കൊല്ലം കാഴ്ചകള്‍ എന്നും സഞ്ചാരികളെ ഹരം പിടിപ്പിക്കുന്നവയാണ്. അഷ്ടമുടിക്കായലും കല്ലടയാറും, കൈത്തോടുകളും കണ്ടല്‍ക്കാടുകളുമുള്ള മണ്‍റോ തുരുത്തും തേത്രായുഗത്തിലേക്കും അതേ സമയം ആധുനികതയിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന ജഡായുപ്പാറയും ബീച്ചും തേവള്ളി കൊട്ടാരവും ഒക്കെയായി നിരവധി കാഴ്ചകള്‍ കൊല്ലത്തുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ലോകം കൂടിയുണ്ട് കൊല്ലത്തിന്. കൈനീട്ടി തൊടാന്‍ പാകത്തില്‍ ഇറങ്ങി വരുന്ന മേഘങ്ങളും മെല്ലെ വീശിവരുന്ന കാറ്റും പാറപ്പുറത്തു തയറി നിന്നുള്ള കാഴ്ചകളുമെല്ലാം ചേര്‍ന്ന മരുതിമല. കൊല്ലം കാഴ്ചകള്‍ക്കും വിനോദ സഞ്ചാരത്തിനും പുതുപുത്തന്‍ മുഖമായി മാറുവാനൊരുങ്ങുന്ന മരുതിമലയുടെ വിശേഷങ്ങളിലേക്ക്
ചിത്രങ്ങള്‍ക്കു കടപ്പാട്- മരുതിമല ഫേസ്ബുക്ക് പേജ്

മരുതിമല
സമുദ്രനിരപ്പിൽ നിന്ന് 1100 അടി ഉയരത്തിൽ കൊല്ലം കാഴ്ചകളിലേക്ക് തിരിച്ചുവച്ച ഒരു കണ്ണാടിയാണ് മരുതുമല. ആകാശത്തിനു താഴെ, മേഘങ്ങള്‍ക്കു ചുവട്ടില്‍ നിന്ന് കൊല്ലത്തിന്റെ ഹരിതാഭയും പച്ചപ്പും ആസ്വദിക്കാം എന്നതാണ് മരുതിമല സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്. കൊല്ലംകാരുടെ സ്ഥിരം സങ്കേതമായിരുന്നുവെങ്കിലും മറ്റു ജില്ലക്കാര്‍ വളരെ കുറച്ചുനാളുകളായതേയുള്ളൂ ഈ പ്രദേശത്തെക്കുറിച്ച് അറിഞ്ഞു തുടങ്ങിയിട്ട്.

പാറകള്‍ ചേരുന്ന മരുതുംപാറ
കസ്തൂരി പാറ, ഭഗവാൻ പാറ, കാറ്റാടി പാറ എന്നീ മൂന്നു വലിയ പാറകള്‍ ചേരുന്ന മരുതുംപാറ അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. അറപ്പത്തായം, വസൂരപ്പാറ, പുലിച്ചാണ്‍ എന്നും ഇവിടുത്തെ പാറകള്‍ക്കു പേരുണ്ട്. പാറക്കെട്ടുകള്‍ക്കു മുകളിലെ വറ്റാത്ത കുളങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കുടുംബത്തോടൊപ്പം സുരക്ഷിതമായി യാത്ര ചെയ്യാം എന്നതാണ് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

ട്രക്ക് ചെയ്യാം
25 ഏക്കര്‍ സ്ഥലത്തായി വിശാലമായി കിടക്കുന്ന പാറപ്പുറം ഇന്ന് കൂടുതല്‍ സഞ്ചാരികളെ ആകര്ഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. സുഖകരമായി ട്രക്ക് ചെയ്ത് പോകാം എന്നതാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഏകദേഷം 30 മിനിട്ട് സമയമാണ് മുകളില്‍ എത്തിച്ചേരുന്നതിനായി എടുക്കുന്നത്. കരിങ്കല്ക്കൂട്ടങ്ങള്ക്കിടിലൂടെ കയറി മുകളില്‍ ചെല്ലുമ്പോള്‍ കുളിര്‍ക്കാറ്റും അതിമനോഹര കാഴ്ചകളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മുകളില്‍ നിന്നും താഴേക്ക് നോക്കുമ്പോഴുള്ള ഗ്രാമീണ കാഴ്ചകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ഇത് കൂടാതെ കല്ലടത്തണ്ണി വട്ടത്തിക്കടവ് വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ചയും ഇവിടെ നിന്നും കാണാം.

ആദ്യ ഹരിതവനപദ്ധതി
കേരളത്തിലെ ആദ്യ ഹരിതവന പദ്ധതി നടപ്പാക്കിയ വനേതര പ്രദേശം കൂടിയാണിത്. 38 ഏക്കർ വരുന്ന സ്ഥലത്താണ് മരുതിമല ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അത്യപൂര്‍വ്വമായ ജൈവ വൈവിധ്യമാണ് ഇവിടുത്തെ പ്രത്യേകത. മരുതിമലയുടെ സ്വഭാവിക ആവാസവ്യവസ്ഥ നിലനിർത്തിയാണ് ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്,
ഓണനാളുകളിൽ സ്ഥിരമായി ഇവിടുത്തെ വാനരൻമാർക്ക് നാട്ടുകാരുടേയും പ്രകൃതിസ്നേഹികളുടേയും വകയായി ഓണസദ്യ നൽകിവരുന്ന ഒരു പതിവും ഇവിടെയുണ്ട്.
തിരക്കുവേണ്ട, ക്യൂ പാലിക്കാം...കേരളത്തിലെ യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എത്തിച്ചേരുവാന്‍
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിൽ ആണ് മുട്ടറ മരുതിമല സ്ഥിതി ചെയ്യുന്നത്. വെളിയം ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് അതിർത്തിയാണിത്. കൊല്ലത്തു നിന്നും കുണ്ടറ വഴി 24.3 കിലോമീറ്റര്‍ ദൂരം മുട്ടറ മരുതിമലയിലേക്കുണ്ട്.
നാട്ടുകാരുടെ പരിപൂര്‍ണ്ണ സഹകരണത്തോടുകൂടിയാണ് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ശിവന് താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ
പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍
വീക്കെന്‍ഡുകള്‍ അടിപൊളിയാക്കാം... മഠവൂര്‍പ്പാറ കാത്തിരിക്കുന്നു, ചരിത്രവും സാഹസികതയും ചേരുന്നയിടം
കടലുകാണാന്‍ കുന്നുകയറാം...വര്‍ക്കലയും പൊന്മുടിയും ഒറ്റക്കാഴ്ചയില്‍! വിസ്മയമായി കടലുകാണിപ്പാറ