Search
  • Follow NativePlanet
Share
» »മലമുകളിലെ പുണ്യകേന്ദ്രമായ കേദാർനാഥ്!!

മലമുകളിലെ പുണ്യകേന്ദ്രമായ കേദാർനാഥ്!!

ശൈവവിശ്വാസികളു‌‌ടെ പ്രിയപ്പ‌ട്ട, സാഹസിക സഞ്ചാരികളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന കേദാർനാഥ് ക്ഷേത്രം!!

എത്തിപ്പെടുവാൻ ദുഷ്കരമാണെന്നറിഞ്ഞിട്ടും കല്ലും മുള്ളും താണ്ടി കിലോമീറ്ററുകള്‍ നടന്നു കയറുന്ന വിശ്വാസികൾ... വിശ്വാസത്തിന്‍റെയോ ആചാരങ്ങളു‌ടെയോ ഭാഗമല്ലാതിരുന്നിട്ടുകൂടി ഒരു സംസ്കാരത്തെ അടുത്തറിയുവാനായി എത്തുന്ന സഞ്ചാരികൾ.. ശൈവവിശ്വാസികളു‌‌ടെ പ്രിയപ്പ‌ട്ട, സാഹസിക സഞ്ചാരികളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന കേദാർനാഥ് ക്ഷേത്രം!!

മഞ്ഞിൽ പുതച്ചു നിൽക്കുന്ന ഹിമാലയ സാനുക്കള്‍ക്കിടയിൽ വിശുദ്ധിയുടെയും ഭക്തിയുടെയും കട്ടിയുള്ള തൂണായി തലയുയർത്തി നില്ക്കുന്ന കേദാർനാഥ് ക്ഷേത്രം കഥകളാലും കെട്ടുകഥകളാലും സമ്പന്നമാണ്. ഏതൊരാളെയും തേടിച്ചെല്ലുവാൻ തോന്നിപ്പിക്കുന്ന, ഒരിക്കലെത്തിയാല്‍ വീണ്ടും വീണ്ടും പോകുവാൻ കൊതിപ്പിക്കുന്ന പുണ്യഭൂമിയാണിവി‌‌ടം...

മലമുകളിലെ പുണ്യഭൂമി

മലമുകളിലെ പുണ്യഭൂമി

എത്രയൊക്കെ വിശേഷിപ്പിച്ചാലും അതിനുംമേലെ നില്‍ക്കുന്ന കേദാർനാഥിന് എന്നും വിശുദ്ധിയു‌ടെ ഒരു പരിവേഷം മുതൽക്കൂട്ടായുണ്ട്. ചോട്ടാ ചാർദാം യാത്രയിലെ നാാലിടങ്ങളിലൊന്നെന്ന വിശേഷണം മാത്രം മതി വിശ്വാസികൾക്ക് ഈ ഇടത്തെ അറിയുവാന്‍. മഹാഭാരത കാലത്ത് അ‍ജ്ഞാതവാസത്തിനിടെ പാണ്ഡവർ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് പിന്നെയും കഥകളുണ്ട്. എല്ലാം വിശ്വാസത്തോടും അതിലുപരിയായി വിശ്വാസികളോടും ചേർന്നു നിൽക്കുന്ന കഥകൾ.

ആയിരക്കണക്കിന് വർഷങ്ങളായി

ആയിരക്കണക്കിന് വർഷങ്ങളായി

കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളായി വിശ്വാസത്തിന്റെ ദീപശിഖ പോലെ തലയയുർത്തി നില്ക്കുകയാണീ ക്ഷേത്രം, സമുദ്ര നിരപ്പിൽ നിന്നും 11,755 അടി ഉയരത്തിൽ , പ്രതികൂലമായ കാലവസ്ഥയോട് പടവെട്ടി നിൽക്കുന്ന ഈ ക്ഷേത്രം ഇന്നും ഓരോ വിശ്വാസിയുടേയും അഭിമാനമാണ്. ഭൂമിയിലെ ഏറ്റവും പുണ്യ സ്ഥാനങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. എത്ര കഷ്ടപ്പാട് സഹിച്ചും ഇവിടേക്ക് വീണ്ടും വീണ്ടും എത്തിപ്പെടുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്ന നിഗൂഢതകൾ ഇവിടെ ഏറെയുണ്ട്.

കേദാർനാഥിന്‍റെ ഉത്ഭവം

കേദാർനാഥിന്‍റെ ഉത്ഭവം

കേദാർനാഥിന്റെ ഉത്ഭവം മഹാഭാരത കഥകളുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ്. വനവാസക്കാലത്ത് പാണ്ഡവരിലെ ഭീമൻ ഒരു കാ‌ട്ടുപോത്തിനെ വേട്ടയാ‌ടുകയായിരുന്നു. മത്സരിച്ച് ഓടുന്നതിനിടെ പെ‌ട്ടന്നൊരിടത്തെത്തിയപ്പോൾ ആ പോത്ത് ഭൂമിയിലേക്ക് താഴ്ന്നു കളഞ്ഞു. ഭീമൻ ഓടിയെത്തിയെങ്കിലും അതിന്റെ പിൻഭാഗം മാത്രമേ കാണാനായുള്ളൂ. ഭീമൻ അവിടെ തൊട്ടപ്പോൾ അവിടം പാറയായി മാറി. അപ്പോഴാണ് ഭീമന് താൻ പിന്തുടർന്നുവന്നയാൾ ശിവനാണെന്നു മനസ്സിലായത്. അതിനു ശേഷമാണ് ഇവിടെ പാണ്ഡവന്മാർ ക്ഷേത്രം നിർമ്മിച്ചത്. പിന്നീട് ആദി ശങ്കകാചാര്യരാണ് ഇന്നു കാണുന്ന രൂപത്തിലുള്ള ക്ഷേത്രം നിർമ്മിച്ചത്.

തലയില്ലാത്ത ശിവരൂപം

തലയില്ലാത്ത ശിവരൂപം

ഹൈന്ദവ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ ശിവരൂപത്തിന് തലയില്ലത്രെ. ഇന്നത്തെ നേപ്പാളിലുള്ള ഭക്തപൂർ ദോലേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് കേദാർനാഥിലെ ശിവന്റെ തലയുടെ ഭാഗം പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവനോടൊപ്പം പാർവ്വതിയെയും ഇവിടെ അര്‍ധനാരീശ്വര രൂപത്തിൽ ആരാധിക്കുന്നു

പേരുവന്നവഴി‌

പേരുവന്നവഴി‌

കേദാർനാഥിന് ആ പേരു വന്നതിന്റെ കഥയും പുരാണങ്ങളിൽ തന്നെ പറയുന്നുണ്ട്. ഒരിക്കൽ ദേവഗണങ്ങളെ ഒരു അസുരൻ ഭീകരമായി ഉപദ്രവിക്കുവാൻ ആരംഭിച്ചു. ഒരു രക്ഷയുമില്ലാതെ വന്നപ്പോൾ ദേവന്മാരെല്ലാം കൂടി ശിവനിൽ അഭയം പ്രാപിച്ചു. ദേവന്മാര്‍ക്കായി ശിവന് ആ അസുരനെ ഇല്ലാതാക്കി. അങ്ങനെ അന്നത്തെ കൊ‌‌ടാരം എന്ന വാക്കിൽ നിന്നുമാണ് കേദാർനാഥ് വന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ‌‌

ദേവന്മാർ സംരക്ഷിക്കുന്ന ക്ഷേത്രം

ദേവന്മാർ സംരക്ഷിക്കുന്ന ക്ഷേത്രം

ഇവിടുത്തെ വിശ്വാസങ്ങളനുസരിച്ച് ദേവന്മാരാണത്രെ ഈ ക്ഷേത്രത്തെ സംരക്ഷിക്കുന്നത്. കഴിഞ്ഞ തവണ 2013 ൽ വലിയ ഉരുള‍പൊട്ടലുണ്ടായപ്പോള്‍ സമീപ പ്രദേശങ്ങളെല്ലാം തകർന്നടിഞ്ഞിരുന്നുവെങ്കിലും ക്ഷേത്രം മാത്രം ഒരാപത്തും വരാതെ അതേപ‌‌ടി നിന്നത് ഇതുകാരണമാണമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിനു തൊട്ടു പുറകിലുള്ല വലിയ പാറക്കല്ല് ക്ഷേത്രത്തെ സംരക്ഷിച്ച് നിലകൊള്ളുകയായിരുന്നു. അതുപോലെ തന്നെ തൊ‌ട്ടടുത്തുള്ള ഭൈരോനാഥ് ക്ഷേത്രത്തിലെ ദൈവമാണ് ഈ ക്ഷേത്രത്തിന്റെ കാവൽക്കാരൻ എന്നും വിശ്വാസമുണ്ട്.

തണുപ്പു കാലത്ത് മാറ്റി പ്രതിഷ്ഠിക്കും

തണുപ്പു കാലത്ത് മാറ്റി പ്രതിഷ്ഠിക്കും

മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇവിടെ ശൈത്യകാലത്ത് ക്ഷേത്രത്തിലെ ബിംബത്തെ മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുവാറുണ്ട്. തൊട്ടടുത്തുള്ള ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് തുടർന്നുള്ള സമയത്തെ പൂജകൾ ചെയ്യാറുള്ളത്.

പോകുമ്പോൾ ശ്രദ്ധിക്കുവാൻ

പോകുമ്പോൾ ശ്രദ്ധിക്കുവാൻ

ഗുപ്തകാശിയിലെ രുദ്രപ്രയാഗില്‍നിന്നും 86 കിലോമീറ്റര്‍ അകലെയാണ് കേദാര്‍നാഥ് സ്ഥിതി ചെയ്യുന്നത്. കേദാര്‍നാഥ് സന്ദര്‍ശിക്കുന്നതിന് മുന്‍കൂട്ടിയുള്ള റജിസ്ട്രേഷന്‍ ആവശ്യമാണ്. . ഗുപ്തകാശിയില്‍ നിന്നോ സോന്‍പ്രയാഗില്‍ ഉള്ള മെഡിക്കല്‍ സെന്‍ററുകളില്‍നിന്ന് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം മാത്രമേ ഈ യാത്ര അനുവദിക്കുകയുള്ളു. പൂർണ്ണ ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ കാൽന‌ടയായി ഇവി‌ടേക്ക് പോകുവാൻ അനുമതിയുള്ളൂ. അല്ലാത്തലവർക്ക് ഹെലികോപ്‌റിനെ ആശ്രയിക്കേണ്ടി വരും. ന‌‌ടന്നാണെങ്കിൽ ഗൗരി കുണ്ഡില്‍ നിന്നും 14 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്

കാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രംകാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രം

ഫോട്ടോ കടപ്പാട്: വിക്കി മീഡിയ

Read more about: pilgrimage temple shiva temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X