Search
  • Follow NativePlanet
Share
» »ദേശീയ വിനോദ സഞ്ചാര ദിനം 2022:ഇന്ത്യന്‍ വിനോദ സഞ്ചാരത്തിന് വളരുവാന്‍

ദേശീയ വിനോദ സഞ്ചാര ദിനം 2022:ഇന്ത്യന്‍ വിനോദ സഞ്ചാരത്തിന് വളരുവാന്‍

ഇന്ത്യന്‍ വിനോദ സഞ്ചാരത്തിന് ഇനി വേണ്ടതെന്തൊക്കെയാണെന്ന് ഈ വിനോദ സഞ്ചാരദിനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കാം

ടൂറിസത്തിന് അനന്തമായ സാധ്യതകളുള്ള ഒരു രാജ്യമാണ് നമ്മുടേത്. വ്യത്യസ്തരായ യാത്രാ പ്രിയരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടതെല്ലാം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നീണ്ടു കിടക്കുന്ന നമ്മുടെ രാജ്യത്തു കാണാം. എന്നാല്‍ കാഴ്ചകളും അതുവഴി സ്വന്തമാക്കാവുന്ന അനുഭവങ്ങളും എത്രയധികമുണ്ടെന്ന് പറഞ്ഞാലും വിനോദസഞ്ചാര മേഖല വളരണമെങ്കില്‍ അത്യാവശ്യം തന്നെയാണ്. പ്രത്യേകിച്ചും കൊവിഡിന്റെ ഈ കാലഘട്ടത്തില്‍. ഇപ്പോള്‍ മാത്രമല്ല, മുന്നോട്ടുള്ള കാലം കൂടി കണ്ടുകൊണ്ട്, ഇന്ത്യന്‍ വിനോദ സഞ്ചാരത്തിന് ഇനി വേണ്ടതെന്തൊക്കെയാണെന്ന് ഈ വിനോദ സഞ്ചാരദിനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കാം

ദേശീയ വിനോദ സഞ്ചാര ദിനം 2022

ദേശീയ വിനോദ സഞ്ചാര ദിനം 2022

ദേശീയ വിനോദസഞ്ചാര ദിനം പൊതുസമൂഹത്തിൽ വനോദ സഞ്ചാരത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് ആഘോഷിക്കുന്നത്. അനുബന്ധ മേഖലകളിലും അതിന്റെ സംഭാവന ഒഴിവാക്കാനാവാത്തതാണ്. ഈ വർഷത്തെ ആഘോഷത്തിന്റെ തീം "ആസാദി കാ അമൃത് മഹോത്സവ് എന്നതാണ്. ഈ വര്‍ഷത്തെ ടൂറിസം ദിനം ഭാരത്തിന്റെ സമ്പന്നമായ ചരിത്രത്തെയും സാംസ്കാരിക പാരമ്പര്യത്തെയും ആഘോഷിക്കുവാനുള്ളതാണ്.

ഇന്ത്യന്‍ വിനോദ സഞ്ചാരത്തിന് ഇനി വേണ്ടതെന്തൊക്കെ

ഇന്ത്യന്‍ വിനോദ സഞ്ചാരത്തിന് ഇനി വേണ്ടതെന്തൊക്കെ

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വിനോദസഞ്ചാരരംഗത്തിന് ഇന്ത്യയ്ക്ക് പല സംഭാവനകളും നല്കുവാനുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന കുറേയധികം സ്ഥലങ്ങള്‍ മാത്രം നല്കാതെ അവയ്ക്കുവേണ്ട വികസനങ്ങളും കൂടുതല്‍ ആളുകളെ എത്തിക്കുവാനുള്ല നടപടികളും എല്ലാം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകണം.

ദേശീയ വിനോദ സഞ്ചാര ദിനം 2022: അറിഞ്ഞിരിക്കാം ചരിത്രവും പ്രാധാന്യവും<br />ദേശീയ വിനോദ സഞ്ചാര ദിനം 2022: അറിഞ്ഞിരിക്കാം ചരിത്രവും പ്രാധാന്യവും

സുരക്ഷ ആദ്യം

സുരക്ഷ ആദ്യം

കൊവിഡിന്റെ ഈ കാലഘട്ടത്തില്‍ വിനോദ സഞ്ചാരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സുരക്ഷ തന്നെയാണ്. രോഗം പകരാതെ, കൃത്യമായ രീതിയിലുള്ള മുന്‍കരുതലുകളെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം തടസ്സരഹിതവുമായ രീതിയിൽ യാത്ര സാധ്യമാക്കുക എന്നതും പ്രധാനപ്പെട്ടതാണ്.

പൂർണ്ണമായും വാക്സിനേഷൻ എടുത്ത വ്യക്തികളെ അവരുടെ ഏത് തരത്തിലുള്ല യാത്രയാണെങ്കിലും സാധുവായ സർട്ടിഫിക്കറ്റ് സഹിതം മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മുൻകരുതലുകൾ എടുത്ത് തടസ്സമില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കണം.

മെഡിക്കല്‍ ‌ടൂറിസം

മെഡിക്കല്‍ ‌ടൂറിസം

വളര്‍ന്നു വരുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങളെ അതിനര്‍ഹിക്കുന്ന പരിഗണനയോടെ നോക്കുക എന്നത് മറ്റൊരു പ്രധാന കാര്യമാണ്. ഇന്നു ഇന്ത്യ അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കുന്ന മേഖലകളിലൊന്ന് മെഡിക്കല്‍ ടൂറിസം ആണ്. കുറഞ്ഞ ചിലവില്‍ പുതിയ സങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ചികിത്സകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഈ സാധ്യതകളിലേക്ക് ഫോക്കസ് നല്കി കൂടുതല്‍ സഞ്ചാരികളെ രാജ്യത്തെത്തിക്കുവാന്‍ സാധിക്കണം. അവര്‍ക്കുവേണ്ട ചികിത്സയുടെ ഏകോപനം മുതല്‍ താമസവും വിനോദ സഞ്ചാരവും വരെ കൂട്ടിയോജിപ്പിക്കുവാന്‍ കഴിയുന്ന തരത്തില്‍ വിനോദഞ്ചാരത്തെ മാറ്റിയെടുക്കുവാന്‍ സാധിച്ചാല്‍ അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ മുഖം കൂടുതല്‍ തിളങ്ങും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സാമ്പത്തിക സഹായങ്ങള്‍

സാമ്പത്തിക സഹായങ്ങള്‍


കൊവിഡിനു ശേഷം അന്താരാഷ്ട്ര വിനോദസഞ്ചാള്‍ പുനരാരംഭിച്ചപ്പോള്‍ ചില രാജ്യങ്ങള്‍ വിദേശ സഞ്ചാരികള്‍ക്കായി അത്യാകര്‍ഷകമായ ഓഫറുകള്‍ നല്കിയിരുന്നു. അത്തരത്തിലുള്ള ഓഫറുകളും കിഴിവുകളും വഴി കൂടുതല്‍ ആളുകളെ രാജ്യത്തേക്കാകര്‍ഷിക്കാം.

പുത്തന്‍ ഇടങ്ങള്‍

പുത്തന്‍ ഇടങ്ങള്‍

രാജ്യത്ത് ഇനിയും അറിയപ്പെടാതെ കിടക്കുന്ന, വിനോദ സഞ്ചാരത്തിന്റെ മുഖ്യധാരയിലേക്ക് വരാത്ത നിരവധി ഇടങ്ങളുണ്ട്. അത്തരം സ്ഥലങ്ങളെ കണ്ടെത്തി, അവയെ മികച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റും ലഭ്യമാക്കി വളര്‍ത്തിയെടുക്കാം, നിലവിലെ ഇടങ്ങളുടെ ഭൗതീക സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുവാനും ശ്രദ്ധിക്കാം.

കുറഞ്ഞ ചിലവിലെ ആഢംബരം മുതല്‍ മെഡിക്കല്‍ ടൂറിസം വരെ... വിദേശികളെ ഇന്ത്യയിലെത്തിക്കുന്ന കാരണങ്ങള്‍കുറഞ്ഞ ചിലവിലെ ആഢംബരം മുതല്‍ മെഡിക്കല്‍ ടൂറിസം വരെ... വിദേശികളെ ഇന്ത്യയിലെത്തിക്കുന്ന കാരണങ്ങള്‍

മൂന്നാര്‍ മുതല്‍ ഗോവ വരെ... വിദേശികള്‍ തേടിയെത്തുന്ന കാഴ്ചകള്‍... ഇന്ത്യയിലെ ഹോട്ട്സ്പോട്ടുകള്‍ ഇതാമൂന്നാര്‍ മുതല്‍ ഗോവ വരെ... വിദേശികള്‍ തേടിയെത്തുന്ന കാഴ്ചകള്‍... ഇന്ത്യയിലെ ഹോട്ട്സ്പോട്ടുകള്‍ ഇതാ

Read more about: tourism day travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X