യയുടെ ആരോഗ്യ സ്നാനഘട്ടം എന്നറിയപ്പെടുന്ന വെള്ളച്ചാട്ടമാണ് കുട്രാലം അഥവാ കുറ്റാലം വെള്ളച്ചാട്ടം. മലയാളികൾക്കും തമിഴർക്കും ഒരുപോലെ ഇഷ്ടപ്പെട്ട കുറ്റാലം വെള്ളച്ചാട്ടം അതിന്റെ സൗന്ദര്യത്തിന്റെ പാരമ്യതയിൽ സഞ്ചാരികളെ കാത്തിരിക്കുകയാണ്. ഇനിയുള്ള ഏകദേശം ആറുമാസത്തോളം കാലം സഞ്ചാരികളെ ഹരം പിടിപ്പിക്കുവാനായി കാത്തിരിക്കുന്ന കുറ്റാലം വെള്ളച്ചാട്ടം തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്കും ചെങ്കോട്ടയ്ക്കും നടുവിലായാണ് സ്ഥിതി ചെയ്യുന്നത്.മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും അതിനോട് ചേർന്നുള്ള അരുവികളുമാണ് കുറ്റാലത്തിന്റെ പ്രത്യേകത. ഏകദേശം ഒൻപത് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 520 അടിയോളം ഉയരത്തിൽ പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം തന്നെ ഉത്ഭവിക്കുന്നത്. കാട്ടിൽ നിന്നും വരുന്നതിനാൽ ഇവിടുത്തെ വെള്ളത്തിന് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട് എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ദൂരെ ദിക്കുകളിൽ നിന്നുപോലും ആളുകൾ ഇവിടെ എത്താറുണ്ട്.

തൂവാനം വെള്ളച്ചാട്ടം

തൂവാനം വെള്ളച്ചാട്ടം

കാടിനുള്ളിൽ പതഞ്ഞിറങ്ങി വരുന്ന തൂവാനം വെള്ളച്ചാട്ടം ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 4 അടി മുകളിൽ നിന്നും താഴേക്ക് പതിഞ്ഞൊഴുകുന്ന തൂവാനം വെള്ളച്ചാട്ടം പക്ഷേ, അല്പം സാഹസികർക്കു മാത്രം എത്തിച്ചേരുവാൻ പറ്റുന്ന ഒന്നാണ്. ചിന്നാർ വന്യജീവി സങ്കേത്തിനുള്ളിൽ പാമ്പാർ എന്ന സ്ഥലത്താണ് ഇതുള്ളത്. 4 അടി മുകളിൽ നിന്നും താഴേക്ക് പതിഞ്ഞൊഴുകുന്ന തൂവാനം വെള്ളച്ചാട്ടം പക്ഷേ, അല്പം സാഹസികർക്കു മാത്രം എത്തിച്ചേരുവാൻ പറ്റുന്ന ഒന്നാണ്.

 തലൈയാർ വെള്ളച്ചാട്ടം

തലൈയാർ വെള്ളച്ചാട്ടം

തമിഴ്നാട്ടിൽ ഡിണ്ടിഗുൽ ജില്ലയിൽ ദേവദാനപ്പട്ടിയ്ക്ക് സമീപമാണ് തലയാർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മധുരയിൽ നിന്നും കൊടൈക്കനാവൽ പോകുന്ന വഴിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. തേനിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം കൂടിയാണ്.
ഇവിടെ വെള്ളം അല്പം അപകരടകരമായ രീതിയിൽ താഴേക്ക് പതിക്കുന്നതിനാൽ ഇതിന്റെ ചുവട്ടിൽ നിന്നു കുളിക്കുവാൻ അനുമതി ഇല്ല. സമീപത്തെ കാട്ടുവഴികളിലൂടെയുള്ള ട്രക്കിങ്ങിനും ഹൈക്കിങ്ങിനും ഇവിടെ അനുമതിയുണ്ട്.
ഇന്ത്യയിലെ ആറാമത്തെ ഉയരം കൂടിയ വെള്ളച്ചാട്ടം കൂടിയാണിത്. ഒരു വലിയ മലയുടെ മുകളിൽ നിന്നും ഒരു വെള്ളിക്കൊലുസ് താഴേക്ക് വീണു കിടക്കുന്നതു പോലെയാണ് തലൈയാർ വെള്ളച്ചാട്ടം കാണപ്പെടുന്നത്. പച്ചപ്പിൽ പുതഞ്ഞു കിടക്കുന്ന ഇതിന്റെ ഭംഗി പറഞ്ഞറിയിക്കുവാൻ സാധിക്കാത്തതാണ്.

ഇൻസ്റ്റഗ്രാമിൽ ഉണ്ടോ എന്നല്ല...ഇൻസ്റ്റഗ്രമിൽ താരങ്ങളാണ് ഈ ഇടങ്ങൾഇൻസ്റ്റഗ്രാമിൽ ഉണ്ടോ എന്നല്ല...ഇൻസ്റ്റഗ്രമിൽ താരങ്ങളാണ് ഈ ഇടങ്ങൾ

കൊച്ചിയുടെ തിരക്കുകളില്‍ നിന്നും ഓടിയൊളിക്കുവാൻ കൊച്ചിയുടെ തിരക്കുകളില്‍ നിന്നും ഓടിയൊളിക്കുവാൻ

PC:Mdsuhail

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X