Search
  • Follow NativePlanet
Share
» »ഭഗവാന്‍ പറഞ്ഞതനുസരിച്ച് നിര്‍മ്മിച്ച സീബീ നരസിംഹ സ്വാമി ക്ഷേത്രം

ഭഗവാന്‍ പറഞ്ഞതനുസരിച്ച് നിര്‍മ്മിച്ച സീബീ നരസിംഹ സ്വാമി ക്ഷേത്രം

പുരാതന ക്ഷേത്രസംസ്കാരങ്ങളാല്‍ സമ്പന്നമായ ചരിത്രമാണ് കര്‍ണ്ണാടകയുടെത്. പൗരാണിക സംസ്കാരങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. കഴിഞ്ഞുപോയ കാലങ്ങളിലേക്ക് വിശ്വാസികളെ കൊണ്ടുപോകുന്ന ഈ ക്ഷേത്രങ്ങള്‍ വിശുദ്ധമായ ഇടങ്ങളാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് തുംകൂറിനു സമീപം സ്ഥിതി ചെയ്യുന്ന സീബി നരസിംഹ സ്വാമി ക്ഷേത്രം. അതിവിശുദ്ധമായി വിശ്വാസികള്‍ കരുതുന്ന സീബി നരസിംഹ സ്വാമി ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും!!

സീബി നരസിംഹ സ്വാമി ക്ഷേത്രം

സീബി നരസിംഹ സ്വാമി ക്ഷേത്രം


പുരാതനമായ സീബി നരസിംഹ സ്വാമി ക്ഷേത്രം കര്‍ണ്ണാടകയിലെ പ്രസിദ്ധമായ നരസിംഹ സ്വാമി ക്ഷേത്രങ്ങളിലൊന്നാണ്. തുകൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒട്ടേറെ വിശ്വാസങ്ങളാലും ആചാരങ്ങളാലും സമ്പന്നമാണ്. ചുവര്‍ ചിത്രങ്ങളും വലിയ നിര്‍മ്മിതികളും ഒക്കെയായി കാണേണ്ട കാഴ്ച തന്നെയാണ് ഈ ക്ഷേത്രത്തിന്‍റേത്.

 കഥ ഇങ്ങനെ

കഥ ഇങ്ങനെ

ഒരിക്കല്‍ ഒരു വ്യാപാരി കച്ചവടാര്‍ത്ഥം യാത്ര പോവുകയായിരുന്നു. പോകുന്ന വഴിയില്‍ വിശ്രമിക്കുവാനായി വ്യാപാരി സിബിയില്‍ വണ്ടി നിര്‍ത്തി. അവിടെ വെച്ച് ഒരു പാറയില്‍ തീ കൂട്ടി വ്യാപാരി കലത്തില്‍ ധാന്യം തിളപ്പിക്കുവാന്‍ ആരംഭിച്ചു. എന്നാല്‍ തിളച്ച് കഴിഞ്ഞപ്പോള്‍ ആ ധാന്യം രക്ത നിറത്തിലേക്ക് മാറുകയും ചെയ്തു. ഇതുകണ്ട് അബോധാവസ്ഥയിലായ അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ നരസിംഹം പ്രത്യക്ഷപ്പെടുകയും പാറ തന്റെ വാസസ്ഥലമാണെന്നും വ്യാപാരി തന്റെ വാസസ്ഥലം അപമാനിച്ചതിന്റെ പ്രായശ്ചിത്തമായി ആ സ്ഥലത്ത് അവനുവേണ്ടി ഒരു ക്ഷേത്രം പണിയണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണത്രെ ഇന്നു കാണുന്ന ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. വളരെ ചെറിയ ക്ഷേത്രമായാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്.

മൂന്നു സഹോദരങ്ങള്

മൂന്നു സഹോദരങ്ങള്


ഇന്നു കാണുന്ന രീതിയിലേക്ക് ക്ഷേത്രം എത്തിയത് കുറച്ചു നാളുകള്‍ക്കു മുന്‍പാണ്. ലക്ഷ്മിനരസപ്പ, പുട്ടണ്ണ, നല്ലപ്പ എന്നീ മൂന്നു സഹോദരങ്ങള്‍ ചേര്‍ന്നാണ് ക്ഷേത്ര നിര്‍മ്മാണം ഇന്നു കാണുന്ന രീതിയില്‍ പൂര്‍ത്തിയാക്കിയത്. ഇന്നത്തെ സ്ഥലത്ത് ഒരു ക്ഷേത്രം നിര്‍മ്മിച്ചാല്‍ നരസിംഹദേവൻ നിത്യമായ സന്തോഷം വാഗ്ദാനം ചെയ്യുമെന്ന് ഒരു സ്വപ്നം നല്ലപ്പയ്ക്ക് ഉണ്ടായിരുന്നതായി കഥ പറയുന്നു. ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ പത്തുവർഷമെടുത്തു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമ്മിച്ച ലളിതവും മനോഹരവുമായ ദ്രാവിഡ ഘടനയാണ് നരസിംഹ സ്വാമി ക്ഷേത്രം. വിഷ്ണുവിന്റെ അവതാരമായ നരസിംഹമാണ് ക്ഷേത്രത്തിലെ പ്രധാന ദേവൻ.

 ചുവര്‍ ചിത്രങ്ങള്‍

ചുവര്‍ ചിത്രങ്ങള്‍

ചുവര്‍ ചിത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. രാമന്‍, കൃഷ്ണന്‍, നരസിംഹ, ഗണേഷന്‍, സപ്തമാതൃക, തുടങ്ങിയ പല ദൈവങ്ങളുടെയും രൂപങ്ങള്‍ ഇവിടെ ക്ഷേത്രത്തില്‍ കാണാം. അക്കാലത്തെ ഏറ്റവും മികച്ച രീതിയിലുള്ള നിര്‍മ്മിതിയും ചുവര്‍ ചിത്രങ്ങളും ഇവിടെയുണ്ട്.

മൂന്നു നിരകളിലായി

മൂന്നു നിരകളിലായി

മൂന്നു നിരകളിലായാണ് ഇവിടെ ക്ഷേത്രത്തില്‍ ചുവര്‍ ചിത്രങ്ങള്‍ കാണുവാനുള്ളത്. ആദ്യ നിരയില്‍ കൃഷ്ണ ലീലയും രണ്ടാം നിരയില്‍ കൃഷ്ണരാജ വോഡയാര്‍ മൂന്നാമന്റെ സഭയില്‍ നിന്നുള്ള രംഗങ്ങളും മൂന്നാം നിരയില്‍ ഹൈദരലിയുടെയും ടിപ്പു സുല്‍ത്താന്റെയും സഭകളില്‍ നിന്നുള്ള രംഗങ്ങളുമാണ് വരച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ക്കു കടപ്പാട്: വിക്കിപീഡിയ

യാത്ര ചെയ്യാം...ഒപ്പം ജോലിയും..റിമോട്ട് വിസയാണ് പുതിയ ട്രെന്‍ഡ്യാത്ര ചെയ്യാം...ഒപ്പം ജോലിയും..റിമോട്ട് വിസയാണ് പുതിയ ട്രെന്‍ഡ്

ഇന്‍സ്റ്റഗ്രാമില്‍ താരമാകാം..പോകാം ഈ ഫ്രെയിമുകള്‍ തേടി<br />ഇന്‍സ്റ്റഗ്രാമില്‍ താരമാകാം..പോകാം ഈ ഫ്രെയിമുകള്‍ തേടി

ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!

ലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ടലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ട

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X