Search
  • Follow NativePlanet
Share
» »പ്രകൃതി സ്നേഹികളുടെ സ്വർഗ്ഗമായ മുത്തത്തി

പ്രകൃതി സ്നേഹികളുടെ സ്വർഗ്ഗമായ മുത്തത്തി

പ്രകൃതി സ്നേഹികളുടെ സ്വർഗ്ഗമായ മുത്തത്തിയുടെ വിശേഷങ്ങളിലേക്ക്...

ബാംഗ്ലൂരിൽ നിന്നും വെറും ഒന്നര മണിക്കൂർ യാത്ര... ബാംഗ്ലൂരിന്‍റെ പുകയിലും പൊടിയിലും ഒക്കെ നിന്ന് രക്ഷപെട്ട് ഓടുവാൻ കാത്തിരിക്കുന്നവർക്കും ബാംഗ്ലൂരിൽ വന്ന് കറങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കും പറ്റിയ ഒരിടത്തേയ്ക്ക്. കുന്നുകളും കാടുകളും പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന കാവേരി നദിയും ഒക്കെയുള്ള മുത്തത്തിയിലേക്കാണ് ഈ യാത്ര. വെറും ഒരു വനം എന്നു പറഞ്ഞ് മുത്തത്തിയെ ഒതുക്കുവാൻ പറ്റില്ല. സാഹസികതയും പ്രകൃതി സൗന്ദര്യവും ഒക്കെ പാകത്തിന് ചേർനന് സഞ്ചാരികളെ കാത്തിരിക്കുന്ന നാടാണ് നമ്മുടെ മുത്തത്തി. പ്രകൃതി സ്നേഹികളുടെ സ്വർഗ്ഗമായ മുത്തത്തിയുടെ വിശേഷങ്ങളിലേക്ക്...

മുത്തത്തി

മുത്തത്തി

സഞ്ചാരികളുടെ ഇടയിൽ അധികം അറിയപ്പെടാത്ത നാട്.. കേട്ടറിഞ്ഞ് മാത്രം എത്തിച്ചേരുന്നവരുടെ സ്വര്‍ഗ്ഗങ്ങളിലൊന്ന്.... മുത്തത്തിയെക്കുറിച്ച് പറയുമ്പോൾ ഒരിക്കലെങ്കിലും അവിടെ പോയിരിക്കണം എന്ന് ആഗ്രഹിക്കാത്തവർ കാണില്ല. കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം റിവർ സൈഡ് സെറ്റിൽമെന്റായാണ് അറിയപ്പെടുന്നത്.

PC:Nagaraj Sinhasan

എവിടെയാണിത്?

എവിടെയാണിത്?

ബാംഗ്ലൂരിൽ നിന്നും 104 കിലോമീറ്റർ അകലെ മാണ്ഡ്യ ജില്ലയിൽ മലവല്ലി എന്ന സ്ഥലത്തിനു സമീപത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

കാവേരിയൊഴുകിയെത്തുന്ന മുത്തത്തി

കാവേരി നദിയുടെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രം സഞ്ചാരികൾ ഹൃദയത്തിലേറ്റിയ ഇടമാണ് മുത്തത്തി. ഒഴുകിയെത്തുന്ന കാവേരി ഈ പ്രദേശത്തെ കൂടുതൽ മനോഹരമാക്കുന്നു. കാടാണ് ഇവിടുത്തെ ആകർഷണം.

രാമായണത്തിലെ മുത്തത്തി

രാമായണത്തിലെ മുത്തത്തി

രാമായണ കഥകളിൽ പരാമർശിക്കപ്പെടുന്ന ഒരിടം കൂടിയാണ് മുത്തത്തി. ഇവിടുത്തെ നദിയിൽ കുളിക്കുന്നതിനിടിയിലാണ് സീതാ ദേവിക്ക് തന്റെ മൂക്കുത്തി നഷ്ടപ്പെട്ടതത്രെ.പിന്നീട് ഹമുനാൻ ഇവിടെ വെച്ചുതന്നെ അതു കണ്ടെത്തി കൊടുത്തു എന്നാണ് വിശ്വാസം. അങ്ങനെ മൂക്കുത്തി തിരഞ്ഞുകൊടുത്ത ഹനുമാൻ ഇവിടെ മുത്തെത്തരായ എന്നാണത്രെ അറിയപ്പെടുന്നത്. ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് ഒരു ഹനുമാൻ ക്ഷേത്രമാണ്. ഹനുമന്തരായ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.

കാഴ്ചകൾക്കൊപ്പം ചങ്ങാട യാത്രയും

വനത്തിന്‍റെ കാഴ്ചകൾ കഴിഞ്ഞാല്‍ ഇവിടെ ചെയ്യുവാൻ പറ്റിയ കാര്യം കാവേരി നദിയിലെ യാത്രയാണ്. ബോട്ടിങ്ങ് സൗകര്യങ്ങളുണ്ടെങ്കിലും മുത്തത്തി യാത്ര അതിന്റെ മുഴുവൻ സ്പിരിറ്റിൽ ആസ്വദിക്കുവാൻ ചങ്ങാടത്തിൽ തന്നെ കയറണം. കാവേരി നദിയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന യാത്ര വിസ്മയിപ്പിക്കുന്ന ഒരനുഭവമായിരിക്കുമെന്നതിൽ തർക്കമില്ല. ഒരല്‍പം സാഹസികത കൂടി കലര്‍ന്നതാണ് വട്ടത്തിലുള്ള വള്ളങ്ങളില്‍ കാവേരിനദിയിലെ ചുഴികളിലും കയറ്റിറക്കങ്ങളിലും ഒഴുകിനടക്കുക എന്നത്. ഈറ്റയും മുളയും ഉപയോഗിച്ചാണ് വള്ളങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പ്രദേശവാസികള്‍ക്ക് ജലഗതാഗതത്തിനായി ഉപയോഗിച്ചുവന്നിരുന്ന കൊട്ടവള്ളങ്ങള്‍ ഇപ്പോള്‍ സഞ്ചാരിരകള്‍ക്കിടയില്‍ ബോട്ടിംഗിന് ഏറെ പ്രിയമേറിയിരിക്കുകയാണ്. എന്നാൽ ആവേശം കൂടി ഇവിടെ കാവേരിയിൽ ഇറങ്ങുവാൻ ശ്രമിക്കരുത്. അടിയൊഴുക്കും ചുഴികളും ഇവിടെ മറ്റിടങ്ങളിലേക്കാൾ അധികമുണ്ട്. മാത്രമല്ല നീന്തുവാൻ അത്ര സുരക്ഷിതവുമല്ല

തീർന്നിട്ടില്ല

തീർന്നിട്ടില്ല

ഒരു ദിവസം മുഴുവനും കറങ്ങി നടന്നു കാണുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. കാവേരി വന്യജീവി സങ്കേതത്തിവും ഭീമേശ്വരിക്കും സമീപമാണ് ഇവിടമുളളത്. അതുകൊണ്ടുതന്നെ പ്രകൃതി സൗന്ദര്യം, ട്രക്കിങ്ങ്, വൈൽഡ് ലൈഫ് സ്പോട്ടിങ്ങ് ഒക്കെ ഇവിടെ നടക്കും. പുള്ളിപ്പുലി, കാട്ടുപന്നി, മാനുകൾ, കുറുനരി, മുതല, വിവിധ തരം പക്ഷികൾ തുടങ്ങിയവ ചേരുന്നതാണ് ഇവിടുത്തെ വന്യജീവി സമ്പത്ത്.
അവധി ദിവസങ്ങൾ ഫലപ്രദമായി ചിലവഴിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.

PC:RamBiswal

കാവേരി വന്യജീവി സങ്കേതം

മുത്തത്തി യാത്രയിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ഒരിടമാണ് കാവേരി വന്യജീവി സങ്കേതം. നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് പോകുവാൻ പറ്റിയ ഇടങ്ങളിലൊന്നായ ഇത് കാവേരി നദിയുടെ തീരത്തോട് ചേർന്നാണ് കിടക്കുന്നത്. ഫിഷിങ്ങ്, ബോട്ട് യാത്ര തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

ചുഞ്ചി വെള്ളച്ചാട്ടം

ചുഞ്ചി വെള്ളച്ചാട്ടം

മുത്തത്തി യാത്രയിൽ കൂട്ടിച്ചേർക്കുവാൻ പറ്റിയ ഒരിടമാണ് ചുഞ്ചി വെള്ളച്ചാട്ടം. അർക്കാവതി നദിയിലെ ഈ വെള്ളച്ചാട്ടം കാടിനുള്ളിലാണുള്ളത്.മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്.

PC:itslife

മേക്കെഡാട്ടു വെള്ളച്ചാട്ടം

മേക്കെഡാട്ടു വെള്ളച്ചാട്ടം

കാവേരി നദിയുടെ കൈവഴിയായി ഒഴുകുന്ന ചാലാണ് ഇത്. മേക്കദാട്ടു എന്ന കന്നട വാക്കിന്റെ അർത്ഥം ആടിന്റെ ചാട്ടം എന്നാണ്. ആടുകൾക്ക് സുഗമമായി ഒരു കരയിൽ നിന്ന് അടുത്ത കരയിലേക്ക് ചാടാവുന്നതിലാണ് ഈ പേരു വന്നത്. കാവേരി ഇടുങ്ങിയ പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ ഒഴുകുമ്പോൾ വെള്ളം കൂടുതൽ ശക്തമായാണ് ഒഴുകുക. ഇതാണ് ഇതിന് ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ഉണ്ടാക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് സന്ദർശനത്തിന് അനുകൂലം.

PC: Rayabhari

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ബാംഗ്ലൂരിൽ നിന്നും 104 കിലോമീറ്റർ അകലെ മാണ്ഡ്യ ജില്ലയിൽ മലവല്ലി യിലാണ് മുത്തത്തി സ്ഥിതി ചെയ്യുന്നത്. രണ്ട് മണിക്കൂർ യാത്ര ചെയ്യണം ഇവിടെ എത്തുവാൻ. ബാംഗ്ലൂരിൽ നിന്നും കർണ്ണാടക ആർടിസിയുടെ ബസുകൾ ലഭ്യമാണ്. ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 96 കിലോമീറ്റർ സ‍ഞ്ചരിച്ചാൽ ഇവിടെ എത്താം.

പ്രേതകാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പോകാന്‍ ബാംഗ്ലൂരിലെ ചില സ്ഥലങ്ങള്‍ പ്രേതകാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പോകാന്‍ ബാംഗ്ലൂരിലെ ചില സ്ഥലങ്ങള്‍

7000 വര്‍ഷത്തെ നിഗൂഢതകൾ മാത്രം സമ്മാനിക്കുന്ന മണ്ണിനടിയിലെ ക്ഷേത്രം!!7000 വര്‍ഷത്തെ നിഗൂഢതകൾ മാത്രം സമ്മാനിക്കുന്ന മണ്ണിനടിയിലെ ക്ഷേത്രം!!

ബാംഗ്ലൂരും ചെന്നൈയുമൊന്നും പഴയപോലെ അല്ല...ജീവിക്കുവാൻ ഒരു ചിലവുമില്ല ഇവിടെ ബാംഗ്ലൂരും ചെന്നൈയുമൊന്നും പഴയപോലെ അല്ല...ജീവിക്കുവാൻ ഒരു ചിലവുമില്ല ഇവിടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X