Search
  • Follow NativePlanet
Share
» »പുതുവർഷം യാത്ര ചെയ്തു തുടങ്ങാം..മുസരിസ് ബാക്ക് വാട്ടർ പാഡിൽ ജനുവരിയിൽ

പുതുവർഷം യാത്ര ചെയ്തു തുടങ്ങാം..മുസരിസ് ബാക്ക് വാട്ടർ പാഡിൽ ജനുവരിയിൽ

കേരളത്തിലെ കായലുകളെ കണ്ടറിഞ്ഞും തുഴഞ്ഞറിഞ്ഞും പരിചയപ്പെടുത്തുന്ന മുസരിസ് ബാക്ക് വാട്ടർ പാഡിൽ യാത്രയുടെ വിശേഷങ്ങൾ വായിക്കാം....

പുതുവർഷത്തിലെ യാത്രകൾ എങ്ങനെ തുടങ്ങണമെന്ന് അറിയാതെ ഇരിക്കുകയാണോ? പുതുവർഷ യാത്രകൾക്ക് സാഹസികതയും പുതുമയും മാത്രമല്ല, ഒരു കിടിലൻ തുടക്കവുമായാണ് കേരളാ ടൂറിസം വകുപ്പിൻറെ ഇത്തവണത്തെ വരവ്. യാത്രകളിൽ ചരിത്രവും സാഹസികതയും ഒരു പോലെ തേടുന്നവർക്കായാണ് പുതുമയേറിയ മുസരിസ് ബാക്ക് വാട്ടർ പാഡിൽ എന്ന കയാക്കിങ് യാത്ര ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ കായലുകളെ കണ്ടറിഞ്ഞും തുഴഞ്ഞറിഞ്ഞും പരിചയപ്പെടുത്തുന്ന മുസരിസ് ബാക്ക് വാട്ടർ പാഡിൽ യാത്രയുടെ വിശേഷങ്ങൾ വായിക്കാം....

മുസരിസ് ബാക്ക് വാട്ടർ പാഡിൽ

മുസരിസ് ബാക്ക് വാട്ടർ പാഡിൽ

കേരളാ ടൂറിസം വകുപ്പ് ഇത്തവണത്തെ പുതുവർഷ സമ്മാനമെന്നവണ്ണം അവതരിപ്പിച്ചിരിക്കുന്ന യാത്രയാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മുസരിസ് ബാക്ക് വാട്ടർ പാഡിൽ. മുൻപൊരിക്കലും അനുഭവിക്കാത്ത വിധത്തിൽ കേരളത്തിലെ കായലുകളെ ആഴത്തിൽ അറിയുവാനും തുഴഞ്ഞ് പുതിയ കാഴ്ചകൾ കണ്ടെത്തുവാനും സഹായിക്കുന്ന മുസരിസ് ബാക്ക് വാട്ടർ പാഡിൽ 2020 ജനുവരി 4,5 തിയ്യതികളിയായാണ് നടക്കുക.

ചരിത്ര വഴികളിലൂടെ

ചരിത്ര വഴികളിലൂടെ

കേരള ചരിത്രത്തിന്റെ സുവർണ്ണ അധ്യായങ്ങളിലൊന്നായ മുസരിസും തുറമുഖവും എല്ലാം ഈ യാത്രയിലൂടെ കടന്നു പോകുന്നുണ്ട്. കേരളത്തിലെ സിൽക്ക് റൂട്ടിന്റെ ആരംഭമായിരുന്ന മുസരിസിന്‍റെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ നേരിട്ട് പോകുന്ന യാത്ര സഞ്ചാരികൾക്ക് മറ്റെല്ലാ യാത്രകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും സമ്മാനിക്കുക. മൂവായിരത്തിലധികം വർഷത്തെ ചരിത്രമുറങ്ങുന്ന ഇടത്തിലൂടെ, നിരവധി ചരിത്ര സംഭവങ്ങൾക്കു സാക്ഷികളായ ഇടങ്ങളിൽ കയറിയിറങ്ങിയായിരിക്കും യാത്ര പുരോഗമിക്കുക.

PC:Kerala Tourism

രണ്ട് ദിവസം, 40 കിലോമീറ്റർ

രണ്ട് ദിവസം, 40 കിലോമീറ്റർ

ജനുവരി4,5 തിയ്യതികളിലായി നടക്കുന്ന യാത്രയിൽ 40 കിലോമീറ്റർ ദൂരമാണ് പിന്നിടേണ്ടതുള്ളത്. കൊടുങ്ങല്ലൂരിലെ കോട്ടുപുറം ജെട്ടിയിൽ നിന്നും ആരംഭിക്കുന്ന യാത്ര കൊച്ചിയിലെ ബോൾഗാട്ടി ദ്വീപിലാണ് സമാപിക്കുക. കയാക്കിങ് സൗകര്യപ്രദമാക്കുന്നതിനായി ഓരോ ദിവസവും 20 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്. കൂടാതെ സമയാസമയങ്ങളിൽ ഫൺ ഇന്‍റർവെല്ലുകളും സ്ഥലങ്ങൾ കാണലും കൂടാതെ നാട്ടുകാരെ പരിചയപ്പെടലും ഉൾപ്പെടെയുള്ള പരിപാടികളും ഇതിന്റെ ഭാഗമായുണ്ട്.

സംരക്ഷണത്തിനായി തുഴയാം

സംരക്ഷണത്തിനായി തുഴയാം

സംരക്ഷണത്തിനായി തുഴയാം എന്നതാണ് മുസരിസ് ബാക്ക് വാട്ടർ പാഡിൽ മുദ്രാവാക്യം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വളർത്തുവാനും ജലവിനോദങ്ങളിൽ നദികളെ കൂടുതലായി ഉൾപ്പെടുത്തുവാനും ഒക്കെയുള്ള കാര്യങ്ങൾ ഇതിൽ കടന്നു വരുന്നു. വരുന്ന പുതിയ തലമുറയെയും സഞ്ചാരികളെയും ഇത്തരം കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധികൊണ്ടുവരുവാനും ഈ യാത്ര സഹായിക്കും എന്നു കരുതപ്പെടുന്നു. കയാക്കിങ്, സെയിലിഹ്, കാനോയിങ് തുടങ്ങിയ കാര്യങ്ങളും നുസരിസ് ബാക്ക് വാട്ടർ പാഡിൽ പ്രോത്സാഹിപ്പിക്കുന്നു.

ആർക്കൊക്കെ പങ്കെടുക്കാം?

ആർക്കൊക്കെ പങ്കെടുക്കാം?

തദ്ദേശീയവും വിദേശീയരുമായ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ പരിപാടിയിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം. മുതിർന്ന പൈരന്മാർ, പാഡ്ലിങ്ങിൽ താല്പര്യമുള്ളവർ, കുട്ടികൾ, വിവിധ തുറകളിൽ നിന്നുള്ള ആളുകൾ എന്നിങ്ങനെ യാതൊരു വ്യത്യാസങ്ങളുമില്ലാതെ ഇതിൽ പങ്കെടുക്കാം. നീന്തൽ അറിയാത്തവർക്കു പോലും പങ്കെടുക്കാം.
കയാക്ക് റെന്‍റൽ, ലൈഫ് ഗാർഡ് സപ്പോർട്ട്, ക്യാംപിങ് ഗിയേഴ്സ്, എക്സ്പേർട് ഗൈഡൻസ്, ടീം ആക്ടിവിറ്റീസ്, ഭക്ഷണം, തുടങ്ങിയവയാണ് പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നത്. ജെല്ലിഫിഷ് വാട്ടർ സ്പോര്‍ട്സുമായി സഹകരിച്ചാണ് മുസരിസ് ബാക്ക് വാട്ടർ പാഡിൽ ഒരുക്കിയിരിക്കുന്നത്.

ഇവിടെ പറന്നാൽ പണി പാളും... ഇന്ത്യയിലെ നോ-ഫ്ലൈ സോണുകളിതാഇവിടെ പറന്നാൽ പണി പാളും... ഇന്ത്യയിലെ നോ-ഫ്ലൈ സോണുകളിതാ

കത്തിയമർന്ന മൈസൂർ കൊട്ടാരവും 750 കിലോയിൽ സ്വർണ്ണ വിഗ്രഹവും..ഇത് നിങ്ങളറിയാത്ത മൈസൂർകത്തിയമർന്ന മൈസൂർ കൊട്ടാരവും 750 കിലോയിൽ സ്വർണ്ണ വിഗ്രഹവും..ഇത് നിങ്ങളറിയാത്ത മൈസൂർ

ചിത്രങ്ങൾക്കു കടപ്പാട്- ജെല്ലിഫിഷ് വാട്ടർ സ്പോർട്സ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X