Search
  • Follow NativePlanet
Share
» »വരയാടിന്‍റെ ഇരവികുളം മുതൽ കടുവകളുടെ പെരിയാർ വരെ...കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ!

വരയാടിന്‍റെ ഇരവികുളം മുതൽ കടുവകളുടെ പെരിയാർ വരെ...കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ!

കേരളത്തിലെ ദേശീയോദ്യാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ജൈവ സമ്പത്തിൻറെയും പ്രകൃതി ഭംഗിയുടെയും കാര്യത്തിൽ ദൈവം നേരിട്ട് തിരഞ്ഞെടുത്ത് മാറ്റിനിർത്തിയ നാടെന്ന് കേരളത്തെ വിശേഷിപ്പിക്കാം. പശ്ചിമഘട്ടവും വനങ്ങളും കുന്നും മലകളും 44 നദികളും ഒക്കെയായി ഹരിത പൂങ്കാവനമാണ് നമ്മുടെ കേരളം. ആവോളം ആസ്വദിക്കുവാനും അടിച്ചു പൊളിച്ചു നടക്കുവാനും വേണ്ടതെല്ലാം 14 ജില്ലകളിലായി ഇവിടെയുണ്ട്. ചരിത്രമോ സംസ്കാരമോ പ്രകൃതി ഭംഗിയോ എന്തു തന്നെയായാലും അതിനെല്ലാം വേണ്ടത് ഇവിടെയുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ കൂടെ ഒരിക്കലും വിട്ടു പോകുവാൻ പാടില്ലാത്ത ഒന്നുകൂടി ഇവിടെയുണ്ട്. നമ്മുടെ ദേശീയോദ്യാനങ്ങൾ. ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമുള്ള ഇവിടുത്തെ ദേശീയോദ്യാനങ്ങൾ തീർച്ചായയും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. കേരളത്തിലെ ദേശീയോദ്യാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ദേശീയോദ്യാനമെന്നാൽ

ദേശീയോദ്യാനമെന്നാൽ

സംരക്ഷിത പൊതു വിഹാര മേഖലകളാണ് ദേശീയോദ്യാനം എന്നറിയപ്പെടുന്നത്. ഒരു പ്രത്യേക പ്രദേശത്തെ ആവാസ വ്യവസ്ഥ, വന്യജീവികൾ, സസ്യജാലങ്ങൾ തുടങ്ങിയവയെ ഭരണകൂടത്തിൻറെ ചുമതലയിൽ സംരക്ഷിക്കുന്ന ഇടമാണ് ദേശീയോദ്യാനം.

PC:Hopingyousuf

കേരളത്തിലെ ദേശീയോദ്യാനങ്ങൾ

കേരളത്തിലെ ദേശീയോദ്യാനങ്ങൾ

ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമുള്ള കേരളത്തിൽ 7 ദേശീയോദ്യാനങ്ങളാണുള്ളത്. ആനമുടി ചോല ദേശിയോദ്യാനം,ഇരവികുളം ദേശീയോദ്യാനം, കരിമ്പുഴ ദേശീയോദ്യാനം,പാമ്പാടുംചോല ദേശിയോദ്യാനം, പെരിയാർ ദേശീയോദ്യാനം, മതികെട്ടാൻ ചോല ദേശീയോദ്യാനം, സൈലന്റ്‌വാലി ദേശീയോദ്യാനം എന്നിവയാണ് കേരളത്തിലെ ദേശീയോദ്യാനങ്ങൾ.

PC:DalbyLennart

ആനമുടി ചോല ദേശിയോദ്യാനം

ആനമുടി ചോല ദേശിയോദ്യാനം

ഇടുക്കിയുടെ പടിഞ്ഞാറൻ ചുരങ്ങളോട് ചേർന്നു സ്ഥിതി ചെയ്യുന്ന ആനമുടിചോല ദേശീയോദ്യാനം വ്യത്യസ്തമായ ആവാസ വ്യവസ്ഥകളാൽ സമ്പന്നമാണ്. പശ്ചിമ ഘട്ടത്തോടൊപ്പം സംരക്ഷിക്കപ്പെടുന്ന ഇതിന് 7.5 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം. 2004-ലാണ്‌ ആനമുടിച്ചോല ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. കേരള വനംവകുപ്പിന്റെ മൂന്നാര്‍ ഡിവിഷനു കീഴിലാണ് ഇത് സംരക്ഷിക്കപ്പെടുന്നത്.

PC:DRUID1962

ഇരവികുളം ദേശീയോദ്യാനം

ഇരവികുളം ദേശീയോദ്യാനം

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ സ്ഥാപിക്കപ്പെട്ടെ ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറിൽ നിന്നും 17 കിലോമീറ്റർ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. 97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഇവിടം പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം എന്ന ബഹുമതിയും ഇതിനുണ്ട്. വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌ തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌.
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Arayilpdas

കരിമ്പുഴ ദേശീയോദ്യാനം

കരിമ്പുഴ ദേശീയോദ്യാനം

കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഥിതി ചെയ്യുന്ന മറ്റൊരു ദേശീയോദ്യാനമാണ്കരിമ്പുഴ ദേശീയോദ്യാനം. നീലഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 230 ചതുരശ്രകിലോമീറ്ററാണ്.

മതികെട്ടാൻ ചോല ദേശീയോദ്യാനം

മതികെട്ടാൻ ചോല ദേശീയോദ്യാനം

അത്യപൂർവ്വമായ ചോലപ്പുൽമേട് ആവാസ വ്യവസ്ഥ കാണപ്പെടുന്ന മതികെട്ടാൻ ചോല ദേശീയോദ്യാനം കേരളത്തിലെ പ്രശസ്തമായ ഒരിടമാണ്. കയ്യേറ്റങ്ങൾകൊണ്ടും ഒഴിപ്പിക്കലുകൾ കൊണ്ടും ഒരു കാലത്ത് വാർത്തകളിൽ നിറഞ്ഞു നിറഞ്ഞു നിന്നിരുന്ന പ്രദേശമാണിത്. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ വില്ലേജിൽപ്പെട്ട 12.817 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഈ ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്നത്. 2003 നവംബർ 21 നാണ്‌ ഈ പ്രദേശം ദേശിയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

PC:Vinay Robin Antony

പാമ്പാടുംചോല ദേശീയോദ്യാനം

പാമ്പാടുംചോല ദേശീയോദ്യാനം

മൂന്നാറിൽ നിന്നും വട്ടവടയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന പാമ്പാടുംചോല ദേശീയോദ്യാനം സാഹസികരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ്.
2003 ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട പാമ്പാടുംചോല കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനങ്ങളിലൊന്നാണ്. വെറും 1.318 ചതുരശ്ര കിലോമീറ്റർ ആണ് അതിൻരെ വിസ്തൃതി. മൂന്നാറിലെ മറയൂർ വില്ലേജിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം.
മൂന്നാറിൽ നിന്നും വട്ടവടയിലേക്കുള്ള വഴിയിൽ 35 കിലോമീറ്റർ അകലെയാണ് പാമ്പാടുംചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്നും 135 കിലോമീറ്ററും കോട്ടയത്തു നിന്നും 148 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കൊച്ചി-കൊടൈക്കനാൽ പാത കടന്നു പോകുന്നതും ഇതു വഴിയാണ്

PC:Varkey Parakkal

പെരിയാർ നാഷണൽ പാർക്ക്

പെരിയാർ നാഷണൽ പാർക്ക്

കേരളത്തിലെ ആദ്യ വന്യജീവി സംരക്ഷണ കേന്ദ്രമാണ് പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രം. ആന സംരക്ഷണ കേന്ദ്രവും കടുവാ സംരക്ഷണ കേന്ദ്രവും കൂടിയാണ് ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പെരിയാർ. കോർ സോൺ, ടൂറിസം സോൺ, ബഫർ സോൺ ‍ എന്ന മൂന്നു ഭാഗങ്ങളാണ് ഇതിനുള്ളത്.

PC:Bernard Gagnon

സൈലന്റ് വാലി ദേശീയോദ്യാനം

സൈലന്റ് വാലി ദേശീയോദ്യാനം

സൈലന്റ്‌വാലിയേക്കുറിച്ച് കേട്ടറിഞ്ഞിട്ടുള്ള ഏതൊരാളും അവിടെ പോകാന്‍ ആഗ്രഹിക്കാതിരിക്കില്ലാ. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ‌പ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല. സൈരന്ധ്രി വനം എന്നറിയപ്പെടുന്ന ഇവിടം പശ്ചിമ ഘട്ടത്തിലെ ഏറ്റവും പരിസ്ഥിതി പ്രാധാന്യമുള്ള ഇടം കൂടിയാണ്. 89 ചതുരശ്ര കിലോമീറ്റർ മാത്രമേ വിസ്തീർണ്ണമുള്ളുവെങ്കിലും നീലഗിരി ജൈവമേഖലയുടെ കാതൽ പ്രദേശമാണിത്. 70 ലക്ഷം വർഷങ്ങളുടെ പഴക്കം ഈ പ്രദേശത്തിനുണ്ട് എന്നാണ് വിശ്വാസം.

ഇപ്പോൾ കാണണം ഈ ദേശീയോദ്യാനങ്ങൾ ഇപ്പോൾ കാണണം ഈ ദേശീയോദ്യാനങ്ങൾ

ശ്രീലങ്കയോട് അതിർത്തി പങ്കിടുന്ന ഇന്ത്യൻ ദേശീയോദ്യാനം!! ശ്രീലങ്കയോട് അതിർത്തി പങ്കിടുന്ന ഇന്ത്യൻ ദേശീയോദ്യാനം!!

PC:M Divin Murukesh

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X