Search
  • Follow NativePlanet
Share
» »താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പിന്നെയും മുകളിലോ‌‌ട്ട്!! മഴക്കാലത്തെ മഹാരാഷ്ട്രയുടെ അത്ഭുതം ഇതാ

താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പിന്നെയും മുകളിലോ‌‌ട്ട്!! മഴക്കാലത്തെ മഹാരാഷ്ട്രയുടെ അത്ഭുതം ഇതാ

മഹാരാഷ്ട്രയിലെ റിവേഴ്സ് വെള്ളച്ചാട്ടങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

മഴയൊന്നു ചാറി തുടങ്ങിയാല്‍ മതി... മഹാരാഷ്ട്ര പിന്നെ വേറെ ലെവലാണ്.... മേഘമിറങ്ങി വരുന്ന കോടമഞ്ഞും കാറ്റും ഇരുണ്ടു നില്‍ക്കുന്ന മാനവും മഴക്കാഴ്ചകളും ചേര്‍ന്നു കൊതിപ്പിക്കുന്ന ഇടമായി മഹാരാഷ്ട്ര വേഗം മാറും.. മഴ ഒന്നു ശക്തമായാല്‍ പിന്നെ നോക്കേണ്ട. അതുവരി വറ്റിവരണ്ടു കിടന്ന വെള്ളച്ചാട്ടങ്ങളെല്ലാം ജീവന്‍ വെച്ചൊരു വരവാണ്... കലങ്ങിമറിഞ്ഞ് കുത്തിയൊലിച്ച് ഒരു വരവു തന്നെയാണിത്. അങ്ങനെ നോക്കിയാല്‍ ഈ വിശേഷങ്ങള്‍ ഒരിക്കലും പറഞ്ഞു തീരില്ല... അത്രയധികം വെള്ളച്ചാട്ടങ്ങളാണ് മഹാരാഷ്ട്രയില്‍ മാത്രം ഉള്ളത്. എന്നാല്‍ ഇതില്‍ നാലെണ്ണം കുറച്ച് സ്പെഷ്യലാണ്.. കാരണമെന്താന്നല്ലേ.... താഴേക്ക് പതിക്കന്നതാണ് വെള്ളച്ചാട്ടമെങ്കിലും ഇവിടെ വെള്ളം മുകളിലേക്ക് പോകുന്നത് കാണാം... മഹാരാഷ്ട്രയിലെ റിവേഴ്സ് വെള്ളച്ചാട്ടങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

എന്താണ് റിവേഴ്സ് വെള്ളച്ചാട്ടം

എന്താണ് റിവേഴ്സ് വെള്ളച്ചാട്ടം

സാധാരണഗതിയില്‍ വെള്ളച്ചാട്ടമെന്നത് വെള്ളം മുകളില്‍ നിന്നും താഴേക്ക് പതിക്കുന്നതാണ്. റിവേഴ്സ് വെള്ളച്ചാട്ടത്തില്‍ താഴേക്ക് പതിക്കുന്ന വെള്ളം വീണ്ടും മുകളിലേക്ക് പോവുകയാണ് ചെയ്യുന്നത്. എന്താണിതിന് കാരണമെന്ന് കൂടുതലൊന്നും ആലോചിക്കേണ്ടതില്ല. സംഗതി ഇത്രയേയുള്ളൂ... മഴക്കാലത്ത് ഇവിടെ കാറ്റിന്റെ ശക്തി അല്പം കൂടുതലായിരിക്കും. ഈ സമയത്ത് ആ ശക്തിയില്‍പെട്ട് വെള്ളം മുകളിലേക്ക് വരും. ഇതിനെയാണ് റിവേഴ്സ് വെള്ളച്ചാട്ടമെന്ന പേരില്‍ വിളിക്കുന്നത്.

നാനേഘാട്ട്

നാനേഘാട്ട്

മഹാരാഷ്ട്രയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ റിവേഴ്സ് വെള്ളച്ചാട്ടമാണ് നാനേഘട്ടിനു സമീപം സ്ഥിതി ചെയ്യുന് റിവേവ്സ് വെള്ളച്ചാട്ടം. സ്ഥിരമായി ഈ വഴിയെത്തുന്ന ട്രെക്കേഴ്സിനു മാത്രമായിരുന്നു ഇത് പരിചിതമായിരുന്നത്. പിന്നീട് കേട്ടറിഞ്ഞ് പലരും ഇത് കാണാനായി ഇപ്പോള്‍ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ഇവിടെ എത്തുന്നു. കാറ്റാണ് ഇതിനു കാരണമെങ്കിലും സാധാരണ വെള്ളച്ചാട്ടം എന്നതിലുപരി ഗുരുത്വാകര്‍ഷണ നിയമത്തെ വെല്ലുവിളിക്കുന്ന ഇടം എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നതു തന്നെ. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്.

ഭാരതത്തിന്റെ പുരാതന ടോള്‍ ബൂത്ത്

ഭാരതത്തിന്റെ പുരാതന ടോള്‍ ബൂത്ത്

കൊങ്കണ്‍ തീരത്തെയും ഡെക്കാന്‍ പീഠഭൂമിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മലമ്പാതയാണ് നാനേഘാട്ട്. പരമ്പരാഗത വ്യാവസായിക പാതയായിരുന്നു ഇവിടം. അതായത് പണം നല്കി മാത്രമായിരുന്നു ഈ പാത ഉപയോഗിക്കുവാന്‍ അനുമതി ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ നാനേ എന്നാല്‍ നാണയം എന്നും ഘട്ട് എന്നാല്‍ മലയിടുക്ക് അഥവാ മലമ്പാത എന്നുമാണ് അര്‍ത്ഥം, നമ്മുടെ ഇപ്പോഴത്തെ ടോള്‍ ബൂത്തുകളുടെ ആദ്യ രൂപമായും ഇതിനെ വിശേഷിപ്പിക്കാം, അക്കാലത്തെ പ്രധാന വ്യവസായ നഗരങ്ങളായിരുന്ന കല്യാണിനെയും ജുനാറിനെയുമായിരുന്നു ഈ പാത ബന്ധിപ്പിച്ചിരുന്നത്.

PC:Pratikbuttepatil52

സംരാദ് വില്ലേജ്

സംരാദ് വില്ലേജ്

മഹാരാഷ്ട്രയുടെ ഗ്രാന്‍ഡ് കാന്യന്‍ എന്നറിയപ്പെടുന്ന സന്‍ധാന്‍ വാലിയോട് ചേര്‍ന്നാണ് സാംറാധ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. ഇവിടം പ്രസിദ്ധമായിരിക്കുന്നതും മറ്റൊരു റിവേഴ്സ് വെള്ളച്ചാട്ടത്തിനാണ്. മഴക്കാലത്താണ് ഇവിടുത്തെ വെള്ളച്ചാട്ടത്തിനു ജീവന്‍ വയ്ക്കുന്നത്. ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്നതാണ് ഈ വെള്ളച്ചാട്ടം. പ്രദേശത്തെ കടുത്ത കാറ്റ് കാരണം താഴേക്ക് പതിക്കുന്ന വെള്ളത്തില്‍ കുറേ മുകളിലേക്ക് തിരികെ എത്തും. മുകളില്‍ കൈവരിയില്‍ വെള്ളച്ചാട്ടത്തിന്‍റെ ഭംഗി ആസ്വദിക്കുവാന്‍ നില്‍ക്കുന്നവര്‍, നല്ല കാറ്റൊന്നടിച്ചാല്‍ ഒറ്റ മിനിറ്റില്‍ നനഞ്ഞു കുളിക്കും. ട്രക്കിങ്ങിനും ഫോട്ടോഗ്രാഫിക്കും എല്ലാം പ്രസിദ്ധമാണം സംരാദ്.

കാവല്‍ഷേട്ട് പോയിന്‍റ്

കാവല്‍ഷേട്ട് പോയിന്‍റ്

അംബോലിയിലെ കുന്നുകള്‍ക്കു മുകളിലാണ് കാവല്‍ഷേട്ട് പോയിന്‍റ് സ്ഥിതി ചെയ്യുന്നത്. എണ്ണിത്തീര്‍ക്കാവുന്നതിലുമധികം താഴ്വരകളും വെള്ളച്ചാട്ടങ്ങളുമുള്ള ഇവിടെ കാറ്റടിക്കുമ്പോള്‍ മുകളിലേക്ക് വരുന്ന വെള്ളച്ചാട്ടങ്ങളുടെ ഒരു നിര തന്നെ കാണാം. ഈ കാഴ്ചയുടെ ഭംഗി കണ്ടു തന്നെ അറിയേണ്ടതാണ്.

ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാംബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം

അജ്ഞനേരി വെള്ളച്ചാട്ടം

അജ്ഞനേരി വെള്ളച്ചാട്ടം

ഹനുമാന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന നാടാണ്
അജ്ഞനേരി. ഹനുമാന്‍റെ മാതാവായ അജ്ഞനയില്‍ നിന്നുമാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആത്മീയ പ്രാധാന്യവും ചരിത്ര പ്രാധാന്യവും ഒരുപോലെയുള്ള പ്രദേശമാണിത്.

ട്രക്ക് ചെയ്ത് പോകാം

ട്രക്ക് ചെയ്ത് പോകാം

നാസിക്കിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള അഞ്ജനേരിയിൽ ഹാജി മലങിലെ തഹുലി കൊടുമുടിയിലേക്കുള്ള വഴിയിലാണ് ഗംഭീരമായ റിവേഴ്‌സ് വെള്ളച്ചാട്ടമുള്ളത് ഒരു അഞ്ജനേരി ട്രെക്ക് ബുക്ക് ചെയ്ത് അതുവഴി വെള്ളച്ചാട്ടത്തിലെത്താം. സമൃദ്ധമായ പച്ചപ്പ്, ചെറിയ ഗുഹകൾ, അഞ്ജനി മാതാവിന് സമർപ്പിച്ചിരിക്കുന്ന അതിശയകരമായ ക്ഷേത്രം എന്നിവയാണ് മഹാരാഷ്ട്രയിലെ ഈ മഹത്തായ സ്ഥലം സന്ദർശിക്കാനുള്ള മറ്റ് കാരണങ്ങൾ.

ഗ്രാമങ്ങളിലൂടെ കാഴ്ചകള്‍ കാണാം... ഇങ്ങ് പൂവാര്‍ മുതല്‍ അങ്ങ് സുലുക് വാലി വരെ!ഗ്രാമങ്ങളിലൂടെ കാഴ്ചകള്‍ കാണാം... ഇങ്ങ് പൂവാര്‍ മുതല്‍ അങ്ങ് സുലുക് വാലി വരെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X