Search
  • Follow NativePlanet
Share
» »കേരളത്തിലെ അത്ഭുത ക്ഷേത്രങ്ങൾ

കേരളത്തിലെ അത്ഭുത ക്ഷേത്രങ്ങൾ

പാരമ്പര്യത്തിന്റെയും ഐതിഹ്യങ്ങളുടെയും കാര്യത്തിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന കേരളത്തിലെ ക്ഷേത്രങ്ങളെ പരിചയപ്പെടാം

By Elizabath Joseph

ക്ഷേത്രങ്ങളുടെയും വിശ്വാസത്തിന്റെയും കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. പാരമ്പര്യത്തിന്റെയും ഐതിഹ്യങ്ങളുടെയും കാര്യത്തിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന കേരളത്തിലെ ക്ഷേത്രങ്ങളെ പരിചയപ്പെടാം...

തിരുവല്ലം മഹാക്ഷേത്രം

തിരുവല്ലം മഹാക്ഷേത്രം

കേരളത്തിലെ വിചിത്രമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവല്ലം മഹാക്ഷേത്രം. പിതാവിൻറെ വാക്കു കേട്ട് സ്വന്തം മാതാവിനെ വധിച്ചതിന്റെ പാപം തീർക്കാനായാണ് പരശുരാമൻ ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം. പാപമോചനത്തിനായി ശിവനോട് പ്രാർഥിച്ചപ്പോൾ ശിവനിൽ നിന്നും കിട്ടിയ നിർദ്ദേശമനസരിച്ച് ത്രിവേണി സംഗമവേദിയായ തിരുവല്ലത്തു വന്നെത്തി ഇവിടെ അമ്മയുടെ ആത്മാവിന്റെ ശാന്തിക്കായി ബലിതർപ്പണം നടത്തി എന്നാണ് വിശ്വാസം.
കർക്കിടക വാവു ദിവസത്തിൽ ഇവിടെ എത്തി ബലിയർപ്പിച്ചാൽ വർഷം മുഴുവൻ ബലിയർപ്പിക്കുന്നതിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശങ്കരാചാര്യർ ഇവിടെ എത്തി തന്റെ അമ്മയ്ക്ക് ബലിതർപ്പണം നടത്തിയതായും വിശ്വാസമുണ്ട്.
കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിനുള്ളില്‍ തന്നെയാണ് ഇവിടെ ബലിതർപ്പണം നടത്തുന്നത് എന്ന ഒരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

PC:pranav

അനന്തപുരം തടാക ക്ഷേത്രം

അനന്തപുരം തടാക ക്ഷേത്രം

കേരളത്തിലെ ഏറ്റവും അപൂർവ്വമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കാസർകോഡ് അനന്തപുരം തടാക ക്ഷേത്രം. ദേവീ ദേവൻമാരുടെ സംഗമഭൂമി എന്ന് അവകാശപ്പെടുന്ന കാസർകോഡ് നിർമ്മാണം കൊണ്ടും ആചാരാനുഷ്ഠാനങ്ങൾകൊണ്ടും ആരാധനാ ശൈലി കൊണ്ടും ഒക്കെ വളരെ വ്യത്യസ്തമായി നിലകൊള്ളുന്ന ക്ഷേത്രമാണ് അനന്തപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ മൂല ക്ഷേത്രം എന്ന നിലയിലും ഇത് പ്രസിദ്ധമാണ്. അവിടുത്തെ പോലെ തന്നെ ഇവിടെയും അനന്തപത്മനാഭ സ്വാമിയെയാണ് ആരാധിക്കുന്നത്. സസ്യാഹാരം മാത്രം കഴിച്ച് ക്ഷേത്രക്കുളത്തിൽ ജീവിക്കുന്ന ബാബിയ എന്നു പേരായ ഒരു മുതല ഇവിടുത്തെ താരം തന്നെയാണ്. കുളത്തിനുള്ളിലെ രണ്ടു ഗുഹകളിലായാണ് ഈ മുതല വസിക്കുന്നത്

PC:Official Site

കുമാരനല്ലൂർ ക്ഷേത്രം

കുമാരനല്ലൂർ ക്ഷേത്രം

2400 ൽ അധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കുമാരനല്ലൂർ ക്ഷേത്രം കോട്ടയത്തെ കുമാരനല്ലൂർ താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. പരശുരാമൻ ആരാധിച്ചിരുന്ന ദുർഗ്ഗയെ മധുര മീനാക്ഷി സങ്കൽപ്പത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കുമാരനല്ലൂരമ്മ എന്നാണ് ഇവിടുത്തെ ദേവി അറിയപ്പെടുന്നത്. ഐതിഹ്യങ്ങളിലും ചരിത്രത്തിലും ഒക്കെ ഏറെ പരാമർശിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം ചേരമാൻ പെരുമാളിന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത് എന്നാണ് കരുതുന്നത്. കോട്ടയത്തു നിന്നും നാലു കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്.

ചിലന്തി ക്ഷേത്രം

ചിലന്തി ക്ഷേത്രം

ഒരു കടുത്ത അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ഇടമാണ് കൊടുമൺ പള്ളിയറക്കാവ് ദേവി ക്ഷേത്രം. ചിലന്തി ിവശ ചികിത്സയ്ക്ക് പേരുകേട്ടിരിക്കുന്ന ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുപോലും ആളുകളെത്താറുണ്ട്. ചിലന്തിയമ്മയെ ആരാധിക്കുന്ന ഇവിടെ എത്തി പ്രാർഥിച്ച് ഇവിടുത്തെ ചികിത്സ നടത്തിയാൽ എത്ര കൊടിയ ചിലന്തി വിഷമായാലും അത് ശരീരത്തിൽ നിന്നും ഇറങ്ങുമെന്നാണ് വിശ്വാസം. അതിന് സാക്ഷികളാണ് മരിക്കുമെന്ന് വിചാരിച്ച് ഇവിടെ എത്തി പൂർണ്ണാരോഗ്യത്തോടെ തിരിച്ചു പോയിട്ടുള്ള ആയിരക്കണക്കിന് ആളുകൾ.
പത്തനംതിട്ടയിലെ കൊടുമണ്ണിനു സമീപം പള്ളിയറക്കാവ് എന്ന സ്ഥലത്താണ് ചിലന്തിയമ്പലം സ്ഥിതി ചെയ്യുന്നത്. അടൂരിൽ നിന്നും 10 കിലോമീറ്ററും പത്തനംതിട്ടയിൽ നിന്നും 11 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

പറശ്ശിനിക്കടവ് ക്ഷേത്രം

പറശ്ശിനിക്കടവ് ക്ഷേത്രം

കണ്ണൂരിൽ നിന്നും 16 കിലോമീറ്റർ അകലെ പരശ്ശിനിക്കടവ് എന്ന സ്ഥലത്താണ് പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
തന്നെ സന്ദര്‍ശിക്കാനെത്തുന്നവരുടെ മനസ്സും വയറും നിറച്ച് വിടുന്നവനാണ് മുത്തപ്പൻ എന്നാണ് ഭക്തർ പറയുന്നത്. മുത്തപ്പന്റെ സന്നിധിയിൽ എപ്പോളെത്തിയാലും എത്ര നേരം വൈകിയാണെങ്കിലും ഇവിടെ ഭക്ഷണം ലഭിക്കും. അതിനും ജാതിയും മതവും ഒന്നും ഒരു പ്രശ്നമല്ല. പ്രശ്നങ്ങളിൽ പെട്ടു ജീവിതം മടുത്തവരാണ് സമാധാനത്തിനും പരിഹാരങ്ങൾക്കുമായി മുത്തപ്പെടെ തേടി എത്തുന്നത്. മറ്റൊന്നിനും പരിഹാരം കാണാനാവാതെ വരുമ്പോള്‍ തന്നിൽ പ്രതീക്ഷയർപ്പിച്ച് എത്തുന്നവരെ മുത്തപ്പ‍ന്‍ ഒരിക്കലും നിരാശരാക്കില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്.

PC:Keralatourism

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X