Search
  • Follow NativePlanet
Share
» »സര്‍പ്പശയ്യയിലെ ശിവന്‍, നാഗപഞ്ചമിയില്‍ മാത്രം തുറക്കുന്ന ക്ഷേത്രം, നേപ്പാളില്‍ നിന്നുള്ള പ്രതിഷ്ഠ... വിശ്വാസം

സര്‍പ്പശയ്യയിലെ ശിവന്‍, നാഗപഞ്ചമിയില്‍ മാത്രം തുറക്കുന്ന ക്ഷേത്രം, നേപ്പാളില്‍ നിന്നുള്ള പ്രതിഷ്ഠ... വിശ്വാസം

ഉജ്ജയ്നില്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം.. ദര്‍ശനം തേടിയെത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍.. അത്ഭുതങ്ങളായും കഥകളാലും സമ്പന്നമായ വിശ്വാസങ്ങളാണ് എന്നും ക്ഷേത്രങ്ങള്‍ക്കുള്ളത്. നാഗ പഞ്ചമി ദിനനത്തില്‍ മാത്രം തുറക്കുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഉജ്ജയ്നില്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ക്ഷേത്രത്തിനുള്ളിലെ ക്ഷേത്രം

വര്‍ഷത്തില്‍ ബാക്കിയെല്ലാ ദിവസങ്ങളിലും അടഞ്ഞു കിടക്കുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രം മധ്യപ്രദേശിലെ വിശുദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ്. നാഗരാജാവായ തക്ഷന്‍വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം എ‍ഡി 1050 ല്‍ പരമർ രാജ ഭോജ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതത്രെ. . മഹാനിർവാണി അഖാരയിലെ സന്യാസിമാരാണ് നാഗചന്ദ്രേശ്വർ ക്ഷേത്രത്തിന്റെ പൂജയും ക്രമീകരണവും നോക്കിനടത്തുന്നവര്‍. ലോകപ്രശസ്തമായ മഹാകാൽ ക്ഷേത്രത്തിന്റെ മൂന്നാം നിലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

നാഗത്തിന്റെ മേലുള്ള ശിവന്‍

നാഗത്തിന്റെ മേലുള്ള ശിവന്‍

നാഗരാജിന്റെ മേൽ ഇരിക്കുന്ന ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഫണമുയര്‍ത്തിയ നാഗം കാവല്‍ നില്‍ക്കുന്ന പോലെയാണ് ഇതിന്റെ രൂപമുള്ളത്. മഹാവിഷ്ണുവിന് പകരം പത്ത് വീതിയേറിയ തലകളുള്ള സർപ്പത്തിന്റെ സിംഹാസനത്തിൽ മഹാദേവൻ ഇരിക്കുന്നത് ഈ ക്ഷേത്രത്തിൽ മാത്രമാണ്. വളരെ അപൂര്‍മായ ഈ പ്രതിഷ്ഠാ വിഗ്രഹം നേപ്പാളില്‍ നിന്നും ഇവിടെയെത്തിയതാണെന്നാണ് കരുതുന്നത് . ഉജ്ജൈനിയിലല്ലാതെ ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു പ്രതിമയില്ല. മഹാവിഷ്ണുവിന് പകരം ശിവന്‍ സർപ്പശയ്യയിൽ ഇരിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രമാണിത്.

സര്‍പ്പദോഷങ്ങള്‍ മാറുവാന്‍

സര്‍പ്പദോഷങ്ങള്‍ മാറുവാന്‍

ഇവിടുത്തെ തന്നെ മറ്റൊരു വിഗ്രഹത്തില്‍ ശിവനും പാര്‍വ്വതി ദേവിയും ഗണേശനും നാഗത്തിന്റെ ദേഹത്ത് ഇരിക്കുന്ന രൂപത്തിലുള്ള ഒരു വിഗ്രഹമുണ്ട്. നാഗം ശിവന്റെ കഴുത്തിയും കൈകളിലും ചുറ്റിയിരുക്കുന്നു. ചുറ്റിയിരിക്കുന്നു. ഈ ക്ഷേത്ര ദർശനം കഴിഞ്ഞാൽ ഒരു വ്യക്തി സർപ്പദോഷങ്ങളിൽ നിന്നും മുക്തനാകുന്നു എന്നാണ് വിശ്വാസം.

രണ്ടുലക്ഷത്തോളം വിശ്വാസികള്‍

രണ്ടുലക്ഷത്തോളം വിശ്വാസികള്‍


ഒരേയൊരു ദിനസം മാത്രം തുറക്കുന്ന ക്ഷേത്രമായതിനാല്‍ വിശ്വാസികള്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്. കൊറേണയ്ക്കു മുന്‍പുള്ള സമയങ്ങളില്‍ നാഗപഞ്ചമി ദിനത്തില്‍ ക്ഷേത്രം തുറക്കുമ്പോള്‍ രണ്ടു ലക്ഷത്തിലധികം വിശ്വാസികള്‍ ദര്‍ശനത്തിനായി ഇവിടെ എത്തും.

PC:Wikipedia

ഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രംഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രം

നാഗപഞ്ചമി..സര്‍പ്പാരാധനയ്ക്കുള്ള ശ്രേഷ്ഠ ദിനം..ഇന്ത്യയിലെ പ്രധാന നാഗക്ഷേത്രങ്ങളിലൂടെനാഗപഞ്ചമി..സര്‍പ്പാരാധനയ്ക്കുള്ള ശ്രേഷ്ഠ ദിനം..ഇന്ത്യയിലെ പ്രധാന നാഗക്ഷേത്രങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X