Search
  • Follow NativePlanet
Share
» »ആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെ

ആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെ

സ്ത്രീ ശരീരത്തെ ശക്തിയായി കണക്കാക്കി ആരാധിക്കുന്ന കാമാഖ്യ ക്ഷേത്രത്തിന്‍റെ നിഗൂഢതകളിലേക്കും വിശ്വാസങ്ങളിലേക്കും!!

സാധാരണ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറത്ത് ഇന്നും വ്യത്യസ്തമായി നിലകൊള്ളുന്ന ക്ഷേത്രമാണ് അസമിലെ കാമാഖ്യാ ദേവി ക്ഷേത്രം. സമൂഹത്തില്‍ അബലയെന്ന പേരില്‍ മാറ്റി നിര്‍ത്തുന്ന സ്ത്രീയെ. സ്ത്രീ ശക്തിയെ ആരാധിക്കുന്ന ഈ ക്ഷേത്രം അത്ഭുതങ്ങളുടെയും മിത്തുകളുടെയും ഒരു കൂടാരം തന്നെയാണ്. സ്ത്രീ ശരീരത്തെ ശക്തിയായി കണക്കാക്കി ആരാധിക്കുന്ന കാമാഖ്യ ക്ഷേത്രത്തിന്‍റെ നിഗൂഢതകളിലേക്കും വിശ്വാസങ്ങളിലേക്കും!!

കാമരൂപ് കാമാഖ്യാ ക്ഷേത്രം

കാമരൂപ് കാമാഖ്യാ ക്ഷേത്രം

അസമിലെ ഗുവാഹത്തിയിലെ നീലാചല്‍ കുന്നിമു മുകളില്‍ ഈ കാലഘട്ടത്തിന്‍റെയും വരാനിരിക്കുന്ന കാലഘട്ടങ്ങളുടെയും വിശ്വാസത്തെ പ്രതിനിധീകരിച്ചിരിക്കുന്ന ക്ഷേത്രമാണ് കാമാഖ്യാ ക്ഷേത്രം.കാമരൂപ് കാമാഖ്യാ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. സതീ ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഏറ്റവും ശക്തിയുള്ള ക്ഷേത്രം കൂടിയാണിത്.

PC:Summit Kumar Shaurya

വ്യത്യസ്തമായ ക്ഷേത്രം

വ്യത്യസ്തമായ ക്ഷേത്രം

സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയുമെല്ലാം കാര്യത്തില്‍ കാമാഖ്യ ക്ഷേത്രം ഏറെ വ്യത്യസ്തമാണ്. താന്ത്രിക വിദ്യകള്‍ പിന്തു‌ടരുന്ന ക്ഷേത്രം മാത്രമല്ല, പ്രതിഷ്ഠയും ഇവിടുത്തെ പൂജകളും മറ്റു രീതികളുമെല്ലാം മറ്റൊരിടത്തും കാണുവാന്‍ സാധിക്കില്ല.
PC:GeetMaanu

യോനി പൂജ

യോനി പൂജ

പല ക്ഷേത്രങ്ങളും സ്ത്രീ പ്രവേശനത്തിന് വിലക്കും നിബന്ധനകളും ഒക്കെ കൊണ്ടുവരുമ്പോഴും അതിനെയൊന്നും വകവയ്ക്കാത്ത, സ്ത്രീ ശരീരത്തെ ഏറ്റവും വിശുദ്ധമായി കണ്ട് അതിനെ പൂജിക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന യോനി പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്.

PC: Subhashish Panigrahi

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

എന്തുകൊണ്ടാണ് ഈ ക്ഷേത്രത്തില്‍ യോനിയെ പൂജിക്കുന്നത് എന്നതിനുള്ള ഉത്തരം ഐതിഹ്യങ്ങളിലുണ്ട്. തന്റെ പിതാവായ ദക്ഷൻറെ പരിപൂർണ്ണ സമ്മതത്തോടെയല്ലായിരുന്നു സതീദേവി ശിവനെ വിവാഹം ചെയ്തത്. അതിന്റെ പിണക്കങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്നു. ഒരിക്കൽ ശിവനോടുള്ള പ്രതികാരമായി ദക്ഷൻ ഒരു യാഗം നടത്തുവാൻ തീരുമാനിക്കുകയും അതിൽ സതീ ദേവിയെയും ശിവനെയും ഒഴികെയുള്ള എല്ലാ ദേവിദേവൻമാരെയും ക്ഷണിക്കുകയും ചെയ്തു. പിതാവിന്റെ ക്ഷണം ലഭിക്കാതിരുന്നി‌ട്ടും ശിവനെ അവഗണിച്ച പാര്‍വ്വതി യാഗത്തിനു പോയി,എന്നാല്‍ സതീ ദേവിയെ ദക്ഷൻ സ്വീകരിച്ചില്ല എന്നു മാത്രമല്ല അപമാനിക്കുകയും ചെയ്തു. ഇതു താങ്ങുവാൻ വയ്യാതെ ദേവി യാഗഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞെത്തിയ ശിവൻ സതീ ദേവിയുടെ കത്തിക്കരിഞ്ഞ ശരീരമെടുത്ത് ലോകം മുഴുവനും നടന്നു. ഒടുവിൽ അതിൽ നിന്നും ശിവനെ മോചിപ്പിക്കുവാൻ മഹാവിഷ്ണു ഒടുവിൽ തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് ദേവിയുടെ ശരീരം കഷ്ണങ്ങളായി ചിതറിച്ചു. ഇതിൽ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇവിടെ ദേവിയുടെ യോനി പ്രതിഷ്ഠിച്ചിരിക്കുന്നതും ആരാധിക്കുന്നതും എന്നാണ് വിശ്വാസം.
PC:Vikramjit Kakati

ആര്‍ത്തവം ആഘോഷിക്കുന്ന ക്ഷേത്രം‌

ആര്‍ത്തവം ആഘോഷിക്കുന്ന ക്ഷേത്രം‌

യോനി പൂജയായതിനാല് തന്നെ അതുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവി‌ടെ കാണാം. ദേവിയു‌ടെ ആര്‍ത്തവം ഇവിടുത്തെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. സ്ത്രീത്രത്തിന്റെ പൂര്‍ണ്ണതയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടുത്തെ ഈ ആഘോഷത്തില്‍ പങ്കെടുക്കുവാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തുന്നു. രജസ്വലയാകുന്ന ദേവി എന്നാണ് ഈ സമയം അറിയപ്പെടുന്നത്. വര്‍ഷത്തില്‍ മൂന്നു ദിവസമാണ് ഇതുണ്ടാവുക,
PC:Deeporaj

ആ മൂന്നു ദിവസങ്ങള്‍

ആ മൂന്നു ദിവസങ്ങള്‍

രജസ്വലയാകുന്ന ദേവിക്കായി മൂന്നു ദിവസം ക്ഷേത്രം അടഞ്ഞു കിടക്കും. ആ ദിവസങ്ങളില്‍ ക്ഷേത്രത്തിനുള്ളില്‍ യാതൊരു പൂജകളും മറ്റു ചടങ്ങുകളുമുണ്ടാവില്ല. എന്നാല്‍ ഈ ദിവസങ്ങളില്‍ വിശ്വാസികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സന്യാസിമാരും സഞ്ചരികളുമെല്ലാം ചേര്‍ന്ന് ക്ഷേത്രപരിസരത്ത് ആഘോഷം തന്നെയായിരിക്കും. ഈ ദിവസങ്ങളില്‍ ദേവിയുടെ ആര്‍ത്തവം മൂലം ബ്രഹ്മപുത്ര നദി പോലും ചുവന്ന നിറമാകുമെന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. കാമാഖ്യ ദേവി രജസ്വലയാകുന്ന ആഘോഷത്തിന് അമ്പുമ്പാച്ചി മേള എന്നാണ് പറയുന്നത്

PC:Subhashish Panigrahi

നാലാം ദിവസം

നാലാം ദിവസം

മൂന്നു ദിവസത്തെ അടച്ചിടലിനു ശേഷം നാലാം ദിവസം ക്ഷേത്രം തുറക്കും. ഭക്തരുടെ ആഘോഷങ്ങള്‍ അതിന്റെ പാഞ്ചാരി മേളം കൊട്ടിക്കയറുന്നത് ഈ നാലാം ദിവസമാണ്. ക്ഷേത്രത്തിലെ പൂജകള്‍ക്കു ശേഷം ഇവിടെ ദേവിയുടെ പ്രസാദം എന്ന വിശ്വാസത്തില്‍ ഭക്തര്‍ക്ക് ചുവന്ന നിറത്തിലുള്ള തുണി കഷ്ണം വിതരണം ചെയ്യും, ദേവിയു‌ടെ ആര്‍ത്തവത്തിന്‍റെ അടയാളമായാണ് ഇതിനെ കണക്കാക്കുന്നത്. കൂടാതെ ആര്‍ത്തവം ന‌ടക്കുന്ന മൂന്നു ദിവസങ്ങളിലും ക്ഷേത്രത്തിനുള്ളിലെ ചെറിയ നീരുറവയ്ക്കു പോലും ചുവന്ന നിറമായിരിക്കും. ഈ വെള്ളവും ക്ഷേത്രം തുറക്കുമ്പോള്‍ വിശ്വാസികള്‍കക് ഈ വെള്ളവും പ്രസാദമായി നല്കും.

PC:Mayurimdas

കല്ലിലെ യോനി

കല്ലിലെ യോനി

കല്ലില്‍ കൊത്തിയ യോനിയാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. ക്ഷേത്രത്തിലെ ചെറിയൊരു ഗുഹയ്ക്കുള്ളിലായാണ് ഈ പ്രതിഷ്ഠയുള്ളത്.ഏറെ വിശിഷ്ടമായാണ് ഇതിനെ കണക്കാക്കുന്നത്. ശക്തിയുടെ മറ്റു പ്രതിഷ്ഠകളോ രൂപങ്ങളോ ഒന്നും തന്നെ ക്ഷേത്രത്തില്‍ കാണുവാനില്ല. ഇത് കൂടാതെ ആണ്‍മൃഗങ്ങളെ ബലി നല്കുന്ന ക്ഷേത്രം കൂടിയാണിത്. പെണ്‍ മ‍ൃഗങ്ങളെ ബലി നല്കുന്നത് പാപമായാണ് ഇവിടെ കണക്കാക്കുന്നത്. കൂടാതെ ആര്‍ത്തവം ആഘോഷിക്കുന്ന ക്ഷേത്രമായതിനാല്‍ ഇവിടെ ചുവപ്പു നിറത്തിന് അല്പം പ്രാധാന്യം അധികമുണ്ട്.

PC:Priyambada Nath

പുരാതന ക്ഷേത്രങ്ങളിലൊന്ന്

പുരാതന ക്ഷേത്രങ്ങളിലൊന്ന്

ഭാരതത്തിലെ തന്നെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നായാണ് കാമാഖ്യ ദേവി ക്ഷേത്രം അറിയപ്പെടുന്നത്. താന്ത്രിക വിദ്യകള്‍ക്കും പൂജകള്‍ക്കും പേരുകേട്ട ക്ഷേത്രം എട്ടാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയിലായാണ് നിര്‍മ്മിക്കപ്പെട്ടത്. പലതവണ ശക്തമായ ശത്രുക്കളുടെ അക്രമണങ്ങളില്‍ തകര്‍ക്കപ്പെടുകയും പിന്നീട് പുനര്‍നിര്‍മ്മിക്കുകയും ചെയ്ത ചരിത്രം ഈ ക്ഷേത്രത്തിനുണ്ട്. താഴികക്കു‌ടമൊക്കെയായി അതിമനോഹരമായ വാസ്തുവിദ്യയാണ് ക്ഷേത്രനിര്‍മ്മാണത്തിന് സ്വീകരിച്ചിരിക്കുന്നത്. ബുദ്ധമതവുമായും ക്ഷേത്രത്തിന് വളരെ ബന്ധങ്ങളുണ്ട്.

PC: WikiCommons

അഘോരികളുടെ ക്ഷേത്രം

അഘോരികളുടെ ക്ഷേത്രം

വിചിത്ര സന്യാസികളായ അഘോരികളുടെ പ്രധാന പ്രാര്‍ത്ഥനാ കേന്ദ്രം കൂടിയാണ് കാമാഖ്യാ ദേവി ക്ഷേത്രം, . കടുത്ത ശൈവഭക്തരായ ഇവര്‍ക്ക് പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ട ക്ഷേത്രങ്ങളില്ലെങ്കിലും പല ക്ഷേത്രങ്ങളിലും ഇവര്‍ ആരാധനയ്ക്കായി കടന്നു ചെല്ലാറുണ്ട്

ആളുകള്‍ മടിക്കുമ്പോള്‍‌

ആളുകള്‍ മടിക്കുമ്പോള്‍‌

ആര്‍ത്തവത്തെക്കുറിച്ച് പറയുവാനും എഴുതുവാനും എന്തിനധികം തികച്ചും ജൈവികമായ ആ പ്രക്രിയയെ അങ്ങനെ പോലും കണക്കാക്കുവാന്‍ മടിക്കുന്ന ഈ കാലത്ത് ആര്‍ത്തവത്തെ ഇത്രയും മഹത്തരമായി കൊണ്ടാടുന്ന ക്ഷേത്രം എന്നത് കാമാഖ്യ ക്ഷേത്രത്തെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നു. വിശ്വാസങ്ങളും കാലംകഴിഞ്ഞ ആചാരങ്ങളും എല്ലാം ചേര്‍ന്ന് സ്ത്രീകളെ വീണ്ടും പുറകിലേക്ക് തള്ളിമാറ്റുമ്പോള്‍ തന്നെയാണ് ഇത്തരം ക്ഷേത്രങ്ങള്‍ അതിന്റെ നിലപാടുകളിലൂടെയും ആചാരങ്ങളിലൂടെയും പ്രസിദ്ധമാകുന്നത്.
PC:Mayurimdas

ഭാരതത്തിലെ സപ്ത പുരികള്‍, ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ മോക്ഷം!<br />ഭാരതത്തിലെ സപ്ത പുരികള്‍, ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ മോക്ഷം!

ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?

ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X