Search
  • Follow NativePlanet
Share
» »ആരവല്ലി മലനിരകളിലെ കടുവകളുടെ താവളമായ നഹർഗഡ് കോട്ട

ആരവല്ലി മലനിരകളിലെ കടുവകളുടെ താവളമായ നഹർഗഡ് കോട്ട

എത്രയെഴുതിയാലും തീരാത്തത്രയും കഥകളാൽ സമ്പന്നമാണ് രാജസ്ഥാൻ. ഓരോ കോട്ടകളോടും കൊട്ടാരങ്ങളോ‌ടും ചേർന്ന് പറഞ്ഞാലും പറഞ്ഞാലും തീരാത്ത ചരിത്രം ഈ നാടിനു സ്വന്തമായുണ്ട്. ലോകത്തെ ആകർഷിക്കുന്ന സംസ്കാരങ്ങളുടെ കഥകളും ചരിത്രവും ഒക്കെ രാജസ്ഥാന്റെ കൈകളിൽ ഭദ്രമാണ്. രാജസ്ഥാനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ആദ്യം തന്നെ എത്തുന്ന ഇടമാണ് ജയ്പൂർ. രാജസ്ഥാനെന്നാൽ ചിലർക്ക് ജയ്പൂര്‍ മാത്രമാണ്. അത്രയധികമുണ്ട് ഇവിടെ കാണുവാനും അറിയുവാനുമുള്ള കാര്യങ്ങള്‍. അംബര്‍ കോട്ട, നഹര്‍ഗഡ് കോട്ട, ഹവ മഹല്‍, ശീഷ് മഹല്‍, ഗണേഷ് പോള്‍, ജല്‍ മഹല്‍ എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ ഇവിട‌െയുണ്ട്. അതിൽ ഏറെ വ്യത്യസ്ഥമായ ഇടമാണ് നഹർഗഡ് കോ‌ട്ട. പേ‌ടിപ്പിക്കുന്ന കഥകൾ കൊണ്ടും ചരിത്രത്തിലെ സ്ഥാനം കൊണ്ടും നഹർഗഡ് കോട്ട വേറി‌ട്ടു നിൽക്കുന്നു.

നഹർഗഡ് കോട്ട

നഹർഗഡ് കോട്ട

ജയ്പൂരിന്‍റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് നഹർഗഡ് കോട്ട. ആരവല്ലി മലനിരകളിൽ ജയ്പൂർ നഗരത്തെ നോക്കി നിൽക്കുന്ന വിധത്തിൽ നിർമ്മിക്കപ്പെ‌ട്ടിരിക്കുന്ന ഈ കോ‌ട്ട നഗരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിർമ്മിക്കുന്നത്. 1734-ൽ ജയ്പൂർ രാജാവായിരുന്ന സവായ് ജയ്സിംഗാണ് ഇവി‌‌ടെ ഒരു കോട്ടയുടെ സാധ്യത മുൻകൂ‌ട്ടി കണ്ട് കോട്ട നിർമ്മാണം ആരംഭിക്കുന്നത്.

കടുവകളുടെ സ്വര്‍ഗ്ഗം

കടുവകളുടെ സ്വര്‍ഗ്ഗം

കോട്ടയ്ക്ക് ഈ പേരു കിട്ടിയതിനു പിന്നിൽ ഇവിടെ പ്രചരിക്കുന്ന ഒരു കഥയുണ്ട്. ജയ്പൂരിലെ രാജകുമാരനായിരുന്നുവത്രെ നഹർ സിംഗ്. കോ‌ട്ടയു‌ടെ പണികൾ നടക്കുന്ന സമയത്ത് നഹർ സിംഗിന്റ ആത്മാവ് ഇവിടെ പണികൾ തടസ്സപ്പെടുത്തുവാനും മറ്റുമായി ഇടയ്ക്കിടെ എത്താറുണ്ടായിരുന്നുവത്രെ. ജോലിക്കാരെ പേടിപ്പിക്കുക, നിർമ്മാണം തടസ്സപ്പെടുത്തുക തുടങ്ങിയവയായിരുന്നു ആ ആത്മാവിന്‍റെ വിനോദങ്ങൾ. ജോലി മുന്നോട്ട് നീങ്ങാതായതോടെ ആ ആത്മാവിനെ പ്രീതിപ്പെടുത്തുവാന് കോട്ടയോട് ചേർന്ന് ഒരു കൊ‌ട്ടാരം നിർമ്മിച്ചുവത്രെ. അതിനു ശേഷമാണ് കോട്ടയു‌‌ടെ നിർമ്മാണം പൂർത്തിയായതെന്നും പിന്നീട് കോ‌ട്ടയ്ക്ക് രാജകുമാരന്റെ പേരും ചേർത്ത് നഹർഗഡ് കോട്ടയെന്ന് പേരിടുകയായിരുന്നു.

ഇന്തോ യൂറോപ്യൻ ശൈലിയിൽ

ഇന്തോ യൂറോപ്യൻ ശൈലിയിൽ

ഇന്തോ-യൂറോപ്യൻ വാസ്തുവിദ്യകളുടെ സങ്കലനമാണ് ഇന്നിവിടെ കാണുന്ന കോട്ട. 1734 ലാണ് നിർമ്മിച്ചതെങ്കിലും 1880കളിൽ കോട്ടയുടെ പുനരുദ്ധാരണ പ്രവര്‍ത്തികൾ നടന്നിരുന്നുവത്രെ. കോട്ടയ്ക്കുള്ളിൽ കയറിയാൽ ഒരു ക കൊ‌‌ട്ടാരത്തിൽ കയറിയ പ്രതീതിയാണ്. അത്രത്തോളം ആഡംബരം നിറഞ്ഞ കാഴ്ചകളാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്. കോട്ടയ്ക്കുള്ളിലെ ക്ഷേത്രത്തിൽ പോലും നിർമ്മാണത്തിലെ ആഡംബരം കാണുവാൻ കഴിയും.

PC:Saksham Kumar

https://commons.wikimedia.org/wiki/Category:Nahargarh_Fort#/media/File:Amer_Palace_View_From_Nahargarh_Fort.jpg

മാധവേന്ദ്ര ഭവന്‍ കൊ‌ട്ടാരം

മാധവേന്ദ്ര ഭവന്‍ കൊ‌ട്ടാരം

കോട്ടയ്ക്കുള്ളിലെ കൊ‌ട്ടാരമാണ് മാധവേന്ദ്ര ഭവന്‍ കൊ‌ട്ടാരം. എവിടെ നോക്കിയാലും ഒരുപോലത്തെയെന്നു തോന്നിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്, അതിമനോഹരമായ കൊത്തുപണികൾ നിറഞ്ഞ ചുവരുകളും മച്ചുകളും മാത്രമല്ല, ബാൽക്കണികളും തൂണുകളുമെല്ലാം കുറച്ചു നേരം കണ്ടു നിൽക്കുവാനുള്ള കാഴ്ചകൾ തന്നെയാണ് ഇവിടെ നല്കുന്നത്. നഹർഹഡ് കോട്ടയിലെ കാഴ്ചകളിൽ ഏറ്റവും പ്രധാനപ്പെ‌ട്ടതും മാധവേന്ദ്ര ഭവൻ കൊ‌‌ട്ടാരമാണ്. ഇവിടുത്തെ രാജാവിന്റെ കി‌ടപ്പു മുറിയെക്കുറിച്ചും രസകരമായ കാര്യങ്ങളുണ്ട്. 9 റാണിമാർ അദ്ദേഹത്തിനുണ്ടായിരുന്നുവത്രെ. ഓരോ റാണിയുടെയും മുറിയിലേക്ക് അടുത്തയാൾ അറിയാതെ പോകുവാൻ സാധിക്കുന്ന തരത്തിലുള്ള നിർമ്മാണമായിരുന്നു രാജാവിൻറെ മുറിക്കുണ്ടായിരുന്നത്.

PC:Aniruddh Sharma

വീണ്ടും ചരിത്രത്തിൽ

വീണ്ടും ചരിത്രത്തിൽ

ചരിത്രത്തിലെ ഒട്ടേറെ സംഭവങ്ങൾക്ക് ഈ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് റസിഡന്റിന്റെ ഭാര്യയെ ശത്രുക്കളു‌െ കയ്യിൽ പെടാതെ താമസിപ്പിച്ച ഇ‌‌‌ടം ഇതാണെന്നാണ് അറിയപ്പെടുന്നത്.

PC:Sanyam Bahga

തുരങ്കം

തുരങ്കം

മറ്റേതു കോട്ടയേയും പോലെ തന്നെ രാജ്യ സുരക്ഷയ്ക്കായി വേണ്ടിയാണ് ഈ കോ‌ട്ട നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള പല പ്രത്യേകതകളും ഇതിൽ കാണാം. അതിൽ പ്രധാനപ്പെട്ടതാണ് ഇവി‌‌ടെയുള്ള തുരങ്കം. ഈ കോട്ടയെ രാജസ്ഥാനിലെ മറ്റൊരു പ്രധാനപ്പെ‌ട്ട കോട്ടയായ ആംബർ കോട്ടയുമായി ഭൂമിക്കടിയിലൂടെയുള്ള തുരങ്കങ്ങൾ വഴി ബന്ധിപ്പിച്ചിട്ടുണ്ട്.

PC:Acred99

നഹർഗഡ് കോ‌‌ട്ട സന്ദർശനവും ‌ടിക്കറ്റും

നഹർഗഡ് കോ‌‌ട്ട സന്ദർശനവും ‌ടിക്കറ്റും

രാവിലെ 10.00 മുതൽ വൈകിട്ട് 5.30 വരെയാണ് കോട്ടയിലേക്കുള്ള പ്രവേശന സമയം. ഇന്ത്യക്കാരായ സന്ദർശകർക്ക് 50 രൂപയും വിദേശികൾക്ക് 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവുകൾ ലഭ്യമാണ്. വൈകിട്ട് 5.30 കഴിഞ്ഞാൽ ഇവിടെ നില്‍ക്കുന്നതിന് ആരെയും അനുവദിക്കാറില്ല. കൊടുംകാ‌‌ടാണ് കോട്ടയ്ക്കു ചുറ്റുമെന്നതാണ് ഒരു കാരണം.

PC:Sanyam Bahga

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ജയ്പൂരിൽ ആരവല്ലി മലനിരകളിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഹവാ മഹലിൽ നിന്നും 14.2 കിലോമീറ്റര്‍ അകലെയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ജയ്പൂർ നഗരത്തിൽ നിന്നും 19.2 കിലോമീറ്ററാണ് കോട്ടയിലേക്കുള്ള ദൂരം.

സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ

കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more