Search
  • Follow NativePlanet
Share
» »ഭയവും കഷ്ടതകളും അകറ്റുവാന്‍ നരസിംഹ ക്ഷേത്രങ്ങള്‍

ഭയവും കഷ്ടതകളും അകറ്റുവാന്‍ നരസിംഹ ക്ഷേത്രങ്ങള്‍

തൂണുപിളര്‍ന്ന് പ്രത്യക്ഷനായ നരസിംഹ മൂര്‍ത്തിയെ ആരാധിക്കുന്ന ഇന്ത്യയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം. ‌‌

സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ഉടലുമായി നില്‍ക്കുന്ന അവതാരപ്പിറവിയാണ് നരസിംഹം. മഹാവിഷ്ണുവിന്റെ അവതാരമായി വന്ന നരസിംഹത്തെ ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമൂര്‍ത്തിയായി അവതരിച്ചത് എന്നാണ് വിശ്വാസം. കഥകളിലും പുരാണങ്ങളിലും ക്ഷിപ്രകോപിയും ഉഗ്രമൂര്‍ത്തിയും ആണെങ്കിലും വിശ്വാസികളില്‍ ക്ഷിപ്രസാദി കൂടിയാണ് നരസിംഹമൂര്‍ത്തി. നരസിംഹ മൂര്‍ത്തി ക്ഷേത്രങ്ങളിലെത്തി പ്രാര്‍ഥിച്ചാല്‍ പ്രത്യേകതകള്‍ ഏറെയുണ്ട് എന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. തൂണുപിളര്‍ന്ന് പ്രത്യക്ഷനായ നരസിംഹ മൂര്‍ത്തിയെ ആരാധിക്കുന്ന ഇന്ത്യയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം. ‌‌

കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം

കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം

കേരളത്തിലെ പ്രധാനപ്പെട്ട നരസിംഹ ക്ഷേത്രങ്ങളിലൊന്നാണ് . കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം. എറണാകുളം ആലുവായ്ക്ക് സമീപം കടങ്ങല്ലൂര്‍ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനെത്തിയ രൂപത്തിലാണ് നരസിംഹത്തെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

Pc:Ranjithsiji

തുറവൂര്‍ മഹാദേവ ക്ഷേത്രം

തുറവൂര്‍ മഹാദേവ ക്ഷേത്രം

പുരാതന നരസിംഹ ക്ഷേത്രങ്ങളില്‍ മറ്റൊന്നാണ് ആലപ്പുഴ ചേര്‍ത്തലയ്ക്കടുത്തുള്ള തുറവൂര്‍ മഹാദേവ ക്ഷേത്രം. ഒരേ നാലമ്പലത്തില്‍ രണ്ടു ഭാഗങ്ങളിലായി നരസിംഹത്തേയും സുദര്‍ശന മൂര്‍ത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
വിശ്വാസമനുസരിച്ച് വാരണാസിയിലെ നരസിംഹഘട്ടില്‍ നിന്നും കൊണ്ടുവന്ന നരസിംഹമാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം. പുഴവഴി ഇവിടെയെത്തിയ നരസിംഹത്തെ ഭൂതനിലത്ത് ഇറക്കിയെന്നും അവിടെനിന്ന് ഇപ്പോള്‍ ഈ ക്ഷേത്രമിരിക്കുന്നിടത്ത് വന്നെത്തിയ നരസിംഹമൂർത്തി ഇവിടെ ദുർഗയായി സങ്കല്പിക്കപ്പെട്ടിരുന്ന സ്ഥാനത്ത് കയറിയിരുന്നു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
കേരളത്തില്‍ ഏറ്റവും വലിയ ആനക്കൊട്ടിലുള്ള ക്ഷേത്രം കൂടിയാണിത്,

PC:RajeshUnuppally

ഉഗ്ര നരസിംഹസ്വാമി, ഹംപി

ഉഗ്ര നരസിംഹസ്വാമി, ഹംപി

വിശ്വാസികള്‍ക്കിടയിലും സഞ്ചാരികള്‍ക്കിടയിലും ഒരുപോലെ പ്രസിദ്ധമായ നരസിംഹ ക്ഷേത്രമാണ് ഹംപിയിലെ ഉഗ്ര നരസിംഹസ്വാമിയു‌ടേത്. കോപിഷ്ഠനായിരിക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രമൊക്കെ ഏറെക്കുറെ നശിച്ചുവെങ്കിലും പ്രതിഷ്ഠ ഒരു കോട്ടവും തട്ടാതെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നരസിംഹ രൂപങ്ങളില്‍ ഒന്നുകൂടിയാണിത്. 6.7 മീറ്റര്‍ ഉയരത്തില്‍ കാലുകള്‍ മടക്കിയിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠയുള്ളത്. നരസിംഹത്തിന്‍റെ മടിയില്‍ ലക്ഷ്മി ദേവി ഇരിക്കുന്ന രൂപത്തിലായിരുന്നുവെങ്കിലും അത് ക്ഷേത്രം നശിപ്പിക്കപ്പെട്ട കൂടെ ഇല്ലാതായി. ഇന്ന് കമലാപുര മ്യൂസിയത്തില്‍ ഈ ലക്ഷ്മി ദേവിയുടെ രൂപം കാണാം.

ജരണി നരസിംഹ സ്വാമി ക്ഷേത്രം

ജരണി നരസിംഹ സ്വാമി ക്ഷേത്രം

ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് കര്‍ണ്ണാടകയിലെ ബിദാറില്‍ സ്ഥിതി ചെയ്യുന്ന ജരണി നരസിംഹ സ്വാമി ക്ഷേത്രം. വെള്ളം നിറഞ്ഞു കിടക്കുന്ന തുരങ്കത്തിലൂടെ കടന്ന് ഗുഹയ്ക്കുള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലടി മുതല്‍ അഞ്ച് അടി വരെ വെള്ളം ഉയര്‍ന്നു നില്‍ക്കുന്ന തുരങ്കത്തിലൂടെ വേണം ഗുഹയ്ക്കുള്ളിലെ ക്ഷേത്രത്തിലെത്തുവാന്‍. ഗുഹയ്ക്കുള്ളിലെ ചുണ്ണാമ്പ് കല്ലുകളില്‍ പ്രതിഫലിച്ചു കാണുന്ന നരസിംഹ സ്വാമിയുടെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരു അത്ഭുതം.
ഒരേ സമയം പരമാവധി എട്ട് ആളുകള്‍ക്കു മാത്രമേ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുവാനുള്ള അനുമതിയുള്ളു.

മേലുകോട്ട നരസിംഹ ക്ഷേത്രം‌

മേലുകോട്ട നരസിംഹ ക്ഷേത്രം‌

കര്‍ണ്ണാടകയിലെ ഏറ്റവും വിശുദ്ധമായ ഇടമെന്ന് കരുതപ്പെടുന്ന സ്ഥലമാണ മേലുക്കോട്ട. പുരാതനങ്ങളായ ക്ഷേത്രങ്ങളും പ്രതിഷ്ഠകളുമാണ് ഇവിടുത്തെ പ്രത്യേത. തിരുനാരായണപുരം എന്നും ഇവിടം അറിയപ്പെടുന്നു. ഇവിടുത്തെ കുന്നിന്‍റെ മുകളില്‍ സ്ഥിതി ചെയ്യുന്ന യോഗനരസിംഹ ക്ഷേത്രം വിശ്വാസികള്‍ തേടിയെത്തുന്ന ഇടമാണ്. പ്രഹ്ളാദന്‍ നേരിട്ട് പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ഒരു വിശ്വാസം.

PC:Vinayaraj

വരാഹ ലക്ഷ്ണി നരസിംഹ ക്ഷേത്രം, സിംഹാചലം

വരാഹ ലക്ഷ്ണി നരസിംഹ ക്ഷേത്രം, സിംഹാചലം

ആന്ധ്രാപ്രദേശിലെ സിംഹചലം കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രം വിചിത്രമായ വിശേഷങ്ങള്‍കൊണ്ട് സമ്പന്നമാണ്. അക്ഷയ തൃതീയ നാളില്‍ മാത്രമാണ് ഇവിടെ നരസിംഹ സ്വാമിയു‌ടെ രൂപം പുറത്തെടുക്കാറുള്ളൂ. അല്ലാത്ത സമയങ്ങളില്‍ ചന്ദന ലേപനത്തില്‍ പൊതിഞ്ഞു സൂക്ഷിക്കുകയാണ് പതിവ്. ആന്ധ്രയിലെ 32 നരസിംഹ ക്ഷേത്രങ്ങളില്‍ ഒന്നായ ഇത് പ്രധാന തീര്‍ഥാടന കേന്ദ്രം കൂടിയാണ്.

PC:Adityamadhav83

https://en.wikipedia.org/wiki/Varaha_Lakshmi_Narasimha_temple,_Simhachalam#/media/File:Far_view_of_Simhachalam_Temple_complex.jpg

 ലക്ഷ്മി നരസിംഹ ക്ഷേത്രം

ലക്ഷ്മി നരസിംഹ ക്ഷേത്രം

തലശ്ശേരിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ലക്ഷ്മി നരസിംഹ ക്ഷേത്രം. തലശ്ശേരിയിൽ പണ്ട് കാലത്ത് ഗോവയിൽ നിന്ന് കുടിയേറി പാർത്ത ഗൗഡ സരസ്വത ബ്രാഹ്മണർ സ്ഥാപിച്ച ക്ഷേത്രമാണ് ലക്ഷ്മി നരസിംഹ ക്ഷേത്രം. തലശ്ശേരി നഗര ഹൃദയഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1831ൽ ആണ് ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്.

പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്‍മുന്നില്‍ തെളിഞ്ഞത് എവറസ്റ്റ്; വൈറലായി ചിത്രംപതിറ്റാണ്ടുകള്‍ക്കു ശേഷം കണ്‍മുന്നില്‍ തെളിഞ്ഞത് എവറസ്റ്റ്; വൈറലായി ചിത്രം

ശനിദോഷം അകറ്റി ഐശ്വര്യം നേടാന്‍ ഇരമത്തൂര്‍ ക്ഷേത്രംശനിദോഷം അകറ്റി ഐശ്വര്യം നേടാന്‍ ഇരമത്തൂര്‍ ക്ഷേത്രം

ക്ഷേത്രത്തിലെ വിദേശരൂപം മുതല്‍ പിരമിഡിനുള്ളിലെ നടരാജന്‍ വരെ..തമിഴ്നാട്ടിലെ അത്ഭുതങ്ങളിതാണ്ക്ഷേത്രത്തിലെ വിദേശരൂപം മുതല്‍ പിരമിഡിനുള്ളിലെ നടരാജന്‍ വരെ..തമിഴ്നാട്ടിലെ അത്ഭുതങ്ങളിതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X