ആള്‍ക്കൂട്ടത്തിന്റെ തിരക്കുകളില്‍ നിന്നകന്ന് ആരുമില്ലാത്ത ഒരു റോഡിലൂടെ പ്രണയിനിയുടെ കയ്യും പിടിച്ച് പോകാന്‍ കൊതിക്കാത്ത ആരും കാണില്ല. പച്ചപുതച്ച മലനിരകളില്‍ നിന്നു വരുന്ന കാറ്റും അപ്രതീക്ഷിതയായി പെയ്യുന്ന മഞ്ഞും ഇവിടെയെത്തുന്ന ആരെയും കുറച്ചധികം റൊമാന്റിക്കാക്കും എന്നതില്‍ സംശയമില്ല. ഹിമാചല്‍ പ്രദേശിലെ മികച്ച റൊമാന്റിക് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ നഹാനെ പരിചയപ്പെടാം.
പ്രണയിക്കുന്നവരേ...വരൂ...പോകാം...മൂന്നാറിലേക്ക്...
നഹാന് എന്ന പട്ടണത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് ധാരാളം കഥകള്‍ പ്രചാരത്തിലുണ്ട്. 1621 ല്‍ രാജാ കരണ്‍ പ്രകാശ് സ്ഥാപിച്ച ഈ പട്ടണം അദ്ദേഹത്തിന്റെ സിര്‍മൂര്‍ നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അവിടെ നഹര്‍ എന്നുതന്നെ പേരായ ഒരു യോഗിയും ജീവിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നാത്രെ നഹറിന്‍ ആ പേരു ലഭിച്ചത്.
മറ്റൊരു കഥയനുസരിച്ച് ഒരിക്കല്‍ രാജാവ് ഒരു സിഹത്തെ കൊല്ലാനൊരുങ്ങുമ്പോള്‍ ബാബ ബന്‍വാരി ഡാസ് എന്ന യോഗി 'നഹര്‍' എന്ന് പറഞ്ഞുവത്രെ. നഹര്‍ എന്ന വാക്കിനര്‍ഥം 'കൊല്ലരുത്' എന്നാണ്. പിന്നീട് ആ സ്ഥലത്തിന് നഹര്‍ എന്ന പേരു ലഭിച്ചു എന്നും പറയപ്പെടുന്നു.
ഹിമാതലിലെ ഒരു കന്റോണ്‍മെന്റ് പട്ടണമായ നഹാന് ഇന്നൊരു മികച്ച വെക്കേഷന് ഡെസ്റ്റിനേഷന്‍ കൂടിയാണ്. പൂന്തോട്ടങ്ങളും ക്ഷേത്രങ്ങളും മനുഷ്യ നിര്‍മ്മിത തടാകങ്ങളുമൊക്കെ നിറഞ്ഞ ഇവിടം ശിവാലിക് മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്.