Search
  • Follow NativePlanet
Share
» »ദൈവത്തിന്റെ വികൃതികൾ അവസാനിക്കുന്നില്ല... കാണാതായ താക്കോൽ തിരികെ എടുത്തു നല്കിയ ഭഗവാൻ.

ദൈവത്തിന്റെ വികൃതികൾ അവസാനിക്കുന്നില്ല... കാണാതായ താക്കോൽ തിരികെ എടുത്തു നല്കിയ ഭഗവാൻ.

ഒരിക്കലും അവസാനിക്കാത്ത അത്ഭുതങ്ങളുടെ ഒരു കൂടാരം തന്നെയാണ് പുരി ജഗനാഥ ക്ഷേത്രം. പ്രകൃതിയുടെ അലിഖിത നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെ ഓരോ ദിവസവും നടക്കുന്നത്.

By Elizabath Joseph

അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവങ്ങളെപ്പറ്റി നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. ഭക്തരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും അവരുടെ പ്രാർഥനകൾക്ക് ഉത്തരം നല്കുകയും ഒക്കെ ചെയ്യുന്ന കഥകൾ നമുക്കറിയാം. എന്നാൽ ഇവിടെ ഒഡീഷയിലെ ഈ ക്ഷേത്രത്തിന് പറയുവാനുള്ളത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്.
എന്നാൽ ക്ഷേത്രത്തിൽ നിന്നും കാണാതായ നിലവറയുടെ താക്കോൽ വർഷങ്ങൾക്കു ശേഷം എടുത്തു നല്കിയ ദൈവത്തിന്റെ കഥ അറിയുമോ...
ദൈവത്തിന്റെ വികൃതി എന്ന് ഭക്തർ വിശേഷിപ്പിക്കുന്ന ഈ സംഭവം നടന്നത് ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിലാണ്. ഏതൊരു വിശ്വാസിയെയും അതിശയിപ്പിക്കുന്ന സംഭവങ്ങൾ നടക്കുന്ന പുരി ജഗനാഥ ക്ഷേത്രം..!!!

ദൈവത്തിന്റെ വികൃതി

ദൈവത്തിന്റെ വികൃതി

മാസങ്ങൾക്കു മുൻപാണ് പുരി ജഗനാഥ ക്ഷേത്രത്തിലെ പ്രധാന നിലവറയുടെ താക്കോൽ കളഞ്ഞു പോയതായി അറിയുന്നത്. ക്ഷേത്ര നിലവറയുടെ കണക്കെടുക്കാനെത്തിയ സംഘമാണ് താക്കോൽ കാണാത്ത വിവരം പുറത്തറിയിച്ചത്. ഇത് പല ആരോപണങ്ങൾക്കും വഴിയൊരുക്കിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ നടന്ന പരിശോധനയിലാണ് താക്കോൽ കണ്ടെത്തുന്നത്. നിലവറയുടെ താക്കോൽ എന്നെഴുതിയിരിക്കുന്ന പാക്കറ്റിൽ നിന്നുമാണ് ഡ്യൂപ്പിക്കേറ്റ് താക്കോലുകൾ കിട്ടുന്നത്. എന്തുതന്നെയായാലും ദൈവത്തിന്റെ വികൃതി എന്നാണ് ഇതിനെ ജഗനാഥന്റെ ഭക്തർ വിശേഷിപ്പിക്കുന്നത്.

PC:icturesbypriyesh

അത്ഭുതങ്ങൾ ഇവിടെ അവസാനിക്കുന്നില്ല

അത്ഭുതങ്ങൾ ഇവിടെ അവസാനിക്കുന്നില്ല

ഒരിക്കലും അവസാനിക്കാത്ത അത്ഭുതങ്ങളുടെ ഒരു കൂടാരം തന്നെയാണ് പുരി ജഗനാഥ ക്ഷേത്രം. പ്രകൃതിയുടെ അലിഖിത നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെ ഓരോ ദിവസവും നടക്കുന്നത്. ഇപ്പോൾ ഈ താക്കോൾ കണ്ടെടുത്തതു പോലും ഒരത്ഭുതമായാണ് ഭക്തർ കണക്കാക്കുന്നത്.

PC:Rathajatrawpuri

പുരി ക്ഷേത്രം-അല്പം ചരിത്രം

പുരി ക്ഷേത്രം-അല്പം ചരിത്രം

ഭാരതത്തിലെ ഏറ്റവും പ്രശസ്ത തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഒഡീഷയിലെ തീരദേശമായ പുരിയിൽ സ്ഥിതി ചെയ്യുന്ന പുരി ജഗനാഥ ക്ഷേത്രം. അനന്തവർമ്മൻ എന്ന പേരായ ഗംഗാ സാമ്രാജ്യത്തിലെ രാജാവാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം നിർമ്മിക്കുന്നത്. ക്ഷേത്രത്തിൻറെ നിർമ്മാണം പൂർത്തിയാകുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്. പിന്നീട് പലപല രാജവംശങ്ങളിലൂടെ കടന്നു പോയ ക്ഷേത്രം പുരി നിവാസകളുടെ ജീവിതത്തിന്റെ ഭാഗം കൂടിയാണ്. ക്ഷേത്രത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ജനങ്ങൾ ഇവിടെയുണ്ട്.

PC:wikimedia

വിഷ്ണുവിന്റെ സുദർശന ചക്രം

വിഷ്ണുവിന്റെ സുദർശന ചക്രം

ഒരു ഗോപുരത്തെ ചുറ്റി നിൽക്കുന്ന രീതിയിലാണ് പുരി ക്ഷേത്രത്തിന്‌‍റെ നിർമ്മിതി. ഈ ഗോപുരത്തിനു മുകളിൽ ഒരു ചക്രം കാണാം. വിഷ്ണുവിന്റെ സുദർശന ചക്രമായാണ് ഇതിനെ വിശ്വാസികൾ കാണുന്നത്. ഏകദേശം നാലു ലക്ഷം സ്ക്വയർഫീറ്റിലാണ് ക്ഷേത്രം നിൽക്കുന്നത്. ഇതിനെചുറ്റി ഒരു വലിയ മതിലും കാണാം. പ്രാദേശികമായ വിശ്വാസങ്ങൾ അനുസരിച്ച് മൂന്നു തലമുറകൾ ചേർന്നാണ് മതിൽ പണിതതെന്നാണ് പറയപ്പെടുന്നത്.
ഒഡീഷ വാസ്തു വിദ്യയുടെ പ്രത്യേകതകൾ ക്ഷേത്രത്തിന്റെ ഓരോ കോണുകളിലും കാണാം.
ക്ഷേത്ര മതിലിനകത്തായി 120 ചെറിയ ക്ഷേത്രങ്ങളും അത് കൂടാതെ മറ്റ് ആരാധനാലയങ്ങളും കാണാം. ഒറീസയിലെ ഇന്നു നിലനിൽക്കുന്ന ക്ഷേത്രങ്ങളിൽ ഏറ്റവും വലിയ ക്ഷേത്രവും ഇതു തന്നെയാണ്.

PC:SamhitaB

ദൈവത്തിനു മുകളിൽ ഒരു പക്ഷി പോലും പറക്കില്ല

ദൈവത്തിനു മുകളിൽ ഒരു പക്ഷി പോലും പറക്കില്ല

പ്രകൃതിയുടെ നിയമങ്ങൾക്കു വിരുദ്ധമായ പല കാര്യങ്ങളും സംഭവിക്കുന്നക്ഷേത്രമാണിത്. എന്നാൽ അതിനെയെല്ലാം ദൈവത്തിന്റെ കളി എന്നു പറയുവാനാണ് ജഗനാഥ ഭക്തർക്ക് താല്പര്യം. ആകാശത്തിലൂടെ പറക്കുന്ന പക്ഷികൾക്കു പോലും ക്ഷേത്രത്തിനടുത്തെത്തിയാൽ മറ്റൊരു നിയമമാണ്. ക്ഷേത്രത്തിനു മുകളിലൂടെ പറക്കുവാൻ യാതൊരു വിധ തടസ്സങ്ങളും ഇല്ലെങ്കിൽ പോലും അവ അതുവഴി പറക്കാറില്ല. ക്ഷേത്രത്തിൻറെ സമീപമെത്തിയാൽ ഈ പക്ഷികൾ പ്രധാന ഗോപുരത്തിനു മുകളിലൂടെ പറക്കാതെ സമീപത്തുകൂടി താഴ്ന്നു പറക്കുമത്രെ.

PC: G-u-t

45 നില കെട്ടിടത്തിന്റ ഉയരത്തിലുള്ള ദിവസവും നിറം മാറുന്ന പതാക

45 നില കെട്ടിടത്തിന്റ ഉയരത്തിലുള്ള ദിവസവും നിറം മാറുന്ന പതാക

ഇവിടുത്തെ വളരെ വിചിത്രമായ ആചാരങ്ങളിലൊന്നാണ് എല്ലാ ദിവസവും നിറം മാറുന്ന കൊടികൾ. ഏകദേശം ഒരു 45 നില കെട്ടിടത്തിന്റെയത്രയും ഉയരം ഈ ക്ഷേത്രത്തിലെ കൊടിമരത്തിനുണ്ട്. അതിനു മുകളിൽ കയറി എന്നും കൊടി മാറ്റി ഇടണം എന്നാണ് നിയമം. ക്ഷേത്രത്തിൽ പൂജകൾ തുടങ്ങിയ അന്നു മുതലുള്ള ആചാരമാണിത്. എന്നെങ്കിലും ഒരു ദിവസം ഇത് ചെയ്യാൻ വിട്ടു പോയാൽ പിന്നെ തുടർന്നുള്ള 18 വർഷത്തേക്ക് ക്ഷേത്രം അടച്ചിടണമെന്നാണ് ജഗനാഥ ക്ഷേത്ര നിയമങ്ങളിൽ പറയുന്നത്.

PC:Prachites

കാറ്റിൻറെ എതിർദിശയിൽ പറക്കുന്ന കൊടി

കാറ്റിൻറെ എതിർദിശയിൽ പറക്കുന്ന കൊടി

ക്ഷേത്രത്തിലെ കൊടിമരത്തിന്റെ മുകളിൽ ഉയർത്തി കെട്ടിയിരിക്കുന്ന കൊടി പറക്കുക കാറ്റിന്റെ എതിർദിശയിലാണത്രെ. എത്രവലിയ കാറ്റുണ്ടായാൽ പോലും ഇതിൽ മാറ്റം വരില്ല എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. ഇതിനെ പറ്റി പഠിക്കുവാനായി പലരും രംഗത്തു വന്നിരുന്നുവെങ്കിലും ആർക്കും തൃപ്തികരമായ ഒരു വിശദീകരണം നല്കാൻ സാധിച്ചില്ല.

PC:Prachites

എവിടെ നിന്നു നോക്കിയാലും ഒരു പോലെ കാണുന്ന സുദർശന ചക്രം

എവിടെ നിന്നു നോക്കിയാലും ഒരു പോലെ കാണുന്ന സുദർശന ചക്രം

പുരി നഗരത്തിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും ക്ഷേത്രത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സുദര്‍ശന ചക്രം കാണുവാന്‍ സാധിക്കും. ഇതില്‍ പ്രത്യേകത എന്താണെന്നാല്‍ ഏതു ദിശയില്‍ നിന്നു നോക്കിയാലും ഒരേ പോലെയാണ് ഇത് കാണുവാന്‍ പറ്റുക എന്നതാണ്. ക്ഷേത്രത്തിന്റെ മധ്യഭാഗത്തെ ഗോപുരത്തിന്റെ മുകളിലാണ് ഈ സുദര്‍ശന ചക്രം ഉള്ളത്. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ മുകളില്‍ ഒരു ടണ്ണിലേറെ ഭാരമുള്ള സുദര്‍ശന ചക്രം ഒരു യന്ത്രത്തിന്റെയും സഹായമില്ലാതെ എങ്ങനെ കയറ്റി എന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

PC:2sarojkumar

നിഴൽ വീഴാത്ത ഗോപുരം

നിഴൽ വീഴാത്ത ഗോപുരം

നിഴൽ നിലത്തു വീഴാത്ത കുംഭഗോപുരമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. എത്ര വലിയ വെയിലാണെങ്കിലും ഒരു ചെറിയ നിഴൽ പോലും ഇവിടെ കാണാൻ സാധിക്കില്ല. എന്നാൽ ചിലർ പറയുന്നത് ക്ഷേത്രത്തിന്‍റെ നിഴൽ നിലത്തു വീഴുന്നുണ്ടെന്നും മനുഷ്യ നേത്രങ്ങൾക്ക് അത് കാണാൻ സാധിക്കുകയില്ല എന്നുമാണ്.

PC:Abhishek Barua

രണ്ടായിരമോ രണ്ടുലക്ഷമോ ആയിക്കോട്ടെ...പ്രസാദം എന്നും ഒരേ അളവിൽ

രണ്ടായിരമോ രണ്ടുലക്ഷമോ ആയിക്കോട്ടെ...പ്രസാദം എന്നും ഒരേ അളവിൽ

ഒരിക്കലും ക്ഷേത്രത്തിൽ എത്തുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ചല്ല ഇവിടെ പ്രസാദം വയ്ക്കുന്നത്. പകരം എന്നും ഒരേ അളവിലാണ് വയ്ക്കാറ്. എത്ര കുറവ് ആളുകള്‍ വന്നാലും എത്ര അധികം ആളുകള്‍ വന്നാലും ഇവിടെ തയ്യാറാക്കുന്ന പ്രസാദം ഒട്ടും മിച്ചം വരികയില്ല എന്നു മാത്രമല്ല, കൃത്യമായ അളവില്‍ എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യും. ഒരു ചെറിയ അളവില്‍ പോലും ഇവിടെ പ്രസാദം കളയുന്നില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം.

ക്ഷേത്രത്തിലെ പാചകപ്പുരയില്‍ പാചകം ചെയ്യുമ്പോള്‍ ഏഴു കുടങ്ങള്‍ ഒന്നിനു മീതേ ഒന്നായി വെച്ചാണ് ചെയ്യുന്നത്. വിറക് അടിപ്പില്‍ ഇത് ചെയ്യുമ്പോള്‍ ഏറ്റവും മുകളിലുള്ള കലത്തിലെ ഭക്ഷണമാണത്രെ ആദ്യം വേവുക. അതിനുശേഷം മാത്രമേ ഏറ്റവും താഴെയുള്ള കുടത്തിലെ ഭക്ഷണം കാലമാകുകയുള്ളൂ.

PC:Yuv103m

ശബ്ദം നിലയ്ക്കുന്ന കടൽ

ശബ്ദം നിലയ്ക്കുന്ന കടൽ

കടലിനോട് ചേർന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും ക്ഷേത്രത്തിനുള്ളിൽ കടലിന്റെ ഒരു ശബ്ദവും കേൾക്കാൻ സാധിക്കില്ല. പുറത്തെ കവാടത്തിൽ നിന്നും ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുമ്പോൾ തന്നെ കടലിന്റെ സ്വരം ഇല്ലാതാകുന്നതായി അനുഭവപ്പെടും. കല്‍ സമയത്തെ അപേക്ഷിച്ച് വൈകുന്നേരങ്ങളിലാണ് ഇത് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കുക. പിന്നീട് ക്ഷേത്രത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഈ ശബ്ദം തിരിച്ചു വരുകയും ചെയ്യുന്നു. ഇതിനും ഇതുവരെയും ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഒന്നും നല്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
PC:ddasedEn

രഥോത്സവം

രഥോത്സവം

പുരി ജഗനാഥ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ രഥോത്സവമാണ്. ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസത്തിൽ നടക്കുന്ന വിടെ രഥോത്സത്തിൽ . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എട്ടു ലക്ഷത്തിലധികം ആളുകളാണ് രഇവിടെ എത്തിച്ചേരുന്നത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ രഥത്തില്‍ കയറ്റി ഇവിടെ നിന്നും രണ്ടു മൈല്‍ അകലെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. ഒരാഴ്ചയ്ക്കു ശേഷം ഇവ തിരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. ഗോകുലത്തില്‍ നിന്നും മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയു ടെ ഓർമ്മ പുതുക്കലാണ് ഈ യാത്ര വഴി നടക്കുന്നത് എന്നാണ് വിശ്വാസം.

PC:Krupasindhu Muduli

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഒഡീഷയില്‍ നിന്നും പുരിയിലേക്ക് 203 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ഒഡീഷയില്‍ നിന്നും പുരിയിലേക്ക് എല്ലാ തരത്തിലുള്ള ഗതാഗത മാര്‍ഗ്ഗങ്ങളും ലഭ്യമാണ്. മാത്രമല്ല, സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് നേരിട്ട് ഗതാഗത സൗകര്യങ്ങള്‍ ഉണ്ട്. കൊല്‍ക്കത്ത, ന്യൂഡെല്‍ഹി, ഗുവാഹത്തി, ബെംഗളുരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകള്‍ ലഭ്യമാണ്. പുരിക്ക് സമീപമുള്ള എയര്‍പോര്‍ട്ട് ഭുവനേശ്വര്‍ ആണ്. 56 കിലോമീറ്റര്‍ അകലെയാണിതുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X