Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം

കഥകളും കളികളും ഏറെ കണ്ട സ്റ്റേഡിയമാണ് അഹമ്മദാബാദിലെ മൊടേര സ്റ്റേഡിയം. 1982 ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം ഇന്ന് ചരിത്രത്തിലൂടെ കടന്നു പോവുകയാണ്. 2015 സെപ്റ്റംബറിൽ ഗുജറാത്ത് സംസ്ഥാന സർക്കാർ തുടങ്ങിവെച്ച പുനര്‍നിര്‍മ്മാണം മൊടേര സ്റ്റേഡിയത്തിനു നേടിക്കൊടുത്തത് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ബഹുമതിയാണ്. 800 കോടി രൂപ ചിലവില്‍ നവീകരിച്ച് ആധുനിക വാസ്തുവിദ്യാ വിസ്മയമാക്കി മാറ്റിയ മൊടേര സ്റ്റേഡിയം ഇനി അറിയപ്പെടുക പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ ആണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദ് സ്റ്റേഡിയം നരേന്ദ്ര മോഡി സ്റ്റേഡിയം എന്നു പുനര്‍നാമകരണം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡിയാണ് മൊടേര സ്റ്റേഡിയമെന്ന ആശയം മുന്നോട്ടുവച്ചത്. ആ സമയത്ത് അദ്ദേഹം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരമായി ഫെബ്രുവരി 24ന് നടക്കും. സ്റ്റേഡിയത്തെക്കുറിച്ചുള്ള വിശേഷങ്ങളും അതിന്റെ പ്രത്യേകതകളും വായിക്കാം...

സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം

സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം

നരേന്ദ്ര മോഡി സ്റ്റേഡിയം എന്ന പേരിനു മുന്‍പ് സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്നായിരുന്നു ഇതിന്റെ പേര്. പുനര്‍നവീകരണത്തിനു മുന്‍പ് 49,000 ഇരിപ്പിടങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. 1982 നും 2016 നും ഇടയിൽ 12 ടെസ്റ്റുകളും 23 ഏകദിന മത്സരങ്ങളും ഒരു ട്വന്‍റി20 യ്ക്കും ഈ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
RIDHVAN SHARMA

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം

നവീകരണത്തിനു ശേഷം ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറി. 1,10,000 കാണികളെ ഉള്‍ക്കൊള്ളുവാനുള്ള ശേഷി ഇപ്പോള്‍ ഈ സ്റ്റേഡിയത്തിനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കളിസ്ഥലം കൂടിയാണിത്. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തേക്കാള്‍ വലുപ്പം നരേന്ദ്ര മോഡി സ്റ്റേഡിയത്തിനുണ്ട്. മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ 10,0000 ആണ് ഇരിപ്പിടങ്ങളുടെ എണ്ണം. 800 കോടിയാണ് ഇതിനായിചിലവഴിച്ചത്. 63 ഏക്കറിലായാണ് സ്റ്റേഡിയം പരന്നു കിടക്കുന്നത്.

PC:RIDHVAN SHARMA

മൂവായിരം കാറും 10000 ഇരുചക്ര വാഹനങ്ങളും

മൂവായിരം കാറും 10000 ഇരുചക്ര വാഹനങ്ങളും

25 വീതം ശേഷിയുള്ള 76 കോർപ്പറേറ്റ് ബോക്സുകളാണ് സ്റ്റേഡിയത്തിൽ ഉള്ളത്. ഈ കോർപ്പറേറ്റ് ബോക്സുകളെല്ലാം എയർകണ്ടീഷൻ ചെയ്തവയാണ്. മൊത്തം 3,000 കാറുകളും 10,000 ഇരുചക്ര വാഹനങ്ങളും വേദിയിൽ പാർക്ക് ചെയ്യാം. സ്റ്റേഡിയത്തിനുള്ളിലെ സീറ്റിങ് കപ്പാസിറ്റി മാത്രമല്ല, പാർക്കിംഗ് സ്ഥലവും ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്.
PC:Hardik jadeja

ക്രിക്കറ്റ് മാത്രമല്ല!

ക്രിക്കറ്റ് മാത്രമല്ല!

അമ്പരപ്പിക്കുന്ന ഈ വേദിയിൽ ഒരു സമ്പൂർണ്ണ ക്രിക്കറ്റ് അക്കാദമി, നിരവധി ഇൻഡോർ പിച്ചുകൾ, ഫുട്ബോൾ, ഹോക്കി, ബാസ്കറ്റ് ബോൾ തുടങ്ങിയ കായിക വിനോദങ്ങൾക്കായി നിരവധി സൗകര്യങ്ങളുണ്ട്.
55 മുറികളുള്ള ഒരു ബിൽറ്റ്-ഇൻ ക്ലബ്‌ ഹൗസ് സ്റ്റേഡിയത്തിന്റെ പ്രതാപം വർദ്ധിപ്പിക്കുന്നു. ഇൻഡോർ,ഔട്ട്‌ഡോർ ഗെയിമുകൾ, റെസ്റ്റോറന്റുകൾ, ഒളിമ്പിക് സൈസ് സ്വിമ്മിംഗ് പൂൾ, ജിം, ഒരു 3 ഡി പ്രൊജക്ടർ തിയേറ്റർ എന്നിവയും ക്ലബ് ക്ലബ്‌ ഹൗസില്‍ ഉണ്ട്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നാല് ഡ്രസിങ് റൂമുകളും ഇവിടെയുണ്ട്.
PC: Hardik jadeja

അഹമ്മദാബാദ് മെട്രോയുമായി

അഹമ്മദാബാദ് മെട്രോയുമായി

ആളുകള്‍ക്ക് ബ്ലോക്കില്‍ കുടുങ്ങാതെ സ്റ്റേഡിയത്തിലേക്ക് നേരിട്ട് എത്തിച്ചേരുന്നതിനായി അഹമ്മദാബാദ് മെട്രോയുമായി സ്റ്റേഡിയത്തെ ബന്ധിപ്പിച്ചിരിക്കുന്നു. പൂര്‍ണ്ണമായും എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്ന ആദ്യ ഇന്ത്യന്‍ സ്റ്റേഡിയം കൂടിയാണിത്. മറ്റ് ചില വേദികളിൽ നിന്ന് വ്യത്യസ്തമായി, എല്ലാ സ്റ്റാൻഡിലും മോട്ടേര സ്റ്റേഡിയത്തിൽ ഒരു ഫുഡ് കോർട്ട് ഉണ്ട്.

മൂന്നാറില്‍ ഒരുദിവസം കൊണ്ടു കാണുവാന്‍ പറ്റുന്ന ഏഴ് സ്ഥലങ്ങള്‍മൂന്നാറില്‍ ഒരുദിവസം കൊണ്ടു കാണുവാന്‍ പറ്റുന്ന ഏഴ് സ്ഥലങ്ങള്‍

മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍

ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X