Search
  • Follow NativePlanet
Share
» »തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?

തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?

തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?

By Staff

തിരുമലയിലെ ഭഗവാൻ മഹാവിഷ്ണു ആണെന്ന് എല്ലാവർക്കും അറിയാം. എ‌ന്നാൽ തിരുമല ക്ഷേത്രം മുരുകൻ ക്ഷേത്രം ആയിരുന്നു എന്ന വാദം പണ്ട് മുത‌ൽ‌ക്കെ തന്നെ ഉയർന്നിരുന്നു. മുരുകനെ ‌പിന്നീട് ബാലജി ആക്കി മാറ്റുകയായിരുന്നു എന്നാണ് വാദം.

ഇത്തരത്തി‌ലുള്ള ഒരു വാദഗതിയെ ബല‌പ്പെടുത്തുന്ന നിരവധി കാര്യങ്ങളാണ് മു‌രുക ഭക്തർ മുന്നോട്ട് വയ്ക്കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

01. ശിലതോരണം

01. ശിലതോരണം

ശിലാതോരണം എന്ന് അറിയപ്പെടുന്ന കരിങ്കല്ല് കൊണ്ടാണ് തിരുപ്പതിയിലെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. അഗ്നിപർവ്വത സ്ഫോടന‌ത്തിന്റെ ഫലമായി ഡെക്കാൻ പീഠഭൂമി ഉണ്ടായപ്പോളാണ് ഇത്തരത്തിലുള്ള കരിങ്കല്ലുകൾ രൂപപ്പെട്ടത്.

02. ഭഗവാന്റെ നിൽപ്പ്

02. ഭഗവാന്റെ നിൽപ്പ്

മറ്റു ക്ഷേത്രങ്ങളിലെ വിഷ്ണു വിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് തി‌രുമലയിലെ ഭഗവാന്റെ നിൽപ്പ് എന്നാണ് മുരുകൻ ഭക്തർ ചൂണ്ടിക്കാണിക്കുന്നത്.

03. ചന്ദ്ര ‌പുഷ്കർണി

03. ചന്ദ്ര ‌പുഷ്കർണി

തിരുമലയിൽ ഒരു തീർത്ഥമുണ്ട്. ചന്ദ്ര പുഷ്കർണി എന്നാണ് ഈ തീ‌ർത്ഥത്തിന്റെ പേര്. ചന്ദ്ര ദോഷമുള്ളവർക്ക് ദോഷപരിഹാരത്തിന് പറ്റിയ സ്ഥലമായാണ് ജ്യോതിഷകാരന്മാർ തി‌രുപ്പതിയെ കണക്കാക്കുന്നത്. എന്നാൽ ബാലാജിയും ചന്ദ്രനും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി പുരാണങ്ങളിൽ പറയുന്നില്ല. എന്നാണ് മുരുകൻ ഭക്തരുടെ വാ‌ദം.

04. തിരുമലയും തിരുച്ചണ്ടൂരും

04. തിരുമലയും തിരുച്ചണ്ടൂരും

തിരുമലയിലെ ബാലജിയുടെ വിഗ്രഹവും തിരുച്ചെണ്ടൂരിലെ മുരുകൻ വിഗ്രഹവും ‌തമ്മിൽ രൂ‌പ സാദൃശ്യം ഉണ്ടെന്നാ‌ണ് മുരുകൻ ഭക്തരുടെ ഒരു വാദം.

05. ബാലാജി ഭക്തരുടെ വാദം

05. ബാലാജി ഭക്തരുടെ വാദം

എന്നാൽ നേരത്തെ പറഞ്ഞ കാര്യ‌ങ്ങളെയൊക്കെ ഖണ്ഡിക്കുന്നതാണ് ബാലജി ഭക്തരുടെ ‌വാദം. അവ എന്താണെന്ന് നോക്കാം.

06. നിബിഡ വനം

06. നിബിഡ വനം

മനുഷ്യർക്ക് എത്തിച്ചേരാൻ കഴിയാത്ത വിധ‌‌ത്തിലുള്ള നിബിഡ വനമായിരുന്നു ‌തിരുമല. വിഷ്ണു ഭക്തനായ രാമാനുജനാണ് ‌തിരുമലയെ പ്രശസ്തമാക്കിയത്. അതിന് മുൻപ് അങ്ങനെ ഒരു സ്ഥലത്തേക്കുറി‌ച്ച് തന്നെ ആളുകൾക്ക് അറിയില്ലായിരുന്നു.

07. തർക്കം

07. തർക്കം

തിരുമലയിലെ ദേ‌വ സങ്കൽപ്പവുമായി ബന്ധപ്പെട്ട് ശിവ ഭക്തരും വിഷ്ണു ഭക്തരും തമ്മിൽ ഒരു തർക്കം ഉണ്ടായി. തർക്കം രൂക്ഷമായപ്പോൾ ശ്രീ രാമാനുജൻ തന്നെ തിരുമലയിൽ എത്തിച്ചേർന്നു. രാമാനുജൻ ശിവഭക്തരെ കാര്യങ്ങൾ ധരിപ്പി‌ക്കാ ശ്രമിച്ചെങ്കിലും അവർ അത് കേൾക്കാൻ തയ്യാറായില്ല.

08. ശൂലമോ ശംഖോ

08. ശൂലമോ ശംഖോ

അപ്പോൾ രാമാനുജൻ മറ്റൊരു കാര്യം മുന്നോട്ട് വച്ച് നാ‌ളെ നട തുറക്കുമ്പോൾ വിഗ്രഹത്തിൽ ശിവന്റെ ചിഹ്നമായ ത്രിശൂലമാണോ വിഷ്ണുവിന്റെ ചിഹ്നമായ ശംഖണോ വരുന്ന‌തെന്ന് നോക്കാം. ഏത് ചിഹ്നമാണ് വരുന്നതെങ്കിൽ ആ ദേവനാണ് ഇതെന്ന് മനസിലാക്കാം. അങ്ങനെ ശക്തമായ കാവലിൽ നേരം പുലർന്നു.

09. ശംഖും ച‌ക്രവും

09. ശംഖും ച‌ക്രവും

പിറ്റേ ‌ദിവസം നട തുറന്ന് നോക്കുമ്പോൾ ശംഖും ചക്രവുമായിരുന്നു ദേവന്റെ കൈകളിൽ. രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന കാര്യം ഇപ്പോഴും അത്ഭുതമാണ്.

അലിപിരി

അലിപിരി

തിരുപ്പതിയിലെ തിരുമല മലനിരകളിലേക്കുള്ള കവാടമാണ് അലിപിരി.
Photo Courtesy: Bhaskaranaidu

വിഗ്രഹങ്ങ‌ൾ

വിഗ്രഹങ്ങ‌ൾ

തിരുമലയിലേക്കുള്ള യാത്രയ്ക്കിടെ കാണാവുന്ന കാഴ്ചകളിൽ ഒന്ന്.
Photo Courtesy: Bhaskaranaidu

തലയുരു ഗുണ്ടു

തലയുരു ഗുണ്ടു

തിരുമലയിലേക്കുള്ള യാത്രയിൽ കാണാവുന്ന ഒരു കൂറ്റൻ പാറയാണ് തലയുരു ഗുണ്ടു. ഈ പാറയിൽ സ്പർശിച്ചാൽ കാലുവേദന മാറുമെന്നാണ് വിശ്വാസം.

Photo Courtesy: Bhaskaranaidu

ഗോപുരത്തിലെ ശിൽപം

ഗോപുരത്തിലെ ശിൽപം

തിരുമലയാത്രയിൽ കാണാൻ കഴിയുന്ന ഒരു ശിൽപം

Photo Courtesy: Bhaskaranaidu

പ്രതിമ

പ്രതിമ

തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന് മുന്നിലെ ഒരു പ്രതിമ.

Photo Courtesy: Ansuman177

നടപ്പുവഴി

നടപ്പുവഴി

തിരുമലയിലേക്ക് നടന്നുപോകാനുള്ള വഴി

Photo Courtesy: Bhaskaranaidu

സപ്തഗിരി

സപ്തഗിരി

തിരുമലയിലേക്കുള്ള പടിക്കെട്ട്. ഏഴുമലകൾ സ്ഥിതി ചെയ്യുന്ന തിരുമല സപ്തഗിരി എന്നാണ് അറിയപ്പെടുന്നത്.

Photo Courtesy: Bhaskaranaidu

ഗോപുരം

ഗോപുരം

തിരുമലയാത്രയിൽ കാണാൻ കഴിയുന്ന കൂറ്റൻ ഗോപുരങ്ങളിൽ ഒന്ന്


Photo Courtesy: Bhaskaranaidu

രാജമുദ്ര

രാജമുദ്ര

വിജയനഗര സാമ്രജ്യത്വകാലത്തെ രാജമുദ്ര. തിരുമലയിലേക്കുള്ള യാത്രയിലെ ഒരു കാഴ്ച.

Photo Courtesy: Bhaskaranaidu

ബസ്

ബസ്

തിരുമലയിൽ നിന്ന് കാഞ്ചിപുരത്തേക്ക് പോകുന്ന ബസ്

Photo Courtesy: VtTN

ടോൾ ബൂത്ത്

ടോൾ ബൂത്ത്

തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്കുള്ള യാത്രയിലെ ആദ്യ ടോൾ ബൂത്ത്

Photo Courtesy: Subham37

റോഡ്

റോഡ്

തിരുപ്പതി ക്ഷേത്രത്തിലേക്ക് നീളുന്ന റോഡ്


Photo Courtesy: Subham37

ഇസ്‌കോണ്‍ ക്ഷേത്രം

ഇസ്‌കോണ്‍ ക്ഷേത്രം

തിരുപ്പതിയിലെ ഇസ്‌കോണ്‍ ക്ഷേത്രം

Photo Courtesy: Raji.srinivas at English Wikipedia

സ്വര്‍ണമയം

സ്വര്‍ണമയം

തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ സ്വര്‍ണം പൂശിയ ഗോപുരം
Photo Courtesy: vimal_kalyan

 ഹനുമാന്‍ പ്രതിമ

ഹനുമാന്‍ പ്രതിമ

തിരുപ്പതിയിലെ ഹനുമാന്‍ പ്രതിമ

Photo Courtesy: Sravan99

വെങ്കിടേശ്വരന്‍

വെങ്കിടേശ്വരന്‍

തിരുപ്പതിയിലെ വെങ്കിടേശ്വരന്‍

Photo Courtesy: Anshuldubey

ശംഖ്

ശംഖ്

തിരുപ്പതിയില്‍ ശംഖ് ഊതുന്ന പൂജാരി

Photo Courtsey: Claude Renault (Crop applied by uploader)

ആട്ടുകല്ലുകള്‍

ആട്ടുകല്ലുകള്‍

തിരുപ്പതിയില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ആട്ടുകല്ലുകള്‍

Photo Courtsey: Bhaskaranaidu

ക്ഷേത്രം

ക്ഷേത്രം

തിരുമല വെങ്കിടേശ്വര ക്ഷേത്രം

Photo Courtesy: Adtiyamadhav83

ആനകള്‍

ആനകള്‍

വെങ്കിടേശ്വര ക്ഷേത്രത്തിലെ ആനകള്‍

Photo Courtesy: Raji.Srinivas at en.wikipedia

തിരുപ്പതി നഗരം

തിരുപ്പതി നഗരം

തിരുപ്പതി നഗരത്തിന്റെ കാഴ്ച

Photo Courtesy: gsnewid

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കുംപാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!

ഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രംഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രം

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്

Read more about: temples andhra pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X