Search
  • Follow NativePlanet
Share
» »ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍

ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍

ഹൈന്ദവ വിശ്വാസമനുസരിച്ച് ജന്മനക്ഷത്ര ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഏറ്റവും പുണ്യകരമായ പ്രവര്‍ത്തികളിലൊന്നാണ്. ഓരോ ജന്മത്തിനും ഓരോ നക്ഷത്രങ്ങളുണ്ട്. ഓരോ നക്ഷത്രങ്ങള്‍ക്കും ഓരോ ദേവതകളും. ആ ദേവതകളെ അറിഞ്ഞ് അതാത് നക്ഷത്രങ്ങള്‍ക്കുള്ള ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിച്ചാല്‍ ജീവിത വിജയവും ഐശ്വര്യവും ഉറപ്പാണെന്ന് വിശ്വാസങ്ങള്‍ പറയുന്നു. ഓരോ നക്ഷത്രങ്ങള്‍ക്കും അവരുടെ ദോഷങ്ങള്‍ മാറി ഫലം പൂര്‍ണ്ണമായും ലഭിക്കുവാന്‍ ജന്മനക്ഷത്രത്തിനനുസരിച്ചുള്ള ക്ഷേത്രങ്ങള്‍ തന്നെ സന്ദര്‍ശിക്കണം. ഇതാ ഭാരതത്തില്‍ ജന്മനക്ഷത്രങ്ങള്‍ക്കനുസരിച്ച് സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങളും അവയുടെ പ്രത്യേകതകളും പരിചയപ്പെടാം...

അശ്വതി

അശ്വതി

പൊതുവെ ഉത്സാഹശാലികളും ഊർജ്ജസ്വലരും ആണ് അശ്വതി നക്ഷത്രക്കാര്‍. ലക്ഷ്യത്തിനു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന രാശിക്കാരാണിവര്‍. അശ്വതി നക്ഷത്രക്കാര്‍ക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന നക്ഷത്ര ക്ഷേത്രം തമിഴ്നാട്ടിലെ പിറവി മരുന്ദീശ്വരര്‍ ക്ഷേത്രമാണ്. 1000- 2000 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം തിരുവാൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
ഗഡസംഹാര മൂര്‍ത്തീ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തില്‍ പൗര്‍ണ്ണമി ദിനത്തിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തിലെ എല്ലാ ഭയങ്ങളില്‍ നിന്നും മോചലം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവനും ദേവിക്കും വസ്ത്രങ്ങള്‍ സമര്‍പ്പിച്ചാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്. വിവാഹ തടസ്സങ്ങളും സന്താന ദോഷങ്ങളും വിദ്യാതടസ്സങ്ങളുമെല്ലാം ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മാറും.

കണ്ണൂരിലെ തളിപ്പറമ്പിനു സമീപത്തുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രമാണ് കേരളത്തില്‍ അശ്വതി നക്ഷത്രക്കാര്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രം

ഭരണി

ഭരണി

സ്വപ്രയത്നത്താല്‍ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നവരാണ് ഭരണി നക്ഷത്രക്കാര്‍. ഏറ്റെടുത്ത ജോലികള്‍ വിശ്വാസപൂര്‍വ്വം പൂര്‍ത്തിയാക്കുന്ന ഈ നക്ഷത്രക്കാര്‍ ആശയസമ്പന്നര്‍ കൂടിയാണ്.
ഭരണി നക്ഷത്രക്കാരുടെ ക്ഷേത്രം തമിഴ്നാട്ടിലെ നല്ലടൈ അഗ്നീശ്വരര്‍ ക്ഷേത്രമാണ്. ക്രുദ്ധനായ ശിവനെ അഗ്നീശ്വരനായാണ് ഇവിടെ ആരാധിക്കുന്നത്. കോപം കുറയ്ക്കുവാനായി ജലത്തിന് അഭിമുഖമായി പതിവില്‍ നിന്നും മാറി പടിഞ്ഞാറ് ദര്‍ശനമായാണ് ക്ഷേത്രമുള്ളത്.
തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയില്‍ തരംഗംമ്പാടി താലൂക്കിലെ നല്ല‍ടൈലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മാര്‍ക്കണ്ഡേയ മഹര്‍ഷിയാണ് ശിവനെ പ്രതിഷ്ഠിച്ച കൊല്ലത്തെ തൃക്കടവൂര്‍ ക്ഷേത്രമാണ് കേരളത്തിലെ ഭരണി നക്ഷത്രക്കാര്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രം.

കാര്‍ത്തിക

കാര്‍ത്തിക

എത്രവലിയ തടസ്സങ്ങളെയും നേരിട്ട് ജീവിതവിജയം നേടുന്നവരാണ് കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍. മറ്റുളളവരോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറുന്ന ഈ നക്ഷത്രക്കാര്‍ വിട്ടുവീഴ്ചാ മനോഭാവമുളളവര്‍ കൂടിയാണ്. കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന കത്ര സുന്ദരീശ്വരര്‍ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. പടിഞ്ഞാറ് ദര്‍ശനമായാണ് ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മുരുകനുമായും ഈ ക്ഷേത്രത്തിന് ബന്ധങ്ങളുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലൊന്നായ ഹരിപ്പാ‌ട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്മാണ് കാര്‍ത്തിക നക്ഷത്രക്കാര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നത്. കാര്‍ത്തിക നക്ഷത്രക്കാര്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചാല്‍ ഏറെ ഗുണഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

രോഹിണി

രോഹിണി

ഒരിക്കലെടുത്ത തീരുമാനത്തില്‍ അടിയുറച്ചു നില്‍ക്കുന്ന പ്രത്യേക പ്രകൃതക്കാരാണ് രോഹിണി നക്ഷത്രക്കാര്‍. ആരെയും ആകര്‍ഷിക്കുന്ന പ്രകൃതക്കാരായ ഇവര്‍ തെറ്റുകള്‍ ഏറ്റു പറയുന്നവര്‍ കൂടിയാണ്. രോഹിണി നക്ഷത്രക്കാര്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രം തമിഴ്നാട്ടിലെ കാഞ്ചീപുരം ശ്രീ പാണ്ഡവ ദൂത പെരുമാള്‍ ക്ഷേത്രമാണ്. 25 അടി ഉയരത്തിലുള്ള ശ്രീകൃഷ്ണന്‍റെ അത്യപൂര്‍വ്വമായ പ്രതിമ സ്ഥിതി ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം കൂടിയാണിത്. ഇരിക്കുന്ന രൂപത്തിലാണ് ഈ പ്രതിഷ്ഠയുള്ളത്. കലകളില്‍ അസാധാരണ വൈഭവം പുലര്‍ത്തുന്ന രോഹിണി നക്ഷത്രക്കാര്‍ ഈ ക്ഷേത്രത്തില്‍ വന്നു പ്രാര്‍ത്ഥിക്കുന്നത് വലിയ ഫലങ്ങള്‍ സമ്മാനിക്കും ഇവിടെ ക്ഷേത്രത്തിനു ചുറ്റും വലംവയ്ക്കുകയോ മണ്ണിലൂടെ ശയപ്രദക്ഷിണം നടത്തുകയോ ചെയ്യുന്നത് വലിയ ഫലങ്ങള്‍ നല്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മകീരം

മകീരം

ആളുകളെ കണ്ണടച്ച് വിശ്വസിക്കുന്നവരും ശുദ്ധമനസ്കരുമാണ് മകീരം നാളുകാര്. ജീവിതത്തിലുടനീളം സത്യസന്ധതയും ഉത്സാഹവും കൈവിടാത്ത ഈ നാളുകാര്‍ ശുദ്ധമനസ്കര്‍ കൂടിയാണ്. തമിഴ്നാട്ടിലെ തിരുവാവൂരിലുള്ള ആദിനാരായണ പെരുമാള്‍ ക്ഷേത്രം ആണ് മകീരം നാളുകാരുടെ ജന്മ നക്ഷത്ര ക്ഷേത്രം. വിശാലമനസ്കരായ മകയിരം നക്ഷത്രക്കാര്‍ തീര്‍ച്ചായും സന്ദര്‍ശിക്കേണ്ട ക്ഷേത്രമാണിത്. തങ്ങളുടെ നക്ഷത്രത്തിന്റെ ദോഷഫലങ്ങള്‍ മാറുവാനും ജീവിതത്തില്‍ വിജയം കൈവരിക്കുവാനും ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മതി. ഗരുഡസേവ എല്ലാ ദിവസവും ലഭ്യമാകുന്ന ക്ഷേത്രം കൂടിയാണിത്.

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ചങ്ങനാശ്ശേരി പെരുന്നയിലെ മുരുകന്‍ ക്ഷേത്രം മകയിരം നാളുകാര്‍ സന്ദര്‍ശിച്ചാല്‍ ഏറെ സവിശേഷമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

തിരുവാതിര

തിരുവാതിര

ആരെയും തങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ പ്രത്യേക ഗുണമുള്ളവരാണ് തിരുവാതിര നാളുകാര്‍. ഏല്പ്പിക്കുന്ന ഏതുജോലിയും ഇത്തരവാദിത്വത്തോടും കൃത്യനിഷ്ഠയോടെയും ചെയ്യുന്ന ഈ നാളുകാര്‍ ആത്മാര്‍ത്ഥതയുടെ കാര്യത്തില്‍ തങ്ങളുടെ 100 ശതമാനവും നല്കും.
പരമശിവന്‍റെ ജന്മനക്ഷത്രമാണ് ധനുമാസത്തിലെ തിരുവാതിര. തിരുവാതിര നാളുകാരുടെ ജന്മ നക്ഷത്ര ക്ഷേത്രമാണ് തമിഴ്നാട്ടിലെ അതിരംപട്ടിണം അഭയവാരീശ്വരര്‍ ക്ഷേത്രംട

മാറാത്ത അസുഖങ്ങളും സാമ്പത്തിക ബാധ്യതകളുമുണ്ടെങ്കില്‍ ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ ഫലം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൃത്യുജ്ഞയ ഹോമവും ആയുഷ് ഹോമയും ഇവിടെ ഏറെ പ്രസിദ്ധമാണ്. 1000- 2000 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം രാഹു-കേതു ദോഷം മാറുവാനും വിശ്വാസികള്‍ എത്തുന്ന ക്ഷേത്രമാണ്.

കേരളത്തില്‍ തിരുവാതിര നക്ഷത്രക്കാര്‍ സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രമാണ് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം. നാഗദൈവങ്ങളെ വിശ്വസിക്കുന്നവരുടെ പ്രധാന തീര്‍ത്ഥാന‌ കേന്ദ്രങ്ങളിലൊന്നായ ഇത് ഐതിഹ്യങ്ങളോടൊപ്പം വിശ്വാസവും ചരിത്രവും ഇഴപിരിഞ്ഞ് കിടക്കുന്ന ക്ഷേത്രമാണ്

പുണര്‍തം

പുണര്‍തം

സൗമ്യരും വിശാന മനസ്കരുമാണ് പുണര്‍തം നക്ഷത്രക്കാര്‍. മറ്റുള്ളവരുടെ കാര്യങ്ങളില്‍ താരെ തലവയ്ക്കാത്ത ഇവര്‍ എല്ലാ കാര്യങ്ങളെയും കുറിച്ച് ചിന്തിച്ച ശേഷം മാത്രമേ അഭിപ്രായത്തിലെത്തൂ. എടുത്തുചാട്ടം തീരെയില്ലാത്തവര്‍ കൂടിയാണ് ഇവര്‍. തമിഴ്നാട് വെല്ലൂരിലെ വാണിയമ്മൈപടിയിലെ അത്തീശ്വരര്‍ ക്ഷേത്രമാണ് പൂണര്‍തം നക്ഷത്രക്കാരുടെ ജന്മനലക്ഷത്ര ക്ഷേത്രം. നന്ദിയുടെ പുറത്തിരിക്കുന്ന ദക്ഷിണാമൂര്‍ത്തിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
കേരളത്തിലെ പ്രസിദ്ധമായ ഹനുമാന്‍ ക്ഷേത്രങ്ങളിലൊന്നായ പത്തനംതിട്ടയിലെ 7 തൃക്കവിയൂർ മഹാദേവക്ഷേത്രം പുണര്‍തം നാളുകാര്‍ സന്ദര്‍ശിച്ചാല്‍ ഏറെ വിശേഷകരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്

പൂയം

പൂയം

കാര്യങ്ങള്‍ കൂടുതല്‍ ആലോചിക്കാതെ എടുത്തുചാടി പ്രവര്‍ത്തിക്കുന്നവരാണ് പൂയം നക്ഷത്രക്കാര്‍. തങ്ങളേറ്റെടുക്കുന്ന കാര്യങ്ങള്‍ അങ്ങേയറ്റം ശ്രദ്ധയോടെയും ആത്മാര്‍ത്ഥതയോടെയും ഇവര്‍ പൂര്‍ത്തിയാക്കും.
തമിഴ്നാട്ടിലെ തഞ്ചാവൂരിലെ വിലങ്കുളം അക്ഷയപൂരീശ്വര്‍ ക്ഷേത്രമാണ് പൂയം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം. ശനി ഭഗവാന്റെ പ്രത്യേക അനുഗ്രഹമുള്ള ക്ഷേത്രമാണിത്. പൂയം നക്ഷത്രക്കാരുടെ ദോഷങ്ങള്‍ മാറുവാനുംകാലിന്റെ പ്രശ്നങ്ങളുള്ളവരും ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം, വിവാഹ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കും ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ലഭിക്കും.
പൂയം നാളുകാര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് പയ്യന്നൂര്‍ മുരുകന്‍ ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെ‌‌ടുന്നത്. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമാണിത്.

ആയില്യം

ആയില്യം

മറ്റുള്ളവരെ പെട്ട്ന്ന ആകര്‍ഷിക്കുന്ന സ്വഭാവക്കാരായ ആയില്യം നക്ഷത്രക്കാര്‍ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ മുറിവേല്‍പ്പിക്കുന്നവര്‍ കൂടിയാണ്. ആരെയും അന്ധമായി വിശ്വസിക്കാത്ത ഈ രാശിക്കാര്‍ അപാരമായ നേതൃഗുണം കാണിക്കുന്നവര്‍ കൂടിയാണ്. ആരെയും സഹായിക്കുന്നതില്‍ ഇവര്‍ മടികാണിക്കാറില്ല.
തമിഴ്നാട്ടിലെ തഞ്ചാവൂരിലെ കര്‍ക്കടേശ്വര്‍ ക്ഷേത്രമാണ് ആയില്യം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം.ഈ ക്ഷേത്രത്തിന് ആയിരം മുതല്‍ രണ്ടായിരം വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ ശിവന്‍ സ്വയംഭൂ ആണ്. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രണ്ടു ദേവിമാര്‍ കൂടി ഇവിടെ പ്രതിഷ്ഠയുണ്ട്. രണ്ടുപേരും വ്യത്യസ്ത ശ്രീകോവിലുകളിലാണുള്ളത്.
ഇന്ദ്രന്‍ ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചുവെന്നും തന്റെ തെറ്റുകള്‍ തിരുത്തിയെന്നും വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം അതിനാല്‍ തിരുത്തുദേവന്‍കുടി എന്നറിയപ്പെടുന്നുയ തിരുത്തു എന്നാല്‍ തിരുത്ത് എന്നും ദേവന്‍ എന്നാല്‍ ഇന്ദ്രന്‍ എന്നുമാണ്. കര്‍ക്കിടകത്തിന്‍റെ സാന്നിധ്യമുള്ളതിനാല്‍ നന്ദുകോവില്‍ എന്നുമിതിനു പേരുണ്ട്


മകം

മകം

സാഹസികരും ദൈവവിശ്വാസികളും ആയിരിക്കും മകം നക്ഷത്രക്കാര്‍. മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കുന്ന യാതൊന്നും ഇവരുടെ ഭാഗത്തുനിന്നുണ്ടാവില്ല. കലാരംഗത്തും ശോഭിക്കുന്ന ഈ നക്ഷത്രക്കാര്‍ സ്യസന്ധര്‍ കൂടിയാണ്.

തമിഴ്നാട്ടിലെ തഞ്ചാവൂരിലെ മഹാലിംഗ സ്വാമി കോവിലാണ് മകം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം.ശിവരാത്രി നാളുകളെ തുടര്‍ന്നുള്ള തുടര്‍ച്ചയായ 30 ദിവസങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ക്ഷേത്ര പ്രതിഷ്ഠയിലേക്ക് പതിക്കന്ന ക്ഷേത്രമാണിത്. മകം നാളുകാര്‍ക്കായി ഇവിടെ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്താറുണ്ട്. വാസ്തു പ്രശ്നങ്ങള്‍ക്കും ജാതക പ്രശ്നങ്ങള്‍ക്കും ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതി.
മകം നക്ഷത്രക്കാര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രം. പട്ടാളം നോക്കിനടത്തുന്ന ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം തമിഴ് ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പൂരം

പൂരം

ഒന്നിലും പിന്നില്‍ നില്‍ക്കുവാന്‍ ഇഷ്ടപ്പെടാത്തവരാണ് പൂരം നാളുകാര്‍. സഹാനുഭൂതി പ്രകടിപ്പിക്കുന്ന ഈ രാശിക്കാര്‍ മറ്റുള്ളവരെ അധികം ആശ്രയിക്കാത്തവര്‍ കൂടിയാണ്.
തമിഴ്നാട്ടിലെ തിരുവാരഭങ്കുളം ഹരി തീര്‍ത്ഥേശ്വര്‍ കോവിലാണ് മകം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം. സ്വയംഭൂവാണ് ഇവിടുത്തെ പ്രതിഷ്ഠ. ജീവിതത്തില്‍ തങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി പൂരം നക്ഷത്രക്കാര്‍ക്ക് ഇവിടെ വരാം.

പൂരം നാളുകാര്‍ വിശ്വാസപൂര്‍വ്വം പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ പ്രാര്‍ഥിക്കുവാനെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഇത്

 ഉത്രം

ഉത്രം

ജീവിതം വളരെ ആസ്വദിച്ചു ജീവിക്കുന്നവരാണ് ഉത്രം നക്ഷത്രക്കാര്‍. ശുദ്ധഹൃദയരാണെങ്കിലും പെട്ടന്നുള്ള കോപം ഇവരെ അശാന്തരാക്കും, ആത്മാര്‍ഥതയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇവര്‍ ചതിയും വഞ്ചനയും വച്ചുപൊറുപ്പിക്കില്ല. എടുത്ത തീരുമാനത്തില്‍ അവസാനംവരെയും ഉറച്ചു നില്‍ക്കുന്നവര്‍ കൂടിയാണിവര്‍.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി മംഗല്യേശ്വര്‍ കോവിലാണ് ഉത്രം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം. മംഗല്യേശ്വറരും മംഗളാംബികയുമായാണ് ഇവിടെ ശിവനെയും പാര്‍വ്വതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. വിവാഹ തടസ്സങ്ങള്‍ നീങ്ങുവാനും കുടുംബത്തില്‍ ഐക്യമുണ്ടാകുവാനും ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം. തങ്ങളുടെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി മകം നക്ഷത്രക്കാരായ സ്ത്രീകള്‍ ഈ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്.

ഉത്രം നക്ഷത്രമായിട്ടുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രമാണ് കണ്ടിയൂർ മഹാദേവ ക്ഷേത്രം. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണ്.

അത്തം

അത്തം

അധികാരമോഹമില്ലാത്ത അത്തം നക്ഷത്രക്കാര്‍ കഠിനാധ്വാനത്തിലൂടെ മാത്രം ജീവിത്തതിലുയര്‍ന്നു വരുന്നവരാണ്. ഒരു പ്രശ്നങ്ങള്‍ക്കും പോകാത്ത ഇവര്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്നത് ലഭിക്കാറേയില്ല. പൊതുവേ സമാധാന പ്രിയര്‍കൂടിയാണ് ഈ നക്ഷത്രക്കാര്‍.
തമിഴ്നാട്ടിലെ ഗാനപട്ടിണം കുറ്റാലൂര്‍ കൃപാകുപരീശ്വരര്‍ ക്ഷേത്രമാണ് അത്തം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം. ശിവന്‍ സ്വയംഭൂ പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രത്തില്‍ പാര്‍വ്വതതി ദേവി പശുവിന്റെ രൂപമെടുത്തുവെന്ന അര്‍ത്ഥത്തില്‍ ഇതിനെ ഗോപുരി എന്നും വിളിക്കാറുണ്ട്. സന്തോഷകരമായ വിവാഹ ജീവിതത്തിനും സന്താന ഭാഗ്.ത്തിനും വിദ്യാഭ്യാസത്തിനും ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതി. അത്തം നക്ഷത്ര ദോഷങ്ങളില്‍ നിന്നും ഇവിടെ പരിഹാരം ലഭിക്കും.
കോട്ടയം ചങ്ങനാശ്ശേരിക്കടുത്തുള്ള തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രമാണ് കേരളത്തില്‍ അത്തം നക്ഷത്രക്കാര്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രം. പാണ്ഡവരില്‍ ഒരാളായ സഹദേവന്‍ ഇവിടെ പ്രാശ്ചിത്ത ചടങ്ങുകള്‍ ചെയ്തു എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വർഗ്ഗീയ വാസസ്ഥലങ്ങളിലും ഒന്നായും വിശ്വാസികള്‍ ഇതിനെ കണക്കാക്കുന്നു.

ചിത്തിര

ചിത്തിര

മറ്റുള്ളവരുടെ കാര്യത്തില്‍ കഴിവതും ഇടപെടാത്തവരാണ് ചിത്തിര നക്ഷത്രക്കാര്‍. സമാധാനം ആഗ്രഹിക്കുന്ന ഇവര്‍ വളരെ ബുദ്ധിമാന്മാരുമായിരിക്കും
തമിഴ്നാട്ടിലെ മധുരയിലെ
ചിത്തിരരഥ വല്ലഭ പെരുമാള്‍ ക്ഷേത്രമാണ് ചിത്തിര നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം. ചിത്തിര നക്ഷത്രത്തിലെ ദോഷങ്ങള്‍, പ്രത്യേകിച്ച് വ്യാഴത്തിന്റെ ദോഷങ്ങള്‍ മാറുവാന്‍ ഇവിടെ പ്രാര്‍ത്ഥിക്കാം,

കേരളത്തിലെ പ്രസിദ്ധമായ ദേവീ ക്ഷേത്രങ്ങളില്‍ ഒന്നായ ചെങ്ങന്നൂര്‍ ദേവി ക്ഷേത്രമാണ് കേരളത്തില്‍ ചിത്തിര നക്ഷത്രക്കാര്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രം. ഹാദേവ ക്ഷേത്രമെന്നാണ് പേരെങ്കിലും ദേവിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ദേവിയുടെ തൃപ്പൂത്താറാട്ട് ആഘോഷിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്, ഇവിടെ പരമേശ്വരനെയും മഹാദേവിയേയും ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

ചോതി

ചോതി

പൊതുവേ ദയാശീലരാണ് ചോതി നക്ഷത്രക്കാര്‍. മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ചോതിക്കാര്‍ പക്ഷേ, തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാറേയില്ല. നീതിന്യായം നോക്കിയായിരിക്കും ഇവര്‍ മിക്കപ്പോഴും തീരുമാനങ്ങളെടുക്കുക.
തമിഴ്നാട്ടിലെ ചെന്നൈയിലെ താതീശ്വരര്‍ ക്ഷേത്രമാണ് ചോതി നക്ഷത്രക്കാര്‍ പോയിരിക്കേണ്ട ക്ഷേത്രം. മൂക്കുകയറില്ലാത്ത നന്ദിയെ ഈ ശിവ ക്ഷേത്രത്തില്‍ കാണാം. ചോതി നക്ഷത്ര്കകാരുടെ നക്ഷത്രദോഷങ്ങള്‍ക്കു പുറമേ വിവാഹ തടസ്സങ്ങള്‍ മാറുവാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ പോകുവാനും ഈ ക്ഷേത്രത്തില്‍ വരാം,


ചോതി നക്ഷത്രക്കാര്‍ പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ പാമ്പുംമേക്കാട്ട് മന. തു തരത്തിലുളള സർപ്പ ദോഷവും മാറ്റുന്ന ഇടം എന്നാണ് ഈ മന വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്.

വിശാഖം

വിശാഖം

തുറന്ന ഹൃദയമാണ് വിശാഖം നക്ഷത്രക്കാരുടെ പ്രത്യേകത. പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന ഇവര്‍ നല്ല സംസാരപ്രിയരുമാണ്. നേരേവാ നേരേപോ പ്രകൃതക്കാര്‍ കൂടിയാണിവര്‍.
തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലെ മുത്തുകുമാരീശ്വരി ക്ഷേത്രമാണ് വിശാഖം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം. കേരളവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രത്തിനു സമീപത്താണ് അയ്യപ്പ ക്ഷേത്രങ്ങളായ ആര്യങ്കാവ്, അച്ചന്‍കോവില്‍. കുളത്തുപുഴ തുടങ്ങിയ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. വിശഖം നക്ഷത്ര്കകാരുടെ നക്ഷത്രദോഷങ്ങള്‍ മാറുവാന്‍ ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതി.

വിശാഖം ജന്മ നക്ഷത്രക്കാര്‍ പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍ മഹാക്ഷേത്രം. ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രത്തില്‍കെടാവിളക്കും ഏഴരപ്പൊന്നാനയും ഏറെ പ്രസിദ്ധമാണ്.
ക്ഷേത്രത്തിലെ ഒരു തൂണിന്റെ നിഴല്‍ ദിവസത്തിലെല്ലായ്പ്പോഴും ശിവലിംഗത്തിന്‍റെ മുകളില്‍ പതിക്കുന്ന വിചിത്രമായ നിര്‍മ്മാണ് ഇവിടെയുള്ളത്

അനിഴം

അനിഴം

ജീവിത്തിലെ എതിര്‍പ്പുകളോട് മത്സരിച്ചു മുന്നേറി ജീവിതവിജയം നേടുന്നവരാണ് അനിഴം നക്ഷത്രക്കാര്‍. കാരുണ്യമുള്ള ഈ നക്ഷത്രക്കാര്‍ അടുക്കും ചിട്ടയോടെയുമാണ് ജീവിക്കുന്നത്. ഏറ്റെടുത്ത ജോലി അവസാനം വരെ ഫലം കണ്ടിട്ടേ ഇവര്‍ മടങ്ങൂ.
അനിഴം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രമാണ് നാഗപട്ടണത്തെ മഹാലക്ഷ്മീശ്വരര്‍ ക്ഷേത്രം. സ്വയംഭൂവായ ശിവനാണ് ഇവിടെയുള്ളത്. അനിഴം നക്ഷത്രക്കാര്‍ക്കായി പ്രത്യേക പൂജകളും പ്രാരത്ഥനകളും ഇവിടെ നടത്താറുണ്ട്.

ഇന്ത്യയില്‍ തന്നെ ഒരു പ്രത്യേക സീസണില്‍ ഏറ്റവുമധികം തീര്‍ഥാടകരെത്തിച്ചേരുന്ന ശബരിമല ക്ഷേത്രമാണ് അനിഴം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം.

തൃക്കേട്ട

തൃക്കേട്ട

അറിവു നേടുവാന്‍ വളരെ താല്പര്യമുള്ള നക്ഷത്രക്കാരാണ് തൃക്കേട്ടക്കാര്‍. മുന്‍പിന്‍ നോക്കാതെ കാര്യങ്ങള്‍ തുറന്നു പറയുന്ന സ്വഭാവം ഇവര്‍ക്ക് ധാരാളം ശത്രുക്കളെ നേടിക്കൊടുക്കും. ആശയങ്ങളാല്‍ സമ്പുഷ്ടമാണ് ഇവരുടെ മനസ്സ്. മുന്‍കോപവും എടുത്തുചാട്ടവും ഈ നക്ഷത്രക്കാരില്‍ സാധാരണയായി കണ്ടുവരുന്നു.


തഞ്ചാവൂരിലെ പാപനാശം അയ്യാംപട്ടിയിലെ വരദരാജ പെരുമാള്‍ ക്ഷേത്രമാണ് തൃക്കേട്ട നക്ഷത്രത്തിന്റെ ജന്മ നക്ഷത്ര ക്ഷേത്രം. തൃക്കേട്ട നക്ഷത്രത്തിന്റെ പാപഫലങ്ങള്‍ മാറുവാന്‍ ഇവിടെ പോകാം. സഞ്ചാരികളായ 12 സന്യാസിമാര്‍ സന്ദര്‍ശിച്ച 108 ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് കരുതപ്പെടുന്നു. വിഷ്ണുഭഗവാനാണ് ഇവിടത്തെ പ്രതിഷ്ട. കാഞ്ചീപുരത്തെ വിഷ്ണുകാഞ്ചി മേഖലയിലാണ് ഇത് നിലകൊള്ളുന്നത്. ഹിന്ദു പണ്ഡിതനായ രാമാനുജന്‍ തന്റെ ജീവിതത്തിലെ ചില നാളുകള്‍ ഇവിടെ കഴിച്ചുകൂട്ടിയതായാണ് പുരാണം.

കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ പറശ്ശിനിക്കവ് മുത്തപ്പന്‍ ക്ഷേത്രംമാണ് തൃക്കേട്ട നക്ഷത്രക്കാര്‍ പോയിരിക്കേണ്ട ക്ഷേത്രം. മലബാറുകാരുടെ വിശ്വാസ കേന്ദ്രങ്ങളില്‍ ഒന്നാണിത്. വർഷത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര. വെള്ളാട്ടവും തിരുവപ്പനയുമാണ് ഇവിടെ ദിവസവും കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ.

മൂലം

മൂലം

ജീവിതത്തില്‍ വലിയ ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണ് മൂലം നക്ഷത്രക്കാര്‍. നിയമങ്ങള്‍ക്കു വിധേയരായി ജീവിക്കുന്ന ഇവര്‍ നല്ല നേതൃഗുണമുള്ളവര്‍ കൂടിയാണ്. വിശ്വസിക്കുവാന്‍ കഴിയുന്ന ഇവര്‍ വലിയ ഉദാരമതികളുമായിരിക്കും.
തമിഴ്നാട്ടിലെ തിരുവള്ളുവര്‍ ജില്ലയിലെ സിംഗീശ്വര്‍ ക്ഷേത്രമാണ് മൂലം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം. വീണ മീട്ടി ശിവനെ ആരാധിക്കുന്ന ആജ്ഞനേയനെ ഇവിടെ കാണുവാന്‍ സാധിക്കും. സംഗീതത്തില്‍ താല്പര്യമുള്ളവര്‍ പ്രാര്‍ത്ഥിക്കുവാനെത്തുന്ന ക്ഷേത്രം കൂടിയാണിത്. 42 ആഴ്ച തുടര്‍ച്ചയായി ക്ഷേത്രത്തിലെ ദുര്‍ഗ്ഗാ ദേവിക്ക് വിളക്ക് സമര്‍പ്പിച്ചാല്‍ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് വി‌ശ്വാസം.

മൂലം നാളുകാരുടെ ക്ഷേത്രമാണ് പ്രസിദ്ധമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ ശിവനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ബാലഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.

 പൂരാടം

പൂരാടം

എടുത്തുചാട്ടക്കാരായ നക്ഷത്രക്കാരാണ് പൂരാടം നക്ഷത്രക്കാര്‍. വാദപ്രതിപാദത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഈ നക്ഷത്രക്കാരെ പറഞ്ഞുമനസ്സിലാക്കുക എന്നത് വലിയ കടമ്പയാണ്. എത്ര മോശം തീരുമാനമാണെങ്കിലും അതിലുറച്ചു നില്‍ക്കുന്നവരാണ് പൂരാടക്കാര്‍. ജീവിതത്തില്‍ ആത്മാര്‍ത്ഥത കാണിക്കുന്നവര്‍ കൂടിയാണിവര്‍.
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ കടുവേലിയിലെ ആകാശപുരീശ്വരര്‍ ക്ഷേത്രമാണ് പൂരാടം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം. ക്ഷേത്രഗോപുരത്തിനു പുറത്ത് നന്ദിയെ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂര്‍വ്വ ക്ഷേത്രം കൂടിയാണിത്.

കേരളത്തിലെ ആദ്യ ഭഗവതി ക്ഷേത്രമായ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രമാണ് കേരളത്തിലെ പൂരം നക്ഷത്രത്തിന‍റെ ജന്മ നക്ഷത്ര ക്ഷേത്രം. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമായാണ് ഇതിനെ കണക്കാക്കുന്നത്.

ഉത്രാടം

ഉത്രാടം

മറ്റുള്ളവര്‍ക്കുവേണ്ടി നന്മ ചെയ്യുന്നതില്‍ ജീവിത സന്തോഷം കണ്ടെത്തുന്നവരാണ് ഉത്രാടം നക്ഷത്രക്കാര്‍. ആത്മാർഥതയും അനുകമ്പയും മുഖമുദ്രയായുള്ള ഇവര്‍ക്ക് ധാരാളം സുഹൃത്തുക്കളുണ്ട്.

തമിഴ്നാട്ടിലെ തിരുപ്പട്ടൂരില്‍ സ്ഥിതി ചെയ്യുന്ന അരുള്‍മിഗു ബ്രഹ്മപുരീശ്വര്‍ ക്ഷേത്രമാണ് ഉത്രം നക്ഷത്രക്കാര്‍ സന്ദര്‍ശിച്ചിരിക്കേണ്ട ജന്മ നക്ഷത്ര ക്ഷേത്രം. ബ്രഹാമാവ്, വിഷ്ണു,ശിവന്‍, എന്നവരെ കൂടാതെ വ്യാഴത്തെയും ഇവിടെ ആരാധിക്കുന്നു. ഗുരു ബ്രഹ്മ-ഗുരുവിഷ്ണു എന്ന മന്ത്രമുരുവിട്ടാണ് ഭക്തര്‍ ക്ഷേത്രത്തെ വലംവയ്ക്കുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് വ്യാഴത്തെ നിയന്ത്രിക്കുന്നത് ബ്രഹ്മാവാണ്. അദ്ദേഹത്തോട് ചേര്‍ന്നു നിന്നാല്‍ മാത്രമേ നല്ല കാര്യങ്ങള്‍ സംഭവിക്കുകയുള്ളുവത്രെ. കുറച്ചു പാപങ്ങള്‍ മാത്രമുള്ള വ്യക്തികളുടെ മോശം ദശ മാറ്റി നല്ലതാക്കാന്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ മതിയത്രെ. എന്തിനധികം അസുഖങ്ങള്‍ വരെ മാറി നില്‍ക്കും എന്നാണ് പറയപ്പെടുന്നത്.

കേരളത്തില്‍ ഉത്രം നക്ഷത്രക്കാര്‍ സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തുറവൂര്‍ നരസിംഹ ക്ഷേത്രം
ഒരേ നാലമ്പലത്തില്‍ രണ്ടു ഭാഗങ്ങളിലായി നരസിംഹത്തേയും സുദര്‍ശന മൂര്‍ത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അപൂര്‍വ്വങ്ങളായ ശില്പങ്ങളാലും ചുവര്‍ചിത്രങ്ങളാലും പ്രസിദ്ധമാണ് തുറവൂര്‍ ക്ഷേത്രം.

 തിരുവോണം

തിരുവോണം

വളരെ നന്നായി സംസാരിക്കുന്നവരാണ് തിരുവോണം നക്ഷത്രക്കാര്‍. സത്യസന്ധതയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന നക്ഷത്രക്കാരാണിവര്‍. സമാധാനപരമായി പെരുമാറുന്നവര്‍ കൂടിയാണ് ഈ നക്ഷത്രത്തിലുള്ളവര്‍.
തമിഴ്നാട് വെല്ലൂരിലെ പ്രസന്ന വെങ്കിടേശ്വര പെരുമാള്‍ ക്ഷേത്രമാണ് തിരുവോണം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം. തിരുവോണം നക്ഷത്രക്കാരുടെ ദോഷങ്ങള്‍ മാറുവാന് ഈ ക്ഷേത്രം സന്ദര്‍ശിച്ചാല്‍ മതി.
മലയാളികള്‍ക്ക് കൂടുതല്‍ മുഖവുരയൊന്നും ആവശ്യമില്ലാത്ത ഗുരുവായൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രമാണ് തിരുവോണം നാളുകാരുടെ ജന്മ നക്ഷത്ര ക്ഷേത്രം.

അവിട്ടം

അവിട്ടം

ശത്രുക്കളോട് ക്ഷമിക്കാത്തവരാണ് അവിട്ടം നക്ഷത്രക്കാര്‍. മറ്റുള്ളവരെ തീരെ ബുദ്ധിമുട്ടിക്കാത്ത ഈ നക്ഷത്രക്കാര്‍ പൊതുവെ ധനം സമ്പാദിക്കുന്നവരില്‍ മിടുക്കരായിരിക്കും.
തമിഴ്നാട് തഞ്ചാവൂരിലെ ബ്രഹ്മാഗ്മന പുരീശ്വരര്‍ ക്ഷേത്രമാണ് അവിട്ടം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം. രണ്ടു നന്ദി പ്രതിമകളുള്ള ഈ ക്ഷേത്രത്തില്‍ ശിവന്‍ സ്വയംഭൂ പ്രതിഷ്ഠയാണ്.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രമാണ് അവിട്ടം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം. ആശ്രയിച്ചെത്തുന്നവരെ കൈവെ‌‌ടിയാത്ത ക്ഷേത്രമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ചതയം

ചതയം

സൗമ്യശീലരും ,ദൈവഭക്തിയുള്ളവരുമാണ് ചതയം നക്ഷത്രക്കാര്‍. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഈ നക്ഷത്രക്കാര്‍ വൈദ്യം,മാന്ത്രികം, തത്വചിന്ത,ശാസ്ത്ര വിഷയങ്ങളിൽ ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുന്നവര്‍ കൂടിയാണ്. തമിഴ്നാട് നാഗപട്ടിണം ജില്ലയിലെ
തിരുപുഗളൂര്‍ അഗ്നിപുരീശ്വര്‍ ക്ഷേത്രമാണ് ചതയം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം. ശിവനെ അഗ്നിപുരീശ്വരനായും പാര്‍വ്വതി ദേവിയെ കരുന്ദാര്‍ കുഴലിയുമായും ഇവിടെ ആരാധിക്കുന്നു. അഞ്ച് നിലകളുള്ല രാജഗോപുരവും ഇവിടെ കാണാം.

ചതയം നക്ഷത്രക്കാര്‍ പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം. തൃശൂരിലെ പ്രശസ്തമായ തേക്കിൻകാട് മൈതാനത്തിലാണ് ക്ഷേത്രമുള്ളത്.

 പൂരുരുട്ടാതി

പൂരുരുട്ടാതി

മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നവരാണ് പൂരുരുട്ടാതി നക്ഷത്രക്കാര്‍. ആഢംബര ജീവിതം ആസ്വദിക്കുന്ന ഇവര്‍ മറ്റുള്ളവരുടെ താല്പര്യങ്ങള്‍ കൂടി എല്ലായ്പ്പോഴും പരിഗണിക്കാറുണ്ട്. വിദ്യാഭ്യാസ രംഗത്ത് എല്ലായ്പ്പോഴും ഇവര്‍ മുന്നിട്ടു നില്‍ക്കും.
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ തിരുവനേശ്വര്‍ ക്ഷേത്രമാണ് പൂരുരുട്ടാതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം. ഈ നക്ഷത്രക്കാര്‍ക്കായി വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്താറുണ്ട്. വിദ്യയില്‍ പ്രാഗത്ഭ്യം നേടുവാന്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം.


അര്‍ജുനന് വിശ്വരൂപം കാണിച്ചുകൊടുത്ത കൃഷ്ണന്‍റെ രൂപം ആരാധിക്കുന്ന കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള കൃഷ്ണ ക്ഷേത്രം. പൂരുരുട്ടാതി നക്ഷത്രക്കാര്‍ പോയിരിക്കേണ്ട ഈ ക്ഷേത്രം കേരളീയ വാസ്തുവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 ഉത്രട്ടാതി

ഉത്രട്ടാതി

എത്രവലിയ പ്രതികൂല സാഹചര്യത്തിലും ആത്മസംയമനവും സമചിത്തതയും കൈവിടാത്തവരാണ് ഉത്രട്ടാതി നക്ഷത്രക്കാര്‍. മറ്റുള്ളവരോട് അധികം അടുപ്പം കാണിക്കാത്തവരാണ് ഈ നക്ഷത്രക്കാര്‍.
തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ ശ്രീ സഹസ്ര ലക്ഷ്മീശ്വര്‍ ക്ഷേത്രമാണ് ഉത്രട്ടാതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം. സ്വയ‌ംഭൂ മൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ഉത്രട്ടാതി നക്ഷത്രക്കാരുടെ കടങ്ങളും മറ്റു ബാധ്യതകളും മാറുമെന്നാണ് വിശ്വാസം. അഗ്നി ദേവനും സൂര്യനും പ്രത്യേക ആരാധനകള്‍ ഇവിടെ നടത്തുന്നു.

ഉത്രട്ടാതി നക്ഷത്രക്കാര്‍ പോയിരിക്കേണ്ട പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് വൈക്കം ക്ഷേത്രം. മഹാദേവ ക്ഷേത്രമായ ഇവിടെ അന്നദാന പ്രഭുവായാണ് വൈക്കത്തപ്പനെ ആരാധിക്കുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ ഇത് ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു.

രേവതി

രേവതി

സ്വതന്ത്രമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് രേവതി നക്ഷത്രക്കാര്‍. ആരെയും അമിതമായി വിശ്വസിക്കാത്ത ഈ നക്ഷത്രക്കാര്‍ മുന്‍കോപികളായിരിക്കും. ദൈവവിശ്വാസികളായ ഇവര്‍ ദൈവാനുഗ്രഹമുള്ള നക്ഷത്രക്കാര്‍ കൂടിയാണ്. നന്നായി പെരുമാറുന്ന ഇവര്‍ ആത്മാര്‍ത്ഥയുള്ളവര്‍ കൂടിയാണ്.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി കാരക്കുടി കൈലാസ നാഥര്‍ ക്ഷേത്രമാണ് ക്ഷേത്രമാണ് രേവതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം. വിവാഹത്തിന് ബുദ്ധിമുട്ടുകള്‍ നേരിടുന്ന രേവതി നക്ഷത്രക്കാര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ക്ഷേത്രത്തിൽ ശിവന് ആത്മാർത്ഥമായ പ്രാർത്ഥനകൾ അർപ്പിക്കുന്നതിലൂടെ അവർ ഈ പ്രശ്നങ്ങളിൽ നിന്ന് മുക്തമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

തടാകത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന, സസ്യാഹാരിയായ മുതല കാവൽ നിൽക്കുന്ന കാസര്‍കോഡ് അനന്തപത്മനാഭ ക്ഷേത്രമാണ് കേരളത്തിലെ രേവതി നക്ഷത്രക്കാര്‍ക്ക് പോകുവാന്‍ പറ്റിയ ജന്മ നക്ഷത്ര ക്ഷേത്രം. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ മൂല ക്ഷേത്രം എന്ന നിലയിലും ഇത് പ്രസിദ്ധമാണ്. അവിടുത്തെ പോലെ തന്നെ ഇവിടെയും അനന്തപത്മനാഭ സ്വാമിയെയാണ് ആരാധിക്കുന്നത്.

നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാനക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X