Search
  • Follow NativePlanet
Share
» »നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകുന്ന ടൈം മെഷീനുള്ള വിചി‍ത്ര ഗുഹ

നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകുന്ന ടൈം മെഷീനുള്ള വിചി‍ത്ര ഗുഹ

ഒരു ടൈം മെഷീനുള്ളിൽ കയറിയതു പോലെ നൂറ്റാണ്ടുകൾ പുറകിലേക്ക് കൊണ്ടുപോകുന്ന ഭീംബട്കയുടെ വിശേഷങ്ങൾ

By Elizabath Joseph

കഴിഞ്ഞുപോയ കാര്യങ്ങൾ ഒരിക്കൽകൂടി നടന്നിരുന്നെങ്കിലെന്നോ അല്ലെങ്കിൽ ഇന്നലകളെ തിരിച്ചുപിടിക്കാൻ പറ്റിയിരുന്നെങ്കിലോ എന്ന് ഒരിക്കലെങ്കിലും ആലോചിക്കുന്നവരാണ് നമ്മൾ. ഒരിക്കലും നടക്കാത്ത കാര്യമാണ് ഇതെങ്കിലും ചില ഇടങ്ങൾ നമ്മളെ കൊണ്ടുപോകുന്നത് നൂറ്റാണ്ടുകൾ പുറകിലേക്കാണ്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് ഭോപ്പാലിനു സമീപത്തുള്ള ബീംഭട്ക ശിലാ ഗൃഹങ്ങൾ എന്ന പൗരാണികമായ ഇടം. ഒരു ടൈം മെഷീനുള്ളിൽ കയറിയതു പോലെ നൂറ്റാണ്ടുകൾ പുറകിലേക്ക് കൊണ്ടുപോകുന്ന ഭീംബട്കയുടെ വിശേഷങ്ങൾ...

 എവിടെയാണിത്?

എവിടെയാണിത്?

കാലചക്രത്തിന്റെ ഉള്ളിലോളം സഞ്ചരിക്കാന്‍ സാധിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഭീംബട്ക ശിലാഗൃഹങ്ങൾ മധ്യപ്രദേശിലെ റൈസൺ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഒൻപതിനായിരത്തിലധികം വർഷം പഴക്കമുള്ള ഗുഹാ ചിത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത

PC:Raveesh Vyas

പാണ്ഡവരുടെ അവശിഷ്ടങ്ങൾ!

പാണ്ഡവരുടെ അവശിഷ്ടങ്ങൾ!

മഹാഭാരത കാലത്തിലെ വനവാസക്കാലത്ത് പാണ്ഡവർ നാളുകളോളം ഇവിടെ താമസിച്ചിരുന്നതായി ഒരു വിശ്വാസമുണ്ട്. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ നിന്നും ആറായിരത്തോളം വർഷം പഴക്കമുള്ള ശരീരത്തിന്റെ അവശിഷ്ടങ്ങൾ ഒരിക്കൽ കണ്ടെടുത്തിരുന്നു. അത് പാണ്ഡവൻമാരുടെ ശരീരാവശിഷ്ടങ്ങളാണെന്ന മട്ടിൽ പലരും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

PC: Vijay Tiwari09

 അത്ഭുത പാറകൾ

അത്ഭുത പാറകൾ

ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഇവിടുത്തെ പാറകളിൽ വളരെ വിചിത്രങ്ങളായ രൂപങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് താണാം. കാറ്റും മഴയും വെള്ളമൊഴുക്കും കാരണമാണ് ഇത്തരം രൂപങ്ങൾ പാറകളിൽ വന്നിരിക്കുന്നത് എന്നാണ് കരുതുന്നത്. ആമയുടെ രൂപത്തിലുള്ള പാറകളും മനുഷ്യന്റെ മുഖത്തിന്റെ ആകൃതിയിലുള്ള പാറകളും ഒക്കെ ഇവിടുത്തെ വിചിത്രങ്ങളായ കാഴ്ചകളാണ്.

PC: Surohit

കഥ പറയുന്ന ചിത്രങ്ങൾ

കഥ പറയുന്ന ചിത്രങ്ങൾ

ആദിമ മനുഷ്യന്റെ കഥ പറയുന്ന ഒട്ടേറെ ചിത്രങ്ങൾ ഇവിടുത്തെ ഗുഹയ്ക്കുള്ളിൽ കാണാൻ സാധിക്കും. പരസ്പരം അക്രമിക്കുന്ന മൃഗങ്ങളും മനുഷ്യരു മാത്രമല്ല, ആയുധങ്ങൾ ഉപയോഗിക്കുന്ന മനുഷ്യരുടെ കാലങ്ങളിലൂടെയുള്ള പരിണാമവും ഇവിടെ കാണാം. മൂർച്ച കൂട്ടിയ കല്ലിൽ നിന്നു തുടങ്ങി, അമ്പും കുന്തങ്ങളും ഒക്കെ ഉപയോഗിച്ച് വേട്ടയാടുകയും സാമൂഹിക ജീവിതം നയിക്കുകയും ചെയ്തിരുന്ന ആളുകളുടെ ചിത്രങ്ങൾ ഇവിടുത്തെ ഗുഹയിൽ കല്ലുകൊണ്ട് കോറി നിറം കൊടുത്തിരിക്കുന്നത് ഇപ്പോഴും മങ്ങാതെ കാണാന്‍ സാധിക്കും.

PC: Bernard Gagnon

കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന ഇടം

കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന ഇടം

ഭോപ്പാലിൽ നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം പച്ചപ്പു നിറഞ്ഞ ഒരു കാടിനുള്ളിൽ ആരും അറിയാതെ കിടന്നിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു.ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടം ഇന്ന് ഏകദേശം 10 കിലോമീറ്ററോളം ദൂരത്തിൽ സംരക്ഷിക്കപ്പെടുന്ന ഇടമായി മാറിയിരിക്കുന്നു. ആദിമ മനുഷ്യൻ ഇവിട വസിച്ചിരുന്നു എന്നതിന് ഒട്ടേറെ തെളിവുകൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.

PC: Sushil Kumar

ഭീമനിൽ നിന്നും വന്ന ഭീംബേട്ക

ഭീമനിൽ നിന്നും വന്ന ഭീംബേട്ക

ഇന്ത്യയിലെ ഏറ്റവും പ്രാചീന ഗുഹകളിലൊന്നായാണ് ഭീംബേട്ക കണക്കാക്കപ്പെടുന്നത്. പഞ്പാണ്ഡവരിലെ ഭീമനിൽ നിന്നുമാണ് ഗുഹയ്ക്ക് ഈ പേരു ലഭിക്കുന്നത്. വനവാസക്കാലത്ത് പാണ്ഡവർ ഇവിടെ എത്തിയിരുന്നു എന്നൊരു വിശ്വാസം ഇവിടെയുള്ളവർക്കിടയിൽ പ്രബലമാണ്.

ഇന്നലകളെ അടയാളപ്പെടുത്തിയ 750 ശിലാ ഗൃഹങ്ങൾ

ഇന്നലകളെ അടയാളപ്പെടുത്തിയ 750 ശിലാ ഗൃഹങ്ങൾ

ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ഇന്നലെകൾ അടയാളപ്പെടുത്തിയിരിക്കുന്ന 750 ശിലാ ഗൃഹങ്ങൾ. മൂവായിരത്തിലധികം വർഷം പഴക്കമുള്ള ഗുഹാ ചിത്രങ്ങൾ, കൽപ്രതിമകൾ, ഒക്കെ ഇവിടെ കാണുവാൻ സാധിക്കും.
ഏഴുമലകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. വിനായക, ബോരന്‍വാലി, ലഖാ ജുവാര്‍, ജോണ്‍ട്ര, മുനി ബബാകി പഹാരി എന്നിവയാണ ഭീംബട്കയ്ക്ക് ചുറ്റുമുള്ള ഏഴു മലകൾ.

PC: Raveesh Vyas

 ഭീംബട്ക ഗുഹയിലെ കാലചക്രം

ഭീംബട്ക ഗുഹയിലെ കാലചക്രം

ഇന്ത്യയുടെ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്ത മറ്റൊരു ലോകമാണ് ഭീംബട്കയുടെ പ്രത്യേകത. ഇവിടം ഗുഹയുടെ ഉള്ളിലേക്ക് കടക്കുമ്പോൾ തന്നെ ആയിരക്കണക്കിന് വർഷം പിന്നിലേക്ക് പോയ ഒരു പ്രതീതിയാണ് ഉണ്ടാവുക. അതിനാലാണ് ഈ സ്ഥലം ചരിത്രകാരൻമാർക്കും ഗവേഷകർക്കുമിടയിൽ ടൈം മെഷീൻ ഒളിഞ്ഞിരിക്കുന്ന ഇടം എന്ന നിലയിൽ അറിയപ്പെടുന്നത്.

ആർത്തവം ആഘോഷിക്കുന്ന ക്ഷേത്രം മുതൽ തിരിഞ്ഞു നോക്കിയാൽ ബാധകയറുന്ന ഇടം വരെ.. ആർത്തവം ആഘോഷിക്കുന്ന ക്ഷേത്രം മുതൽ തിരിഞ്ഞു നോക്കിയാൽ ബാധകയറുന്ന ഇടം വരെ..

നിധി കാക്കുന്ന ഭൂതങ്ങളുള്ള 2100 വർഷം പഴക്കമുള്ള കോട്ട!! നിധി കാക്കുന്ന ഭൂതങ്ങളുള്ള 2100 വർഷം പഴക്കമുള്ള കോട്ട!!

PC: Arian Zwegers

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X