Search
  • Follow NativePlanet
Share
» »ഇടുക്കിയിലെ കുന്നില്‍ നിന്നും കാണാം കൊച്ചിയുടെ കായല്‍ക്കാഴ്ച

ഇടുക്കിയിലെ കുന്നില്‍ നിന്നും കാണാം കൊച്ചിയുടെ കായല്‍ക്കാഴ്ച

നാ‌ടുകാണിയിലെ മലമുകളിലെ വ്യൂ പോയിന്‍റില്‍ നിന്നും നോക്കിയാല്‍ കാണുന്നത് ചില്ലറ കാഴ്ചകളൊന്നുമല്ല. കൊച്ചി നഗരക്കാഴ്ചകളാണ് നാടുകാണി സമ്മാനിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് പ്രകൃതി ഒരുക്കിയ അത്ഭുതക്കാഴ്ചകള്‍ ഒരുപാടുണ്ട്. ഹിമാലയന്‍ പര്‍വ്വത നിരകളുടെ ദൃശ്യങ്ങളും കാട്ടില്‍ നിന്നും പുറത്തിറങ്ങിയ മ‍ൃഗങ്ങളും തു‌ടങ്ങി നിരവധി കാഴ്ചകള്‍. ഇടുക്കിയിലെ നാടുകാണി വ്യൂ പോയിന്‍റാണ് കഥയിലെ താരം. ആ കാഴ്ചകളോടൊപ്പം തന്നെ വിസ്മയിപ്പിക്കുന്ന ചില കാഴ്ചകളും ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നാ‌ടുകാണിയിലെ മലമുകളിലെ വ്യൂ പോയിന്‍റില്‍ നിന്നും നോക്കിയാല്‍ കാണുന്നത് ചില്ലറ കാഴ്ചകളൊന്നുമല്ല. കൊച്ചി നഗരക്കാഴ്ചകളാണ് നാടുകാണി സമ്മാനിക്കുന്നത്. അന്തരീക്ഷ മലിനീകരണവും പൊടിപടലങ്ങളും കുറഞ്ഞതോടെയും വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറഞ്ഞതോടെയുമാണ് ഇത്തരമൊരു കാഴ്ട സാധ്യമായതെന്നാണ് കരുതുന്നത്.

 Nadukani View Point in Idukki

നാ‌‌ടായ നാ‌‌ടെല്ലാം കാണാം

സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി മുകളില്‍ സ്ഥിതി ചെയ്യുന്ന നാടുകാണിക്ക് ഈ പേരുകിട്ടിയതു പോലും ഇങ്ങനെയാണ്. ഇവിടെ കുന്നിന്‍മുകളില്‍ കയറി നിന്നാല്‍ കൊച്ചിയും കൊച്ചിക്കായലും അമ്പലമുകളും അടക്കമുള്ള ഇടങ്ങള്‍ കാണുവാന്‍ സാധിക്കുമത്രെ. ഇടുക്കി ഡാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാനഡയില്‍ നിന്നുമെത്തിയ എന്‍ജിനീയര്‍മാര്‍ കണ്ടെത്തിയ വ്യൂ പോയിന്‍റ് ആണ്. ഇവിടെ നിന്നാണ് അവര്‍ മൂലമറ്റം പവര്‍ ഹൗസിന്‍റെ സ്ഥാനം കണ്ടെത്തിയതും സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കിയതുമെല്ലാമത്രെ. അക്കാലത്ത് ഇവി‌‌ടെ നിന്നാല്‍ കൊച്ചിയിലെ കായലുകളു‌ടെ കാഴ്ചകള്‍ വരെ കാണുവാന്‍ സാധിക്കുമായിരുന്നുവെന്നും പഴമക്കാര്‍ പറയുന്നു.

കാത്തിരിക്കണം
കൊച്ചിയു‌ടെ വ്യത്യസ്തമായ കാഴ്ചകള്‍ നാടുകാണി വ്യൂപോയിന്‍റില്‍ നിന്നും കാണുവാന്‍ സഞ്ചാരികള്‍ വ്യൂ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യൂ പോയിന്റ് ഇപ്പോള്‍ താത്കാലികമായി അ‌‍ടച്ചി‌ട്ടിരിക്കുകയാണ്. നഗരക്കാഴ്ച മാത്രമല്ല, മലമുകളിലെ മഴ വരെ ഇവിടെ നിന്നാസ്വദിക്കാം.

കാട്ടിലെ ബഗീരനെ ക്യാമറയില്‍ കിട്ടിയപ്പോള്‍..താരമായി ഗോവയിലെ കരിമ്പുലികാട്ടിലെ ബഗീരനെ ക്യാമറയില്‍ കിട്ടിയപ്പോള്‍..താരമായി ഗോവയിലെ കരിമ്പുലി

30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍

പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്‍മുന്നില്‍ തെളിഞ്ഞത് എവറസ്റ്റ്; വൈറലായി ചിത്രംപതിറ്റാണ്ടുകള്‍ക്കു ശേഷം കണ്‍മുന്നില്‍ തെളിഞ്ഞത് എവറസ്റ്റ്; വൈറലായി ചിത്രം

30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍

Read more about: travel news idukki eraanakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X