Search
  • Follow NativePlanet
Share
» »അതിരപ്പള്ളിയെ കടത്തിവെട്ടുന്ന വെള്ളച്ചാട്ടങ്ങൾ

അതിരപ്പള്ളിയെ കടത്തിവെട്ടുന്ന വെള്ളച്ചാട്ടങ്ങൾ

പ്രകൃതി ഭംഗി കൊണ്ടും അവിടുത്തെ കാഴ്ചകൾ കൊണ്ടും വീണ്ടും വീണ്ടും പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന കുറച്ചു വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം...

By Elizabath Joseph

വെള്ളച്ചാട്ടങ്ങൾ ആകർഷിക്കാത്ത സഞ്ചാരികൾ കാണില്ല. ഏതൊരു യാത്രയാണെങ്കിലും ഒരു വെള്ളച്ചാട്ടം കണ്ടാൽ അപ്പോൾ അവിടെ നിർത്തി മെല്ലെ ഇറങ്ങി അവസാനം ഒരു കുളിയും പാസാക്കിയിട്ട് കയറുന്നവരാണ് മിക്കവരും. നമ്മളെ മാത്രമല്ല, വിദേശങ്ങളിൽ നിന്നും ഇവിടെ എത്തുന്ന സഞ്ചാരികളെയും നമ്മുടെ രാജ്യത്തെ വെള്ളച്ചാട്ടങ്ങൾ ഒത്തിരി ആകർഷിക്കുന്നുണ്ട്. കാരണം എന്തു തന്നെയായായും അതിരപ്പള്ളിയും വാൽപ്പാറയും തൊമ്മൻകൂത്തും മീൻമുട്ടി വെള്ളച്ചാട്ടവും ചീയപ്പാറയും ഒക്കെ നമ്മളെ അവിടേക്ക് പിടിച്ചു വലിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.
എന്നാൽ കേരളത്തിൽ മാത്രമല്ല ഇത്രയും മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുള്ളത്. ആകാശത്തു നിന്നും തുളുമ്പി വീഴുന്ന പോലെ നമ്മുടെ മനസ്സിൽ കയറിപ്പറ്റുന്ന കുറച്ചിടങ്ങളുണ്ട്. പ്രകൃതി ഭംഗി കൊണ്ടും അവിടുത്തെ കാഴ്ചകൾ കൊണ്ടും വീണ്ടും വീണ്ടും പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന കുറച്ചു വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം...

 ജോഗിണി വെള്ളച്ചാട്ടം

ജോഗിണി വെള്ളച്ചാട്ടം

ഹിമാതൽ പ്രദേശിലെ മണാലിക്ക് സമീപമുള്ള പ്രശസ്തമായ വശിഷ്ട് ക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജോഗിണി വെള്ളച്ചാട്ടം കാഴ്ചക്കാരിൽ അത്ഭുതം ജനിപ്പിക്കുന്ന ഒന്നാണ്. പാറക്കെട്ടുകൾക്കിടയിൽ നിന്നും ഒഴുകി ഒലിച്ച് പെട്ടന്ന് രൗദ്രഭാവം പൂണ്ടു വരുന്ന ഈ വെള്ളച്ചാട്ടം മണാലിയിലെ കാഴ്തകളിൽ പലരും വിട്ടുപോകുന്ന ഒന്നാണ്. അത്രയധികം പ്രശസ്തിയിലേക്ക് ഉയർന്നിട്ടില്ലാത്ത ഈ വെള്ളച്ചാട്ടത്തിൽ സഞ്ചാരികളില്‍ നിന്നും പറഞ്ഞു കേട്ട അറിവു വെച്ചാണ് വീണ്ടും ആളുകൾ എത്തുന്നത്. വശിഷ്ട് ക്ഷേത്രത്തിൽ നിന്നും അരമണിക്കൂർ‌ ദൂരം നടന്നാല്‍ വെള്ളച്ചാട്ടത്തിന്റെ അടിയിലെത്താം. വെള്ളച്ചാട്ടത്തിന്റെ മുകളിലോട്ടാണ് യാത്രയെങ്കില്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും. ഇടുങ്ങിയ വഴിയിലൂടെ 20 മിനിട്ട് സമയം സാഹസികമായി നടന്നു വേണം മുകളിലെത്താൻ.
മണാലിയുടെ പൂർണ്ണമായ സൗന്ദര്യം കാണുവാൻ പറ്റിയ യാത്ര കൂടിയായിരിക്കും ഇത്. ഉച്ചകഴിഞ്ഞുള്ള സമയത്ത് ഇവിടേക്ക് യാത്ര ചെയ്യുന്നതാണ് നല്ലത്.

PC:Aditya verma

ദൂധ്സാഗർ വെള്ളച്ചാട്ടം

ദൂധ്സാഗർ വെള്ളച്ചാട്ടം

പാലു പതഞ്ഞൊഴുകുന്ന പോലെ വെള്ളം താഴേക്ക് പതിക്കുന്ന ഒരു വെള്ളച്ചാട്ടമാണ് ധൂത്സാഗർ വെള്ളച്ചാട്ടം. ഇന്ത്യയിലെ ഏറ്റവും വലുതും മനോഹരവുമായ ഈ വെള്ളച്ചാട്ടം കൊങ്കണിന്റെ അത്ഭുതമായും മൺസൂണിൻറെ സൗന്ദര്യമായും ഒക്കെ വിശേഷിപ്പിക്കപ്പെടാറുണ്ട്. 1017 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മഴക്കാലത്ത് അതിന്റെ പൂർണ്ണ ശക്തിയിൽ എത്തും. ആ സമയങ്ങളിൽ ഇവിടേക്കുള്ള സഞ്ചാരം നിരോധിക്കുമെങ്കിലും സാഹസികരായ സഞ്ചാരികൾ ഇവിടെ ട്രക്ക് ചെയ്ത് എത്താറുണ്ട്.
ഗോവ-കർണ്ണാടക അതിർത്തിയിലായി ഭഗ്വാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് ദൂധ്സാഗർ സ്ഥിതി ചെയ്യുന്നത്. മാണ്ഡോവി നദി അതിന്റെ ഒഴുക്കിനിടയിൽ ഒരു പാറക്കെട്ടിൽ നിന്നും താഴേക്ക് പതിക്കുന്നതാണ് ദൂധ്സാഗറായി മാറുന്നത്.
കർണ്ണാടകയിലെ ഹൂബ്ലിക്കും ഗോവയിലെ വാസ്കോഡഗാമയ്ക്കും ഇടയിലായായി സ്ഥിതി ചെയ്യുന്നതിനാൽ രണ്ടിടങ്ങളിൽ നിന്നും നിരവധി സഞ്ചാരികളാണ് എത്താറുള്ളത്. കർണ്ണാടകയിൽ നിന്നും ട്രക്ക് ചെയ്ത് വരുന്നവര്‍ ധൂദ്സാഗറിലെത്തി പിന്നീട് ഗോവയിലേക്ക് ട്രക്ക് ചെയ്യുകയാണ് പതിവ്. തിരിച്ചും ഇങ്ങനെ തന്നെ നടക്കാറുണ്ട്. മാഡ്ഗാവോണ്‍ ബെല്‍ഗാം റെയില്‍പാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാല്‍ ഈ പാതയിലൂടെ യാത്ര ചെയ്താല്‍ ധൂത് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം.ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. ബെംഗളൂരിൽ നിന്നും 570 കിലോമീറ്റര്‍ അകലെയാണിത്.

PC:Purshi

ജോഗ് വെള്ളച്ചാട്ടം കർണ്ണാടക

ജോഗ് വെള്ളച്ചാട്ടം കർണ്ണാടക

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് കർണ്ണാടകയിലെ ഷിമോഗയിൽ സ്ഥിതി ചെയ്യുന്ന ജോഗ് വെള്ളച്ചാട്ടം. ഒരു വെള്ളച്ചാട്ടത്തിന്റെ ഭംഗി അതിൻറെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ താല്പര്യമുള്ളവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണിത്. ശരാവതി നദിയിൽ നിന്നുമാണിത് ഉത്ഭവിക്കുന്നത്. പ്രധാനമായും നാലു ജലപാതങ്ങളാണ് ജോഗ് വെള്ളച്ചാട്ടത്തിനുള്ളത്. രാജാ, റാണി, റോക്കറ്റ്,റോറർ എന്നിവയാണവ.
വെള്ളച്ചാട്ടത്തിന്റെ നേരെയുള്ള കാഴ്ചയെക്കാളധികമായി വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ചകളാണ് ഇവിടെ കാണേണ്ടത്. ആയിരത്തിഅഞ്ഞൂറോളം പടികളിറങ്ങി താഴേക്ക് ചെല്ലുന്ന വാട്കിൻസ് പ്ലാറ്റ്ഫോമാണ് കിടിൽ കാഴ്ചകൾ സമ്മാനിക്കുന്നത്. ജോഗിനെ ഇത്രയും അടുത്തു കാണുവാൻ സാധിക്കുന്ന മറ്റിടങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. സാഹസികത കൂടെയുണ്ടെങ്കിൽ മാത്രമേ ജോഗ് കാണുവാൻ ഇറങ്ങിപ്പുറപ്പെടാവൂ.

PC:Nikhilb239

ദുവാന്ദർ വെള്ളച്ചാട്ടം

ദുവാന്ദർ വെള്ളച്ചാട്ടം

പുകഞ്ഞ വെള്ളച്ചാട്ടമെന്നാണ് ദുവാന്ദർ എന്ന വാക്കിന്റെ അർഥം. പാറക്കെട്ടുകൾക്കു മുകളിൽ നിന്നും താഴേക്ക് പതിക്കുമ്പോൾ പുകമഞ്ഞുപോലെ വെള്ളത്തുള്ളികൾ കാണപ്പെടുന്നതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്. മധ്യപ്രദേശിലെ ജബൽപൂരിലുള്ള നർമ്മദാ നദിയിൽ നിന്നുമാണ് ഇത് ഉത്ഭവിക്കുന്നത്.
ദുവാന്ദർ വെള്ളച്ചാട്ടത്തിന്‌റെ മറ്റൊരു മുഖം കാണുവാൻ താല്പര്യമുള്ളവർക്കായി കേബിൾ കാർ സർവ്വീസുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുപ്പത് അടിയോളം ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ പൂർണ്ണ ഭംഗി കാണണമെങ്കിൽ നർമ്മദ മഹോത്സവത്തിന്റെ സമയത്തു തന്നെ ഇവിടം സന്ദർശിക്കണം.

PC:Abhishek Jain

 കെംപ്റ്റി വെള്ളച്ചാട്ടം

കെംപ്റ്റി വെള്ളച്ചാട്ടം

ഉത്തരാഖണ്ഡിന്റെ സൗന്ദര്യങ്ങളിലൊന്നായ കെംപ്ടി വെള്ളച്ചാട്ടം തേഹ്റി ഗർവാൾ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രകൃതി സുന്ദ്രമായ ഈ പ്രദേശം ഒരു കാലത്ത് ബ്രിട്ടീഷുകാർ ചായ സൽക്കാരങ്ങൾ ഒക്കെ നടത്തിയിരുന്ന ഇടമായിരുന്നുവത്രെ. പിന്നീട് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ഇവിടുത്തെ വിനോദ സഞ്ചാര സാധ്യതകളും തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോൺ മെക്കിനാൻ ആണ് കെംപ്ടിയെ ഇന്നു കാണുന്ന രീതിയിലേക്ക് വികസിപ്പിച്ചത്. ക്യാംപ് ടീ എന്ന വാക്കിൽ നിന്നുമാണ് കെംപ്ടി രൂപപ്പെട്ടിരിക്കുന്നത്.
പാറക്കെട്ടുകളിൽ നിന്നും 50 അടി താഴ്ചയിലേക്കു പതിക്കുന്ന ഈ വെള്ളച്ചാട്ടം മസൂറിയിലെ പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നു കൂടിയാണ്. ലോവർ ഫോൾ, അപ്പർ ഫോൾ എന്നിങ്ങനെ രണ്ടു തരത്തിലാണ് ഇവിടെ വെള്ളച്ചാട്ടം കാണുന്നത്. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്. മഴക്കാലത്താണ് വെള്ളച്ചാട്ടം അതിന്റെ മുഴുവൻ ഭംഗിയിൽ ആസ്വദിക്കുവാൻ സാധിക്കുക. രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്.

PC:Rajeev kumar

പാതാൾപാനി വെള്ളച്ചാട്ടം

പാതാൾപാനി വെള്ളച്ചാട്ടം

മധ്യപ്രദേശിലെ ഇൻഡോറിനു സമീപമാണ് പാതാൾ പാനി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാതാളത്തോളം ആഴമുള്ള കുഴിയിലേക്ക് മുകളിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടം പോകുന്നതിനാലാണത്രെ ഇതിന് ഈ പേരു കിട്ടിയതെന്നാണ് കഥ. മുന്നൂറ് മീറ്ററോളം ഉയരത്തിൽ നിന്നുമാണ് ഇത് താഴേക്ക് പതിക്കുന്നത്. മഴക്കാലങ്ങളിൽ ഇതിന്റെ ഭംഗി പൂർണ്ണമാകുമെങ്കിലും ജീവനെടുക്കാൻ പോന്ന ശക്തിയുണ്ട് ഇതിന്. എത്ര പറഞ്ഞാലും ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മഴക്കാലമാണ് ഇവിടം സന്ദർശിക്കാൻ യോജിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X