Search
  • Follow NativePlanet
Share
» »ക്ഷേത്രത്തിലെ വിദേശരൂപം മുതല്‍ പിരമിഡിനുള്ളിലെ നടരാജന്‍ വരെ..തമിഴ്നാട്ടിലെ അത്ഭുതങ്ങളിതാണ്

ക്ഷേത്രത്തിലെ വിദേശരൂപം മുതല്‍ പിരമിഡിനുള്ളിലെ നടരാജന്‍ വരെ..തമിഴ്നാട്ടിലെ അത്ഭുതങ്ങളിതാണ്

ഇങ്ങ് കന്യാകുമാരി മുതല്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന നാടാണ് തമിഴ്നാട്. മനുഷ്യ സംസ്കൃതിയോ‌ടൊപ്പം തന്നെ പഴക്കമുള്ള ക്ഷേത്രങ്ങളും സംസ്കാരങ്ങളും നിര്‍മ്മിതികളുമെല്ലാം ഇവിട‌െ കാണാം. വിശ്വാസികളെയും സഞ്ചാരികളെയും ഒരുപോലെ അത്ഭുതപ്പെത്തുന്ന, ഇവിടുത്തെ കാഴ്ചകള്‍ എത്ര പറഞ്ഞാലും മതിവരില്ല. സാല്‍വദോര്‍ ദാലിയുടെ ചിത്രങ്ങള്‍ പോലെ നിഗൂഡതകള്‍ പൊതിഞ്ഞു നില്‍ക്കുന്ന ഈ ഇടങ്ങള്‍ ഒരു സഞ്ചാരി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. ഒറ്റക്കാഴ്ചയില്‍ അത്ഭുതമൊന്നും തോന്നിയില്ലെങ്കില്‍ പോലും ഉള്ളിലേക്കിറങ്ങിച്ചെന്നാല്‍ കഥയപ്പാട‌െ മാറുന്ന ഇവിടുത്തെ നിഗൂഢ ഇ‌‌ടങ്ങളെക്കുറിച്ച് വായിക്കാം...

തഞ്ചാവൂര്‍ ക്ഷേത്രത്തിലെ വിദേശ രൂപം

തഞ്ചാവൂര്‍ ക്ഷേത്രത്തിലെ വിദേശ രൂപം

ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ക്ഷേത്രം. കൊത്തുപണികളാലും ശില്പങ്ങളാലും ഒക്കെ സമ്പന്നമാ. ഈ ക്ഷേത്രം ദക്ഷിണമേരു എന്നും അറിയപ്പെടുന്നുണ്ട്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം എന്ന പ്രസിദ്ധിയും ഇതിനുണ്ട്. ക്ഷേത്രച്ചുവരുകളിലും ഗോപുരങ്ങളിലുമായി കൊത്തിവെച്ചിരിക്കുന്ന ദൈവങ്ങളുടെ രൂപമാണ് അതില്‍ എടുത്തുപറയേണ്ടത്. ഈ രൂപങ്ങളില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ഒരു യൂറോപ്യന്റെ മുഖത്തോട് സാദൃശ്യമുള്ള ഒരു രൂപം കാണുവാന്‍ സാധിക്കുമത്രെ. എന്താണിതെന്ന വ്യക്തമായി‌ട്ടില്ലെങ്കിലും പല അഭ്യൂഹങ്ങളും പണ്ടുമുതലേ പ്രചരിക്കുന്നുണ്ട്. ചിലര്‍ പറയുന്നത് ഫ്രാന്ഡസിലെ രാജാവായിരുന്ന റോബര്‍ട് രണ്ടാമന്‍റെ രൂപമാണിതെന്നാണ്.

PC:IM3847

https://commons.wikimedia.org/wiki/Category:Brihadisvara_Temple#/media/File:Brihadeeswarar_Temple_36.jpg

ചരിത്രം പറയുന്നതിങ്ങനെ‌ ‌

ചരിത്രം പറയുന്നതിങ്ങനെ‌ ‌

എ‍ഡി 1010 ലാണ് തഞ്ചാവൂര്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്. എഡി 1500 വരെ ലോകരാജ്യങ്ങള്‍ തമ്മില്‍ ഒരു തരത്തിലും പരസ്പരം ബന്ധപ്പെട്ടിരുന്നില്ല. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് ഒരു വിദേശിയന്റെ രൂപം ക്ഷേത്രചുവരുകളില്‍ വരിക എന്നതാണ് ചോദ്യം 1498ല്‍ കാപ്പാട് കപ്പലിറങ്ങിയ വാസ്കോഡ ഗാമയാണ് ഇന്ത്യയില്‍ ആദ്യമെത്തിയ വിദേശീയന്‍. ഇതിനും 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് എങ്ങനെയാണ് ഒരു രൂപം ഇവിടെ വന്നതെന്നാണ് സംശയം. ചില ചരിത്രകാരന്മാരുടെ അഭിപ്രായം അനുസരിച്ച് അക്കാലത്തു തന്നെ രാജരാജചോളന് അന്താരാഷ്‌ട്ര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. എന്തുതന്നെയായാലും കൃത്യമായ ഒരുത്തരം ആര്‍ക്കും ഇതില്‍ കണ്ടെത്തുവാനായി‌ട്ടില്ല

PC:Richard Mortel

https://commons.wikimedia.org/wiki/Category:Brihadisvara_Temple#/media/File:Brihadishwara_Temple,_Dedicated_to_Shiva,_built_by_Rajaraja_I,_completed_in_1010,_Thanjavur_(124)_(36787497064).jpg

കൃഷ്ണന്‍റെ വെണ്ണപ്പാത്രം

കൃഷ്ണന്‍റെ വെണ്ണപ്പാത്രം

ചെരിഞ്ഞു നില്‍ക്കുന്ന കല്ലില്‍ എവിടേയോ ബാലന്‍സ് ചെയ്ചു നില്‍ക്കുന്ന വലിയ പാറയാണ് മഹാബലിപുരത്തെ അത്ഭുതം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിപ്പെടുന്ന ഒരു സ്നാരകമായ ഇത് കൃഷ്ണന്റെ വെണ്ണപ്പാത്രം എന്നാണ് അറിയപ്പെടുന്നത്. നോക്കി നില്‍ക്കുമ്പോള്‍ താഴെക്ക് മറിഞ്ഞുപോകും എന്നു തോന്നിപ്പിക്കുന്ന ഇത് നിര്‍മ്മാണത്തിലെ ഒരു വിസ്മയമായാണ് കരുതുന്നത്. ഇത്ര നൂറ്റാണ്ടുകളായിട്ടും ഇതിന് അനക്കമൊന്നും തട്ടിയി‌ട്ടില്ല എന്നതാണ് മറ്റൊരു അത്ഭുതം.

PC:Stalin.Palani

https://en.wikipedia.org/wiki/Krishna%27s_Butterball#/media/File:Tricky_rock.jpg

തഞ്ചാവൂര്‍ പാവയ്ക്ക് പിന്നില്‍

തഞ്ചാവൂര്‍ പാവയ്ക്ക് പിന്നില്‍

എത്ര അനക്കിയാലും മറിഞ്ഞി വീഴാത്ത തഞ്ചാവൂര്‍ പാവയുടെ നിര്‍മ്മാണം ഇതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടി‌ട്ടായിരുന്നു എന്നും കരുതപ്പെടുന്നുണ്ട്. രാജരാജ ചോളന്‍റെ കാലത്താണ് ഈ പാവയുടെ നിര്‍മ്മാണം ആരംഭിച്ചത്.

PC:IM3847

രാമസേതു

രാമസേതു

ലങ്കാധിപതി രാവണന്‍ തടവിലാക്കിയ സീതയെ കണ്ടെത്തുന്നതിനായി ലങ്കയിലേക്ക് കടക്കുവാന്‍ പണിത പാലമാണ് രാമസേതു എന്നാണ് വിശ്വാസം. ഈ പാലം വഴിയാണ് രാമനുള്‍പ്പെടെയുള്ളവര്‍ ലങ്കയിലെത്തി യുദ്ധം ചെയ്ത് സീതയെ തിരികെ കൊണ്ടുവന്നത് എന്നാണ് വിശ്വാസം. ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേസ്വരത്തിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 30 കിലോമീറ്റര്‍ നീളത്തിലാണിതുള്ളത്

 ശാസ്ത്രം പറയുന്നതിങ്ങനെ

ശാസ്ത്രം പറയുന്നതിങ്ങനെ

പുരാണകഥകളെ തള്ളി ശാസ്ത്രം പറയുന്നത് ഇത് കടലിനുള്ളിലെ അമിത ജലപ്രവാഹത്തില്‍ പവിഴപ്പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിതെന്നാണ്. 1804ല്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ രേഖകളില്‍ ഈ പാലം അറിയപ്പെടുന്നത് ആഡംസ് ബ്രിഡ്ജ് എന്നാണ്. പണ്ട് കാലത്ത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാലമായി ഇതിനെ ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

ആഡംസ് ബ്രിഡ്ഡ്

ആഡംസ് ബ്രിഡ്ഡ്

ഹൈന്ദവ വിശ്വാസികള്‍ ഇതിനെ രാമസേതു എന്നു വിളിക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്കിത് ആഡംസ് ബ്രിഡ്ജാണ്. മിയില്‍ വീണ ആദം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ഈ പാലം ഉപയോഗിച്ചിരുന്നു എന്നാണ് വിശ്വാസം. ഇതിനെ സാധൂകരിക്കാനായി ശ്രീലങ്കയില്‍ ആദംസ് പീക്കും ഉണ്ടത്രെ.

കീഴ‌‌ടി

കീഴ‌‌ടി

ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിലൊന്നാണ് തമിഴ്നാട്ടിലെ കീഴടിയിലേത്. ദക്ഷിണേന്ത്യയിലെ ‌ഹാരപ്പ എന്നറിയപ്പെടുന്ന ഇവിടത്തിന് 22ല്‍ അധികം നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴ്നാട്ടിൽ വൈഗ നദിയുടെ തീരത്ത് മധുരയ്ക്കും ശിവഗംഗയ്ക്കും ഇടയിലായാണ് കീഴടി സ്ഥിതി ചെയ്യുന്നത്. ഇന്നു കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന സംസ്കാരങ്ങളിലൊന്നായാണ് കീഴടി വിശേഷിപ്പിക്കപ്പെടുന്നത്. 2500 വർഷങ്ങൾക്കു മുൻപാണ് കീഴടിയിൽ ഇത്തരത്തിലൊരു നഗര സംസ്കാരം രൂപപ്പെട്ടത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ചരിത്രത്താളുകളിൽ മാത്രം കേട്ടറിഞ്ഞ ഹാരപ്പയെയും മോഹൻജദാരോടെയും പോലെ തന്നെ തമിഴ്നാട്ടിൽ രൂപപ്പെട്ടു വന്ന ഒരു നഗരസംസ്കാരമായാണ് ഇതിനെ ചരിത്രകാരൻമാർ കാണുന്നത്.

വളര്‍ച്ച പ്രാപിച്ച നഗരസംസ്കാരം

വളര്‍ച്ച പ്രാപിച്ച നഗരസംസ്കാരം

സ്വന്തമായി അഴുക്കുചാൽ സംവിധാനം വരെ ഉണ്ടായിരുന്ന ഒരു നഗര സംസ്കാരമായിരുന്നു കീഴടി എന്നാണ് ഇവിടെ നടന്ന ഖനന പ്രവർത്തനങ്ങള്‍ പറയുന്നത്. മൂടിയ ഓടകൾ, മൂടാത്ത ഓടകൾ, അഴുക്കുചാൽ സംവിധാനം, ശുദ്ധജലം സംഭരണികളിൽ നിന്നും വാടുകളിലേക്ക് ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഇന്ന് സ്വകാര്യ കൃഷിയിടത്തിൽ സ്ഥിതി ചെയ്യുന്ന കീഴടിയിലെ ഖനനപ്രവർത്തനങ്ങളില്‍ ഒട്ടേറെ കാര്യങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട്. ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും നിർമ്മിച്ച ആയുധങ്ങൾ മുതൽ അമ്പുകൾ, മുദ്രകൾ. കളിമൺ പാത്രങ്ങൾ തുടങ്ങിയവയടക്കം മൂവായിരത്തോളം സാധനങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.

പിരമിഡിലെ നടരാജന്‍

പിരമിഡിലെ നടരാജന്‍

പിരമിഡ് എന്നു കേള്‍ക്കുമ്പോള്‍ ഈജിപ്തിനെയും നടരാജന്‍ എന്നു കേള്‍ക്കുമ്പോള്‍ ശിവനെയും ആണല്ലോ ഓര്‍മ്മ വരിക. ഒരിക്കലും യോജിക്കാതത് ഈ രണ്ടു കാര്യങ്ങള്‍ ചേര്‍ന്നുവന്ന ഒരിടമുണ്ട്. പോണ്ടിച്ചേരിയിലെ ഓറോവിലില്‍ നിന്നും 12 കിലോ മീറ്റര്‍ അകലെയുള്ള പുതുപ്പക്കം ബീച്ചിനു സമീപമാണ് ശ്രീ കര്‍ണേശ്വര്‍ നടരാജ ക്ഷേത്രം എന്ന പിരമിഡ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെ നടരാജന്റെ രൂപത്തിലാണ് ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. 2000 ല്‍ പണിത ഒരു ക്ഷേത്രമായിരുന്നു ആദ്യം ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് സുനാമിയില്‍ ഇത് കടലെടുക്കുകയും അതിന്റെ സ്ഥാനത്ത് ഈ പിരമിഡ് ക്ഷേത്രം നിര്‍മ്മിക്കുകയുമായിരുന്നു. ന്ത്യയില്‍ ആദ്യമായി പിരമിഡിന്റെ ആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണ് ഇവിടുത്തേത്. യഥാര്‍ഥ പിരമിഡിന്റെ ആനുപാതിക അളവുകളില്‍ തന്നെയാണ് ഇതും നിര്‍മ്മിച്ചിരിക്കുന്നത്. പിരമിഡിന്റെ ഉയരത്തിന്റെ മൂന്നിലൊന്നു ഭാഗത്തായാണ് ശിവന്റെ തൃക്കണ്ണ് ഉള്ളത്. ഈ പിരമിഡിലെ ഏറ്റവും ഊര്‍ജമുള്ള ഭാഗവും ഇതുതന്നെയാണ്.

രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍

ധോളാവീരയുടെ തിരുശേഷിപ്പുകൾ തേടിയ യാത്ര

Read more about: tamil nadu mystery temples history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more