Search
  • Follow NativePlanet
Share
» »മൂന്നാര്‍ മുതല്‍ ഗോവ വരെ... വിദേശികള്‍ തേടിയെത്തുന്ന കാഴ്ചകള്‍... ഇന്ത്യയിലെ ഹോട്ട്സ്പോട്ടുകള്‍ ഇതാ

മൂന്നാര്‍ മുതല്‍ ഗോവ വരെ... വിദേശികള്‍ തേടിയെത്തുന്ന കാഴ്ചകള്‍... ഇന്ത്യയിലെ ഹോട്ട്സ്പോട്ടുകള്‍ ഇതാ

ഇന്ത്യയില്‍ വിദേശ സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം

അമ്പരപ്പിക്കുന്ന വൈവിധ്യങ്ങളുടെയും നാനാത്വത്തില്‍ ഏകത്വത്തിന്‍റെയും നാടാണ് ഭാരതം.. പാരമ്പര്യങ്ങളുെ ആധുനികതയും തമ്മില്‍ കണ്ടുമുട്ടുന്ന ഒരുപാട് ഇടങ്ങള്‍ ഇവിടെയുണ്ട്. വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ ഏഴാമത്തെ വലിയ രാഷ്ട്രവും ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനവും ഉള്ള ഇന്ത്യ എന്നും സഞ്ചാരികള്‍ക്ക് ഒരു 'ഹോട്സ്പോട്ട്' ആണ്. സംസ്കാരങ്ങളും പാരമ്പര്യങ്ങളും മതങ്ങളും വിശ്വാസങ്ങളും പിന്നെ എല്ലാത്തിനും ഉപരിയായി പ്രകൃതിഭംഗിയും ചേരുന്ന ഇന്ത്യയില്‍ വിദേശ സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം

താജ്മഹല്‍

താജ്മഹല്‍

ലോകത്തില്‍ തന്നെ ഏറ്റവും അധികം ആരാധകരുള്ള സ്മാരകങ്ങളില്‍ ഒന്നാണ് സപ്താത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍. ഭാരതത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തുന്ന താജ്മഹല്‍ സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളം കൂടിയാണ്. . മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. നീണ്ട 22 വര്‍ഷമെടുത്ത് പതിനായിരക്കണക്കിന് തൊഴിവാളികള്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. പൂർണമായും വെണ്ണക്കല്ലിൽ ആണിത് നിര്‍മ്മിച്ചിരിക്കുന്നത്. ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ 1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ യുനസ്കോ ഉള്‍പ്പെടുത്തുകയുണ്ടായി. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് വാസ്തുവിദ്യകളുടെ ഏറ്റവും മികച്ച സങ്കലനമാണിത്,

 വാരണാസി

വാരണാസി

ഇന്ത്യയിലെ ഏറ്റവും വിശുദ്ധ നഗരങ്ങളിലൊന്നാണ് വാരണാസി. ആത്മീയതയും വിശ്വാസങ്ങളും പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന പൗരാണിക നഗരമായ വാരണാസി ലോകത്തിലെ തന്നെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ്. കാശി എന്നും ബനാറസ് എന്നും പേരുള്ല വാരണാസി ഉത്തർപ്രദേശിൽ ഗംഗാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വച്ച് മരിക്കുകയോ, മരണാനന്തരക്രിയ നടത്തുകയോ ചെയ്താൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ മരിക്കുവാന്‍ ഈ നഗരത്തെ ആളുകള്‍ തിരഞ്ഞെടുക്കാറുണ്ട്.
ഭാരതത്തിന്റെ പൈതൃകത്തെ നേരിട്ടറിയുവാന്‍ താല്പര്യമുള്ള വിദേശികളാണ് ഇവിടെ പൊതുവെ എത്തുന്നത്. ഇവിടുത്തെ ആചാരങ്ങളും പ്രവര്‍ത്തികളും പൂജകളും എല്ലാം കൗതുകത്തോടെ വീക്ഷിക്കുന്ന ധാരാളം വിദേശികളെ ഇവിടെ കാണാം.

മൂന്നാര്‍

മൂന്നാര്‍

ഹരിതാഭയും പച്ചപ്പും തേടി കേരളത്തിലെത്തുന്ന വിദേശികള്‍ ആദ്യം കാണാനെത്തുന്നത് മൂന്നാറാണ്. ഹൈറേഞ്ചേിലേക്ക് വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴികള്‍ താണ്ടി കയറിച്ചെല്ലുന്ന മൂന്നാര്‍ എന്ന സ്വര്‍ഗ്ഗം എന്നും എപ്പോഴും വിദേശികള്‍ക്കിടയില്‍ ഹിറ്റാണ്. കാടു കാണാനും മഞ്ഞുകൊള്ളുവാനും തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കാണുവാനും ഹൈറേഞ്ചിന്റെ കാലാവസ്ഥ അനുഭവിക്കുവാനുമെല്ലാം വിദേശികള്‍ മൂന്നാറിനെ തിരഞ്ഞെടുക്കുന്നു. മിക്കവാറും കേരളത്തിലെത്തുന്ന വിദേശികള്‍ മൂന്നാര്‍ കാണാതെ മടങ്ങില്ല.

ഡല്‍ഹി

ഡല്‍ഹി

ഇന്ത്യയുടെ തലസ്ഥാനം എന്ന നിലയില്‍ ഡെല്‍ഹിയിലെത്തുന്ന വിദേശികള്‍ക്ക് അമ്പരപ്പിക്കുന്ന കാഴ്ചാനുഭവങ്ങളാണ് ഈ നഗരം നല്കുന്നത്. ഇന്ത്യയുടെ ഒരു ചെറിയ പരിഛ്ചേദം ഇവിടെ കാണാം. വ്യത്യസ്ത നാടുകളില്‍ നിന്നുള്ളവര്‍ തങ്ങളുടേതായ ജീവിതം ജീവിക്കുന്ന ഇവിടം വ്യത്യസ്തമായ അനുഭവം നല്കുന്നു. ഡെല്‍ഹി കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇവിടുത്തെ ചെങ്കോട്ടയാണ്. മുഗൾ ശക്തിയുടെ ആസ്ഥാനമായി 1648-ൽ ആണ് ഷാജഹാൻ ഇത് പണികഴിപ്പിച്ചത്. അതിമനോഹരമായ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ചെങ്കോട്ട, അതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച അതിശയകരമായ ചെങ്കല്ലിന്റെ പേരിലാണ് അറിയപ്പെടുന്നത്.

മൈസൂര്‍

മൈസൂര്‍

കൊട്ടാരങ്ങളുടെ നാടാണ് മൈസൂര്‍. വിശാലമായ കൊളോണിയൽ വാസ്തുവിദ്യയുടെ അതിമനോഹരമായ മിശ്രണം ഈ നഗരത്തിലെമ്പാടും കാണാം. അതിലേറ്റവും പ്രധാനപ്പെട്ടത് മൈസൂര്‍ കൊട്ടാരം തന്നെയാണ്. 1897-ൽ തീപിടിത്തത്തിന് ശേഷം പൂർണ്ണമായി പുനർനിർമിച്ച ഈ മനോഹരമായ മൂന്ന് നില കൊട്ടാരം അതിമനോഹരമായ ചതുര ഗോപുരങ്ങളും താഴികക്കുടങ്ങളും കൊണ്ട് സമ്പന്നമാണ്. ആഢംബരം നിറഞ്ഞു നില്‍ക്കുന്ന അകത്തളങ്ങളും കൊത്തുപണികളും ചിത്രങ്ങളും എല്ലാം കഴിഞ്ഞ കാലത്തിന്റെ പ്രൗഢിയിലേക്ക് നമ്മെ എത്തിക്കും.

PC:Avinashkunigal

മുംബൈ

മുംബൈ

ഉറങ്ങാത്ത നഗരമാണ് മുംബൈ. ആളുകളെ സ്വപ്നം കാണുവാന്‍ പ്രേരിപ്പിക്കുന്ന ഈ നഗരം എന്നും ചേര്‍ത്തുനിര്‍ത്തുന്ന ഒരിടം കൂടിയാണ്. ഏഴു ദ്വീപുകളെ ചേര്‍ത്തു നിര്‍ത്തിയിരിക്കുന്ന മുംബൈ എന്ന മഹാനഗരം നമുക്ക് മുന്നിലൂടെ വളര്‍ന്നു വന്നതാണ്. പഴമയെയും പുതുമയെയും ഇതുപോലെ ചേര്‍ത്തുനിര്‍ത്തുന്ന മറ്റൊരു നഗരം നമ്മുടെ രാജ്യത്ത് കണ്ടെത്തുവാനാവില്ല. പല ജീവിതങ്ങള്‍ ചേര്‍ന്ന് പലകാഴ്ചകള്‍ ഒരുക്കുന്ന മുംബൈ ജീവിതം എന്താണെന്നും എങ്ങനെയായി തീരരുത് എന്നും എങ്ങനെ ജീവിക്കണമെന്നുമെല്ലാം ഒരേ സമയം കാണിച്ചു തരുന്നു.
കൊളാബ, മലബാര്‍ ഹില്‍, നരിമാന്‍ പോയിന്റ്, മറൈന്‍ലൈന്‍സ്, ഗേറ്റ് വേ ഓഫ് ഇന്ത്യ ,ബൈക്കുള, പരേല്‍, വറളി, പ്രഭാദേവി, ദാദര്‍, ക്യൂന്‍സ് നെക്ളേസ്, ധാരാവി, മാടുങ്ക, വടാല, ബാന്ദ്ര, കാര്‍, സാന്താക്രൂസ്, ജുഹു, വിലേ പാര്‍ലേ, അന്തേരി, വെഴ്സോവ, ചെമ്പൂര്‍, മാന്‍കുര്‍ഡ്, ഗോവന്തി, ട്രോംബൈ എന്നിവയെല്ലാ ചേരുന്നതാണ് മുംബൈ.

തേക്ക‌ടി

തേക്ക‌ടി

കേരളത്തിലെത്തുന് വിദേശീയരുടെ മറ്റൊരു പ്രിയപ്പെട്ട സങ്കേതമാണ് തേക്കടി. പച്ചപ്പും കാടിന്റെ കാഴ്ചകളും വന്യതയും ബോട്ടിങ്ങും ആണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. അതില്‍ തന്നെ കുറച്ചധികം പ്രാധാന്യം തേക്കടിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുണ്ട്. ആനകള്‍, കടുവകള്‍, കലമാനുകള്‍, കാട്ടുപന്നികള്‍, സിംഹവാലന്‍ കുരങ്ങുകള്‍, വരയാടുകള്‍, കരിങ്കുരങ്ങുകള്‍, മലബാര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ജീവികളെ ഇവിടെ കാണാം.
PC:Ben3john

കസോള്‍

കസോള്‍

ഇന്ത്യയിലെത്തുന്ന വിദേശികളുടെ മറ്റൊരു സങ്കേതമാണ് കസോള്‍. ഹിമാചല്‍ പ്രദേശിലെ പാര്‍വ്വതി വാലിയിലെ മനോഹരമായ ഗ്രാമങ്ങളിലൊന്നായ കസോള്‍ പക്ഷേ, എല്ലാ വിദേശികളും തേടിയെത്തുന്ന ഒരിടമല്ല. കൂടുതലായും ഇസ്രായേലില്‍ നിന്നുള്ള സന്ദര്‍ശകരാണ് ഇവിടെ വരുന്നത്. ബാക്ക് പാക്കേഴ്‌സിന്റെ ഇഷ്ട സ്ഥലംകൂടിയായ കസോള്‍ ഇന്ത്യയിലെ മിനി ഇസ്രായേല്‍ എന്നാണ് അറിയപ്പെടുന്നത്. ഇവരുടെ സൗകര്യത്തിനായി ഹീബ്രു ഭാഷയിലുള്ള ബോര്‍ഡുകളും എഴുത്തുകളും ഇവിടെ പുതുമയുള്ള ഒരു കാര്യമല്ല.
PC:Alok Kumar

കാശ്മീര്‍

കാശ്മീര്‍

ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന കാശ്മീര്‍ ലോകസഞ്ചാരികള്‍ തേടിയെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇന്ത്യയുടെ പൂന്തോട്ടം എന്നും വിളിപ്പേരുള്ള കാശ്മീര്‍ ഇന്ത്യയിലെ ഹോട്ട് ഡെസ്റ്റിനേഷനാണ്. മഞ്ഞുമൂടിയ പര്‍വ്വത നിരകളും അതിന്റെ താഴ്വാരങ്ങളും അവിടെയിറങ്ങുന്ന മ‍ഞ്ഞും ആട്ടിന്‍പറ്റങ്ങളും സാധാരണക്കാരും അവരുടെ ജീവിതങ്ങളും പിന്നെ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളുമെല്ലാം എന്നും കാശ്മീരിനെ പ്രിയപ്പെട്ടതാക്കുന്ന കാര്യങ്ങളാണ്. ദാല്‍ തടാക്ത്തിലെ ഷിക്കാരയും കാശ്മീര്‍ ചായയുമെല്ലാം ഇവിടെ എത്തുമ്പോള്‍ തീര്‍ച്ചയായും അനുഭവിച്ചിരിക്കേണ്ട കാര്യങ്ങളാണ്.

മെക്കാ മസ്ജിദ്, ഹൈദരാബാദ്

മെക്കാ മസ്ജിദ്, ഹൈദരാബാദ്

ലോകത്തിലെ ഏറ്റവും വലിയ മസ്ജിദുകളിൽ ഒന്നും ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതുമായ മസ്ജിദാണ് ഹൈദരാബാദിലെ മെക്കാ മസ്ജിദ്. ഏകദേശം 80 വര്‍ഷമെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ മസ്ജിദിന്റെ നിര്‍മ്മാണം ആരംഭിച്ചത് 1614-ൽ മുഹമ്മദ് ഖുലി ഖുതുബ് ഷായുടെ ഭരണകാലത്താണ്. 10,000 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്നത്ര വലിപ്പമുള്ള, ഈ മനോഹരമായ മസ്ജിദിന്റെ 15 കൂറ്റൻ കമാനങ്ങളും തൂണുകളും കാണേണ്ട കാഴ്ച തന്നെയാണ്.
PC:Artisdiary

മെഹ്റാന്‍ഗാധ് കോട്ട

മെഹ്റാന്‍ഗാധ് കോട്ട

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായ മെഹ്‌റാൻഗഡ് കോട്ട നീലനഗരമായ ജയ്പൂരിന്റെ മാത്രമല്ല, രാജസ്ഥാന്റെ കൂടി അഭിമാനമാണ്. നഗരത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി 15-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ഇത്.
ഉയർന്നുനിൽക്കുന്ന ഒരു കുന്നിന് മുകളിൽ നിർമ്മിച്ചിരിക്കുന്ന മെഹ്‌റൻഗഡ്, നിർമ്മാണത്തിലെ അതിശയിപ്പിക്കുന്ന ഒരു നേട്ടമാണ്. ഇതിന്റെ കൂറ്റൻ മതിലുകൾ അഭേദ്യമായതാണ്. അതിഗംഭീരമായ ഏഴ് കവാടങ്ങള്‍ ഇതിനുണ്ട്.

ഹര്‍മന്ദിര്‍ സാഹിബ്

ഹര്‍മന്ദിര്‍ സാഹിബ്

1577-ൽ രാം ദാസ് സ്ഥാപിച്ച അമൃത്സർ സിഖ് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഒരു പ്രധാന കേന്ദ്രമാണ്. 1604-ൽ തുറന്ന ഹർമന്ദിർ സാഹിബ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം. സുവര്‍ണ്ണക്ഷേത്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇന്ത്യയിലെത്തുന്ന വിദേശികളുടെയെല്ലാം യാത്രാ ലിസ്റ്റില്‍ സുവര്‍ണ്ണക്ഷേത്രം ഉറപ്പായും ഉണ്ടാകും. ഇന്ത്യയിലെ നിരവധി സിഖ് ആരാധനാലയങ്ങളിൽ ഏറ്റവും പവിത്രമായത് കൂടിയാണിത്. ഹിന്ദു, ഇസ്ലാമിക ശൈലികളുടെ മിശ്രിതത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

ഗോവഗോവ

ഗോവഗോവ


ഇന്ത്യയില്‍ ഒഴിവു ദിനങ്ങള്‍ ആസ്വദിക്കുവാനെത്തുന്ന ബക്കറ്റ് ലിസ്റ്റിലെ ഇടമാണ് ഗോവ. മികച്ച ബീച്ച് അവധിക്കാലം ആഗ്രഹിക്കുന്നവരുടെ "ഗോ-ടു" ഡെസ്റ്റിനേഷൻ എന്നാണ് ഇവിടം അറിയപ്പെടുന്നതു തന്നെ. ഗോവയുടെ 60 മൈലിലധികം ദൈർഘ്യമുള്ള തീരപ്രദേശം ലോകത്തിലെ ഏറ്റവും മനോഹരമായ ചില ബീച്ചുകളുടെ കേന്ദ്രമാണ്, ഓരോന്നിനും അതിന്റേതായ പ്രത്യേക ആകർഷണമുണ്ട്. രാത്രി ജീവിതവും പബ്ബും ആഘോഷങ്ങളുമാണ് ഇവിടേക്ക് സ്വദേശികളെയും വിദേശികളെയും എത്തിക്കുന്നത്.

ദേശീയ വിനോദ സഞ്ചാര ദിനം 2022: അറിഞ്ഞിരിക്കാം ചരിത്രവും പ്രാധാന്യവുംദേശീയ വിനോദ സഞ്ചാര ദിനം 2022: അറിഞ്ഞിരിക്കാം ചരിത്രവും പ്രാധാന്യവും

ഏറ്റവും കൂടുതല്‍ തവണ ഫ്രെയിമിലായ ചരിത്രാവശിഷ്ടങ്ങള്‍...പിരമിഡ് മുതല്‍ ഹംപി വരെ നീളുന്ന പട്ടികഏറ്റവും കൂടുതല്‍ തവണ ഫ്രെയിമിലായ ചരിത്രാവശിഷ്ടങ്ങള്‍...പിരമിഡ് മുതല്‍ ഹംപി വരെ നീളുന്ന പട്ടിക

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X