Search
  • Follow NativePlanet
Share
» »പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

കര്‍ണ്ണാടകയിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഇവിടുത്തെ ക്ഷേത്രങ്ങളാണ്. പുരാണങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന, വിചിത്രങ്ങളായ കഥകളും മിത്തുകളുമുള്ള അതിശയിപ്പിക്കുന്ന ക്ഷേത്രങ്ങള്‍. ഭൂമിക്കടിയിലും പാറക്കെട്ടുകളിലും വെള്ളത്തിനടിയിലുമൊക്കെ ഇത്തരം ധാരാളം ക്ഷേത്രങ്ങള്‍ കാണാം. ഓരോന്നും ഓരോ പ്രത്യേകതകളാ‌ടെ വിശ്വാസികളെ കാത്തിരിക്കുകയാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് കര്‍ണ്ണാടകയിലെ ബീദറില്‍ സ്ഥിതി ചെയ്യുന്ന ജരണി നരസിംഹ സ്വാമി ക്ഷേത്രം.

കര്‍ണ്ണാടക ഒളിപ്പിച്ച അത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടാവുന്നത്രയും പ്രത്യേകതകളും അതിശയങ്ങളും ഈ ക്ഷേത്രത്തിന് സ്വന്തമായുണ്ട്. സന്ദര്‍ശിക്കുവാന്‍ നൂറു കാരണങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും തീര്‍ച്ചയായും സന്ദര്‍ശിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

ഗുഹയ്ക്കുള്ളിലെ നരസിംഹ സ്വാമി

ഗുഹയ്ക്കുള്ളിലെ നരസിംഹ സ്വാമി

അത്ഭുതങ്ങള്‍ക്കും മറ്റു പ്രത്യേകതകള്‍ക്കും ഉപരിയായി ഗുഹയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. വെള്ളം നിറഞ്ഞു നില്‍ക്കുന്ന തുരങ്കത്തിനുള്ളിലൂടെ കടന്നു ചെന്നുമാത്രമേ പ്രതിഷ്ഠയെ കാണുവാന്‍ സാധിക്കു എന്നതാണ് ഇവിടേക്ക് വിശ്വാസികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടം. വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ നരസിംഹമാണ് ഇവിടുത്തെ പ്രതിഷ്ഠ.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

പാതി സിംഹവും പാതി മനുഷ്യനുമായ നരസിംഹത്തെ ഇവിടെ ആരാധിക്കുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ഹിരണ്യകശിപുവിനെ കൊല്ലാനായി ആണ് മഹാവിഷ്ണു നരസിംഹ അവതാരമെടുത്തത്. അതിനുശേഷം നരസിംഹത്തിന്‍റെ കലിയടങ്ങാതെ ഝാരാസുര എന്ന അസുരനു നേരെ ചാടി വീണു. കടുത്ത ശിവഭക്തനായിരുന്ന അദ്ദേഹം ശിവനെ വിളിച്ചു പ്രാര്‍ഥിച്ചുവെങ്കിലും മരണം ഒഴിവാക്കുവാനായില്ല. അങ്ങനെ മരിക്കുന്നതിനു മുന്‍പായി അവസാന ആഗ്രഹം എന്ന നിലയില്‍ അദ്ദേഹം നരസിംഹത്തോട് താന്‍ വസിക്കുന്ന ഗുഹയില്‍ പോയി താമസിക്കണെന്നും തേടി വരുന്നവര്‍ക്ക് ആവശ്യമായ വരങ്ങളും അനുഗ്രഹങ്ങളം നല്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ശേഷം അദ്ദേഹം വെള്ളത്തിലലിഞ്ഞ് ഇല്ലാതായത്രെ. അങ്ങനെയാണ് നരസിംഹം ഇവിടെ എത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

വെള്ളത്തിലൂടെ നടന്നെത്തുന്ന ഗുഹ

വെള്ളത്തിലൂടെ നടന്നെത്തുന്ന ഗുഹ

നാലടി മുതല്‍ അഞ്ച് അടി വരെ വെള്ളം ഉയര്‍ന്നു നില്‍ക്കുന്ന തുരങ്കത്തിലൂടെ വേണം ഗുഹയ്ക്കുള്ളിലെ ക്ഷേത്രത്തിലെത്തുവാന്‍. ഗുഹയ്ക്കുള്ളിലെ ചുണ്ണാമ്പ് കല്ലുകളില്‍ പ്രതിഫലിച്ചു കാണുന്ന നരസിംഹ സ്വാമിയുടെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരു അത്ഭുതം. വെള്ളം നിറഞ്ഞ തുരങ്കത്തിലൂടെ നടന്നു പോകുമ്പോള്‍ നിറയെ വാവലുകളെയും നരിച്ചീറുകളെയും കാണാ. എന്നാല്‍ നാളിതുവരെ ഇവയൊന്നും ഒരു മനുഷ്യനെയും ഉപദ്രവിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

കയറിച്ചെല്ലുന്ന ഗുഹാ ക്ഷേത്രം

കയറിച്ചെല്ലുന്ന ഗുഹാ ക്ഷേത്രം

വരിനിന്ന് നേരെ കയറിച്ചെല്ലുക ഗുഹാ ക്ഷേത്രത്തിലേക്കാണ്. ഒരേ സമയം പരമാവധി എട്ട് ആളുകള്‍ക്കു മാത്രമേ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുവാനുള്ള അനുമതിയുള്ളു. ശ്രീകോവില്‍ ഉള്‍പ്പെടുന്ന ക്ഷേത്രഭാഗം വളരെ ചെറുതായയതിനാലാണിത് സംഭവിക്കുന്നത്. കുട്ടികളെയും ക‍ൊണ്ട് വരുന്നവര്‍ അവരെ ചുമലിലെടുത്താണ് നില്‍ക്കുന്നത്.

ഇതു കൂടാതെ ഗുഹയിലെ വെള്ളത്തിന് സള്‍ഫറിന്റെ ഗുണങ്ങളുള്ളതിനാല്‍ രോഗം മാറും എന്നു വിശ്വാസമുണ്ട്.

കുട്ടികള്‍ക്കായി

കുട്ടികള്‍ക്കായി

ഇവിടെ തുരങ്കത്തിലൂടെ പോയി കഷ്ടപ്പാടുകള്‍ സഹിച്ച് പ്രാര്‍ഥിച്ചാല്‍ കുട്ടികളുണ്ടാവും എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ കുട്ടികളില്ലാത്ത ഒരുപാട് ദമ്പതികള്‍ ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.

സ്വയംഭൂ വിഗ്രഹം

സ്വയംഭൂ വിഗ്രഹം

ഇത്രയും ദുര്‍ഘടമായ ഒരിടത്ത് ഇത്തരത്തിലൊരു പ്രതിഷ്ഠ ഉള്ളതിനാല്‍ ഇതിനെ സ്വയംഭൂ എന്ന് വിളിക്കുവാനാണ് വിശ്വാസികള്‍ക്കിഷ്ടം. വിശ്വാസികള്‍ക്കിടയില്‍ ഒട്ടേറെ പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുള്ളതിനാല്‍ ഉത്സവ ദിനങ്ങളിലും മറ്റും നിരവധി വിശ്വാസികളാണ് ഇവിടെ എത്തുന്നത്. ഏറെ ശക്തിയുള്ള ദൈവമാണ് ഇതെന്നും വിശ്വാസമുണ്ട്.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. ആ സമയത്താണ് ഇവിടെ വിശ്വാസികള്‍ അധികവും എത്തിച്ചേരുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കര്‍ണ്ണാടകയിലെ ബിദാറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും 690 കിലോമീറ്ററും ബിദാറില്‍ നിന്നും ഒരു കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്ക് ഉള്ളത്.

ഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രം

അറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X