Search
  • Follow NativePlanet
Share
» »'ദേഖോ അപ്നാ ദേശ്'- ദേശീയ വിനോദ സഞ്ചാര ദിനം 2021: ചരിത്രവും പ്രത്യേകതകളും

'ദേഖോ അപ്നാ ദേശ്'- ദേശീയ വിനോദ സഞ്ചാര ദിനം 2021: ചരിത്രവും പ്രത്യേകതകളും

ഇന്ത്യന്‍ വിനോദ സഞ്ചാരരംഗത്തെയും വിനോദ സഞ്ചാരികളെയും സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ദിനങ്ങളിലൊന്നാണ് ജനുവരി 25. ദേശീയ ടൂറിസം ദിനമായാണ് ഈ ദിവസം രാജ്യം ആഘോഷിക്കുന്നത്. ഇന്ത്യയില്‍ വിനോദ സഞ്ചാരത്തിന് പരമാവധി ഉണര്‍വ്വേകുക, സഞ്ചാരികളെ ആകര്‍ഷിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഈ ദിനം കടന്നുവരിക. നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവുമായി ബന്ധപ്പെട്ട അവബോധം പ്രചരിപ്പിക്കാനും ഈ ദിവസത്തിന് ലക്ഷ്യമുണ്ട്. ഈ ദേശീയ ടൂറിസം ദിനത്തില്‍ ഈ ദിവസത്തെക്കുറിച്ച് കൂടുതൽ വിശദമായി വായിക്കാം....

ദേശീയ ടൂറിസം ദിനം ചരിത്രം

ദേശീയ ടൂറിസം ദിനം ചരിത്രം

ദേശീയ ടൂറിസം ദിനത്തിന്റെ ചരിത്രം അന്വേഷിച്ചാല്‍ കൃത്യമായൊരു ഉത്തരം ലഭിച്ചേക്കില്ല. എന്തുതന്നെയായാലും 1947 ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം തൊ‌ട്ടടുത്ത വര്‍ഷം തന്നെ 1948 ല്‍ ഒരു ടൂറിസ്റ്റ് ട്രാഫിക് കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. രാജ്യത്തെ ടൂറിസം വ്യവസായം വളര്‍ത്തുക എന്ന ലക്ഷ്യത്തിലായിരുന്നു അത്. വിനോദ സഞ്ചാരരംഗത്തിനും അതിന്റെ വളര്‍ച്ചയ്ക്കും വേണ്ടി രാജ്യത്ത് ഏതെങ്കിലും തരത്തില്‍ രൂപീകരിക്കപ്പെടുന്ന കമ്മിറ്റികളില്‍ ഏറ്റവും ആദ്യത്തേത് കൂടിയായിരുന്നു ഇത്. ആദ്യം ഇതിന്റെ റീജിയണല്‍ ഓഫീസുകള്‍ മുംബൈയിലും ഡല്‍ഹിയിലും തുടങ്ങുകയും തുടര്‍ന്ന്, 1951ല്‍ ചെന്നൈയിലും കൊല്‍ക്കത്തയിലും മറ്റ് രണ്ട് ഓഫീസുകള്‍ ആരംഭിക്കുകയും ചെയ്തു.

1958 ല്‍

1958 ല്‍

1958 ല്‍ ടൂറിസത്തിനു വേണ്ടി മാത്രമായി ഇന്ത്യന്‍ ഗവണ്‍മെന്റിനു കീഴില് ഒരു വിഭാഗം രൂപീകരിക്കുകയും ഈ വകുപ്പ് ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലാവുകയും ചെയ്തു. ജോയിന്റ് സെക്രട്ടറിയുടെ റാങ്കിലുള്ള ഡെപ്യൂട്ടി ജനറലിനായിരുന്നു ഇതിന്റെ ചുമതല.

ദേശീയ ടൂറിസം ദിനം: പ്രാധാന്യം

ദേശീയ ടൂറിസം ദിനം: പ്രാധാന്യം

ദേശീയ ടൂറിസം ദിനത്തിന്‍റെ പ്രാധാന്യം വളരെ ലളിമാണ്. രാജ്യത്തെ ടൂറിസത്തിന്റെ പ്രാധാന്യവും അത് ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെ എങ്ങനെ ബാധിക്കുന്നുവെന്നതും എടുത്തുകാണിക്കുന്നതിനാണിത്. രാജ്യത്തെ ഓരോ പ്രദേശത്തിനും സമ്പന്നമായ ഒരു ചരിത്രമുണ്ട്, അത് വിവിധ രീതികളിൽ അനുസ്മരിക്കപ്പെടുന്നു. ഇതെല്ലാം ഉയർത്തിക്കാട്ടുന്നതിനുള്ള മികച്ച മാർഗമാണ് ടൂറിസം. ഇതോടൊപ്പം, രാജ്യത്തും ഇത് വഹിക്കുന്ന പങ്കിനെക്കുറിച്ച് ആളുകൾക്ക് ബോധവൽക്കരണം നൽകുന്നു.

ദേശീയ ടൂറിസം ദിനം 2021: തീം

ദേശീയ ടൂറിസം ദിനം 2021: തീം

ഓരോ വര്‍ഷവും വ്യത്യസ്തങ്ങളായ വിഷയങ്ങളാണ് ദേശീയ ടൂറിസം ദിനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്നത്. ദേശീയ ടൂറിസം ദിനം 2021 ന്‍റെ തീം 'ദേഖോ അപ്നാ ദേശ്' എന്നതാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയത് ടൂറിസത്തെ സാരമായി ബാധിച്ചിരുന്നു.അതുകൊണ്ടു തന്നെ 2021 ലെ ദേശീയ വിനോദ സഞ്ചാര ദിനം വിര്‍ച്വല്‍ ആയാണ് ആഘോഷിക്കുന്നത്. ജനുവരി 21 മുതൽ ഫെബ്രുവരി 22 വരെ ടൂറിസം മന്ത്രാലയം പ്രമേയവുമായി ബന്ധപ്പെട്ട സെമിനാറുകൾ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാത്തെ പ്രദർശിപ്പിക്കുവാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ആഗ്രഹിക്കുന്നു.

ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്

സമ്പന്നമായ ഇന്നലകളെ കാണാം..ചരിത്രമറിയാം... കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര ഇടങ്ങളിലൂടെസമ്പന്നമായ ഇന്നലകളെ കാണാം..ചരിത്രമറിയാം... കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര ഇടങ്ങളിലൂടെ

ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നുഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു

വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!

Read more about: celebrations tourism day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X